Connect with us

News

ഡിപ്ലോമക്കാര്‍ക്ക് കോസ്റ്റ് ഗാര്‍ഡിലേക്ക് അപേക്ഷിക്കാം

Published

on

ഡിപ്ലോമക്കാര്‍ക്ക് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ യാന്ത്രികാവാന്‍ അവസരം. 2/2019 ബാച്ചിലേക്കാണു തിരഞ്ഞെടുപ്പ്. പുരുഷന്‍മാര്‍ക്കാണ് അവസരം. മാര്‍ച്ചില്‍ എഴുത്തുപരീക്ഷ നടക്കും. 2019 ഓഗസ്റ്റില്‍ പരിശീലനം ആരംഭിക്കും. ഫെബ്രുവരി 11 മുതല്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 21

യോഗ്യത: മെട്രിക്കുലേഷന്‍/തത്തുല്യം. കുറഞ്ഞതു മൊത്തം 60% മാര്‍ക്കോടെ മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍(റേഡിയോ/പവര്‍) എന്‍ജിനീയറിങ് ത്രിവല്‍സര ഡിപ്ലോമ ജയിച്ചിരിക്കണം. പട്ടികവിഭാഗക്കാര്‍ക്കും ദേശീയ തലത്തില്‍ നേട്ടമുണ്ടാക്കിയ സ്പോര്‍ട്സ് താരങ്ങള്‍ക്കും കോസ്റ്റ് ഗാര്‍ഡില്‍ യൂണിഫോം സര്‍വീസിലിരിക്കെ മരിച്ചവരുടെ ആശ്രിതര്‍ക്കും മാര്‍ക്കില്‍ അഞ്ചു ശതമാനം ഇളവുണ്ട്.

പ്രായം: 18-22. 1997 ഓഗസ്റ്റ് ഒന്നിനും 2001 ജൂലൈ 31നും മധ്യേ ജനിച്ചവര്‍(രണ്ടു തീയതികളും ഉള്‍പ്പെടെ) പട്ടികവിഭാഗക്കാര്‍ക്ക് അഞ്ചും ഒബിസിക്കു മൂന്നും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്.

അടിസ്ഥാന ശമ്പളം: 29200 രൂപ. മറ്റാനുകൂല്യങ്ങളും ലഭിക്കും.

ശാരീരികയോഗ്യത: ഉയരം: കുറഞ്ഞത് 157 സെമീ. നെഞ്ചളവ്: ആനുപാതികം, കുറഞ്ഞത് അഞ്ചു സെമീ വികാസം വേണം. തൂക്കം: ഉയരത്തിനും പ്രായത്തിനും ആനുപാതികം.

കാഴ്ചശക്തി: 6/24 കണ്ണടയില്ലാതെ, കണ്ണട ധരിച്ച് 6/9(Better Eye), 6/12 (Worse Eye)

സാധാരണ കേള്‍വിശക്തിയും ആരോഗ്യമുള്ള പല്ലുകളും ഉണ്ടായിരിക്കണം. കൃത്യനിര്‍വഹണത്തെ ബാധിക്കുന്ന വൈകല്യങ്ങള്‍ പാടില്ല.

പരിശീലനം: 2019 ഓഗസ്റ്റില്‍ ഐഎന്‍എസ് ചില്‍കയില്‍ പരിശീലനം ആരംഭിക്കും.

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, കായികക്ഷമതാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണു തിരഞ്ഞെടുപ്പ്. മെഡിക്കല്‍ പരിശോധനയുമുണ്ടാകും. മാര്‍ച്ചില്‍ എഴുത്തുപരീക്ഷ നടക്കും. കേരളത്തില്‍ പരീക്ഷാകേന്ദ്രമില്ല. മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, നോയിഡ എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രം.

കായികക്ഷമതാ പരീക്ഷയില്‍ ഇനി പറയുന്ന ഇനങ്ങളുണ്ടാകും.

  1. 7 മിനിറ്റില്‍ 1.6 കി.മീ ഓട്ടം.
  2. 20 സ്‌ക്വാറ്റ് അപ്
  3. 10 പുഷ് അപ്

അപേക്ഷിക്കേണ്ട വിധം: www.joinindiancoastguard.gov.in എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ അപേക്ഷയില്‍ നിശ്ചിത സ്ഥാനത്തു തിരഞ്ഞെടുക്കുന്ന ബ്രാഞ്ച് രേഖപ്പെടുത്തണം. ഉദ്യോഗാര്‍ഥി പേരും മറ്റു വിവരങ്ങളും എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ നല്‍കിയിട്ടുള്ളതു പോലെ തന്നെ പൂരിപ്പിക്കാന്‍ ശ്രദ്ധിക്കണം. അപേക്ഷകര്‍ക്ക് ഇമെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ നിര്‍ബന്ധമാണ്. വിജയകരമായി അപേക്ഷ സമര്‍പ്പിച്ചാല്‍ റജിസ്ട്രേഷന്‍ നമ്പര്‍ ലഭിക്കും. ഈ നമ്പര്‍ പിന്നീടുള്ള ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചുവയ്ക്കണം. വttp://joinindiancoastguard.gov.in/reprint.aspx എന്ന ലിങ്കില്‍ നിന്നു മാര്‍ച്ച് 5 മുതല്‍ 15 വരെ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ സാധിക്കും.

അഡ്മിറ്റ് കാര്‍ഡിന്റെ മൂന്ന് പ്രിന്റ് ഔട്ട് എടുക്കണം. ഇതില്‍ മൂന്നിലും നിര്‍ദിഷ്ട സ്ഥാനത്തു കളര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിക്കണം. (ഫോട്ടോയ്ക്ക് ഒരുമാസത്തിലധികം പഴക്കം പാടില്ല, നീല നിറം പശ്ചാത്തലമായിട്ടുള്ളതായിരിക്കണം). തിരഞ്ഞെടുപ്പു കേന്ദ്രത്തിലെത്തുമ്പോള്‍ ഈ പ്രിന്റ് ഔട്ടുകള്‍ ഉദ്യോഗാര്‍ഥി കൈയില്‍ കരുതണം. ഒരു പ്രിന്റ്ഔട്ടിനൊപ്പം പ്രായം തെളിയിക്കുന്നതിന് എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ഡിപ്ലോമ സര്‍ട്ടിഫിക്കറ്റിന്റെയും മാര്‍ക്ക്ലിസ്റ്റിന്റെയും പകര്‍പ്പുകള്‍, മറ്റു ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പുകള്‍ എന്നിവയും വയ്ക്കണം. അപേക്ഷയുടെ പ്രിന്റ് ഔട്ടും ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമില്ലാതെ റിക്രൂട്‌മെന്റ് കേന്ദ്രത്തിലെത്തുന്നവരെ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല.

ബന്ധപ്പെട്ട രേഖകളുടെ അസലും പരിശോധനയ്ക്കായി കൈയില്‍ കരുതണം.

ഇതിനു പുറമേ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്(വോട്ടേഴ്സ് ഐഡി, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് മുതലായവ), ബാധകമായവര്‍ ജാതി സര്‍ട്ടിഫിക്കറ്റ്, സ്പോര്‍ട്സ്, എന്‍സിസി സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയും കൈയില്‍ കരുതണം. അപേക്ഷയുടെ പ്രിന്റ് ഔട്ടില്‍ പതിച്ച പാസ്പോര്‍ട്ട് സൈസ് ഫോട്ടോയുടെ 10 കോപ്പികളും കൈവശം വയ്ക്കണം.

ഉദ്യോഗാര്‍ഥി ഒരപേക്ഷ മാത്രമേ സമര്‍പ്പിക്കാവൂ. ഏതെങ്കിലും ഒരു റിക്രൂട്‌മെന്റ് കേന്ദ്രം മാത്രം തിരഞ്ഞെടുക്കാനും ശ്രദ്ധിക്കുക.

വിശദവിവരങ്ങള്‍ക്ക്: www.joinindiancoastguard.gov.in

kerala

കെ.സി. വേണുഗോപാലിനെതിരായ മോശം പരാമർശം: പി.വി. അൻവറിനെതിരെ പരാതി നൽകി കോണ്‍ഗ്രസ്

ഏപ്രില്‍ 22ന് പാലക്കാട്ട് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പി.വി. അന്‍വറിന്റെ വിവാദ പരാമര്‍ശം.

Published

on

ആലപ്പുഴ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.സി. വേണുഗോപാലിനെതിരെ പി.വി. അന്‍വര്‍ എം.എല്‍.എ നടത്തിയ മോശം പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്. പരാമര്‍ശം വ്യക്തിഹത്യയും തെരഞ്ഞെടുപ്പ് ചട്ട ലംഘനവും ആണെന്ന് ചൂണ്ടിക്കാട്ടി കെ.സി. വേണുഗോപാലിന്റെ ചീഫ് ഇലക്ഷന്‍ ഏജന്റ് അഡ്വ. എം. ലിജു ആണ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയത്.

അന്‍വറിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് എടുക്കണമെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഏപ്രില്‍ 22ന് പാലക്കാട്ട് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പി.വി. അന്‍വറിന്റെ വിവാദ പരാമര്‍ശം. ജനപ്രതിനിധി കൂടിയായ പി.വി. അന്‍വര്‍ നടത്തിയ പരാമര്‍ശത്തില്‍ കേസെടുക്കണമെന്ന് എം. ലിജു പരാതിയില്‍ ആവശ്യപ്പെട്ടു.

Continue Reading

kerala

ലോക്‌സഭാ തെരഞ്ഞെടുപ്പ്: കേരള പ്രവാസി അസോസിയേഷൻ പിന്തുണ യുഡിഎഫിന്

സംസ്ഥാനത്തെ 10 ജില്ലകളിലായി 4.45 ലക്ഷം അംഗങ്ങളാണ് സംഘടനക്കുള്ളതെന്നും നേതാക്കൾ പറഞ്ഞു.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് കേരള പ്രവാസി അസോസിയേഷൻ അറിയിച്ചു. ഇന്ത്യയിൽ ജനാധിപത്യവും മതേതരത്വവും നിലനിൽക്കുന്നതിന് ഇന്ത്യ മുന്നണി അധികാരത്തിൽ വരേണ്ടത് ആവശ്യമാണ്.

ഇന്ത്യ മുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസിനെയും യുഡിഎഫിനെയും കേരളത്തിൽ പിന്തുണക്കാനാണ് പാർട്ടി തീരുമാനമെന്ന് കെപിഎ ദേശീയ ചെയർമാൻ രാജേന്ദ്രൻ വെള്ളപ്പാലത്ത് കോഴിക്കോട്ട് പറഞ്ഞു.

സംസ്ഥാനത്തെ 10 ജില്ലകളിലായി 4.45 ലക്ഷം അംഗങ്ങളാണ് സംഘടനക്കുള്ളതെന്നും നേതാക്കൾ പറഞ്ഞു. പ്രവാസികളെയും പ്രവാസി കുടുംബങ്ങളെയും കേന്ദ്രീകരിച്ച് രണ്ട് വർഷം മുമ്പ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയാണ് കേരളപ്രവാസിഅസോസിയേഷൻ.

Continue Reading

india

‘മികച്ച സ്ഥാനാർഥി’; ഇ.പി ജയരാജന്റെ പരാമർശം ആയുധമാക്കി ബിജെപി ലഘുലേഖ

ജയരാജൻ ഇപ്പോഴെങ്കിലും സത്യം തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ടെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പ്രതികരണം.

Published

on

എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന്റെ പരാമർശം ആയുധമാക്കി ബിജെപി ലഘുലേഖ. ബിജെപി കോഴിക്കോട് മണ്ഡലം സ്ഥാനാർഥി എം.ടി രമേശിന്റെ ലഘുലേഖയിലാണ് ഇ.പി ജയരാജന്റെ പേര് പരാമർശിക്കുന്നത്.

‘കോഴിക്കോട്ടെ എൻഡിഎ സ്ഥാനാർഥി മികച്ചവനെന്ന് ഇ.പി ജയരാജന്‍ പോലും സമ്മതിച്ചു’ എന്ന് ബിജെപി ലഘുലേഖയില്‍ പറയുന്നു. ബിജെപി കോഴിക്കോട് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റിയാണ് ലഘുലേഖ പുറത്തിറക്കിയത്.

തിരുവനന്തപുരം, ആറ്റിങ്ങൽ, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ബിജെപിക്ക് മികച്ച സ്ഥാനാർഥികളാണെന്നും ഇവിടങ്ങളിൽ മത്സരം എൽഡിഎഫും ബിജെപിയും തമ്മിലാണെന്നുമായിരുന്നു ഇ.പി ജയരാജൻ പറഞ്ഞത്. എന്നാൽ, ജയരാജനെ തള്ളി രം​ഗത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്ന് വ്യക്തമാക്കിയിരുന്നു.

ജയരാജൻ ഇപ്പോഴെങ്കിലും സത്യം തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ടെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പ്രതികരണം. ഇ.പിയുടെ പ്രസ്താവന സിപിഎം- ബിജെപി ബന്ധത്തിന്റെ തെളിവാണെന്നായിരുന്നു പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ ആരോപണം.

ഇ.പി ജയരാജന് ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന നിലപാടിൽ നൂറ് ശതമാനം ഉറച്ചുനിൽക്കുന്നതായി കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു. ബിജെപിയുടെ നാല് സ്ഥാനാർഥികൾ മികച്ചതാണെന്ന ജയരാജന്റെ പ്രസ്താവന ബിജെപിയെ ശക്തിപ്പെടുത്തി കോൺഗ്രസിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.

പ്രസ്താവന വിവാദമായതോടെ, മലക്കംമറിഞ്ഞ് ഇ.പി ജയരാജൻ രം​ഗത്തെത്തി. ഇടതുപ്രവർത്തകർ ജാഗ്രത പാലിക്കണമെന്ന അർഥത്തിൽ താൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നെന്നായിരുന്നു ജയരാജന്റെ വാദം.

Continue Reading

Trending