Connect with us

GULF

ഒക്ടോബർ 1 മുതൽ തിരുവനന്തപുരത്തു നിന്ന് മസ്‌കത്തിലേക്ക് ആഴ്ചയിൽ 5 വിമാനങ്ങൾ

ഇന്ത്യയ്ക്കും മസ്‌കറ്റിനും ഇടയില്‍ 113 പ്രതിവാര വിമാനങ്ങള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്

Published

on

ലഖ്‌നൗ, തിരുവനന്തപുരം റൂട്ടുകള്‍ പുനരാരംഭിച്ച് ഒമാന്‍ എയര്‍. ഒക്ടോബര്‍ ഒന്നുമുതല്‍ ലഖ്‌നൗവില്‍ നിന്ന് മസ്‌കത്തിലേക്ക് ഒമ്പത് വിമാനങ്ങളും തിരുവനന്തപുരത്തു നിന്നു മസ്‌കത്തിലേക്ക് ആഴ്ചയില്‍ അഞ്ച് വിമാനങ്ങളും പറക്കും. തിരുവനന്തപുരത്ത് നിന്ന് ഡിസംബര്‍ മുതല്‍ ആറ് വിമാനങ്ങള്‍ സര്‍വീസ് നടത്തും.

ഇന്ത്യയ്ക്കും മസ്‌കറ്റിനും ഇടയില്‍ 113 പ്രതിവാര വിമാനങ്ങള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഡിസംബര്‍ മുതല്‍ ആഴ്ചയില്‍ ഇത് 123 ആയി ഉയരും.

GULF

കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ കുവൈത്ത് കെ എം സി സി സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി

Published

on

കുവൈത്ത് സിറ്റി: സി പി ഐ സംസ്ഥാന ജനറൽ സെക്രട്ടറിയും മുതിർന്ന ഇടതു പക്ഷ നേതാവുമായ കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ കുവൈത്ത് കെ എം സി സി സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

ഇടതുപക്ഷത്തെ തിരുത്തലിന്റെ നേതാവായിരുന്നു കാനം എന്ന് പ്രസിഡണ്ട് നാസർ അൽ മഷ്ഹൂർ തങ്ങൾ, ജനറൽ സെക്രട്ടറി ശറഫുദ്ധീൻ കണ്ണേത്ത്, ഓർഗനൈസിംഗ് സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ, ട്രഷറർ ഹാരിസ് വള്ളിയോത്ത് എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

Continue Reading

GULF

‘മമ്പുറം ഫസൽ തങ്ങൾ’ പുസ്തക പ്രകാശനം ഇന്ന്

ഡോ.ഹുസൈൻ രണ്ടത്താണി ദമ്മാമിലെത്തി

Published

on

അശ്റഫ് ആളത്ത്

ദമ്മാം: മുതിർന്ന മാധ്യമ പ്രവർത്തകൻ പി. എ. എം ഹാരിസ് രചിച്ച
‘വിശ്വപൗരന്‍ – മമ്പുറം ഫസല്‍ തങ്ങള്‍’ എന്ന കൃതിയുടെ പ്രകാശനം ഇന്ന് ദമ്മാമിൽ നടക്കും. പ്രമുഖ ചരിത്രകാരൻ ഡോ. ഹുസൈൻ രണ്ടത്താണിയാണ് പ്രകാശനകർമ്മം നിർവഹിക്കുന്നത്.

അദ്ദേഹം ദമ്മാമിൽ എത്തിച്ചേർന്നതായി സംഘാടക സമിതി വാർത്താ കുറിപ്പിൽ അറിയിച്ചു.ഗ്രന്ഥകാരൻ പി. എ. എം ഹാരിസ്, സംഘാടക സമിതി നേതാക്കളായ മാലിക് മഖ് ബൂൽ,നജീം ബശീർ,നാച്ചു അണ്ടോണ എന്നിവർ ചേർന്ന് ഡോ. ഹുസൈൻ രണ്ടത്താണിയെ കിംഗ് ഫഹദ് വിമാനത്താവളത്തിൽ സ്വീകരിച്ചു.
ഇന്ന് (വെള്ളി )രാത്രി 8 മണിക്ക് ദമ്മാം ദാർസിഹ ഓഡിറ്റോറിയത്തിലാണ് പരിപാടി.
മലബാർ കൗൺസിൽ ഓഫ് ഹെറിറ്റേജ് & കൾച്ചറൽ സ്റ്റഡീസ് ദമാം ചാപ്റ്റർ ആണ് സംഘാടകർ.

18ാം നൂറ്റാണ്ടില്‍ മലബാറില്‍ നിന്നും ആഗോള വ്യക്തിത്വമായി വളര്‍ന്ന മമ്പുറം ഫസല്‍ തങ്ങളുടെ അനുപമ വ്യക്തിത്വത്തെക്കുറിച്ചുള്ളതാണ് ഇന്ന് പ്രകാശനം ചെയ്യപ്പെടുന്ന പുസ്തകം.ബ്രിട്ടീഷ് അധിനിവേശത്തിനും, ജന്മിത്വത്തിനും എതിരെ നിലപാട് സ്വീകരിച്ചതിനു നാട് വിടേണ്ടി വന്ന വിപ്ലവകാരി,ഉസ്മാനിയാ സുൽത്താന്റെ മന്ത്രിയായ മലയാളി,ഹിജാസ് റെയിൽ പാത യുടെ ആശയം നൽകിയ വ്യക്തി, ഒമാനിൽ ദുഫാർ പ്രവിശ്യ ഗവർണർ ആയ മലയാളി തുടങ്ങി നിരവധി സവിശേഷതകൾ ഉള്ള വ്യക്തിത്വമാണ് മമ്പുറം സയ്യിദ് അലവി തങ്ങളുടെ മകൻ കൂടി യായ മമ്പുറം ഫസൽ തങ്ങൾ.

കോഴിക്കോട് വചനം ബുക്‌സ് ആണ് പ്രസാധകർ.പ്രകാശന ചടങ്ങിൽ പ്രവിശ്യയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖവ്യക്തിത്വങ്ങൾ സംബന്ധിക്കുമെന്നും സംഘാടകർ അറിയിച്ചു.

Continue Reading

FOREIGN

അബുദാബിയിലും ഫ്രീ സോണ്‍ വരുന്നു; ചെറുകിട സംരംഭകര്‍ക്ക് വിപുലമായ അവസരം

ചെറുകിട-ഇടത്തരം നിക്ഷേപകരെ ആകര്‍ഷിക്കുംവിധമാണ് അബുദാബി വിമാനത്താവള അധികൃതര്‍ പുതിയ വ്യവസായ മേഖലക്ക് തുടക്കം കുറിക്കുന്നത്.

Published

on

അബുദാബി: അബുദാബി അന്താരാഷ്ട്ര വിമാനത്താവളം ആസ്ഥാനമായി ഫ്രീ സോണ്‍ വരുന്നു. ചെറുകിട-ഇടത്തരം നിക്ഷേപകരെ ആകര്‍ഷിക്കുംവിധമാണ് അബുദാബി വിമാനത്താവള അധികൃതര്‍ പുതിയ വ്യവസായ മേഖലക്ക് തുടക്കം കുറിക്കുന്നത്.

വിമാനത്താവളത്തിന് തെക്ക് ഭാഗത്തായി രണ്ടുലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് ഇതിനായി സൗകര്യമൊരുക്കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ നൂറിലധികം വ്യവസായ യൂണിറ്റുകളാണ് ഇവിടെ ഉണ്ടാകുക.

റിയല്‍എസ്റ്റേറ്റ്, ലോജിസ്റ്റിക് മേഖലകളില്‍ ഇതിലൂടെ പുതിയ മുന്നേറ്റമുണ്ടാകുമെന്ന അബുദാബി എയര്‍പോര്‍ട്ട് ചീഫ് കൊമേഴ്ഷ്യല്‍ ഓഫീസര്‍ മൗറിന്‍ ബന്നര്‍മെന്‍ വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിലൊന്നായി അബുദാബി പുതിയ അന്താരാഷ്ട്ര വിമാനത്താവളം ഏതാനും ആഴ്ചകള്‍ക്കുമുമ്പാണ് വ്യോമഗതാഗതത്തിന് തുറന്നുകൊടുത്തത്.

Continue Reading

Trending