News
ഡിപ്ലോമക്കാര്‍ക്ക് കോസ്റ്റ് ഗാര്‍ഡിലേക്ക് അപേക്ഷിക്കാം
ഡിപ്ലോമക്കാര്‍ക്ക് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ യാന്ത്രികാവാന്‍ അവസരം. 2/2019 ബാച്ചിലേക്കാണു തിരഞ്ഞെടുപ്പ്. പുരുഷന്മാര്ക്കാണ് അവസരം. മാര്‍ച്ചില്‍ എഴുത്തുപരീക്ഷ നടക്കും. 2019 ഓഗസ്റ്റില്‍ പരിശീലനം ആരംഭിക്കും. ഫെബ്രുവരി 11 മുതല്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 21
യോഗ്യത: മെട്രിക്കുലേഷന്‍/തത്തുല്യം. കുറഞ്ഞതു മൊത്തം 60% മാര്‍ക്കോടെ മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍(റേഡിയോ/പവര്‍) എന്‍ജിനീയറിങ് ത്രിവല്‍സര ഡിപ്ലോമ ജയിച്ചിരിക്കണം. പട്ടികവിഭാഗക്കാര്‍ക്കും ദേശീയ തലത്തില്‍ നേട്ടമുണ്ടാക്കിയ സ്പോര്‍ട്സ് താരങ്ങള്‍ക്കും കോസ്റ്റ് ഗാര്‍ഡില്‍ യൂണിഫോം സര്‍വീസിലിരിക്കെ മരിച്ചവരുടെ ആശ്രിതര്‍ക്കും മാര്‍ക്കില്‍ അഞ്ചു ശതമാനം ഇളവുണ്ട്.
പ്രായം: 18-22. 1997 ഓഗസ്റ്റ് ഒന്നിനും 2001 ജൂലൈ 31നും മധ്യേ ജനിച്ചവര്‍(രണ്ടു തീയതികളും ഉള്‍പ്പെടെ) പട്ടികവിഭാഗക്കാര്‍ക്ക് അഞ്ചും ഒബിസിക്കു മൂന്നും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്.
അടിസ്ഥാന ശമ്പളം: 29200 രൂപ. മറ്റാനുകൂല്യങ്ങളും ലഭിക്കും.
ശാരീരികയോഗ്യത: ഉയരം: കുറഞ്ഞത് 157 സെമീ. നെഞ്ചളവ്: ആനുപാതികം, കുറഞ്ഞത് അഞ്ചു സെമീ വികാസം വേണം. തൂക്കം: ഉയരത്തിനും പ്രായത്തിനും ആനുപാതികം.
കാഴ്ചശക്തി: 6/24 കണ്ണടയില്ലാതെ, കണ്ണട ധരിച്ച് 6/9(Better Eye), 6/12 (Worse Eye)
സാധാരണ കേള്‍വിശക്തിയും ആരോഗ്യമുള്ള പല്ലുകളും ഉണ്ടായിരിക്കണം. കൃത്യനിര്‍വഹണത്തെ ബാധിക്കുന്ന വൈകല്യങ്ങള്‍ പാടില്ല.
പരിശീലനം: 2019 ഓഗസ്റ്റില്‍ ഐഎന്‍എസ് ചില്കയില് പരിശീലനം ആരംഭിക്കും.
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, കായികക്ഷമതാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണു തിരഞ്ഞെടുപ്പ്. മെഡിക്കല്‍ പരിശോധനയുമുണ്ടാകും. മാര്‍ച്ചില്‍ എഴുത്തുപരീക്ഷ നടക്കും. കേരളത്തില്‍ പരീക്ഷാകേന്ദ്രമില്ല. മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, നോയിഡ എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രം.
കായികക്ഷമതാ പരീക്ഷയില്‍ ഇനി പറയുന്ന ഇനങ്ങളുണ്ടാകും.
- 7 മിനിറ്റില്‍ 1.6 കി.മീ ഓട്ടം.
- 20 സ്ക്വാറ്റ് അപ്
- 10 പുഷ് അപ്
അപേക്ഷിക്കേണ്ട വിധം: www.joinindiancoastguard.gov.in എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ അപേക്ഷയില്‍ നിശ്ചിത സ്ഥാനത്തു തിരഞ്ഞെടുക്കുന്ന ബ്രാഞ്ച് രേഖപ്പെടുത്തണം. ഉദ്യോഗാര്‍ഥി പേരും മറ്റു വിവരങ്ങളും എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ നല്കിയിട്ടുള്ളതു പോലെ തന്നെ പൂരിപ്പിക്കാന്‍ ശ്രദ്ധിക്കണം. അപേക്ഷകര്‍ക്ക് ഇമെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ നിര്‍ബന്ധമാണ്. വിജയകരമായി അപേക്ഷ സമര്‍പ്പിച്ചാല്‍ റജിസ്ട്രേഷന് നമ്പര്‍ ലഭിക്കും. ഈ നമ്പര്‍ പിന്നീടുള്ള ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചുവയ്ക്കണം. വttp://joinindiancoastguard.gov.in/reprint.aspx എന്ന ലിങ്കില്‍ നിന്നു മാര്‍ച്ച് 5 മുതല്‍ 15 വരെ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തെടുക്കാന്‍ സാധിക്കും.
അഡ്മിറ്റ് കാര്‍ഡിന്റെ മൂന്ന് പ്രിന്റ് ഔട്ട് എടുക്കണം. ഇതില്‍ മൂന്നിലും നിര്‍ദിഷ്ട സ്ഥാനത്തു കളര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിക്കണം. (ഫോട്ടോയ്ക്ക് ഒരുമാസത്തിലധികം പഴക്കം പാടില്ല, നീല നിറം പശ്ചാത്തലമായിട്ടുള്ളതായിരിക്കണം). തിരഞ്ഞെടുപ്പു കേന്ദ്രത്തിലെത്തുമ്പോള്‍ ഈ പ്രിന്റ് ഔട്ടുകള്‍ ഉദ്യോഗാര്‍ഥി കൈയില്‍ കരുതണം. ഒരു പ്രിന്റ്ഔട്ടിനൊപ്പം പ്രായം തെളിയിക്കുന്നതിന് എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ഡിപ്ലോമ സര്‍ട്ടിഫിക്കറ്റിന്റെയും മാര്‍ക്ക്ലിസ്റ്റിന്റെയും പകര്‍പ്പുകള്‍, മറ്റു ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പുകള്‍ എന്നിവയും വയ്ക്കണം. അപേക്ഷയുടെ പ്രിന്റ് ഔട്ടും ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമില്ലാതെ റിക്രൂട്മെന്റ് കേന്ദ്രത്തിലെത്തുന്നവരെ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല.
ബന്ധപ്പെട്ട രേഖകളുടെ അസലും പരിശോധനയ്ക്കായി കൈയില്‍ കരുതണം.
ഇതിനു പുറമേ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്(വോട്ടേഴ്സ് ഐഡി, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് മുതലായവ), ബാധകമായവര്‍ ജാതി സര്‍ട്ടിഫിക്കറ്റ്, സ്പോര്‍ട്സ്, എന്‍സിസി സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയും കൈയില്‍ കരുതണം. അപേക്ഷയുടെ പ്രിന്റ് ഔട്ടില്‍ പതിച്ച പാസ്പോര്‍ട്ട് സൈസ് ഫോട്ടോയുടെ 10 കോപ്പികളും കൈവശം വയ്ക്കണം.
ഉദ്യോഗാര്‍ഥി ഒരപേക്ഷ മാത്രമേ സമര്‍പ്പിക്കാവൂ. ഏതെങ്കിലും ഒരു റിക്രൂട്മെന്റ് കേന്ദ്രം മാത്രം തിരഞ്ഞെടുക്കാനും ശ്രദ്ധിക്കുക.
വിശദവിവരങ്ങള്‍ക്ക്: www.joinindiancoastguard.gov.in
kerala
മലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
മുന്നണി മര്യാദകള്‍ പാലിക്കാതെ സിപിഎം സ്ഥാനാര്‍ഥിയെ തീരുമാനിച്ചെന്ന് ആരോപിച്ചാണ് സിപിഐ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്.
മലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത. പറപ്പൂര് പഞ്ചായത്തില്‍ സിപിഎമ്മിനെതിരെ മത്സരിക്കാന്‍ സിപിഐ രംഗത്ത്. മുന്നണി മര്യാദകള്‍ പാലിക്കാതെ സിപിഎം സ്ഥാനാര്‍ഥിയെ തീരുമാനിച്ചെന്ന് ആരോപിച്ചാണ് സിപിഐ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. സിപിഎം നിശ്ചയിച്ച സ്ഥാനാര്‍ഥി എ.എം ദിവ്യക്കെതിരെ സിപിഐ സ്ഥാനാര്‍ഥിയായി മുനീറ റിഷ്ഫാനയാണ് മത്സരിക്കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷമാണ് പറപ്പൂരില്‍ സിപിഐ കമ്മിറ്റി രൂപീകരിക്കുന്നതും പ്രവര്‍ത്തമാരംഭിക്കുകയും ചെയ്യുന്നത്. അതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തങ്ങള്‍ക്ക് സീറ്റ് വേണമെന്ന ആവശ്യവുമായി സിപിഐ രംഗത്ത് വരികയായിരുന്നു. എട്ടാം വാര്‍ഡ് സിപിഐക്ക് നല്‍കാമെന്ന് തീരുമാനമായെങ്കിലും അവസാനനിമിഷം സിപിഎം സ്ഥാനാര്‍ഥിയെ നിശ്ചയിക്കുകയായിരുന്നു.
ഇതോടെ, സ്വാഭാവികമായും സിപിഐ മാറിക്കൊടുക്കുകയും ഏഴാം വാര്‍ഡിന് വേണ്ടി ആവശ്യമുന്നയിക്കുകയും ചെയ്തു. എന്നാല്‍, സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വം ഏഴാം വാര്‍ഡിലും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഭിന്നത രൂക്ഷമായത്. തുടര്‍ന്ന് സിപിഐ തങ്ങളുടെ സ്ഥാനാര്‍ഥിയെ തീരുമാനിക്കുകയായിരുന്നു.
kerala
മദ്യലഹരിയില്‍ സുഹൃത്തിനെ കൊലപ്പെടുത്തി; പ്രതി അറസ്റ്റില്‍
ദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് അന്വേഷണം വ്യക്തമാക്കുന്നു.
കൊച്ചി: എറണാകുളം കോതമംഗലം വാരപ്പെട്ടിയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ സുഹൃത്ത് ഫ്രാന്‍സിസിനെ പൊലീസ് അറസ്റ്റ് ചെയ്തു. അരഞ്ഞാണി സ്വദേശിയായ സിജോയാണ് തലയ്ക്ക് അടിയേറ്റ് മരിച്ചത്. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് അന്വേഷണം വ്യക്തമാക്കുന്നു. ഫ്രാന്‍സിസ് പിക്കാസ് ഉപയോഗിച്ച് സിജോയുടെ തലയില്‍ അടിച്ചതായാണ് പൊലീസ് കണ്ടെത്തല്‍. സംഭവത്തിനു പിന്നാലെ ‘വീട്ടില്‍ വലിയൊരു സംഭവം സംഭവിച്ചുണ്ട്’എന്ന് പറഞ്ഞ് നാട്ടുകാരെ വിളിച്ചുവരുത്തിയും ഫ്രാന്‍സിസ് തന്നെ സംഭവം പുറത്തുകൊണ്ടുവന്നിരുന്നു. നാട്ടുകാര്‍ എത്തിയപ്പോള്‍ തുണികൊണ്ട് മൂടിയ നിലയില്‍ സിജോയുടെ രക്തത്തില്‍ കുളിച്ച മൃതദേഹമാണ് കണ്ടത്. സംഭവസമയത്ത് മദ്യലഹരിയില്‍ തളര്‍ന്ന നിലയിലായിരുന്നു ഫ്രാന്‍സിസ്. ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെയാണ് ഇത് കൊലപാതകമാണെന്ന് പൊലീസ് ഉറപ്പ് നല്‍കിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ തുടരുന്നുവെന്ന് പൊലീസ് അറിയിച്ചു.
kerala
ശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
തിങ്കളാഴ്ച വരെ ദിവസേന 5000 പേര്‍ക്ക് മാത്രമായിരിക്കും അവസരം. ആളുകളുടെ തിരക്ക് കുറയ്ക്കാനാണ് കോടതി ഇടപെടല്‍.
ശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി ഇടപെടല്‍. തിങ്കളാഴ്ച വരെ ദിവസേന 5000 പേര്‍ക്ക് മാത്രമായിരിക്കും അവസരം. ആളുകളുടെ തിരക്ക് കുറയ്ക്കാനാണ് കോടതി ഇടപെടല്‍.
വിഷയത്തില്‍ ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ശബരിമലയിലെ തിരക്കില്‍ വേണ്ടത്ര ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താത്തതിലും മുന്നൊരുക്കങ്ങള്‍ നടത്താത്തതിലുമായിരുന്നു വിമര്‍ശനം. ഇതിന്റെ ഉത്തരവിലാണ്, സ്പോട്ട് ബുക്കിങ് സംബന്ധിച്ച ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.
സ്പോട്ട് ബുക്കിങ് ഇല്ലാതെ പോലും നിരവധി പേര് കയറുകയും സ്ത്രീകളും കുട്ടികളും മണിക്കൂറോളം ക്യൂ നില്‍ക്കുകയും തിരക്ക് വര്‍ധിക്കുന്നത് ഭക്തര്‍ക്ക് ബുദ്ധിമുട്ടാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി നിര്‍ദേശം.
സ്പോട്ട് ബുക്കിങ്ങില്‍ കര്‍ശന നിയന്ത്രണം വേണ്ടതുണ്ടെന്നും തിങ്കളാഴ്ച വരെ ദിനേന 5000 പേര്‍ക്കേ അവസരം നല്‍കൂ എന്നുമാണ് കോടതി വ്യക്തമാക്കിയത്. കാനനപാത വഴിയും 5,000 പേര്‍ക്ക് പാസ് നല്‍കും. വനംവകുപ്പായിരിക്കും പാസ് നല്‍കുകയെന്നും ഹൈക്കോടതി വ്യക്തമാക്കി. സ്പോട്ട് ബുക്കിങ് കുറയ്ക്കേണ്ടിവരുമെന്ന് രാവിലെ കോടതി പറഞ്ഞിരുന്നു.
പറഞ്ഞത് ഒന്നും നടന്നില്ലല്ലോ എന്നും ആളുകളെ തിക്കിത്തിരക്കി കയറ്റുന്നത് എന്തിനെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. വിഷയത്തില്‍ ഏകോപനം ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ശബരിമലയില്‍ എത്ര പേരെ പരമാവധി ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി ചോദിച്ചു. 90,000 പേരെ പ്രവേശിപ്പിക്കാന്‍ കഴിയുമെന്ന് ദേവസ്വം ബോര്‍ഡ് മറുപടി നല്കി.
എന്നാല്‍, അങ്ങനെ തിക്കിത്തിരക്കി ആളുകളെ കയറ്റിയിട്ട് എന്ത് കാര്യമെന്നും കോടതി ചോദിച്ചു. മണ്ഡല, മകരവിളക്ക് തീര്‍ഥാടനം സംബന്ധിച്ചുള്ള ഒരുക്കങ്ങള്‍ ആറു മാസം മുന്‍പെങ്കിലും തുടങ്ങേണ്ടതായിരുന്നില്ലേ എന്നും കോടതി ആരാഞ്ഞു.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF3 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india23 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala22 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports20 hours agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ
-
kerala3 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്

