Connect with us

india

ഡല്‍ഹിയില്‍ വായു ഗുണനിലവാരം ‘വളരെ മോശം’ ഗണത്തില്‍

കനത്ത മൂടല്‍ മഞ്ഞാണ് ഡല്‍ഹിയില്‍

Published

on

ഡല്‍ഹിയില്‍ വായുമലിനീകരണം തുടരുന്നു. വായു ഗുണനിലവാരം വളരെ മോശമായിട്ടാണ് തുടരുന്നത്. സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റിയുടെ കണക്കുപ്രകാരം തലസ്ഥാനത്തെ വായു ഗുണനിലവാര സൂചിക 341 ആയി കുറഞ്ഞു. ഇതോടെയാണ് വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തില്‍ എത്തിയത്.

ഇന്നലെ ഡല്‍ഹിയില്‍ കുറഞ്ഞ താപനില 8 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. സാധാരണയില്‍ നിന്ന് ഒരു നില താഴെയായിരുന്നു ഇത്. കനത്ത മൂടല്‍ മഞ്ഞാണ് ഇപ്പോഴുള്ളത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Home

നടന്‍ സല്‍മാന്‍ ഖാന്റെ വസതിയ്ക്കു നേരെ വെടിയുതിര്‍ത്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍

നടന്‍ സല്‍മാന്‍ ഖാന്റെ വസതിയ്ക്കു നേരെ വെടിയുതിര്‍ത്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍

Published

on

മുംബൈ: നടന്‍ സല്‍മാന്‍ ഖാന്റെ വസതിയ്ക്കു നേരെ വെടിയുതിര്‍ത്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍.രാജസ്ഥാന്‍ സ്വദേശി മുഹമ്മദ് ചൗധരിയെയാണ് മുംബൈ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്.കേസില്‍ അറസ്റ്റിലാകുന്ന അഞ്ചാമത്തെ പ്രതിയാണ് മുഹമ്മദ് ചൗധരി.

സല്‍മാന്‍ ഖാന്‍ കേസില്‍ കസ്റ്റഡിയില്‍ ഇരിയ്‌ക്കേ ഒരു പ്രതി മരിച്ചിരുന്നു. മെയ് ഒന്ന് ബുധനാഴ്ചയാണ് അനുജ് തപന്‍ മരിക്കുന്നത്. ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് ഇയാള്‍ മരിക്കുന്നത് എന്നാണ് മുംബൈ പൊലീസ് അറിയിച്ചിരുന്നത്. എന്നാല്‍ പൊലീസ് കസ്റ്റഡിയില്‍ വച്ചു അനുജിനെ കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

Continue Reading

india

ഗുജറാത്തിലെ വിവരാവകാശ പ്രവർത്തകന്റെ കൊല; ബി.ജെ.പി മുൻ എം.പി ഉൾപ്പെടെ 7 പേരുടെ ജീവപര്യന്തം ഹൈകോടതി റദ്ദാക്കി

പ്ര​തി​ക​ളു​ടെ അ​പ്പീ​ലി​ലാ​ണ് എ​ല്ലാ​വ​രെ​യും കുറ്റവിമുക്തരാക്കിയത്.

Published

on

വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ അ​മി​ത് ജെ​ത്‍വ​യെ കൊ​ല​പ്പെ​ടു​ത്തി​യ ​കേ​സി​ൽ ബി.​ജെ.​പി മു​ൻ എം.​പി ദി​നു​സോ​ള​ങ്കി ഉ​ൾ​പ്പെ​ടെ 7 ​പേ​രെ ജീ​വ​പ​ര്യ​ന്തം ശി​ക്ഷി​ച്ച സി.​ബി.​​ഐ കോ​ട​തി വി​ധി ഗു​ജ​റാ​ത്ത് ഹൈ​കോ​ട​തി റ​ദ്ദാ​ക്കി. പ്ര​തി​ക​ളു​ടെ അ​പ്പീ​ലി​ലാ​ണ് എ​ല്ലാ​വ​രെ​യും കുറ്റവിമുക്തരാക്കിയത്. മു​ൻ​കൂ​ട്ടി തീ​രു​മാ​നി​ച്ച​പോ​ലെ​യാ​ണ് വി​ചാ​ര​ണ കോ​ട​തി വി​ധി​യെ​ന്ന് ജ​സ്റ്റി​സു​മാ​രാ​യ എ.​എ​സ്.​സു​പേ​ഹി​യ, വി​മ​ൽ കെ.​വ്യാ​സ് എ​ന്നി​വ​രു​ടെ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

അ​ന്വേ​ഷ​ണം അ​ശ്ര​ദ്ധ​യോ​ടെ​യും മു​ൻ വി​ധി​യോ​ടെ​യു​മാ​യി​രു​ന്നു. സാ​ക്ഷി​ക​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ക്കു​ന്ന​തി​ൽ പ്രോ​സി​ക്യൂ​ഷ​ൻ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും ​കോ​ട​തി വി​ല​യി​രു​ത്തി.

2010 ജൂ​ലൈ 20ന് ​ഹൈ​കോ​ട​തി പ​രി​സ​ര​ത്താ​ണ് ജെ​ത്‍വ വെ​ടി​യേ​റ്റു മ​രി​ച്ച​ത്. ദി​നു സോ​ള​ങ്കി​യു​ടെ നി​യ​മ​വി​രു​ദ്ധ ഖ​ന​നം വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം തു​റ​ന്നു​കാ​ട്ടാ​ൻ ജെ​ത്‍വ ശ്ര​മി​ച്ചി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. ആ​ദ്യം ഗു​ജ​റാ​ത്ത് സി.​​ഐ.​ഡി അ​ന്വേ​ഷി​ച്ച കേ​സ് 2012 സെ​പ്റ്റം​ബ​റി​ലാ​ണ് ഹൈ​കോ​ട​തി സി.​ബി.​ഐ​ക്ക് വി​ട്ട​ത്. 2013 ന​വം​ബ​റി​ലാ​ണ് ദി​നു സോ​ള​ങ്കി​യെ സി.​ബി.​ഐ അ​റ​സ്റ്റ്ചെ​യ്ത​ത്.

2019 ജൂ​ലൈ 11ന് ​സോ​ള​ങ്കി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ശി​ക്ഷി​ച്ച വി​ചാ​ര​ണ കോ​ട​തി 15 ല​ക്ഷം രൂ​പ പി​ഴ ന​ൽ​കാ​നും ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ദി​നു സോ​ള​ങ്കി​യു​ടെ​യും മ​രു​മ​ക​ൻ ശി​വ സോ​ള​ങ്കി​യു​ടെ​യും ശി​ക്ഷ സ​സ്​​പെ​ൻ​ഡ് ചെ​യ്ത ഹൈ​കോ​ട​തി ഇ​വ​ർ​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു.

Continue Reading

india

ലോക്സഭാ തിരഞ്ഞെടുപ്പ്: മൂന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

11 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തിലുമായി 93 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മൂന്നാം ഘട്ടം വോട്ടെടുപ്പ് പുരോഗമിക്കുന്നു. 11 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തിലുമായി 93 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ഗുജറാത്തിലെ 25 മണ്ഡലങ്ങൾ, കർണാടകയിലെ 14 മണ്ഡലങ്ങൾ, മധ്യപ്രദേശിലെ 8 മണ്ഡലങ്ങൾ, ഉത്തർപ്രദേശിലെ 10 മണ്ഡലങ്ങൾ, മഹാരാഷ്ട്രയിലെ 11 മണ്ഡലങ്ങൾ എന്നിവിടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കേന്ദ് രമന്ത്രിമാരായ അമിത് ഷാ, ജ്യോതിരാദിത്യ സിന്ധ്യ, നാരായൺ റാണെ, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാൻ, ദിഗ്‌വിജയ് സിംഗ്‌ എന്നിവരാണ് മൂന്നാം ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ.

ആദ്യ രണ്ട് ഘട്ടങ്ങളി ലെ പോളിങ് ശതമാനത്തിലെ കുറവ് മൂന്നാംഘട്ടത്തിലും ആവര്‍ത്തിക്കുമോ എന്ന ആശനങ്കയിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.ഹത്രാസ്, ആഗ്ര, ഫത്തേപൂർ സിക്രി, ഫിറോസാബാദ്, മെയിൻപുരി എന്നിവയാണ് മൂന്നാംഘട്ടത്തിലെ ഉത്തർപ്രദേശിലെ പ്രധാന മണ്ഡലങ്ങൾ.ഒന്നാം ഘട്ടത്തില്‍ 66.14% രണ്ടാം ഘട്ടത്തിലെ 66.71% പോളിങാണ് രേഖപ്പെടുത്തിയത്.

Continue Reading

Trending