Connect with us

Video Stories

ദേശീയദിനം, ഖത്തര്‍ ഉത്സവാന്തരീക്ഷത്തില്‍

Published

on

 

ദോഹ: സഊദി സഖ്യരാജ്യങ്ങളുടെ ഉപരോധത്തിന്റെ വെല്ലുവിളികളെല്ലാം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അതിജീവിച്ച് ഖത്തര്‍ ഇന്ന് ദേശീയദിനം ആഘോഷിക്കുന്നു. വിപുലമായ പരിപാടികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍. നഗരവീഥികളിലെങ്ങും ദേശീയദിനാഘോഷത്തിന്റെ അആവേശം പ്രകടമാണ്. പരമ്പരാഗതമായ പ്രൗഢിയോടെ തന്നെ ദേശീയ ദിനം ആഘോഷിക്കാന്‍ സ്വദേശികളും ഒപ്പം പ്രവാസികളും പങ്കുചേരുന്നു.
രാജ്യത്തങ്ങോളമിങ്ങോളം ദേശീയ പതാകകള്‍ ഉയര്‍ന്നു പറക്കുന്നു. ആഘോഷങ്ങളുടെ പ്രധാനവേദിയായ ദര്‍ബ് അല്‍സായി ഉത്സവാന്തരീക്ഷത്തിലാണ്. ആഘോഷക്കാഴ്ചകളില്‍ പ്രവാസികളും പങ്കാളികളാകുന്നു.
വിവിധ സര്‍ക്കാര്‍ ഏജന്‍സികളും സംഘടനകളും സ്വകാര്യകമ്പനികളും പ്രസ്ഥാനങ്ങളും വ്യത്യസ്തമായ പരിപാടികളോടെ ദേശീയദിനം കൊണ്ടാടുകയാണ്. കോര്‍ണിഷ് തീരത്ത് ഈന്തപ്പനകള്‍ വര്‍ണ വെളിച്ചങ്ങളാല്‍ അണിഞ്ഞൊരുങ്ങിയിരിക്കുന്നു. ദോഹ നഗരം ഉത്സവത്തിമിര്‍പ്പിലാണ്.
നഗരത്തിലെ എല്ലാ വലിയ കെട്ടിടങ്ങള്‍ക്ക് മുകളിലെല്ലാം ദേശീയ പതാകകളോടൊപ്പം ഖത്തര്‍ അമീറിന്റെയും പിതാവ് അമീറിന്റെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത പതാകകള്‍ ഉയര്‍ത്തിയും ദീപാലങ്കാരങ്ങള്‍ തൂക്കിയും മനോഹാരിതമാക്കിയിട്ടുണ്ട്. പരമ്പരാഗത സംസ്‌കാരത്തനിമ ധ്വനിപ്പിക്കുന്ന പരിപാടികളാണ് ദേശീയദിനവുമായി ബന്ധപ്പെട്ട് ദോഹയില്‍ വിവിധ സ്ഥലങ്ങളില്‍ അരങ്ങേറുന്നത്.
സൈനിക പരേഡിനൊപ്പം സംഘടിപ്പിക്കുന്ന ഘോഷയാത്രകളില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദേശികളും പങ്കെടുക്കും. കെട്ടിടങ്ങളെല്ലാം ദീപാലങ്കാരങ്ങളില്‍ കുളിച്ചുനില്ക്കുന്നു. കത്താറ, ആസ്പയര്‍ പാര്‍്ക്ക് എന്നിവിടങ്ങളിലെല്ലാം വ്യത്യസ്തമായ പരിപാടികള്‍ നടക്കുന്നു.
പതിവു പോലെ കോര്‍ണിഷ് തന്നെയാണ് ശ്രദ്ധാകേന്ദ്രം. പാരമ്പര്യത്തിന്റെ അടയാളമായ പാനീസ് വിളക്കുകൊണ്ട് അലങ്കരിച്ച ഈന്തപ്പനകള്‍ ഖത്തറിന്റെ ചരിത്രത്തിന്റെ പകര്‍പ്പുകള്‍ പരിചയപ്പെടുത്തുന്നതാണ്. ഷാളുകള്‍, തൊപ്പി തുടങ്ങിയവയുടെ വില്‍പനക്കാര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ചാകരയായിരുന്നു. ഷോപ്പുകളില്‍ ഖത്തര്‍ പതാകയും ഷാളുകളും തൊപ്പികളും വാങ്ങാന്‍ ജനങ്ങള്‍ തിരക്കു കൂട്ടി. വാഹനങ്ങള്‍ അലങ്കരിക്കാന്‍ കാര്‍ ആക്‌സസറീസ് ഷോറൂമുകളിലും തിരക്ക് അനുഭവപ്പെട്ടു. അമീരിദിവാനില്‍ ഇന്നലെ വൈകുന്നേരം നടന്ന ആഘോഷത്തില്‍ അമീറിന്റെ പേഴ്‌സണല്‍ റപ്രസന്റേറ്റീവ് ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍താനി പങ്കെടുത്തു. ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍താനിയും ശൈഖുമാരും മന്ത്രിമാരും പങ്കെടുത്തു.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending