Culture
അസമും ദേശീയ പൗരത്വ രജിസ്റ്ററും

ഗുവാഹത്തി: അസമില്‍ ദേശീയ പൗരത്വ രജിസ്റ്ററിന്റെ (എന്‍. ആര്‍.സി.) അന്തിമ പട്ടിക ഇന്ന് രാവിലെ പുറത്തിറക്കുമ്പോള്‍, 41 ലക്ഷത്തോളംപേരാണ് പൗരത്വം നഷ്ടമാകുമെന്ന ഭീതിയിലുള്ളത്. പൗരത്വം തെളിയിച്ചില്ലെങ്കില്‍ അനധികൃത കുടിയേറ്റക്കാരെന്നു കണക്കാക്കി മടക്കി അയക്കുകയോ അറസ്റ്റു ചെയ്യപ്പെടുകയോ ചെയ്യുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.
ഇത്തരം നീക്കം ഉടന്‍ ഉണ്ടാവില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലം പറയുമ്പോഴും പൗരത്വ രജിസ്റ്റര്‍ പുതുക്കാന്‍ കാരണമായ അസം അക്കോഡിനു വേണ്ടി പ്രവര്‍ത്തി പഴയ ആസു (ഓള്‍ അസം സ്റ്റുഡന്‍സ് യൂണിയന്‍) നേതാക്കളില്‍ പെട്ടവരാണ് മുഖ്യമന്ത്രിയടക്കം സംസ്ഥാനത്തെ മിക്ക മന്ത്രിമാരും എം. എല്‍.എമാരും സംസ്ഥാന ഡി. ജി.പിയും ഉള്‍പ്പെടെ എന്നത് ഇവരുടെ ഭയാശങ്കകള്‍ വര്‍ധിപ്പിക്കുന്നു.
എന്താണ് എന്‍. ആര്‍.സി?
രാജ്യത്ത് ദേശീയ പൗരത്വ പട്ടിക (എന്‍.ആര്‍.സി) നിലവിലുള്ള ഏക സംസ്ഥാനമാണ് അസം. ബംഗ്ലാദേശില്‍നിന്നു കുടിയേറ്റക്കാര്‍ വ്യാപകമായി പ്രവഹിക്കുന്നെന്നും അവര്‍ അനധികൃതമായി വോട്ട് ചെയ്യുന്നെന്നുമുള്ള ആക്ഷേപത്തെത്തുടര്‍ന്നാണ് എന്‍.ആര്‍.സി ഏര്‍പ്പെടുത്തിയത്. 1971 മാര്‍ച്ച് 24-നുശേഷം തങ്ങള്‍ അസമിലാണു താമസിക്കുന്നതെന്നു തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കുന്നവര്‍ക്കു മാത്രമേ എന്‍. ആര്‍. സി. യില്‍ ഇടംപിടിക്കാനാവൂ. 1951-ലാണ് സംസ്ഥാനത്ത് ആദ്യമായി എന്‍.ആര്‍.സി. തയ്യാറാക്കിയത്. 80 ലക്ഷമായിരുന്നു അന്ന് അസമിലെ ജനസംഖ്യ.
1979 മുതല്‍ 1985 വരെ ഓള്‍ അസം സ്റ്റുഡന്‍സ് യൂണിയന്റെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് (അക്രമാസക്തമായ പ്രക്ഷോഭത്തില്‍ 800ല്‍ അധികം പേരാണ് ആറു വര്‍ഷത്തിനിടയില്‍ കൊല്ലപ്പെട്ടത്, ഇതിന് പുറമെ നെല്ലി കലാപത്തില്‍ 1983ല്‍ 3000 പേരോളം കൊല്ലപ്പെട്ടു. വംശീയ ആക്രമണത്തില്‍ ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്്‌ലിംകളാണ് കൊല്ലപ്പെട്ടത്) അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി അന്ന് ഓള്‍ അസം സ്റ്റുഡന്റ്സ് യൂണിയനും, ഗണ പരിഷത്തുമായി അസം കരാര്‍ ഒപ്പുവെച്ചു.
കേന്ദ്ര സര്‍ക്കാര്‍ ഒപ്പുവച്ച ഉടമ്പടി അനുസരിച്ച് 1951 മുതല്‍ 61 വരെ അസമില്‍ എത്തിയവര്‍ക്ക് വോട്ടിങ്് അവകാശം ഉള്‍പ്പെടെ പൂര്‍ണ പൗരത്വം നല്‍കാന്‍ തീരുമാനമായി. 61 മുതല്‍ 71 വരെയുള്ളവര്‍ക്ക് 10 വര്‍ഷത്തേക്ക് വോട്ടിങ് അവകാശം ഇല്ലാതെ പൗരത്വവും നല്‍കാന്‍ തീരുമാനമായി. എന്നാല്‍ 71-നു ശേഷം കുടിയേറിയവരെ തിരികെ അയയ്ക്കാനുമായിരുന്നു ഉടമ്പടി. 2005-ല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും ഓള്‍ അസം സ്റ്റുഡന്റ്സ് യൂണിയനും ചേര്‍ന്നുണ്ടാക്കിയ കരാര്‍ പ്രകാരം 1951-ലെ എന്‍. ആര്‍. സി.യില്‍ മാറ്റംവരുത്താനാരംഭിച്ചു. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി തിരിച്ചയക്കണമെന്നു വ്യവസ്ഥ ചെയ്യുന്ന 1985-ലെ അസം കരാര്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു 2005-ലെ കരാര്‍. ഈ കാലയളവില്‍ സംസ്ഥാനത്തുടനീളമുണ്ടായ സംഘര്‍ഷങ്ങള്‍ കാരണം എന്‍.ആര്‍.സി. പുതുക്കല്‍ പൂര്‍ത്തിയാക്കാനായില്ല.
എന്നാല്‍ പിന്നീട് സന്നദ്ധസംഘടനയായ അസം പബ്ലിക് വര്‍ക്സ് (എ.പി.ഡബ്ല്യു.) നല്‍കിയ ഹര്‍ജിയെത്തുടര്‍ന്ന് എന്‍. ആര്‍.സി. പുതുക്കാന്‍ 2013ല്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. 2015ല്‍ ഇതിനായുള്ള ഘടന തീരുമാനിച്ചതിന് പിന്നാലെ എന്‍. ആര്‍.സി പട്ടികക്കുള്ള അപേക്ഷ സ്വീകരിക്കാന്‍ ആരംഭിച്ചു. സുപ്രീം കോടതി നിര്‍ദേശ പ്രകാരം 2017 ഡിസംബര്‍ 31നാണ് ആദ്യ കരട് പട്ടിക പുറത്തിറക്കിയത്.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കരട് ദേശീയ പൗരത്വ രജിസ്റ്റര്‍ പട്ടിക പുറത്തിറക്കിയപ്പോള്‍ 40,07,707 പേരാണ് പട്ടികയില്‍ നിന്നും പുറത്തായത്. ദേശീയ പൗരത്വ രേഖ പട്ടികക്കായി അപേക്ഷിച്ച 3,29,91,384 പേരില്‍ 2,89,83,677 പേരാണ് പട്ടികയില്‍ ഉള്‍പ്പെട്ടത്. ഇതിനു പുറമെ ഈ വര്‍ഷം ജൂണില്‍ 1,02,462 പേരെ കൂടി കരട് പട്ടികയില്‍ നിന്നും ചില രേഖകളില്‍ അവ്യക്തത ചൂണ്ടിക്കാട്ടി പുറത്താക്കിയിരുന്നു.
ഇതോടെ ദേശീയ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടാത്തവരുടെ എണ്ണം 41,10,169 പേരായി ഉയര്‍ന്നു. ഇതിനു ശേഷം ഒരേ കുടുംബത്തിലെ തന്നെ അംഗങ്ങളില്‍ ചിലര്‍ സ്വദേശികളും മറ്റ് ചിലര്‍ വിദേശികളുമായി. മറ്റ് ചിലര്‍ സംശയത്തിന്റെ നിഴലിലും. ഒരു മനുഷ്യന് അവന്റെ അസ്തിത്വം തെളിയിക്കാന്‍ മതിയായ രേഖകളെന്തൊക്കെയാണെന്ന ചോദ്യത്തിനു മുന്നില്‍ നിസ്സഹായരാവുകയാണ് അസമിലെ ജനത. ഇതില്‍ മുസ്്‌ലിംകളും ഹിന്ദുക്കളും മറ്റ് മതക്കാരും ഉള്‍പ്പെടും. 1947ലെ ഇന്ത്യാ വിഭജനത്തിനും മുന്നേ അസമിലെ മണ്ണില്‍ വേരുകളുണ്ടായിരുന്നവരാണ് പൗരത്വപ്പട്ടികയുടെ അന്തിമ കരട് പട്ടികയില്‍ നിന്നും പുറത്തായവരില്‍ പലരും. അസമിലെ പൗരന്‍മാരാണെന്ന് തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ കൈവശമുണ്ടായിട്ടും ഉദ്യോഗസ്ഥര്‍ അത് വകവെക്കാതെ മനപ്പൂര്‍വം മുഖം തിരിച്ചെന്ന ആരോപണവും വ്യാപകമായിരുന്നു.
അസമിലെ ഡി വോട്ടര്‍ (സംശയകരമായ വോട്ടര്‍മാര്‍)
അസമിലെ ഭരണഘടനാ അവകാശവും വോട്ടവകാശവും ഇല്ലാത്ത സംശയകരമായ വോട്ടര്‍മാര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഡി വോട്ടര്‍മാരാണ് തങ്ങളുടെ പൗരത്വം തെളിയിക്കേണ്ടവര്‍. ഇവരില്‍ പലരും നേരത്തെ സമ്മതിദാനാവകാശം വിനിയോഗിച്ചിട്ടുള്ളവരാണ്.
എന്നാല്‍, പൗരത്വ പട്ടികയില്‍ ഇടം നേടാത്ത പക്ഷം ഇവരെ ബംഗ്ലാദേശികളായി മുദ്രകുത്തും (ഇത്തരം നീക്കം നിയമ പോരാട്ടം തീരുന്നത് വരെ ഉണ്ടാവില്ലെന്ന് കേന്ദ്രം പറയുന്നു) പിന്നീട് തടങ്കല്‍ കേന്ദ്രങ്ങളിലേക്കോ, നാടുകടത്തലിനോ വിധേയമാക്കിയേക്കും. അസമിലെ വിദേശ ട്രൈബ്യൂണല്‍ വഴിയാണ് എന്‍.ആര്‍.സി പ്രക്രിയ പൂര്‍ത്തിയാക്കിയത്. ട്രൈബ്യൂണലുകളില്‍ മിക്കതിലും ബിജെപിയുടെയും ആര്‍എസ്എസിന്റെയും അസം ഗണപരിഷത്തിന്റെയും ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്റെയും അനുകൂലികളാണുള്ളതെന്ന് അസമിലെ ജനങ്ങളില്‍ ഭൂരിപക്ഷവും അവിടുത്തെ പൊതുപ്രവര്‍ത്തകരും ആരോപിക്കുന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ്. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം എന്‍.ആര്‍.സി അവരുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. അസമിനെ ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റ മുക്തമാക്കുമെന്ന് പ്രധാനമന്ത്രിയടക്കം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ പൗരന്മാരല്ലെന്ന് സംശയിക്കപ്പെടുന്ന നൂറുകണക്കിന് മനുഷ്യര്‍ ഇതിനകം തന്നെ ഡിറ്റന്‍ഷന്‍ സെന്ററുകളിലുണ്ട് (വിദേശികളെ തടവില്‍ പാര്‍പ്പിക്കുന്ന ജയില്‍).
അന്തിമ പട്ടികക്കു ശേഷം ലക്ഷക്കണക്കിന് പേര്‍ ബംഗ്ലാദേശികളെന്ന് മുദ്രകുത്തപ്പെട്ടാല്‍ ഇന്ത്യ ബംഗ്ലാദേശിലേക്ക് കയറ്റി അയയ്ക്കുകയും ബംഗ്ലാദേശ് അവരെ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നതോടെ വലിയ പ്രശ്നങ്ങളായിരിക്കും ഉണ്ടാവാന്‍ പോവുക. അന്തിമ കരട് പട്ടികയില്‍ നിന്നും പുറത്തായവര്‍ അന്തിമ പട്ടികയില്‍ നിന്നും പുറത്തായാല്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രശ്‌നമായി അസം മാറും.
Film
സുരേഷ് ഗോപി ചിത്രം “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” ട്രെയ്‌ലർ പുറത്ത്; റിലീസ് ജൂലൈ 17ന്

സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചിച്ചു സംവിധാനം ചെയ്ത “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രം ജൂലൈ17നു ആഗോള റിലീസായെത്തും. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൻ്റെ ഒരു മാസ്സ് ത്രില്ലിംഗ് ട്രെയ്‌ലർ ആണ് പുറത്ത് വിട്ടിരിക്കുന്നത്. സുരേഷ് ഗോപി ഡേവിഡ് ആബേൽ ഡൊണോവൻ എന്ന വക്കീൽ കഥാപാത്രമായി എത്തുന്ന ചിത്രം, കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് ആണ് നിർമ്മിക്കുന്നത്. ജെ. ഫനീന്ദ്ര കുമാർ ആണ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ സഹനിർമ്മാതാവ് സേതുരാമൻ നായർ കങ്കോൾ ആണ്. അനുപമ പരമേശ്വരൻ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്.
കോർട്ട് റൂം ഡ്രാമ ആയി കഥ പറയുന്ന ചിത്രം വളരെ ശക്തവും പ്രസക്തവുമായ ഒരു വിഷയമാണ് ചർച്ച ചെയ്യുന്നതെന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു. പ്രേക്ഷകരിൽ ഉദ്വേഗം നിറക്കുന്ന കോടതി രംഗങ്ങൾക്കൊപ്പം ഇൻവെസ്റ്റിഗേഷൻ നൽകുന്ന ത്രില്ലും ചിത്രത്തിൽ ഉണ്ടെന്ന ഫീലും ട്രെയ്‌ലർ ദൃശ്യങ്ങൾ സമ്മാനിക്കുന്നുണ്ട്. മാസ്സ് രംഗങ്ങൾ കൂടാതെ വൈകാരിക നിമിഷങ്ങളും ഈ കോർട്ട് റൂം ത്രില്ലറിൻ്റെ കഥാഗതിയിൽ നിർണ്ണായക സ്വാധീനം ചെലുത്തുമെന്ന് ട്രെയ്‌ലർ കാണിച്ചു തരുന്നു. ട്രെയിലറിൽ ഉൾപ്പെടുത്തിയ സുരേഷ് ഗോപിയുടെ തീപ്പൊരി ഡയലോഗുകളും പ്രേക്ഷകർക്ക് ആവേശം പകരുന്നതും ചിത്രത്തിന് മേലുള്ള പ്രതീക്ഷകൾ വർധിപ്പിക്കുന്നതുമാണ്. ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയുടെ ശക്തിയും ആഴവും വരച്ചു കാണിച്ചു കൊണ്ട്, അതിനുള്ളിൽ നിന്ന് നടത്തുന്ന നീതിയുടെ ഒരു പോരാട്ടത്തിൻ്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.
സുരേഷ് ഗോപിയുടെ 253 മത് ചിത്രമായാണ് “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” എത്തുന്നത്. സെൻസറിങ് പൂർത്തിയായപ്പോൾ യു/എ 16+ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ, രതീഷ് കൃഷ്ണ, ഷഫീർഖാൻ, ജോസ് ശോണാദ്രി, മഞ്ജുശ്രീ നായർ, ജൈവിഷ്ണു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം ആഗോള റിലീസായി എത്തുക.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- സജിത് കൃഷ്ണ, കിരൺ രാജ്, ഹുമയൂൺ അലി അഹമ്മദ്, ഛായാഗ്രഹണം- രണദിവെ, എഡിറ്റിംഗ്- സംജിത് മുഹമ്മദ്, പശ്‌ചാത്തല സംഗീതം- ജിബ്രാൻ, സംഗീതം- ഗിരീഷ് നാരായണൻ, മിക്സ്- അജിത് എ ജോർജ്, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമ, കലാസംവിധാനം- ജയൻ ക്രയോൺ, ചീഫ് അസോസിയേറ്റ്സ്- രജീഷ് അടൂർ, കെ. ജെ. വിനയൻ, ഷഫീർ ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ- അമൃത മോഹനൻ, സംഘട്ടനം – മാഫിയ ശശി, ഫീനിക്സ് പ്രഭു, രാജശേഖർ, നൃത്തസംവിധാനംഃ സജിന മാസ്റ്റർ, വരികൾ- സന്തോഷ് വർമ്മ, ജ്യോതിഷ് കാശി, ഹരിത ഹരിബാബു, വസ്ത്രങ്ങൾ- അരുൺ മനോഹർ, മേക്കപ്പ്- പ്രദീപ് രംഗൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- ബിച്ചു, സവിൻ എസ്. എ, ഹരിപ്രസാദ് കെ, വിഎഫ്എക്സ്- ഐഡൻറ് ലാബ്സ്, ഡിഐ- കളർ പ്ലാനറ്റ്, സ്റ്റിൽസ്- ജെഫിൻ ബിജോയ്, മീഡിയ ഡിസൈൻ- ഐഡൻറ് ലാബ്സ്, പിആർഒ- വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ- ഡ്രീം ബിഗ് ഫിലിംസ്, ജയകൃഷ്ണൻ ആർ. കെ.
Film
സ്റ്റണ്ട് മാസ്റ്റര്‍ എസ്. എം രാജുവിന്റെ മരണം: സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ കേസ്
സംവിധായകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെയാണ് നാഗപട്ടിണം പൊലീസ് കേസെടുത്തത്

പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജുവിന്റെ മരണത്തില്‍ സംവിധായകന്‍ പാ രഞ്ജത്തിനെതിരെ കേസെടുത്ത് പൊലീസ്. സംവിധായകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെയാണ് നാഗപട്ടിണം പൊലീസ് കേസെടുത്തത്. പാ രഞ്ജിത്ത്-ആര്യ കൂട്ടുകെട്ടിലുള്ള ‘വേട്ടുവം’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവമുണ്ടായത്.
സാഹസികമായ കാര്‍ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജു അപകടത്തില്‍ മരിച്ചത്. അതിവേഗത്തില്‍ വന്ന കാര്‍ റാമ്പിലൂടെ ഓടിച്ചുകയറ്റി ഉയര്‍ന്ന് പറക്കുന്ന രംഗമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട വാഹനം മലക്കം മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു.
നാഗപട്ടിണത്തുവെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. കാര്‍ മറിഞ്ഞതിന് തൊട്ടു പിന്നാലെ ക്രൂ അംഗങ്ങള്‍ വാഹനത്തിനടുത്തേയ്ക്ക് ഓടുന്നത് വീഡിയോയില്‍ കാണാം. തകര്‍ന്ന കാറില്‍ നിന്ന് രാജുവിനെ ഉടന്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തമിഴ്‌നാട് സിനിമാ മേഖലയിലെ പ്രശസ്തനായി സ്റ്റണ്ട് മാസ്റ്ററാണ് എസ്.എം. രാജു. നടന്മാരായ വിശാല്‍, പൃഥ്വിരാജ് എന്നിവര്‍ രാജുവിന് ആദരാഞ്ജലിയര്‍പ്പിച്ചു. രാജുവിന്റെ വിയോഗം ഉള്‍ക്കൊള്ളാനാകില്ലെന്നും കുടുംബത്തിന് ഈ വേദന താങ്ങാനുള്ള കരുത്ത് ദൈവം നല്‍കട്ടെയെന്നും വിശാല്‍ എക്‌സില്‍ കുറിച്ചു.
Film
വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.
അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
-
india1 day ago
നിമിഷ പ്രിയയുടെ മോചനം; കാന്തപുരം മുസ്ലിയാരുടെ ഇടപെടലില്‍ യെമനില്‍ അടിയന്തര യോഗം
-
india2 days ago
ഡല്‍ഹിയില്‍ ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന അഞ്ചു പേരുടെ മേല്‍ മദ്യപിച്ച് കാര്‍ കയറ്റി; ഡ്രൈവര്‍ അറസ്റ്റില്‍
-
film3 days ago
പ്രമുഖ നടന് കോട്ട ശ്രീനിവാസ റാവു അന്തരിച്ചു
-
kerala2 days ago
വിജിലന്‍സിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയേക്കും
-
kerala3 days ago
കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസില്‍ സമരങ്ങള്‍ക്ക് നിരോധനം; വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് കത്തയച്ച് പൊലീസ്
-
kerala3 days ago
ബറേലിയില്‍ പരിശീലനത്തിന് പോയ മലയാളി ജവാനെ കാണാനില്ല
-
india3 days ago
തമിഴ്നാട്ടിലെ തിരുവള്ളൂരില്‍ ഡീസല്‍ കയറ്റി വന്ന ട്രെയിനിന് തീപിടിച്ചു
-
kerala1 day ago
പാദപൂജ വിവാദം; സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്