Culture
ഭരണകൂടം മാറിയാലും പോലീസ് മനോഭാവത്തിൽ മാറ്റമില്ല; പി.കെ കുഞ്ഞാലിക്കുട്ടി എം.പി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന് കത്തയച്ചു

കോഴിക്കോട്: രാജസ്ഥാനിൽ ഗോ സംരക്ഷകർ കൊലപ്പെടുത്തിയ പെഹ്‌ലു ഖാനെയും, രണ്ട് മക്കളെയും പ്രതിചേർത്ത് കൊണ്ട് പോലീസ് കേസെടുത്ത സഭവത്തിൽ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി രാജസ്ഥാൻ മുഖ്യമന്ത്രി ഗെഹ്‌ലോട്ടിന് കത്തയച്ചു. രാജ്യമാകെ ഇത്തരം സംഭവങ്ങൾ നിരന്തരം ആവർത്തിച്ച് കൊണ്ടിരിക്കുമ്പോൾ ഇരകൾക്കെതിരെ കേസെടുക്കാനല്ല അക്രമകാരികളെ പിടികൂടാനും, നിയമത്തിന് മുന്നിലെത്തിക്കാനുമാണ് ശ്രമിക്കേണ്ടത്. ഗവണ്‍മെന്റുകള്‍ മാറിയാലും ഉദ്യോഗസ്ഥ, പോലീസ് മേധാവികളുടെ മനോഭാവത്തിൽ മാറ്റമുണ്ടാകുന്നില്ല എന്നതിന്റെ തെളിവാണിത്. ഇതിന് മാറ്റം വരാൻ രാഷ്ട്രീയ നേതൃത്വത്തിന്റെ ശക്തമായ ഇടപെടൽ വേണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. അത്തരമൊരു തീരുമാനം രാജ്യത്തിന്റെ ബഹുസ്വരതയിലും , സഹവർതിത്വത്തിലും, നിയമ വ്യവസ്ഥയിലും വിശ്വസിക്കുന്നവർക്ക് ആത്മവിശ്വാസം നൽകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
1995 ൽ നിലവിൽ വന്ന രാജസ്ഥാനിലെ മൃഗങ്ങളെ കൊല്ലലും, താൽകാലിക കയറ്റുമതിയും തടയുന്ന നിയമത്തിന്റെ 5,8,9 സെക്ഷനുകൾ പ്രകാരമാണ് പെഹ്‌ലുഖാനും, രണ്ട് മക്കൾക്കും, മറ്റ് ചിലർക്കുമെതിരെ കോൺഗ്രസ് ഗവണ്‍മെന്റ് അധികാരമേറ്റെടുത്ത ഉടനെ ഡിസംബർ 30 ന് ചാർജ് ഷീറ്റ് നൽകിയത്.
കത്തിന്റെ പൂർണ രൂപം:
ബഹുമാന്യനായ ശ്രീ അശോക് ഹെലോട്ട്ജി,
ദളിത് ,മുസ്ളീം സമുദായങ്ങൾക്കെതിരെ ഗോ സംരക്ഷണത്തിന്റെ പേരിൽ നടന്നുവരുന്ന കൊലപാതകങ്ങളും,അതിക്രമങ്ങളും രാജ്യത്തെമ്പാടുമുളള മതേതര സമൂഹത്തിനിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണല്ലോ. 2014ൽ ബി.ജെ.പി ഗവൺമെന്റ് അധികാരത്തിൽ വന്നതിനു ശേഷം ആരംഭിച്ച ഈ അക്രമങ്ങൾ ഇപ്പോഴും നിർബാദം തുടർന്നു കൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുളള ഒരു ക്രൂരമായ കൊലപാതകത്തിന്റെ ഇരയായിരുന്ന പെഹലു ഖാനും അദ്ദേഹത്തിന്റെ രണ്ടു മക്കളും മറ്റു ചിലർക്കുമെതിരെ പശുകടത്തലിന്റെ പേരിൽ കുറ്റപ്പത്രം സമർപ്പിക്കപ്പെട്ട വാർത്ത നാം ദേശീയ മാധ്യമങ്ങളിൽ വായിക്കുകയുണ്ടായി. 1995 ലെ രാജസ്ഥാൻ ബൊവിനി മൃഗ നിയമം (മൃഗങ്ങളെ കൊല്ലലും താത്ക്കാലിക കയറ്റുമതിയും) സെക്ഷൻ 5,8,9 പ്രകാരമാണ് കേസ് ചാർജ് ചെയ്തിട്ടുള്ളത്. കോൺഗ്രസ് ഗവൺമെന്റ് അധികാരത്തിലെത്തിയ ശേഷം 2018 ഡിസംബർ 30 നാണ് ചാർജ് ഷീറ്റ് ഫയൽ ചെയ്തിട്ടുളളത്.മുൻ കാലങ്ങളിൽ പെഹ് ലുഖാന്റെ രണ്ട് സഹായികൾക്കെതിരെ ബി ജെ പി ഗവൺമെന്റ് ഇതേ പോലുളള ചാർജ് ഷീറ്റ് ചുമത്തിയിരുന്നു. എന്നാൽ ഒരു ക്ഷീരകർഷകനെതിരെ ഇത്രയും ഗുരുതരമായ കുറ്റാരോപണം ഈ ഗവൺമെന്റിൽ നിന്ന് പ്രതീക്ഷിച്ചതല്ല. നിരപരാധികളെ ശിക്ഷിക്കുന്നതിന് പകരം കുറ്റവാളിയെ നിയമത്തിന് മുമ്പിൽ കൊണ്ടുവരാനാണ് ഗവൺമെന്റ് ശ്രദ്ധിക്കേണ്ടത്.
ഗവർമെണ്ടുകൾ മാറിയാലും ഉദ്യോഗസ്ഥ ,പോലീസ് മേധാവികളുടെ മനോഭാവത്തിൽ മാറ്റം വരുന്നില്ല എന്നതിന്റെ കൃത്യമായ സൂചനയാണ് ഈ സംഭവം. ഇരകൾക്ക് നീതി ലഭിക്കാനും, പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിക്കാനും ആവശ്യമായ അടിയന്തിര ഇടപെടലുകൾ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുകയാണ്. ഈ വിഷയത്തിൽ താങ്കളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന അനുകൂലമായ ഇടപെടലുകൾ രാജ്യത്തിന്റെ ബഹുസ്വരതയിലും, സഹവർത്തിത്വത്തിലും, നിയമ വ്യവസ്‌ഥയിലും വിശ്വാസമർപ്പിക്കുന്ന എല്ലാവർക്കും അങ്ങേയറ്റത്തെ ആത്മവിശ്വാസം നൽകും.
നന്ദിപൂർവ്വം…
പി കെ കുഞ്ഞാലിക്കുട്ടി എം പി
ദേശീയ ജനറൽ സെക്രട്ടറി
ഇന്ത്യൻ യൂണിയൻ മുസ് ലിം ലീഗ്.
Film
വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.
അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Film
ജെഎസ്കെ വിവാദം തുടരുന്നു; ‘മാറ്റങ്ങൾ വരുത്താതെ സെൻസർ സർട്ടിഫിക്കറ്റില്ല’, സെൻസർ ബോർഡ് ഹൈക്കോടതിയിൽ
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു

കൊച്ചി: ‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും മാറ്റിയില്ലെങ്കിൽ യു/എ സർട്ടിഫിക്കറ്റ് പ്രകാരമുള്ള പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ് വ്യക്മാക്കിയതോടെ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ – ജെഎസ്കെ– സിനിമ വീണ്ടും വിവാദത്തിൽ. ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് തങ്ങളുടെ നിലപാട് അറിയിച്ചത്. ജാനകി എന്ന പേര് മത, ജാതി, വംശ കാര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണ്. സിനിമയിലാകട്ടെ, പ്രായപൂർത്തിയായവര്‍ മാത്രം കാണേണ്ട രംഗങ്ങളും അനുബന്ധ സംഭാഷണങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാലേ സെൻസർ സർട്ടിഫിക്കറ്റ് നൽകൂ എന്ന് സിനിമ നിർമാതാക്കൾക്ക് ഷോകോസ് നോട്ടിസ് നൽകിയിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. സുരേഷ് ഗോപി നായകനായ സിനിമ ഇന്നു റിലീസ് ചെയ്യാനിരിക്കെയായിരുന്നു വിവാദങ്ങൾ തലപ്പൊക്കിയത്. സെൻസർ ബോർഡ് നടപടിക്കെതിരെ സിനിമ സംഘടനകൾ തിങ്കളാഴ്ച മാർച്ച് നടത്താനും തീരുമാനിച്ചു.
എന്നാൽ സെൻസർ ബോർഡിന്റെ നടപടി കോടതിയിൽനിന്നും ചോദ്യങ്ങളുയർത്തി. എന്തു സാഹചര്യത്തിലാണ് ഇത്തരം നിയമങ്ങൾ ഈ സിനിമയ്ക്കു ബാധകമാകുകയെന്ന് കോടതി ആരാഞ്ഞു. സീത, ഗീത എന്നൊക്കെ ഇവിടെ സിനിമകളുണ്ടായിട്ടുണ്ട്. ജാനകിയുടെ അർഥവും സീത എന്നാണ്. രാം ലഖൻ എന്ന പേരിൽ ഇവിടെ സിനിമയുണ്ടായിട്ടുണ്ട്. എന്നാൽ അന്നൊന്നും ഒരു പരാതിയും ഉയർന്നിട്ടില്ല. മതപരമായ വിഷയമാണെന്ന് സെൻസർ ബോർഡ് ആവർത്തിച്ചതോടെ, ജാനകി എന്ന പേരുമാറ്റി വേറെ ആരുടെയെങ്കിലും പേരു വച്ചാൽ പ്രശ്നമില്ല എന്നാണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ചോദിച്ചു. എന്തിനാണ് ഷോകോസ് നോട്ടിസ് അയയ്ക്കുന്നതെന്നും കോടതി ചോദ്യമുയർത്തി.
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് എന്ന് സെൻസർ ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷോകോസ് നോട്ടിസ് അയയ്ക്കാൻ സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റിക്ക് അധികാരമില്ലെന്നും നിർമാതാക്കൾ വാദിച്ചു. ഈ സാഹചര്യത്തിൽ നോട്ടിസിന് മറുപടി നൽകാനോ അല്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാനോ ഹർജിക്കാർക്ക് മുന്നിൽ മാർഗങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ടീസറിനും ട്രെയ്‍ലറിനും അനുമതി നൽകിയ അതേ സെൻസർ ബോർഡാണ് സിനിമയ്ക്ക് അനുമതി നൽകിയതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.
നേരത്തെ, സിനിമ സംബന്ധിച്ച് കോടതിയുടെ അഭിപ്രായത്തിനു കാത്തിരിക്കുകയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് വിവിധ സിനിമാസംഘടനകൾക്കൊപ്പം ഫെഫ്കയും പ്രതിഷേധിക്കുമെന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫെഫ്ക, അമ്മ, നിര്‍മാതാക്കളുടെ സംഘടന, സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ അടക്കം സിനിമ മേഖലയിലെ എല്ലാ സംഘടനകളും പ്രതിഷേധത്തിന് എത്തുമെന്നാണ് കരുതുന്നത്. സെൻസർ ബോർഡ് ഉൾപ്പടെ സ്വയം എഴുതിച്ചേർത്ത മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സിനിമയുടെ മാത്രം പ്രശ്നമല്ല ഇതെന്നും രഞ്ജി പണിക്കർ അഭിപ്രായപ്പെട്ടു. സെൻസർ ബോർഡിന്റെ നടപടി സംബന്ധിച്ച് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് എല്ലാവരും അറിയിക്കുകയും ചെയ്തെന്ന് ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.
Film
ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.
എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.
-
india3 days ago
യാത്രയ്ക്കിടെ സ്പൈസ് ജെറ്റ് വിമാനത്തിന്റെ വിന്‍ഡോ ഫ്രെയിം ഇളകിയാടി; അപകടമില്ലെന്ന് എയര്‍ലൈന്‍
-
News3 days ago
ഇറാന്റെ ആണവകേന്ദ്രങ്ങള്‍ക്ക് കാര്യമായ നാശമുണ്ടായില്ലെന്ന് സമ്മതിച്ച് യു.എസ്
-
News3 days ago
ബാലിയില്‍ ബോട്ട് മുങ്ങി രണ്ട് മരണം; 43 പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു
-
kerala3 days ago
എന്ത് ശിക്ഷ ഏറ്റെടുക്കാനും തയ്യാര്‍, എല്ലാ ചുമതലകളും അടുത്തയാള്‍ക്ക് കൈമാറി; ഡോ. ഹാരിസ് ചിറക്കല്‍
-
crime3 days ago
മയക്കുമരുന്ന് ചേര്‍ത്ത മധുരപലഹാരങ്ങള്‍ വില്‍ക്കുന്ന സംഘം ദുബൈയില്‍ പിടിയിലായി
-
kerala3 days ago
വർഗീയതയ്ക്കെതിരായ നിലപാടുമായി മുസ്ലിം ലീഗ് മുന്നോട്ട്
-
kerala3 days ago
സൂംബയെ വിമര്‍ശിച്ച അധ്യാപകനെതിരെ പ്രതികാര നടപടി; വിസ്ഡം ജനറല്‍ സെക്രട്ടറി ടി.കെ അഷ്റഫിനെ വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തു
-
Health3 days ago
ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; എട്ട് വര്‍ഷം കഴിഞ്ഞിട്ടും നീതി ലഭിക്കാതെ ഹര്‍ഷിന