Connect with us

News

CISF: 429 ഹെഡ്കോണ്‍സ്റ്റബിള്‍

Published

on

സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സില്‍(സിഐഎസ്എഫ്) ഹെഡ്കോണ്‍സ്റ്റബിള്‍ (മിനിസ്റ്റീരിയല്‍) തസ്തികയില്‍ 429 ഒഴിവുകളിലേക്ക് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 20

പ്രായം: 1825. പട്ടികജാതി/വര്‍ഗക്കാര്‍ക്ക് അഞ്ചും ഒബിസിക്കാര്‍ക്കു മൂന്നും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്. മറ്റിളവുകള്‍ ചട്ടപ്രകാരം. 2019 ഫെബ്രുവരി 20 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും.

വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു/ഇന്റര്‍മീഡിയറ്റ്/തത്തുല്യം.

ഇംഗ്ലിഷ് ടൈപ്പിങ്ങില്‍ (കംപ്യൂട്ടറില്‍) മിനിറ്റില്‍ 35 വാക്ക് വേഗം. അല്ലെങ്കില്‍ ഹിന്ദി ടൈപ്പിങ്ങില്‍ മിനിറ്റില്‍ 30 വാക്ക് വേഗം. (അനുവദിച്ചിരിക്കുന്ന സമയം 10 മിനിറ്റ്) വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. കൂട്ടിമുട്ടുന്ന കാല്‍മുട്ടുകള്‍, പരന്ന പാദം, കോങ്കണ്ണ്, വര്‍ണാന്ധത എന്നിവ പാടില്ല.

ശമ്പളം: 25,500-81,100രൂപ

തിരഞ്ഞെടുപ്പ്: ശാരീരിക യോഗ്യതാ പരീക്ഷ, ഒഎംആര്‍ പരീക്ഷ, സ്‌കില്‍ ടെസ്റ്റ് (ടൈപ്പ്‌റൈറ്റിങ്), വൈദ്യപരിശോധന എന്നിവയുണ്ടാകും.

അപേക്ഷാഫീസ്: 100 രൂപ. എസ്ബിഐ ചലാന്‍ സംവിധാനം ഉപയോഗിച്ചോ നെറ്റ് ബാങ്കിങ്/ ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചോ ഫീസടക്കാം. എസ്സി/എസ്ടി വിഭാഗക്കാര്‍ക്കും സ്ത്രീകള്‍ക്കും വിമുക്തഭടന്‍മാര്‍ക്കും ഫീസില്ല. ചലാന്‍ സംവിധാനം ഉപയോഗിച്ച് ഫെബ്രുവരി 20നകം ഫീസടയ്ക്കണം.

അപേക്ഷിക്കേണ്ട വിധം: h-ttp-s://cisfrectt.in എന്ന ലിങ്ക് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. വണ്‍ ടൈം റജിസ്‌ട്രേഷന്‍ ചെയ്യാത്തവര്‍ വണ്‍ ടൈം റജിസ്‌ട്രേഷനു ശേഷമാണ് അപേക്ഷിക്കേണ്ടത്.

അപേക്ഷ സമര്‍പ്പിച്ചതിനു ശേഷം ലഭിക്കുന്ന പ്രിന്റ് ഔട്ടും യോഗ്യത തെളിയിക്കുന്നതിനുള്ള സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും പരിശോധനാ സമയത്ത് ഹാജരാക്കണം.

വിശദവിവരങ്ങള്‍ക്ക്: www.cisfrett.in

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല സ്വര്‍ണക്കൊള്ള; കേസിലെ കോടതി നിരീക്ഷണം സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നത്: സണ്ണി ജോസഫ്

ഉന്നതരായവരെ പ്രതി ചേര്‍ക്കാനോ ചോദ്യം ചെയ്യാനോ എസ്‌ഐടിക്ക് മടിയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

Published

on

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കോടതി നിരീക്ഷണം സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. എന്നാല്‍ ഉന്നതരായവരെ പ്രതി ചേര്‍ക്കാനോ ചോദ്യം ചെയ്യാനോ എസ്‌ഐടിക്ക് മടിയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

അന്വേഷണം മന്ദഗതിയിലാണെന്ന് ഹൈക്കോടതി തന്നെ ചൂണ്ടിക്കാട്ടിയെന്നും കോടതി മാത്രമാണ് ആശ്യാമെന്നും സണ്ണി ജോസഫ് പറഞ്ഞു. സര്‍ക്കാരിന്റെ കള്ളക്കളി പുറത്ത് വരുന്നുണ്ടെന്നും പങ്കജ് ഭണ്ഡാരിയുടെ അറസ്റ്റ് തത്കാലത്തേക്കുള്ള ആശ്വാസ നടപടിയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

ഉന്നതരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും കൂടുതല്‍ പ്രതികളുണ്ടെന്നും കോടതി പറഞ്ഞു. ഇഡി അന്വേഷിക്കണം എന്ന ഹൈക്കോടതി നിരീക്ഷണം ഗൗരവമുള്ളതാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

Continue Reading

kerala

സ്വര്‍ണക്കൊള്ളക്കേസ്; ‘സത്യസന്ധമായി അന്വേഷണം നടന്നാല്‍ ഉന്നതരും കുടുങ്ങും’: വി.ഡി സതീശന്‍

കേസ് ഇഡി അന്വേഷിക്കുന്നതില്‍ തെറ്റില്ലെന്നും രാഷ്ട്രീയ പ്രേരിതമായി അന്വേഷിക്കരുതെന്നും സതീശന്‍ പറഞ്ഞു.

Published

on

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ സത്യസന്ധമായി അന്വേഷണം നടന്നാല്‍ ഉന്നതരും കുടുങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എസ്‌ഐടിക്ക് മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സമര്‍ദം ചെലുത്തി എന്നായിരുന്നു ഞങ്ങള്‍ പറഞ്ഞത്. ഹൈക്കോടതി അത് അടിവരയിടുകയും ചെയ്തു. എസ്‌ഐടിയില്‍ അവിശ്വാസമില്ലെന്നും സത്യസന്ധരായ ഉദ്യോഗസ്ഥരാണ് അന്വേഷിക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. എന്നാല്‍ അവര്‍ക്കുമേലെ അനാവശ്യമായ സമ്മര്‍ദ്ദം ചെലത്തുന്നതിനാലാണ് അന്വേഷണം മന്ദഗതിയിലായിലായെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കേസ് ഇഡി അന്വേഷിക്കുന്നതില്‍ തെറ്റില്ലെന്നും രാഷ്ട്രീയ പ്രേരിതമായി അന്വേഷിക്കരുതെന്നും സതീശന്‍ പറഞ്ഞു. ഇന്റര്‍നാഷണല്‍ റാക്കറ്റ് ഇതിന് പുറകിലുണ്ട്. തെരഞ്ഞെടുപ്പില്‍ പ്രതിക്കൂട്ടിലാവും എന്ന് മനസ്സിലാക്കിയായിരുന്നു സിഎമ്മിന്റെ ഓഫീസ് നീക്കമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അന്നത്തെ ദേവസ്വം മന്ത്രിക്ക് പോറ്റിയുമായി ബന്ധമുണ്ടെന്നും 2024 നടന്നത് കവര്‍ച്ചാ ശ്രമമാണെന്നും വിഡി സതീശന്‍ പറഞ്ഞു.

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ള; സ്മാര്‍ട്ട് ക്രിയേഷന്‍സ് സി.ഇ.ഒയും കര്‍ണാടകയിലെ ജ്വല്ലറി ഉടമയും അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിര്‍ണായക നടപടിയുമായി പ്രത്യേക അന്വേഷണ സംഘം.

Published

on

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിര്‍ണായക നടപടിയുമായി പ്രത്യേക അന്വേഷണ സംഘം. സ്മാര്‍ട്ട് ക്രിയേഷന്‍ സിഇഒ പങ്കജ് ഭണ്ഡാരിയെയും ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധനെയും എസ്ഐടി അറസ്റ്റ് ചെയ്തു. ശബരിമലയിലെ സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി കൈമാറിയത് സ്മാര്‍ട്ട് ക്രിയേഷന്‍സിനായിരുന്നു. ശില്‍പത്തില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചത് പങ്കജ് ഭണ്ഡാരിയുടെ കമ്പനിയാണ്.

സ്വര്‍ണക്കൊള്ളയില്‍ ഇരുവര്‍ക്കും കൃത്യമായ പങ്കുണ്ടെന്ന് തെളിവുകളോടെ എസ്ഐടിക്ക് ബോധ്യമായതിന് പിന്നാലെയാണ് അറസ്റ്റ്. സ്വര്‍ണപ്പാളികള്‍ വേര്‍തിരിച്ചെടുക്കുന്നതിന് പങ്കജ് ഭണ്ഡാരി എല്ലാ വിധ പിന്തുണ നല്‍കിയതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഗോവര്‍ധനാണ് ഈ സ്വര്‍ണം സൂക്ഷിച്ചത്. ശബരിമലയിലെ സ്വര്‍ണമാണ് ഇതെന്ന ബോധ്യത്തോടെയാണ് ഗോവര്‍ധന്‍ സ്വര്‍ണം സൂക്ഷിച്ചതെന്ന തെളിവുകളും എസ്ഐടിക്ക് ലഭിക്കുകയായിരുന്നു.

മാത്രവുമല്ല, പങ്കജ് ഭണ്ഡാരി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഒന്നിലധികം തവണ ഇടപെടല്‍ നടത്തി. അന്വേഷണം വഴിതിരിച്ചുവിടാന്‍ ഇയാള്‍ വൈരുദ്ധ്യമുള്ള മൊഴികള്‍ നല്‍കി. സ്മാര്‍ട്ട് ക്രിയേഷനില്‍ സ്വര്‍ണത്തിന്റെ അളവടക്കം രേഖപ്പെടുത്തിയ രേഖകള്‍ പങ്കജ് ഭണ്ഡാരി നശിപ്പിച്ചെന്നും എസ്ഐടി കണ്ടെത്തിയിരുന്നു.

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എസ്ഐടിക്കെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനമുന്നയിച്ചു. പിന്നാലെയാണ് അറസ്റ്റ്. അന്വേഷണത്തില്‍ എസ്‌ഐടി ഗുരുതര ആലസ്യം കാണിക്കുകയാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.

Continue Reading

Trending