Connect with us

More

യു.എസ് യുദ്ധക്കപ്പലും ഫിലിപ്പീന്‍ ചരക്കു കപ്പലും കൂട്ടിയിടിച്ച് ഏഴ് നാവികരെ കാണാതായി

Published

on

അമേരിക്കന്‍ നാവിക സേനയുടെ യുദ്ധക്കപ്പല്‍ ഫിലിപ്പീന്‍ ചരക്കുകപ്പലുമായി കൂട്ടിയിടിച്ച് ഏഴു യു.എസ് നാവികരെ കാണാതായി. പരിക്കേറ്റ ഒരാളെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
യു.എസ് നേവിയുടെ യു.എസ്.എസ് ഫിറ്റ്‌സ്‌ജെറാള്‍ഡാണ് ഫിലിപ്പീന്‍സിന്റെ എ.സി.എക്‌സ് ക്രിസ്റ്റല്‍ എന്ന ചരക്കുകപ്പലുമായി കൂട്ടിയിടിച്ചത്. ജപ്പാനിലെ യോകാസുക തീരത്തുനിന്ന് 56 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം. 80 അന്തര്‍വാഹിനികളും കപ്പലുകളും അടങ്ങിയ ഏഴാമത് യു.എസ് കപ്പല്‍ പടയുടെ ഭാഗമാണ് യു.എസ്.എസ് ഫിറ്റ്‌സ്‌ജെറാള്‍ഡ്. ജപ്പാനിലെ നെഗോയ നഗരത്തില്‍നിന്ന് ടോക്കിയോയിലേക്ക് പോകുകയായിരുന്ന ഫിലിപ്പീന്‍ കപ്പല്‍ മുന്നറിയിപ്പൊന്നും കൂടാതെ പെട്ടെന്ന് തിരിച്ചതാണ് അപകടത്തിന് കാരണം. കപ്പല്‍ എന്തിനാണ് യാത്രാഗതി മാറ്റിയതെന്ന് വ്യക്തമല്ല. യു.എസ് കപ്പലുമായി കൂട്ടിയിടിക്കുമ്പോള്‍ മണിക്കൂറില്‍ 27 കിലോമീറ്റര്‍ വേഗതയിലാണ് കപ്പല്‍ സഞ്ചരിച്ചിരുന്നത്. 154 മീറ്റര്‍ നീളമുള്ള യു.എസ് മിസൈല്‍ വാഹിനി കപ്പല്‍ എവിടേക്ക് പോകുകയായിരുന്നുവെന്നതും അവ്യക്തമാണ്. ഇടിയുടെ ആഘാതത്തില്‍ കപ്പലിന്റെ ഒരു ഭാഗം തകര്‍ന്നു. കാണാതായ യു.എസ് നാവികര്‍ക്കുവേണ്ടി യു.എസ് സംഘവുമായി ജാപ്പനീസ് തീരദേശ സേന തെരച്ചില്‍ തുടരുകയാണ്. അമേരിക്കയുടെ യുദ്ധക്കപ്പലിലേക്ക് വെള്ളം കയറിയെങ്കിലും മുങ്ങല്‍ ഭീഷണി ഒഴിവായിട്ടുണ്ട്. യു.എസ്.എസ് ഫിറ്റ്‌സ്‌ജെറാള്‍ഡിനെക്കാള്‍ ഫിലിപ്പീന്‍ കപ്പലിന്റെ ഭാരം മൂന്ന് മടങ്ങ് കുറവായിരുന്നു.
222 മീറ്റര്‍ നീളമുള്ള ഫിലിപ്പീന്‍ കപ്പലിന് കാര്യമായി കേടുപാടൊന്നും സംഭവിച്ചിട്ടില്ല. തിരക്കേറിയ കപ്പല്‍ പാതയിലാണ് അപകടമുണ്ടായത്. ലോകത്തിലെ യുദ്ധക്കപ്പലുകളിലൊന്നായ യു.എസ് ഫിറ്റ്‌സ്‌ജെറാള്‍ഡിന് എന്തുകൊണ്ടാണ് അപകടം മുന്‍കൂട്ടി കണ്ട് കൂട്ടിയിടിയില്‍നിന്ന് രക്ഷപ്പെടാന്‍ സാധിക്കാതിരുന്നത് എന്നതിനെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

kerala

‘സര്‍ക്കാരിന് ഉത്തരവാദിത്തമില്ല, കരാര്‍ ഒപ്പിട്ടത് സ്‌പോണ്‍സര്‍’: മന്ത്രി അബ്ദുറഹ്‌മാന്‍

Published

on

മെസി വിവാദത്തില്‍ പ്രതികരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാന്‍. സംസ്ഥാന സര്‍ക്കാര്‍ ആരുമായും കരാര്‍ ഒപ്പിട്ടിട്ടില്ലെന്ന് മന്ത്രിയുടെ ഇപ്പോഴത്തെ വാദം. കരാര്‍ ഒപ്പിട്ടത് സ്പോണ്‍സര്‍മാരാണെന്ന് മന്ത്രി പറഞ്ഞു. അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷനുമായാണ് കരാര്‍ ഒപ്പുവെച്ചിട്ടുള്ളത്. അവര്‍ തമ്മിലാണ് കരാറെന്ന് മന്ത്രി പറഞ്ഞു.

അതേസമയം, കരാർ ലംഘനം ഉണ്ടായിരിക്കുന്നത് സംസ്ഥാന സർക്കാരിന്റെ ഭാ​ഗത്തുനിന്നാണെന്ന് വ്യക്തമാക്കുന്ന സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കരാർ ലംഘനം നടത്തിയത് കേരള സർക്കാരെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ ആരോപിക്കുന്നത്. സർക്കാർ കരാർ വ്യവസ്ഥകൾ പൂർത്തീകരിച്ചില്ല. കരാർ ലംഘിച്ചത് കേരള സർക്കാർ എന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ചീഫ് മാർക്കറ്റിംഗ് ആൻഡ് കൊമേഴ്സ്യൽ ഹെഡ് ലിയാൻഡ്രോ പീറ്റേഴ്സൺ ആരോപിച്ചു.

Continue Reading

india

ഡല്‍ഹിയില്‍ കനത്ത മഴ: മതില്‍ ഇടിഞ്ഞ്, രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു

Published

on

ഡല്‍ഹി ജയ്ത്പുരയില്‍ കനത്ത മഴയെ തുടര്‍ന്ന് മതില്‍ ഇടിഞ്ഞുവീണു ഏഴ് പേര്‍മരിച്ചു. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജയ്ത്പൂര്‍ പ്രദേശത്തുള്ള ഹരി നഗരിലാണ് സംഭവം നടന്നത്. ഷാബിബുല്‍ (30), റാബിബുല്‍ (30), അലി (45), റുബിന (25),ഡോളി (25), റുക്‌സാന (6), ഹസീന (7) എന്നിവരാണ് മരിച്ചത്. പഴയ ക്ഷേത്രത്തോട് ചേര്‍ന്നുള്ള മതില്‍ പെട്ടെന്ന് തകര്‍ന്നതിനെ തുടര്‍ന്ന് ജുഗ്ഗികളില്‍ താമസിക്കുന്ന എട്ട് പേര്‍ മണ്ണിനടിയില്‍ കുടുങ്ങുകയായിരുന്നു. പരിക്കേറ്റവരെ സഫ്ദര്‍ജംഗ് ആശുപത്രിയിലും എയിംസിലും പ്രവേശിപ്പിച്ചു. ചികിത്സക്കിടെ ഏഴ് പേര്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്.

ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജഗ്ഗികളെ ഒഴിപ്പിച്ചതായി പൊലീസ് അറിയിച്ചു. ഡല്‍ഹിയിലെ സിവില്‍ ലൈനില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണ് ഒരു സ്ത്രീയും മകനും മരിക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പത്ത് ദിവസം ഈ ശേഷമാണ് സംഭവം നടന്നത്. വെള്ളിയാഴ്ച രാത്രി മുതല്‍ ഡല്‍ഹിയില്‍ പെയ്ത കനത്ത മഴയാണ് മതില്‍ ഇടിഞ്ഞുവീഴാന്‍ കാരണമായത്. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഇന്ന് ഡല്‍ഹിക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

Continue Reading

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. മൂന്ന് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കപ്പെടുന്നത്.

24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ നാളെയോടെ മഴയുടെ ശക്തി കുറയും. നാളെ മുതല്‍ നാല് ദിവസത്തേക്ക് ഒരു ജില്ലയിലും പ്രത്യേകിച്ച് മഴ മുന്നറിയിപ്പൊന്നുമില്ല.

Continue Reading

Trending