Connect with us

Video Stories

ലക്ഷദ്വീപ്‌ കടന്നു മഹ ചുഴലിക്കാറ്റ്‌; കനത്ത മഴ, കപ്പല്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു

Published

on

അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപം കൊണ്ട മഹ ചുഴലിക്കാറ്റ് അതിശക്തമാവുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മഹ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ലക്ഷദ്വീപിന്റെ ഭാഗമായ എല്ലാ ദ്വീപുകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂര്‍ നേരത്തേക്കാണ് അതീവജാഗ്രത നിര്‍ദേശം. മഹ ദ്വീപില്‍ കനത്ത നാശനഷ്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. അടുത്ത 48 മണിക്കൂറില്‍ ലക്ഷദ്വീപ് ഭാഗത്ത് കടല്‍ പ്രക്ഷുബ്ധമാകും. ഇതേ തുടര്‍ന്ന് ലക്ഷദ്വീപിലേക്കുള്ള എല്ലാ കപ്പല്‍ സര്‍വീസുകളും നിര്‍ത്തി വച്ചു. കൊമോറിന്‍ – മാലെ ദ്വീപുകള്‍ക്ക് ഇടയിലുള്ള ഒരു മേഖലകളിലും മത്സ്യബന്ധനം പാടില്ലെന്നും മുന്നറിയിപ്പുണ്ട്. കവരത്തി, അഗത്തി, കല്‍പ്പേനി, അമിനി ദ്വീപുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 214 പേരെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ദ്വീപില്‍ പലയിടത്തും വാര്‍ത്താ വിനിമയബന്ധം തകരാറിലായി. ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്കുകള്‍ നഷ്ടമായി. സ്വകാര്യ മൊബൈല്‍ കമ്പനികളുടെ സര്‍വീസുകളും തടസപ്പെട്ട നിലയിലാണ്.


അതേസമയം മഹ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചുവരുന്ന സാഹചര്യത്തില്‍ നാവിക സേനയുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനത്തിനായി മുന്നു കപ്പലുകള്‍ ലക്ഷദ്വീപിലേക്ക് തിരിക്കും. ലക്ഷദ്വീപിന്റെ ആവശ്യങ്ങള്‍ക്കായി നാവിക സേന വാടകയ്ക്ക് എടുത്തിരിക്കുന്ന ട്രൈ ടണ്‍ ലിബര്‍ട്ടി എന്ന ചരക്ക് കപ്പല്‍, നാവിക സേനയുടെ യുദ്ധകപ്പലുകളായ ഐഎന്‍സ് സുനയന,ഐഎന്‍സ് മഗര്‍ എന്നി കപ്പലുകളാണ് ദ്വീപ് ലക്ഷ്യമാക്കി നീങ്ങുക. ട്രൈ ടണ്‍ ലിബര്‍ട്ടി ഇന്നലെ തന്നെ പുറപ്പെട്ടു. ഐഎന്‍എസ് സുനയന, ഐഎന്‍എസ് മഗര്‍ എന്നീ കപ്പലുകള്‍ ഇന്ന് പുറപ്പെടും.
രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ എല്ലാ സജ്ജീകരണങ്ങളോടെയുമാണ് കപ്പലുകള്‍ പുറപ്പെടുന്നത്. ലക്ഷദ്വീപ് ഭരണകുടവുമായി യോജിച്ചാണ് രക്ഷാ പ്രവര്‍ത്തനം നടത്തുക. ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സ്വീകരിച്ചിരിക്കുന്ന മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് ലക്ഷദ്വീപ് ഭരണകൂടവുമായി കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ വീഡിയോ കോണ്‍ഫന്‍സിലൂടെ വിലയിരുത്തി. ചുഴലിക്കാറ്റ് ആഞ്ഞുവീശിയാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ നേരിടാനുള്ള എല്ലാ വിധ സംവിധാനങ്ങളും ഒരുക്കാന്‍ നാവിക സേനയക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സാമഗ്രികള്‍ അടക്കമുള്ളവ കപ്പലുകളില്‍ ഉറപ്പു വരുത്തണമെന്നും നാവിക സേനക്ക് നിര്‍ദേശമുണ്ട്. കപ്പലുകള്‍ക്ക് എത്താന്‍ കഴിയാത്ത ഇടങ്ങളില്‍ മറ്റു രക്ഷാ പ്രവര്‍ത്തനമാര്‍ഗങ്ങള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മത്സ്യബന്ധന ബോട്ട് തകര്‍ന്നു; ജീവനക്കാരെ രക്ഷപ്പെടുത്തി
ശക്തമായ കാറ്റിലും തിരയിലുംപെട്ട് തകര്‍ന്ന മത്സ്യബന്ധന ബോട്ടിലെ അഞ്ചു തൊഴിലാളികളെ തീരസംരക്ഷണ സേനയും മര്‍ച്ചന്റ് വെസല്‍ എം വി ക്രിംസണ്‍ നൈറ്റും ചേര്‍ന്നു രക്ഷപെടുത്തി. ഒരാളെ കാണാതായി. ഐഎഫ്ബി സമൂല്‍ എന്ന മത്സ്യബന്ധനബോട്ടിലെ തൊഴിലാളികളായ ജെയിംസ്, തദേവുസ്, ലോറന്‍സ്, ക്രിസ്തുദാസ്, രാജന്‍ എന്നിവരെയാണ് രക്ഷപെടുത്തിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ആന്റണി ജോണിയെയാണ് കാണാതായത്. ഇന്നലെ പുലര്‍ച്ചെ 12.30 ഓടെയാണ് സംഭവം. ശക്തമായ കാറ്റിലും തിരയിലുംപെട്ട് മുങ്ങിയ ബാട്ടിലെ തൊഴിലാളികള്‍ ഈ സമയം അതുവഴികടന്നു പോകുകയായിരുന്ന എംവി ക്രിംസണ്‍ നൈറ്റ് എന്ന മര്‍ച്ചന്റ് വെസലിലെ ജീവനക്കാരോട് സഹായം അഭ്യര്‍ഥിക്കുകയായിരുന്നു.

മഹ ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ മലയോര മേഖലയിലും തീരപ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ലക്ഷദ്വീപിലെ കവരത്തിയില്‍ നിന്നും 200 കിലോമീറ്ററും കോഴിക്കോട് തീരത്ത് നിന്നും വടക്ക് – പടിഞ്ഞാറ് 340 കിലോമീറ്ററും ദൂരത്താണ് ഇന്നലെ രാത്രി ചുഴലിക്കാറ്റിന്റെ സ്ഥാനം. 90-117 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന മഹ 166 കിലോമീറ്റര്‍ വേഗത വരെ കൈവരിച്ച് അതിശക്തമായ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരളം മഹ ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തില്‍ വരുന്നില്ലെങ്കിലും ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. തീര, മലയോര മേഖലയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമാവാന്‍ ഇടയുള്ളതിനാല്‍ കടലില്‍ ഇറങ്ങുന്നതും കടപ്പുറത്തേക്കുള്ള സന്ദര്‍ശനവും പൂര്‍ണമായി ഒഴിവാക്കാനാണ് നിര്‍ദേശം. കേരള തീരത്ത് കൊച്ചി മുതല്‍ കാസര്‍ക്കോട് വരെ രൂക്ഷമായ കടലാക്രമണമാണ് നേരിടുന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യ ബന്ധനം വിലക്കി.

എറണാകുളം
തീരദേശത്ത്
വന്‍ നാശനഷ്ടം
ഇരുണ്ട് കനത്ത് പെയ്തിറങ്ങിയ മഴയ്‌ക്കൊപ്പം കടലും കലിയിളകിയതോടെ എറണാകുളം ജില്ലയുടെ തീരദേശങ്ങളില്‍ 1200ഓളം വീടുകളില്‍ വെള്ളംകയറി. വ്യാഴാഴ്ച വൈകിട്ടോടെ കൊച്ചി താലൂക്കിലെ നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 841 പേരെ മാറ്റി പാര്‍പ്പിച്ചു. ചെല്ലാനം, കുമ്പളങ്ങി, എടവനക്കാട്, നായരമ്പലം, ഞാറയ്ക്കല്‍ പഞ്ചായത്തുകളിലാണ് കടലാക്രമണം രൂക്ഷം. താന്തോന്നിതുരുത്തിലെ 54 കുടുംബങ്ങളെയും മാറ്റി പാര്‍പ്പിച്ചു. അടിയന്തര സാഹചര്യം നേരിടാന്‍ ദേശീയ ദുരന്ത പ്രതികരണ സേന ചെല്ലാനത്ത് എത്തി. ഫോര്‍ട്ട്‌കൊച്ചിയില്‍ 21 മീന്‍പിടിത്ത ബോട്ടുകള്‍ തകര്‍ന്നു. ബുധനാഴ്ച രാത്രി പന്ത്രണ്ടോടെയാണ് ചെല്ലാനം മേഖലയില്‍ കടല്‍ കയറ്റം ആരംഭിച്ചത്. കടല്‍ഭിത്തിയും ജിയോ ട്യൂബ് കവചവും കടന്ന് വീടുകളിലേക്ക് വെള്ളം ഇരച്ച് കയറി. കടല്‍ പ്രക്ഷുബ്ധമായതോടെ പുലര്‍ച്ചെ തീരദേശത്തെ പ്രധാന റോഡായ ചെല്ലാനം – പാണ്ടിക്കുടി റോഡിനെയും മുറിച്ച് കടന്നു. ഉച്ചയോടെ തിരമാലകള്‍ തെങ്ങുയരത്തില്‍ വീശിയടിച്ചു. കണ്ണമാലി മുതല്‍ തെക്കേ ചെല്ലാനം വരെ തീരദേശത്തെ ആയിരത്തോളം വീടുകളിലാണ് വെള്ളം കയറിയത്. വെള്ളത്തോടൊപ്പം മണലും മുറികളിലെത്തി. വീട്ടുപകരണങ്ങളും മറ്റും വെള്ളത്തില്‍ ഒലിച്ചുപോയി. സ്ഥിതി രൂക്ഷമായാല്‍ ആളുകളെ മാറ്റി പാര്‍പ്പിക്കുന്നതിനായി ചെല്ലാനത്ത് ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്.
ഫോര്‍ട്ട് കൊച്ചിയില്‍ 21 വള്ളങ്ങള്‍ തകര്‍ന്നു. കമാലക്കടവ്, ചീനവലയോട് ചേര്‍ന്ന് കരയില്‍ കയറ്റിവച്ച വളളങ്ങളാണ് തിരമാലയില്‍ അകപ്പെട്ട് തകര്‍ന്നത്. വല, എന്‍ജിന്‍ എന്നിവയ്ക്കും കേടുപറ്റി. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. വലിയ തിരമാലകള്‍ കരയിലേക്ക് കയറിയതോടെ വള്ളങ്ങള്‍ ഒലിച്ച് കടലിലേക്ക് പോകുകയായിരുന്നു. മഴ ശക്തമായതോടെ പൈതൃക നഗരിയിലെ വ്യാപാരവും മുടങ്ങി. വൈപ്പിന്‍ മേഖലയിലും മഹ വെള്ളക്കെട്ടിനിടയാക്കി. എളങ്കുന്നപ്പുഴ കടപ്പുറം, ഞാറയ്ക്കല്‍, നായരമ്പലം, വെളിയത്താംപറമ്പ് കടപ്പുറം, എടവനക്കാട് എന്നിവിടങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമായതോടെ വെള്ളം വീടുകളിലേക്കെത്തി.

kerala

അന്ത്യയാത്രയിലും താങ്ങാകും ”അത്താണി”

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്.

Published

on

കണ്ണൂര്‍: ആഴ്ചകള്‍ക്ക് മുമ്പ് ഈ തണലില്‍ എത്തിയ അമ്മിണിയെ മരണസമയത്തും കൈവിട്ടില്ല. അന്ത്യചടങ്ങുകള്‍ ഏറ്റെടുത്ത് ആദരവോടെ യാത്രയയപ്പ് നല്‍കി അത്താണിയുടെ കരുതല്‍.

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്. കാന്‍സര്‍രോഗബാധിതയായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അമ്മിണിയെ അത്താണി ഏറ്റെടുത്തത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ്.

അത്താണിയുടെ ഞാലുവയലിലെ വീട്ടില്‍ പരിചരണത്തിലിരിക്കെ രോഗം മൂര്‍ഛിച്ച അമ്മിണി രാവിലെയോടെ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷയും അത്താണി ജനറല്‍ സെക്രട്ടറി പി ഷമീമയുടെ നേതൃത്വത്തില്‍ ഉച്ചയോടെയാണ് പയ്യാമ്പലത്ത് എത്തിച്ച് സംസ്‌കരിച്ചത്.

അമ്മിണിയുടെ വിശ്വാചാരത്തോടെ തന്നെ സംസ്‌ക്കരിക്കണമെന്ന കരുതലില്‍ അന്ത്യനിമിഷങ്ങള്‍ക്ക് ബന്ധുവിനെ കൂടി ഉറപ്പാക്കി കര്‍മിയുടെ നേതൃത്വത്തിലായിരുന്നു സംസ്‌കാരം. നേരത്തെയും വിവിധ മതവിശ്വാസികളായ സ്ത്രീകള്‍ മരണപ്പെട്ടാല്‍ അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് സംസ്‌ക്കാരം ഉറപ്പാക്കുന്നതോടൊപ്പം ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുടെ സന്തോഷത്തിലും കൂടെ നില്‍ക്കുന്ന അത്താണി ഇതിനകം കണ്ണൂരിലും പുറത്തും ശ്രദ്ധനേടിയ സ്ത്രീകളുടെ കൂട്ടായ്മയാണ്.

വിശേഷ ദിവസങ്ങളില്‍ സൗഹൃദപരമായ ആഘോഷവും വിനോദയാത്രകളും ഒത്തുചേരലുകളുമായി അഗതികളായ സ്ത്രീകള്‍ക്ക് മാനസികോല്ലാസം നല്‍കാന്‍ അത്താണി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കാറുണ്ട്. അന്തേവാസികളുടെ മാനസികോല്ലാസത്തോടൊപ്പം ആരോഗ്യ ശുശ്രൂഷയും ഉറപ്പാക്കിയാണ് അത്താണിയുടെ പ്രവര്‍ത്തനം.

കെയര്‍ ആന്റ് കെയറസ് സൊസൈറ്റിക്ക് കീഴില്‍ ആയിക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അത്താണിയുടെ നാല് കെയര്‍ ഹോമുകളിലായി 70 സ്ത്രീകളാണുള്ളത്. 18 വയസ് മുതല്‍ 90 വയസ് വരെ പ്രായക്കാര്‍ ഇവരിലുണ്ട്.
സഫിയ മുനീറാണ്. സ്ത്രീകളായ 60 പേര്‍ ഭാരവാഹികളായ അത്താണിയുടെ പ്രസിഡന്റ് പി ഷമീമ ജനറല്‍ സെക്രട്ടറിയും താഹിറ അഷ്‌റഫ് ട്രഷററുമാണ്. നഴ്‌സുമാരുള്‍പ്പെടെ 15 ജീവനക്കാരാണ് നാല് കെയര്‍ ഹോമുകളിലു കഴിയുന്ന അന്തേവാസികളെ പരിപാലിക്കുന്നത്.

Continue Reading

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

Trending