Connect with us

Culture

ശബരിമല യുവതീ പ്രവേശനം; പുനഃപരിശോധന ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍

Published

on

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശന കേസിലെ പുനഃപരിശോധന ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍. പുനഃസംഘടിപ്പിച്ച ഭരണഘടന ബെഞ്ചാണ് പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുക. പുനഃപരിശോധന ഹര്‍ജികള്‍ക്കൊപ്പം പുതിയ റിട്ട് ഹര്‍ജികളും കോടതി ഇന്ന് പരിഗണിക്കും.

ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീംകോടതി ഉത്തരവിനെതിരായി സമര്‍പ്പിച്ച 48 പുനഃപരിശോധനാ ഹരജികളാണ് ഇന്ന് പരിഗണിക്കക. ഇന്ന് വൈകീട്ട് മൂന്നിന് സുപ്രീംകോടതി ചേംബറി(അടച്ചിട്ട കോടതിയില്‍)ലാണ് ഹരജികള്‍ പരിശോധിക്കുന്നത്. ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ച ഒഴിവില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഭരണഘട ബെഞ്ചിന്റെ ഭാഗമാകും. വിശ്വാസത്തിനുള്ള മൗലിക അവകാശത്തിന് എതിരായാണ് സുപ്രീംകോടതി വിധിയെന്ന് ചൂണ്ടിക്കാട്ടിയാണ് പുനഃപരിശോധന ഹര്‍ജികള്‍. കേസ് തുറന്ന കോടതിയില്‍ വീണ്ടും വാദം കേട്ട് ഇക്കാര്യം പരിശോധിക്കണമെന്നും ഹര്‍ജികള്‍ ആവശ്യപ്പെടുന്നു.

ജസ്റ്റിസുമാരായ റോഹിങ്ടന്‍ നരിമാന്‍, എ.എന്‍ ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ഭരണഘടന ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. ശബരിമല യുവതി പ്രവേശനം സംബന്ധിച്ച പുനഃപരിശോധന ഹര്‍ജികളില്‍ തുറന്ന കോടതിയില്‍ വാദം ഇല്ല. ചേംബറില്‍ അഭിഭാഷകര്‍ക്കോ, കക്ഷികള്‍ക്കോ പ്രവേശനവുമില്ല.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ചേംബറിലാണ് അഞ്ചംഗ ബെഞ്ച് പുനഃപരിശോധനാ ഹരജികള്‍ പരിശോധിക്കുക. ചേംബറില്‍ വെച്ചുതന്നെ ഹരജികള്‍ തള്ളാനോ തുറന്നകോടതിയില്‍ വാദം കേള്‍ക്കണമെന്ന് തീരുമാനിക്കാനോ അഞ്ചംഗ ബെഞ്ചിന് സാധിക്കും.

അതേ സമയം യുവതി പ്രവേശത്തിനെതിരെ സമര്‍പ്പിച്ച നാല് റിട്ട് ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഇന്ന് തുറന്ന കോടതിയില്‍ പരിഗണിക്കും. ഹര്‍ജിയില്‍ ദേവ സ്വം ബോര്‍ഡിന് വേണ്ടി അഭിഭാഷകനായ ചന്ദര്‍ ഉദയ് സിങായിരിക്കും ഹാജരാവുക. നേരത്തെ ദേവസ്വം ബോര്‍ഡ് നിശ്ചയിച്ചിരുന്ന ആര്യാമ സുന്ദരം കേസ് ഏറ്റെടുക്കാത്ത സാഹചര്യത്തിലാണ് പുതിയ അഭിഭാഷകനെ നിയോഗിച്ചത്. റിട്ട് പരിഗണിക്കുമ്പോള്‍ സ്ത്രീ പ്രവേശന കാര്യത്തില്‍ ബോര്‍ഡിന്റെ നിലപാട് വ്യക്തമാക്കും. സുപ്രധാന വിധി പുറപ്പെടുവിച്ച അതേ ഭരണഘടനാ ബെഞ്ചാണ് പുനഃപരിശോധന ഹര്‍ജിയും പരിഗണിക്കുക.

ബെഞ്ചിലുണ്ടായിരുന്ന നാല് ജഡ്ജിമാരും പുനഃപരിശോധന ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചിലുമുണ്ട്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് മാരായ റോഹിങ്ടന്‍ നരിമാന്‍, എ എന്‍ ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവര്‍ അടങ്ങിയ ഭരണഘടന ബെഞ്ചാണ് സെപ്തംബര്‍ 28ന് ചരിത്രവിധി പുറപ്പെടുവിച്ചത്. ശബരിമല വിധി പുറപ്പെടുവിച്ച ഭരണഘടന ബെഞ്ചിലുണ്ടായിരുന്ന അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചതിനാലാണ് നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ബെഞ്ചിലെ അംഗമായത്. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനമാകാമെന്നായിരുന്നു സുപ്രീം കോടതിയുടെ സുപ്രധാന വിധി. അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ ഭൂരിപക്ഷ വിധി സ്ത്രീ പ്രവേശനത്തിന് അനുകൂലമാണ്.
നാല് പേരുടെ വിധിയോട് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രമാണ് വിയോജിച്ചത്. അഞ്ചംഗ ബെഞ്ചില്‍ നിന്ന് നാലുവിധികളാണ് ഉണ്ടായത്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ എന്നിവര്‍ ചേര്‍ന്ന് ഒരു വിധിയും ജസ്റ്റിസുമാരായ ആര്‍.എഫ് നരിമാന്‍, ഡി.വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവര്‍ പ്രത്യേകം വിധികളും പ്രസ്താവിച്ചു.

kerala

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴു ജില്ലകളിലും ഭേദപ്പെട്ട പോളിങ്, വോട്ട് ചെയ്ത് പ്രമുഖര്‍

പ്രമുഖ പാര്‍ട്ടികളുടെ രാഷ്ട്രീയ നേതാക്കളെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. മൂന്ന് മുന്നണികളും മികച്ച ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Published

on

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് തുടങ്ങി അഞ്ച് മണിക്കൂര്‍ പിന്നിടുമ്പോള്‍ ഏഴ് ജില്ലകളിലും ഭേദപ്പെട്ട പോളിങ്. ഇപ്പോള്‍ കിട്ടിയ കണക്കുകള്‍ പ്രകാരം തിരുവനന്തപുരം ജില്ലയിലെ പോളിങ് 29.23 ശതമാനം കടന്നു.

കൊല്ലത്തെ പോളിങ് 32.57 ശതമാനമാണ്. പത്തനംതിട്ടയില്‍ 31.37 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടപ്പോള്‍ ആലപ്പുഴയില്‍ 33.81 ശതമാനം വോട്ടുകളും കോട്ടയത്ത് 31.88 ശതമാനം വോട്ടുകളും പോള്‍ ചെയ്യപ്പെട്ടു. ഇടുക്കിയില്‍ പോളിങ് ശതമാനം 33.33 ശതമാനമായി. എറണാകുളം ജില്ലയില്‍ 33.83 ശതമാനം വോട്ടുകളാണ് പോള്‍ ചെയ്യപ്പെട്ടത്.

തിരുവനന്തപുരം കോര്‍പറേഷനുകളിലേക്കുള്ള 23.71 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടപ്പോള്‍ കൊല്ലം കോര്‍പറേഷനിലേക്കുള്ള 25.97 ശതമാനം വോട്ടുകളും കൊച്ചി കോര്‍പറേഷനിലേക്കുള്ള 26.27 ശതമാനം വോട്ടുകളും പോള്‍ ചെയ്യപ്പെട്ടു. പ്രമുഖ പാര്‍ട്ടികളുടെ രാഷ്ട്രീയ നേതാക്കളെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. മൂന്ന് മുന്നണികളും മികച്ച ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മന്ത്രി പി രാജീവ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ശശി തരൂര്‍ എംപി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, സിപിഐഎം ദേശീയ സെക്രട്ടറി എംഎ ബേബി, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍, മന്ത്രി റോഷി അഗസ്റ്റിന്‍, മന്ത്രി പി പ്രസാദ്, മന്ത്രി വീണാ ജോര്‍ജ് തുടങ്ങിയവര്‍ വോട്ട് രേഖപ്പെടുത്തി.

 

 

Continue Reading

kerala

തദ്ദേശ തിരഞ്ഞെടുപ്പ്; വടക്കന്‍ കേരളത്തില്‍ ഇന്ന് കലാശക്കൊട്ട്

സര്‍ക്കാരിന്റെ സാധാരണക്കാരോടുള്ള വെല്ലുവിളി തുറന്നുകാട്ടിയായിരുന്നു യു.ഡി.എഫിന്റെ പ്രചാരണം.

Published

on

തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പില്‍ വടക്കന്‍ കേരളത്തില്‍ ഇന്ന് കലാശക്കൊട്ട്. രണ്ടാംഘട്ടത്തില്‍ ഡിസംബര്‍ 11ന് വോട്ടെടുപ്പ് നടക്കുന്ന തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് പരസ്യ പ്രചരണം അവസാനിക്കുന്നത്.

ശബരിമല സ്വര്‍ണ്ണക്കൊള്ള, പി.എം ശ്രീ, തൊഴില്‍ കോഡുകളുടെ കരടുചട്ട വിജ്ഞാപനം അടക്കമുള്ള വിവാദങ്ങളും സംസ്ഥാന സര്‍ക്കാറിനെതിരായ ഭരണവിരുദ്ധ വികാരവും ഇടതു പക്ഷത്തെ പ്രതിരോധത്തിലാക്കിയാണ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തിരശ്ശീല വീഴുന്നത്.

നികുതി, വൈദ്യുതി നിരക്ക്, വെള്ളക്കരം, കെട്ടിട പെര്‍മിറ്റ് ഫീ തുടങ്ങിയ വര്‍ധിപ്പിച്ച സര്‍ക്കാരിന്റെ സാധാരണക്കാരോടുള്ള വെല്ലുവിളി തുറന്നുകാട്ടിയായിരുന്നു യു.ഡി.എഫിന്റെ പ്രചാരണം. ഇന്ന് വൈകീട്ട് ആറു മണിക്കാണ് പരസ്യപ്രചാരണം അവസാനിക്കുക.

തെക്കന്‍ ജില്ലകളിലെ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ് ആണ് രേഖപ്പെടുത്തുന്നത്. വൈകിട്ട് ആറു മണിവരെയാണ് വോട്ടെടുപ്പ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. മൂന്ന് കോര്‍പ്പറേഷനുകള്‍ 39 മുന്‍സിപ്പാലിറ്റികള്‍, ഏഴ് ജില്ലാ പഞ്ചായത്തുകള്‍, 75 ബ്ലോക്ക് പഞ്ചായത്തുകള്‍, 471 ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്കാണ് ഇന്ന് ജനവിധി.

 

 

Continue Reading

kerala

തുടരുന്ന അവഗണനയ്ക്കിടയിലും ‘ഷമി ഷോ’; മുഷ്താഖ് അലി ട്രോഫിയില്‍ വീണ്ടും മിന്നും പ്രകടനം

നിരന്തരം അവഗണിക്കപ്പെടുന്നതിനെ കുറിച്ച് ഷമി നേരത്തെ തന്നെ തുറന്നടിച്ചിരുന്നു.

Published

on

ഇന്ത്യന്‍ ടീമില്‍ നിന്ന് തുടര്‍ച്ചയായി പുറത്താക്കപ്പെടുമ്പോഴും ആഭ്യന്തര ക്രിക്കറ്റില്‍ തന്റെ മികവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ് മുഹമ്മദ് ഷമി. രഞ്ജിയില്‍ നേടിയ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ ഇപ്പോള്‍ മുഷ്താഖ് അലി ട്രോഫിയിലും ഷമി മികച്ച ഫോമിലാണ്.

കഴിഞ്ഞ ദിവസം ഹരിയാനക്കെതിരായ മത്സരത്തില്‍ അദ്ദേഹം 30 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ നേടി. മത്സരം ബംഗാള്‍ പരാജയപ്പെട്ടുവെങ്കിലും ഷമിയുടെ പ്രകടനമാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഈ സീസണിലെ മുഷ്താഖ് അലി ട്രോഫിയില്‍ ഇതുവരെ ഏഴ് മത്സരങ്ങളില്‍ നിന്ന് 16 വിക്കറ്റുകളാണ് ഷമി സ്വന്തമാക്കിയിരിക്കുന്നത്.

അതില്‍ 11 വിക്കറ്റും അവസാന മൂന്ന് മത്സരങ്ങളിലൂടെയാണ് വന്നത്. ഹരിയാനക്കും സര്‍വീസസിനുമെതിരെ നാല് വിക്കറ്റും പുതുച്ചേരിക്കെതിരെ മൂന്ന് വിക്കറ്റും വീഴ്ത്തിയ ഷമി രഞ്ജിയിലും അസമിനും ഗുജറാത്തിനുമെതിരെ മികവ് കാട്ടിയിരുന്നു.

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ പരാജയപ്പെട്ടതിന് ശേഷം ഷമിയെ ടീമില്‍ ഉള്‍പ്പെടുത്താത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചു. മുന്‍ താരം സൗരവ് ഗാംഗുലി അടക്കം പലരും ഷമിക്ക് തുറന്ന പിന്തുണ നല്‍കിയിരുന്നു. ടി20 ടീമില്‍ ഇല്ലാത്തതും ചര്‍ച്ചയായി.

നിരന്തരം അവഗണിക്കപ്പെടുന്നതിനെ കുറിച്ച് ഷമി നേരത്തെ തന്നെ തുറന്നടിച്ചിരുന്നു. തന്റെ ഫിറ്റ്നസ് വിവരങ്ങള്‍ സെലക്ടര്‍മാര്‍ക്ക് അയയ്ക്കുന്നത് തന്റെ ഉത്തരവാദിത്തമല്ലെന്നും എന്‍.സി.എയില്‍ സ്ഥിരമായി പരിശീലനം നടത്തുന്നുണ്ടെന്നും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സെലക്ടര്‍മാരുടെ ഉത്തരവാദിത്തമാണെന്നും താരം വ്യക്തമാക്കിയിരുന്നു.

 

Continue Reading

Trending