Connect with us

More

‘രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണം. അതിനുള്ള പ്രവര്‍ത്തനത്തിന് തന്റെ എല്ലാ പിന്തുണയുണ്ടാകും’; കെ.വി തോമസ്

Published

on

കൊച്ചി:കേരളത്തിലെ 20 മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി പ്രചരണത്തിനിറങ്ങുമെന്ന് കെ.വി തോമസ്. നെടുമ്പാശേരി വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകണം. അതിനുള്ള പ്രവര്‍ത്തനത്തിന് തന്റെ എല്ലാ പിന്തുണയും പ്രവര്‍ത്തനവും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസിലെത്തും വരും ദിവസങ്ങളില്‍ കേരളത്തിലെ മറ്റു മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കായി പ്രചരണത്തിന് ഇറങ്ങും.താന്‍ ഒരു സാധാരണ പ്രവര്‍ത്തനകനായിട്ടാണ് ഇപ്പോള്‍ എറണാകുളത്തേയക്ക് മടങ്ങിയെത്തിരിക്കുന്നതെന്ന് കെ വി തോമസ് പറഞ്ഞു.

1968 ല്‍ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റായിരുന്ന താന്‍ പിന്നീട് ഡിസിസി പ്രസിഡന്റായി, കെപിസിസി ഖജാന്‍ജിയായി,എംപിയായി,എംഎല്‍എയായി സംസ്ഥാന മന്ത്രിയും കേന്ദ്രമന്ത്രിയുമൊക്കെയായി. അന്നും ഇന്നും തന്റെ ഊര്‍ജം പ്രവര്‍ത്തകരാണ് അവര്‍ക്കൊപ്പമാണ് താന്‍ നിലകൊള്ളുന്നത്.സീറ്റ് നിഷേധിച്ചതില്‍ തനിക്ക് വിഷമവും ബുദ്ധിമുട്ടുമുണ്ടായിരുന്നു. മാസങ്ങള്‍ക്കു മുമ്പ് തന്നെ താന്‍ മാറാന്‍ തയാറായിരുന്നു.പക്ഷേ തന്നോട് മാറാന്‍ പറഞ്ഞില്ല.അവസാന നിമിഷം തനിക്ക് സീറ്റില്ലെന്ന് മാധ്യമങ്ങല്‍ലൂടെയാണ് അറിയുന്നത്. അതിന്റെ വേദന തനിക്കുണ്ടായിരുന്നു.പിന്നീട് സോണിയാ ഗാന്ധിയടക്കമുള്ള നേതാക്കന്മാര്‍ താനുമായി സംസാരിച്ചപ്പോള്‍ എല്ലാ വിഷമങ്ങളും മാറിയെന്നൂം കെ വി തോമസ് പറഞ്ഞു

Film

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

Published

on

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.

പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.

Continue Reading

Film

സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

Published

on

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.

ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.

 

Continue Reading

crime

കൊല്ലത്ത് ഭര്‍ത്താവ് യുവതിയെ കത്രിക കൊണ്ട് കുത്തിക്കൊന്നു

കുടുംബ പ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം

Published

on

കൊല്ലത്ത് ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി. കുളത്തുപ്പുഴ ആറ്റിൻ കിഴക്കേക്കര മനു ഭവനിൽ രേണു (36) യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സനുകുട്ടൻ ഒളിവിലാണ്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം നടക്കുന്നത്. ഏറെനാളായി സനുകുട്ടൻ സംശയരോഗത്തിന് അടിമയാണ്.
കുടുംബ പ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം.

കുട്ടികളുടെ മുന്നിൽ നിന്ന് രേണുവിനെ മുറിയിലേക്ക് കൂട്ടി കൊണ്ടുപോയതിന് ശേഷം കത്രിക കൊണ്ട് കുത്തുകയായിരുന്നു. കഴുത്തിലും പുറത്തും വയറ്റിലുമായി ആഴത്തിലുള്ള മുറിവുകളാണ് ഉണ്ടായിരുന്നത്. ഉടൻ തന്നെ രേണുവിനെ കുളത്തുപ്പുഴയിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനാൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. സനുകുട്ടൻ കൊലനടത്തിയതിന് ശേഷം കാടിനുള്ളിൽ ഓടിയൊളിച്ചതായി നാട്ടുകാർ പറയുന്നു. സംഭവത്തിൽ കുളത്തുപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

Trending