Connect with us

Video Stories

സഹ്യനായി ഉണരാം നമുക്കുവേണ്ടിയും

Published

on


‘പശ്ചിമഘട്ടം ആകെ തകര്‍ക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കില്‍ കേരളത്തെ കാത്തിരിക്കുന്നത് വന്‍ദുരന്തമാണ്. അതിന് നിങ്ങള്‍ വിചാരിക്കുംപോലെ യുഗങ്ങളൊന്നുംവേണ്ട. നാലോഅഞ്ചോ വര്‍ഷംമതി. അന്ന് ഞാനും നിങ്ങളും ജീവിച്ചിരിപ്പുണ്ടാകും. ആരാണ് കള്ളംപറയുന്നത്, ഭയപ്പെടുന്നത് എന്ന് മനസ്സിലാകും.’ 2013ല്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പ്രമുഖ പരിസ്ഥിതിശാസ്ത്രജ്ഞന്‍ മാധവ ്ഗാഡ്ഗില്‍ സമിതി ആറുവര്‍ഷംമുമ്പ് തന്റെ പഠനറിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയ വാചകങ്ങള്‍ സ്വര്‍ണലിപികളില്‍ കൊത്തിവെക്കപ്പെടേണ്ടവയാണ്.
അദ്ദേഹം പഠനവിധേയമാക്കിയതും പ്രവചിച്ചതുംപോലെ കഴിഞ്ഞ രണ്ടുവര്‍ഷമായി കേരളം കാലാവസ്ഥാദുരന്തത്തിന്റെ തീക്ഷ്ണത രണ്ട് തിക്താനുഭവത്തിലൂടെ തിരിച്ചറിഞ്ഞിരിക്കുന്നു. മൂന്നരക്കോടിയോളം ജനതയുടെ അധിവാസമേഖലയായ കേരളത്തില്‍ ഗാഡ്ഗിലിന്റെ മുന്നറിയിപ്പും താക്കീതും ശരിവെക്കുന്നതാണ് 2018ലെയും ഇക്കൊല്ലത്തെയും മഹാമാരികളും പ്രളയദുരന്തങ്ങളും.
ആമസോണ്‍പോലെ ലോകത്തെ എട്ട് ജൈവവൈവിധ്യമേഖലകളിലൊന്നാണ് നമ്മുടെ സ്വന്തംപശ്ചിമഘട്ടം. പരിസ്ഥിതിലോലപ്രദേശങ്ങളായാണ് ഈമേഖലയെ പൊതുവെ കണക്കാക്കപ്പെടുന്നത്.
ഈ യാഥാര്‍ത്ഥ്യബോധ്യത്തിന് നാം കുറെയധികം സമയംകളഞ്ഞുവെന്നതാണ് സത്യം. ജന്തുസസ്യപക്ഷിമേഖലകളുടെ അക്ഷയഖനി എന്നതുമാത്രമല്ല, ഗുജറാത്തില്‍നിന്ന് ഉല്‍ഭവിച്ച് തമിഴ്‌നാട് തീരത്ത് അവസാനിക്കുന്ന മൂവായിരത്തോളം കിലോമീറ്റര്‍ നീളമുള്ള സഹ്യപര്‍വതനിരയുടെ കീഴെ അന്തിയുറങ്ങുന്നത് കേരളം മാത്രമല്ല, കര്‍ണാടകത്തിലെയും മഹാരാഷ്ട്രയിലെയും ഗോവയിലെയും തമിഴ്‌നാട്ടിലെയുമൊക്കെ സാധാരണജനങ്ങളാണ്. ഇവിടെയാണ് നാം ഓരോരുത്തരും മനുഷ്യരെന്നനിലയില്‍ പാലിക്കേണ്ട ജാഗ്രത ബോധ്യപ്പെടേണ്ടത്.
ഏതുനിമിഷവും താണുവീഴുന്നൊരു ഡെമോക്ലസിന്റെ വാളാണ് പശ്ചിമഘട്ടം എന്ന് നാംപറയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായിട്ടും ഈ മേഖലയുടെ ലോലാവസ്ഥക്കനുസൃതമായ ഖനന-നിര്‍മാണ-കാര്‍ഷിക രീതികള്‍ അവലംബിക്കാന്‍ നാം കൂട്ടാക്കിയില്ല. ജനങ്ങളേക്കാള്‍ ഭരണകൂടങ്ങള്‍ക്കാണ് ഇതിന്റെ ഉത്തരവാദിത്തമെന്ന് മനസ്സിലായിട്ടും കേവലം വോട്ടിനുവേണ്ടിയുള്ള തത്രപ്പാടിലാണ് ഇന്നും പലരും.
നൂറ്റാണ്ടുകണ്ട മഹാപ്രളയമാണ് 2018ല്‍ ഉണ്ടായത്. ഇവിടംകൊണ്ടൊന്നും തീരുന്ന പ്രശ്‌നമല്ല കേരളത്തിന്റെ ഭൂവിസ്തൃതിയുടെ പകുതിവരുന്ന പശ്ചിമഘട്ടത്തിനുമേലുള്ള ആഘാതമെന്ന് നാം ഇനിയെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു. ശാസ്ത്രവും മതങ്ങളുമെല്ലാം ഒരുപോലെ സമര്‍ത്ഥിക്കുന്നതാണ് തിന്മക്ക് തിരിച്ചടി ലഭിക്കുമെന്നത്. കഴിഞ്ഞ പ്രളയശേഷവും നാം എവിടെയായിരുന്നു, എന്തുചെയ്യുകയായിരുന്നുവെന്നതിന് തെളിവാണ് ഈമേഖലയില്‍ സര്‍ക്കാരുകള്‍ അനുവദിച്ച ഖനനവും നിര്‍മാണത്തിനുള്ള അനുമതിയും തുടര്‍ദുരന്തങ്ങളും.
മഹാപ്രളയത്തിന് ആറുമാസത്തിനകംതന്നെ ആറോളം ഉത്തരവുകളാണ് പശ്ചിമഘട്ടമേഖലയുടെ പരിസ്ഥിതിനാശത്തിന് വഴിവെക്കുന്നതരത്തില്‍ വീണ്ടും സര്‍ക്കാരുകളില്‍നിന്നുണ്ടായത്. കേവലം ഈ മേഖലയിലെ താമസക്കാര്‍ക്ക് മാത്രമല്ല, ഇവിടുത്തെ ജൈവസമ്പത്തിനെയും മലയെയും പാറയെയും മണ്ണിനെയും അടിച്ചുമാറ്റുന്ന ഖനനരീതികള്‍ മൂലം വിവിധ സംസ്ഥാനങ്ങള്‍ക്കാണ് ദോഷം ഭവിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ കേരളത്തിന്റെ വടക്കന്‍ജില്ലകളിലാണ് കൂടുതല്‍ ദുരന്തരൂക്ഷത ഉണ്ടായത്. ഇതിനുകാരണം കാസര്‍കോട് മുതല്‍ അട്ടപ്പാടിവരെയുള്ള പര്‍വതശിഖരങ്ങളില്‍ അനുവദിക്കപ്പെട്ട പാറമടകളും റബര്‍മുതലായവയുടെ അശാസ്ത്രീയകൃഷിരീതികളുമാണ്. നിലമ്പൂര്‍,വയനാട് പ്രദേശങ്ങളിലെ ഉരുള്‍പൊട്ടലിന് കാരണവും മറ്റൊന്നല്ല.
ഒരുഭരണകക്ഷി എം.എല്‍.എയുടെ മണ്ഡലത്തില്‍തന്നെയാണ് അധികഖനനവും അനധികൃതനിര്‍മാണവും നടക്കുന്നതെന്നതാണ് ഏറെ വൈരുദ്ധ്യം. ഇതിനെതിരെ പ്രതിപക്ഷവും ജനങ്ങളും ഒന്നാകെ പ്രതിഷേധിച്ചിട്ടും നിലമ്പൂര്‍ എം.എല്‍.എയുടെ ഉറ്റബന്ധുക്കളുടെ ഉടമസ്ഥതയിലുള്ള മലയിലെ നിര്‍മാണങ്ങള്‍ തടയാന്‍ കഴിഞ്ഞില്ല. കോടതിയും ഭരണകൂടവും ഇടപെട്ടിട്ടുപോലും രാഷ്ട്രീയമേലാളന്മാരുടെ സംരക്ഷണയിലാണ് ഇന്നും അദ്ദേഹം വാഴുന്നത്. ചിലര്‍ക്ക് കൊള്ളനടത്താനും ബഹുഭൂരിപക്ഷത്തിന് ജീവന്‍ നഷ്ടപ്പെടുത്താനും മാത്രമായി കേരളത്തിന്റെ പരിസ്ഥിതിമേഖല മാറിക്കൂടാ എന്ന സന്ദേശം ഓരോരുത്തരും മനസ്സില്‍ സൂക്ഷിക്കേണ്ട കാലമാണിത്.
സര്‍ക്കാരില്‍ സ്വാധീനമുള്ളവരും ജനങ്ങളുടെ വോട്ടുവാങ്ങി അധികാരസോപാനങ്ങളില്‍ മയങ്ങുന്നവരുമെല്ലാം കണ്ടതിനെയെല്ലാം വെട്ടിപ്പിടിക്കാനായി നെട്ടോട്ടമോടുമ്പോള്‍ ദൈന്യതാപൂര്‍വം നാം ഓര്‍ക്കേണ്ടത് കവളപ്പാറയിലും പോത്തുകല്ലിലും കുട്ടനാടും കുറ്റിയാടിയിലും കരിഞ്ചോലയിലും ഒക്കെ അന്തിയുറങ്ങുന്നവരെയാണ് .അവരുടെ നിലയ്ക്കാത്ത രോദനമാണ് നാം ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നത്. ഈ നാടിന്റെ രോദനമാണത്. മലയുടെയും പുഴയുടെയും കാടിന്റെയും.
കഴിഞ്ഞ വര്‍ഷം 500ഓളം പേരാണ് പ്രളയത്തില്‍ മരണപ്പെട്ടതെങ്കില്‍ ഇത്തവണ സംഖ്യ നൂറിലധികം വരും. മറ്റ് ലക്ഷക്കണക്കിനാളുകളുടെ ജീവനോപാധിയും തകര്‍ന്നിരിക്കുന്നു. മൂവായിരത്തോളം ക്യാമ്പുകളിലായി ഇതിനകം രണ്ടരലക്ഷത്തിലധികം പേരാണ് ഉടുതുണിക്ക് മറുതുണിപോലുമില്ലാതെ കഴിയുന്നത്. പാലക്കാട് മുതല്‍ മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍ ,കാസര്‍കോട് വരെയുള്ള പശ്ചിമഘട്ടമലനിരകള്‍ കേരളത്തിന്റെ പകുതിയിലധികം ജനസംഖ്യയെയാണ് ശിരസ്സേറ്റുന്നത്. മലനിരകളിലുണ്ടാകുന്ന ചെറിയൊരു ചലനംപോലും വലിയൊരു പ്രദേശത്തെയാകെ നാമാവശേഷമാക്കുമെന്നതിന്റെ ഉത്തമോദാഹരണമാണ് നിലമ്പൂര്‍ താലൂക്കിലെയും പുത്തുമലയിലെയും ഉരുള്‍പൊട്ടലുകള്‍.
എട്ടിനും ഒന്‍പതിനുമായി ഉണ്ടായത് വെറുമൊരു ഉരുള്‍പൊട്ടല്‍ മാത്രമല്ലെന്നും അനിര്‍വചനീയമാംവിധമുള്ള കാലാവസ്ഥാപ്രതിഭാസമാണെന്നും നാം തിരിച്ചറിയുന്നു. അധികമായാല്‍ അമൃതും വിഷം എന്നതുപോലെയാണ് കേരളത്തിന്റെ പ്രകൃതിസമ്പത്തിന്റെ അവസ്ഥ. മാധവ്ഗാഡ്ഗിലും ഡോ.കസ്തൂരിരംഗനും നിര്‍ദേശിച്ച രീതിയിലുള്ള ജീവിതക്രമപ്പെടുത്തലുകള്‍ക്കും പാരിസ്ഥിതികസംരക്ഷണത്തിനും നാം ഇനിയെങ്കിലും തുനിഞ്ഞിറങ്ങിയില്ലെങ്കില്‍ കേരളം എന്നത് ചരിത്രത്തിലെ ഒരു ദുരന്തപൊട്ടായി അവശേഷിക്കുമെന്ന ബോധ്യം എല്ലാവരിലും ഉണ്ടാവട്ടെ.
പരിസ്ഥിതികാര്യത്തില്‍ ലോകത്തിനിനി ഉറങ്ങാന്‍ നേരമില്ല, ഉറക്കം നടിക്കാനും.

india

ഹരിയാന പ്രതിസന്ധി: അവിശ്വാസ പ്രമേയം വന്നാല്‍ ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യും- ദുഷ്യന്ത് ചൗട്ടാല

ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 7 സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

Published

on

ഹരിയാനയിലെ ബി.ജെ.പി. സര്‍ക്കാര്‍ പ്രതിസന്ധിയിലായതിന് പിന്നാലെ പ്രതികരണവുമായി മുന്‍സഖ്യകക്ഷിയായ
ജെ.ജെ.പി (ജന്‍നായക് ജനതാ പാര്‍ട്ടി). പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരുന്നപക്ഷം ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യുമെന്ന് ജെ.ജെ.പി. നേതാവ് ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 7 സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ ഹൂഡ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ ഞങ്ങളുടെ മുഴുവന്‍ എം.എല്‍.എമാരും ബി.ജെ.പി. സര്‍ക്കാരിനെതിരേ വോട്ട് ചെയ്യും, ദുഷ്യന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 90 അംഗ ഹരിയാണ നിയമസഭയില്‍ 10 അംഗങ്ങളാണ് ജെ.ജെ.പിക്ക് ഉള്ളത്. 2019-ല്‍ ബി.ജെ.പിയുമായി ജെ.ജെ.പി. സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിച്ചിരുന്നു. അങ്ങനെ നിലവില്‍വന്ന മനോഹര്‍ ലാല്‍ ഘട്ടര്‍ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായിരുന്നു ദുഷ്യന്ത്. എന്നാല്‍ ഇക്കൊല്ലം മാര്‍ച്ചില്‍ ഇരുകൂട്ടരും വഴി പിരിയുകയായിരുന്നു.

സൈനി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെങ്കില്‍ അതിനെ പിന്തുണയ്ക്കുമെന്നും ദുഷ്യന്ത് ചൗട്ടാല കൂട്ടിച്ചേര്‍ത്തു. മനോഹര്‍ ലാല്‍ ഘട്ടറിന് പിന്‍ഗാമിയായി എത്തിയ സൈനി, ദുര്‍ബലനായ മുഖ്യമന്ത്രിയാണെന്നും ദുഷ്യന്ത് വിമര്‍ശിച്ചു.

അതേസമയം ദുഷ്യന്തിന്റെ നിലപാടിനോട് പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബി.ജെ.പിയുടെ ബി ടീം അല്ല ജെ.ജെ.പി. എന്ന് തെളിയിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ ഹൂഡ ആവശ്യപ്പെട്ടു. അവര്‍ ബി ടീം അല്ലെങ്കില്‍ ഉടന്‍ തന്നെ ഗവര്‍ണര്‍ക്ക് കത്തയക്കണം. ഞങ്ങള്‍ ആവശ്യപ്പെടുന്നത് രാഷ്ട്രപതിഭരണമാണ്. തിരഞ്ഞെടുപ്പ് നടത്തുകയും വേണം, ഹൂഡ കൂട്ടിച്ചേര്‍ത്തു. ഇക്കൊല്ലം ഒക്ടോബര്‍ വരെയാണ് ഹരിയാണയിലെ നിലവിലെ സര്‍ക്കാരിന്റെ കാലാവധി.

Continue Reading

Health

കൊവിഡ് വാക്സിന്‍ പിന്‍വലിച്ച് അസ്ട്രാസെനക; നടപടി പാർശ്വഫലമുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെ

വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന സ്ഥിരീകരണത്തിനു പിന്നാലെ കൊവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രവും പിന്‍വലിച്ചിരുന്നു.

Published

on

അസ്ട്രാസെനകയുടെ കൊവിഡ് വാക്സിനുകൾ വിപണിയിൽ നിന്നു പിൻവലിച്ചു. വ്യവസായ കാരണങ്ങളാലാണെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാല്‍ പാർശ്വഫലങ്ങളുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെയാണ് വാക്സിൻ പിൻവലിക്കുന്നത്. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്. വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന സ്ഥിരീകരണത്തിനു പിന്നാലെ കൊവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രവും പിന്‍വലിച്ചിരുന്നു.

ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് എന്ന പേരിലാണ് വാക്സിന്‍ പുറത്തിറക്കിയത്. ഓക്സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് അസ്ട്രാസെനക വികസിപ്പിച്ച വാക്സിനാണിത്. 51 പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി എന്ന പരാതി യുകെയില്‍ നിന്നാണ് ആദ്യമായി ഉയര്‍ന്നുവന്നത്.

യുകെയിൽ നിന്നുള്ള ജാമി സ്കോട്ട് എന്നയാൾ കൊവിഷീൽഡ് സ്വീകരിച്ചപ്പോൾ തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്ന് കാട്ടി കോടതിയെ സമീപിച്ചിരുന്നു. സ്കോട്ടിന്‍റെ പരാതിയില്‍ കഴമ്പുണ്ടെന്ന് മറുപടിയാണ് കമ്പനി കോടയില്‍ നല്‍കിയത്.  കൊവിഷീൽഡ് വാക്സിൻ എടുത്തവർക്ക് രക്തം കട്ടപിടിക്കുന്ന രോഗമുണ്ടാകാനും പ്ലേറ്റ്ലെറ്റിന്‍റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നും കമ്പനി കോടതിയെ അറിയിച്ചു. ഇതോടെയാണ് സംഭവം വിവാദമാകുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ക്ക് നല്‍കിയതും കമ്പനിയുടെ കൊവിഷീല്‍ഡ് വാക്സിൻ ആണ്.

അതേസമയം പാര്‍ശ്വഫലങ്ങളെക്കുറിച്ച് അമിത ആശങ്ക വേണ്ടെന്നും കമ്പനി പറയുന്നുണ്ട്. രക്തം കട്ട പിടിക്കുന്ന, അല്ലെങ്കില്‍ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കുറയ്ക്കുന്ന ടിടിഎസ് എന്ന അവസ്ഥയ്ക്ക് അപൂര്‍വം പേരില്‍ വാക്സിൻ സാധ്യതയുണ്ടാക്കുമെന്നാണ് കമ്പനി പറയുന്നത്. കൊവിഡ് സമയത്ത് നിരവധി പേർ വാക്സിനില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും അന്ന് കൊവിഡ് വാക്സിനുകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സർക്കാരുകള്‍ ഉള്‍പ്പെടെ സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ കമ്പനിയുടെ ഏറ്റുപറച്ചിലോടെ വലിയ ആശങ്കയാണ് ഉടലെടുത്തിരിക്കുന്നത്.

Continue Reading

kerala

ഉഷ്ണതരംഗം മൂലം മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ്
കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവിശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണ രൂപം

നമ്മുടെ സംസ്ഥാനം ഏറ്റവും കഠിനമായ ഉഷ്ണതരംഗം നേരിടുകയാണ്. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പില്‍ കേരളവും ഉള്‍പ്പെട്ടിരിക്കുന്നു. വേനല്‍ച്ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് മരണമടഞ്ഞത്. ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

ദിവസ വേതനത്തിന് ജോലി ചെയ്ത് അന്നന്നത്തെ അന്നം നേടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ പൊള്ളുന്ന വെയിലില്‍ ജോലി ചെയ്യണ്ട അവസ്ഥയിലാണ്. ഇതില്‍ അതിഥി തൊഴിലാളികളും ഉള്‍പ്പെടുന്നു. ഇവരുടെ ജീവനോപാധിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുകയും വേണം.

അതോടൊപ്പം കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.

കുടിവെള്ള ക്ഷാമവും സംസ്ഥാനത്ത് രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടലുണ്ടാകണം.

Continue Reading

Trending