ന്യൂഡല്‍ഹി: ഖസാകിസ്ഥാനിലെ എണ്ണപ്പാടത്ത് കുടുങ്ങി 150 ഓളം ഇന്ത്യക്കാര്‍. കുടുങ്ങിക്കിടക്കുന്നവരില്‍ മലയാളികളുമുണ്ട്. ഖസാകിസ്ഥാനിലെ ടെങ്കിസ് എണ്ണപ്പാടത്ത് പ്രദേശത്തുകാര്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നാണ് ഇന്ത്യക്കാര്‍ കുടുങ്ങിപ്പോയതെന്നാണ് വിവരം.

ടെങ്കിസ് എണ്ണപ്പാടത്ത് കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇതു സംബന്ധിച്ച് വിവരം നല്‍കിയത്. വിവരം എംബസിയെ അറിയിച്ചെന്നും വേണ്ട സഹായം ചെയ്യുന്നതിനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.