kerala
കേരളത്തില്‍ എസ്ഐആര്‍ സമയപരിധി രണ്ടു ദിവസം കൂടി നീട്ടി
രണ്ടാഴ്ച കൂടി സമയം നീട്ടി നല്‍കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം.
ന്യൂ ഡല്‍ഹി: കേരളത്തിലെ എസ്ഐആര്‍ നടപടികളുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി ഇന്ന് നിര്‍ണ്ണായക ഇടക്കാല ഉത്തരവുമായി. രണ്ടാഴ്ച കൂടി സമയം നീട്ടി നല്‍കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം.
എന്നാല്‍ സംസ്ഥാനത്തിന്റെ ആവശ്യം ചോദ്യം ചെയ്ത തെരഞ്ഞെടുപ്പ് കമ്മീഷന്‍, നടപടികള്‍ നിരീക്ഷിച്ചു വരികയാണ് എന്നും ആവശ്യമെന്നുവെച്ചാല്‍ മാത്രം സമയം ഇനിയും നീട്ടാം എന്നും കോടതിയോടു അറിയിച്ചു.
kerala
തദ്ദേശ തിരഞ്ഞെടുപ്പ്; വടക്കന്‍ കേരളത്തില്‍ ഇന്ന് കലാശക്കൊട്ട്
സര്‍ക്കാരിന്റെ സാധാരണക്കാരോടുള്ള വെല്ലുവിളി തുറന്നുകാട്ടിയായിരുന്നു യു.ഡി.എഫിന്റെ പ്രചാരണം.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പില്‍ വടക്കന്‍ കേരളത്തില്‍ ഇന്ന് കലാശക്കൊട്ട്. രണ്ടാംഘട്ടത്തില്‍ ഡിസംബര്‍ 11ന് വോട്ടെടുപ്പ് നടക്കുന്ന തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് പരസ്യ പ്രചരണം അവസാനിക്കുന്നത്.
ശബരിമല സ്വര്‍ണ്ണക്കൊള്ള, പി.എം ശ്രീ, തൊഴില്‍ കോഡുകളുടെ കരടുചട്ട വിജ്ഞാപനം അടക്കമുള്ള വിവാദങ്ങളും സംസ്ഥാന സര്‍ക്കാറിനെതിരായ ഭരണവിരുദ്ധ വികാരവും ഇടതു പക്ഷത്തെ പ്രതിരോധത്തിലാക്കിയാണ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തിരശ്ശീല വീഴുന്നത്.
നികുതി, വൈദ്യുതി നിരക്ക്, വെള്ളക്കരം, കെട്ടിട പെര്‍മിറ്റ് ഫീ തുടങ്ങിയ വര്‍ധിപ്പിച്ച സര്‍ക്കാരിന്റെ സാധാരണക്കാരോടുള്ള വെല്ലുവിളി തുറന്നുകാട്ടിയായിരുന്നു യു.ഡി.എഫിന്റെ പ്രചാരണം. ഇന്ന് വൈകീട്ട് ആറു മണിക്കാണ് പരസ്യപ്രചാരണം അവസാനിക്കുക.
തെക്കന്‍ ജില്ലകളിലെ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ് ആണ് രേഖപ്പെടുത്തുന്നത്. വൈകിട്ട് ആറു മണിവരെയാണ് വോട്ടെടുപ്പ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. മൂന്ന് കോര്‍പ്പറേഷനുകള്‍ 39 മുന്‍സിപ്പാലിറ്റികള്‍, ഏഴ് ജില്ലാ പഞ്ചായത്തുകള്‍, 75 ബ്ലോക്ക് പഞ്ചായത്തുകള്‍, 471 ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്കാണ് ഇന്ന് ജനവിധി.
kerala
തുടരുന്ന അവഗണനയ്ക്കിടയിലും ‘ഷമി ഷോ’; മുഷ്താഖ് അലി ട്രോഫിയില്‍ വീണ്ടും മിന്നും പ്രകടനം
നിരന്തരം അവഗണിക്കപ്പെടുന്നതിനെ കുറിച്ച് ഷമി നേരത്തെ തന്നെ തുറന്നടിച്ചിരുന്നു.
ഇന്ത്യന്‍ ടീമില്‍ നിന്ന് തുടര്‍ച്ചയായി പുറത്താക്കപ്പെടുമ്പോഴും ആഭ്യന്തര ക്രിക്കറ്റില്‍ തന്റെ മികവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ് മുഹമ്മദ് ഷമി. രഞ്ജിയില്‍ നേടിയ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ ഇപ്പോള്‍ മുഷ്താഖ് അലി ട്രോഫിയിലും ഷമി മികച്ച ഫോമിലാണ്.
കഴിഞ്ഞ ദിവസം ഹരിയാനക്കെതിരായ മത്സരത്തില്‍ അദ്ദേഹം 30 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ നേടി. മത്സരം ബംഗാള്‍ പരാജയപ്പെട്ടുവെങ്കിലും ഷമിയുടെ പ്രകടനമാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഈ സീസണിലെ മുഷ്താഖ് അലി ട്രോഫിയില്‍ ഇതുവരെ ഏഴ് മത്സരങ്ങളില്‍ നിന്ന് 16 വിക്കറ്റുകളാണ് ഷമി സ്വന്തമാക്കിയിരിക്കുന്നത്.
അതില്‍ 11 വിക്കറ്റും അവസാന മൂന്ന് മത്സരങ്ങളിലൂടെയാണ് വന്നത്. ഹരിയാനക്കും സര്‍വീസസിനുമെതിരെ നാല് വിക്കറ്റും പുതുച്ചേരിക്കെതിരെ മൂന്ന് വിക്കറ്റും വീഴ്ത്തിയ ഷമി രഞ്ജിയിലും അസമിനും ഗുജറാത്തിനുമെതിരെ മികവ് കാട്ടിയിരുന്നു.
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ പരാജയപ്പെട്ടതിന് ശേഷം ഷമിയെ ടീമില്‍ ഉള്‍പ്പെടുത്താത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചു. മുന്‍ താരം സൗരവ് ഗാംഗുലി അടക്കം പലരും ഷമിക്ക് തുറന്ന പിന്തുണ നല്‍കിയിരുന്നു. ടി20 ടീമില്‍ ഇല്ലാത്തതും ചര്‍ച്ചയായി.
നിരന്തരം അവഗണിക്കപ്പെടുന്നതിനെ കുറിച്ച് ഷമി നേരത്തെ തന്നെ തുറന്നടിച്ചിരുന്നു. തന്റെ ഫിറ്റ്നസ് വിവരങ്ങള്‍ സെലക്ടര്‍മാര്‍ക്ക് അയയ്ക്കുന്നത് തന്റെ ഉത്തരവാദിത്തമല്ലെന്നും എന്‍.സി.എയില്‍ സ്ഥിരമായി പരിശീലനം നടത്തുന്നുണ്ടെന്നും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സെലക്ടര്‍മാരുടെ ഉത്തരവാദിത്തമാണെന്നും താരം വ്യക്തമാക്കിയിരുന്നു.
kerala
വോട്ടിംഗ് മെഷീന്‍ തകരാര്‍ വിവാദം: വോട്ട് അടിച്ചപ്പോള്‍ ബി.ജെ.പിയുടെ ചിഹ്നം മാത്രം തെളിഞ്ഞു
പൂവച്ചാല്‍ ഗ്രാമ പഞ്ചായത്തിലെ മുതിയാവിള വാര്‍ഡിലെ സെന്റ് ആല്‍ബര്‍ട്ട് എല്‍.പി സ്‌കൂളിലെ ബൂത്തിലാണ് സംഭവം ഉണ്ടായത്.
കാട്ടാക്കട (തിരുവനന്തപുരം): വോട്ടിങ് സമയം വലിയ വിവാദമുണ്ടാക്കുന്ന രീതിയില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ തകരാര്‍ റിപ്പോര്‍ട്ട് ചെയ്തു. പൂവച്ചാല്‍ ഗ്രാമ പഞ്ചായത്തിലെ മുതിയാവിള വാര്‍ഡിലെ സെന്റ് ആല്‍ബര്‍ട്ട് എല്‍.പി സ്‌കൂളിലെ ബൂത്തിലാണ് സംഭവം ഉണ്ടായത്.
ജില്ലാപഞ്ചായത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുമ്പോള്‍ മെഷീനില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയുടെ ബട്ടണിന് നേരെ ലൈറ്റ് തെളിയുകയും ബീപ് ശബ്ദം ഉണ്ടാകുകയും ചെയ്തതായി എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു. ഇതോടെയാണ് ബൂത്തിലെ പോളിംഗ് താല്‍ക്കാലികമായി തടസപ്പെട്ടത്.
എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് സി. സുരേഷ് പ്രൊസീഡിങ് ഓഫീസര്‍ക്ക് എഴുത്തുപരാതി നല്‍കിയിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഏതെല്ലാം വോട്ടുകള്‍ ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ടെന്ന്, തകരാര്‍ പരിഹരിക്കാന്‍ എടുത്ത നടപടികള്‍ എന്താണെന്ന് വ്യക്തമാക്കണമെന്ന് എല്‍.ഡി.എഫ് ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ തന്നെ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ മെഷീന്‍ തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പത്തനംതിട്ട നിരണം പഞ്ചായത്തിലെ ഇരതോട് 28ാം നമ്പര്‍ ബൂത്തില്‍ വോട്ടിങ് വൈകി.
പെരിങ്ങര പഞ്ചായത്തിലെ ആലംതുരുത്തി സ്‌കൂളിലെ ബൂത്തിലെ യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് വോട്ടെടുപ്പ് ഏറെ നേരം വൈകിയിരുന്നു.
-
india18 hours agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
health3 days agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
news3 days agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
news3 days agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി
-
kerala20 hours agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
News3 days agoബാലമുരുകനെതിരെ തിരച്ചില്‍ ശക്തം; കടയത്തി മലയിടുക്ക് പൊലീസ് വളഞ്ഞു
-
india17 hours ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
Cricket3 days agoഹിറ്റായി ‘ഹിറ്റ്മാന്’; അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ

