Culture
ഖസാകിസ്ഥാനിലെ എണ്ണപ്പാടത്ത് 150ലേറെ ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നു
ന്യൂഡല്‍ഹി: ഖസാകിസ്ഥാനിലെ എണ്ണപ്പാടത്ത് കുടുങ്ങി 150 ഓളം ഇന്ത്യക്കാര്‍. കുടുങ്ങിക്കിടക്കുന്നവരില്‍ മലയാളികളുമുണ്ട്. ഖസാകിസ്ഥാനിലെ ടെങ്കിസ് എണ്ണപ്പാടത്ത് പ്രദേശത്തുകാര്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നാണ് ഇന്ത്യക്കാര്‍ കുടുങ്ങിപ്പോയതെന്നാണ് വിവരം.
ടെങ്കിസ് എണ്ണപ്പാടത്ത് കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇതു സംബന്ധിച്ച് വിവരം നല്‍കിയത്. വിവരം എംബസിയെ അറിയിച്ചെന്നും വേണ്ട സഹായം ചെയ്യുന്നതിനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
kerala
ദേശീയപാത വട്ടപ്പാറ വയഡക്റ്റില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു; യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
വാഹനം പൂര്‍ണമായും കത്തിനശിച്ചു.
മലപ്പുറം: ദേശീയപാത വട്ടപ്പാറ വയഡക്റ്റിന് മുകളില്‍ ഓടി ക്കൊണ്ടിരിക്കെ കാര്‍ കത്തിനശിച്ചു. ചാവക്കാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് കത്തിനശിച്ചത്. പുക വരുന്നത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
വാഹനം പൂര്‍ണമായും കത്തിനശിച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെയാണ് കാറിന് തീപിടിച്ചത്. ഫയര്‍ ഫോഴ്സ് എത്തിയാണ് തീ പൂര്‍ണമായും അണച്ചത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗത തടസ്സം നേരിട്ടു. വളാഞ്ചേരി പൊലിസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു.
news
ആന്ധ്രാപ്രദേശില്‍ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; ഒന്‍പത് പേര്‍ക്ക് ദാരുണാന്ത്യം
തകര്‍ന്ന ബസിനുളളില്‍ യാത്രക്കാര്‍ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്നും ഭാഗങ്ങള്‍…
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ഒന്‍പത് പേര്‍ക്ക് ദാരുണാന്ത്യം. 20 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ തുളസിപകലു ഗ്രാമത്തിന് സമീപം 35 യാത്രക്കാരുമായി പോയ സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്.
ചിറ്റൂര്‍ ജില്ലയില്‍ നിന്നുളള ബസ് വിനോദസഞ്ചാരികളുമായി ഭദ്രാചലം ക്ഷേത്രം സന്ദര്‍ശിച്ച് തിരികെ അന്നവാരത്തേക്ക് പോവുകയായിരുന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ ഭദ്രാചലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് ജില്ലാ കളക്ടര്‍ ദിനേശ് കുമാര്‍ പറഞ്ഞു.
തകര്‍ന്ന ബസിനുളളില്‍ യാത്രക്കാര്‍ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്നും ഭാഗങ്ങള്‍ പൊളിച്ചാണ് മിക്കവരെയും പുറത്തെടുത്തത് എന്നും ദൃസാക്ഷികള്‍ പറഞ്ഞു. വാഹനം അമിതവേഗതയിലാണ് സഞ്ചരിച്ചതെന്നും പ്രദേശവാസികള്‍ ആരോപിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം.
news
ഇന്‍ഡിഗോ സര്‍വീസ് പ്രതിസന്ധി; നടപടി കര്‍ശനമാക്കി ഡി.ജി.സി.എ, നാല് ജീവനക്കാരെ പുറത്താക്കി
10 ശതമാനം സര്‍വീസുകള്‍ റദ്ദാക്കാന്‍ ഇന്‍ഡിഗോക്ക് ഡി.ജി.സി.എ നിര്‍ദേശം നല്‍കിയിരുന്നു.
ന്യൂഡല്‍ഹി: ഇന്‍ഡിഗോയില്‍ തുടരുന്ന പ്രതിസന്ധിയില്‍ നടപടി കര്‍ശനമാക്കി ഡി.ജി.സി.എ. കമ്പനിയുടെ നാല് ഫ്ലൈറ്റ് ഓപ്പറേഷന് ഇന്‍സ്പെക്ടര്‍മാരെ ഡി.ജി.സി.എ പുറത്താക്കി. ഋഷി രാജ് ചാറ്റര്‍ജി, സീമ ജാമാനി, അനില്‍ കുമാര്‍, പ്രിയം കൗശിക് എന്നിവരെയാണ് ഡി.ജി.സി.എ പുറത്താക്കിയത്.ഋഷി രാജ് ചാറ്റര്‍ജി, സീമ ജാമാനി, അനില്‍ കുമാര്‍, പ്രിയം കൗശിക് എന്നിവരെയാണ് ഡി.ജി.സി.എ പുറത്താക്കിയത്.
നിലവില്‍ 2300 വിമാനങ്ങളാണ് ഇന്‍ഡിഗോ ഓപ്പറേറ്റ് ചെയ്യുന്നത്. ഇതില്‍ 10 ശതമാനം സര്‍വീസുകള്‍ റദ്ദാക്കാന്‍ ഇന്‍ഡിഗോക്ക് ഡി.ജി.സി.എ നിര്‍ദേശം നല്‍കിയിരുന്നു. തിങ്കളാഴ്ച വിമാനസര്‍വീസുകള്‍ ഇന്‍ഡിഗോ പുനഃരാരംഭിച്ചുവെങ്കിലും പ്രതിസന്ധിക്ക് കാരണക്കാരായവര്‍ക്കെതിരായ നടപടി ഇപ്പോഴും തുടരുകയാണ്.
യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഗണിച്ച് ഇന്‍ഡിഗോ 10,000 രൂപയുടെ വൗച്ചര്‍ അനുവദിച്ചിട്ടുണ്ട്. ഡിസംബര്‍ 3,4,5 തീയതികളില്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ മണിക്കൂറുകളോളം കുടുങ്ങിപ്പോയ യാത്രക്കാര്‍ക്കാണ് ഇന്‍ഡിഗോ വൗച്ചര്‍ അനുവദിച്ചത്. അടുത്ത 12 മാസത്തിനുള്ളില്‍ യാത്രക്ക് ഈ വൗച്ചര്‍ ഉപയോഗിക്കമെന്നും ഇന്‍ഡിയോ അറിയിച്ചു. വ്യോമയാന മന്ത്രാലയ ചട്ടമനുസരിച്ചുള്ള നഷ്ടപരിഹാരത്തിനു പുറമേയാണിത്. യാത്രയ്ക്ക് തൊട്ടുമുന്‍പുള്ള 24 മണിക്കൂറിനിടെ ടിക്കറ്റ് റദ്ദായ എല്ലാവര്ക്കും ടിക്കറ്റ് റീഫണ്ടിനു പുറമേ വിമാനത്തിന്റെ യാത്രാദൈര്‍ഘ്യം അനുസരിച്ച് 5,000 രൂപ മുതല്‍ 10,000 രൂപ വരെ നഷ്ടപരിഹാരവും ലഭിക്കും.
-
india2 days agoരാജ്യസ്നേഹം പഠിപ്പിക്കാന്‍ അമിത് ഷാ വളര്‍ന്നിട്ടില്ല; നെഹ്റുവിനെ അപമാനിച്ചതിനെതിരെ ഖാര്‍ഗെ
-
kerala3 days ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
kerala3 days agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
india3 days agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala3 days agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
kerala3 days agoഎറണാകുളത്ത് കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്ത്തകന് പിടിയില്‍
-
india2 days ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
-
Sports20 hours agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
