kerala
കോഴിക്കോട് മൂന്നുനില കെട്ടിടത്തിന് തീപിടിച്ചു
മൂന്ന് നില കെട്ടിടത്തിെൻറ മുഴുവൻ ഭാഗങ്ങളും തീപ്പിടിച്ചു. ബീച്ച് ഫയർ സ്റ്റേഷനിലെ മൂന്ന് യൂണിറ്റുകൾ തീയണക്കാനുള്ള ശ്രമം തുടരുകയാണ്.
കോഴിക്കോട്: കോഴിക്കോട് മൂന്നുനില കെട്ടിടത്തിന് തീപിടിച്ചു. ഫ്രാൻസിസ് റോഡ് ഓവർ ബ്രിഡ്ജിനു സമീപം ഒളവണ്ണ സ്വദേശി ജയ്സലിന്റെ ഉടമസ്ഥതയിലുള്ള ‘ഡിസ്കോ ഏജൻസീസ്’ വെഹിക്കിൾ സ്പെയർ പാർട്സ് കടക്കാണ് തീപിടിച്ചത്. ചൊവ്വാഴ്ച രാത്രി 9.45 ഓടെയാണ് സംഭവം. തീപിടിത്തതിെൻറ കാരണം വ്യക്തമല്ല.
മൂന്ന് നില കെട്ടിടത്തിെൻറ മുഴുവൻ ഭാഗങ്ങളും തീപ്പിടിച്ചു. ബീച്ച് ഫയർ സ്റ്റേഷനിലെ മൂന്ന് യൂണിറ്റുകൾ തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ജില്ല കലക്ടർ സാംബശിവ റാവു, എം.കെ. രാഘവൻ എം.പി., കെ.പി.സി.സി. പ്രസിഡന്റ് അഡ്വ. ടി. സിദ്ധീഖ്, വൈസ് പ്രസിഡന്റ് അഡ്വ. പി.എം. നിയാസ് എന്നിവർ സ്ഥലത്തെത്തി.
kerala
തിരുവനന്തപുരത്ത് യുവാവിനെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി
നാലാഞ്ചിറ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ദസ്തക്കീറനൊണ് മര്‍ദ്ദനമേറ്റത്
തിരുവനന്തപുരം മണ്ണംതലയില് യുവാവിനെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി. നാലാഞ്ചിറ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ദസ്തക്കീറനൊണ് മര്‍ദ്ദനമേറ്റത്. മണ്ണംതല പൊലീസ് ക്രൂര മര്‍ദനത്തിന് ഇരയാക്കിയെന്നാണ് ആരോപണം.
എന്നാല്‍ ഇയാളെ മര്‍ദ്ദിച്ചിട്ടില്ലെന്ന് പൊലീസിന്റെ വാദം. മര്‍ദ്ദനമേറ്റ ദസ്തക്കീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യയുടെ പരാതിയിലാണ് ദസ്തക്കീറിനെ പോലീസ് പിടികൂടിയത്.
kerala
ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷണത്തിന് നടപടി ആരംഭിച്ച് ഇ.ഡി
എഫ്.ഐ.ആറിന്റെ പകര്‍പ്പ് പ്രത്യേക അന്വേഷണസംഘം കൈമാറണമെന്ന ഇ.ഡിയുടെ ആവശ്യം കൊല്ലം വിജിലന്‍സ് കോടതി അനുവദിച്ച സാഹചര്യത്തിലാണ് നടപടികള്‍ ആരംഭിച്ചത്.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. എഫ്.ഐ.ആറിന്റെ പകര്‍പ്പ് പ്രത്യേക അന്വേഷണസംഘം കൈമാറണമെന്ന ഇ.ഡിയുടെ ആവശ്യം കൊല്ലം വിജിലന്‍സ് കോടതി അനുവദിച്ച സാഹചര്യത്തിലാണ് നടപടികള്‍ ആരംഭിച്ചത്.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിന്റെ എഫ്.ഐ.ആറിന്റെ മുദ്രവെച്ച പകര്‍പ്പ് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി നേരത്തെ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ഹൈകോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് വീണ്ടും അപേക്ഷ പരിഗണിക്കാന്‍ ഉത്തരവിട്ടു. തുടര്‍ന്നാണ് കൊല്ലം വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയത്. നേരത്തെതന്നെ അനൗദ്യോഗികമായി പ്രാഥമികാന്വേഷണം ഇ.ഡി ആരംഭിച്ചിട്ടുണ്ടെങ്കിലും രേഖകള്‍ ലഭ്യമായിരുന്നില്ല. കോടതി ഉത്തരവോടെ രേഖകള്‍ ലഭിക്കുമെന്നതിനാല്‍ അടുത്ത ദിവസംതന്നെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കും.
kerala
നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ വിജയിച്ച സ്ഥാനാര്‍ഥി മരിച്ചു
കോട്ടയം മീനടം ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് അംഗം പ്രസാദ് നാരായണനാണ് (59) മരിച്ചത്.
കോട്ടയത്ത് നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ വിജയിച്ച സ്ഥാനാര്‍ഥി മരിച്ചു. കോട്ടയം മീനടം ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് അംഗം പ്രസാദ് നാരായണനാണ് (59) മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായാണ് പ്രസാദ് നാരായണന് ജയിച്ചത്. ആറ് തവണ കോണ്‍ഗ്രസ് ടിക്കറ്റിലും പ്രസാദ് നാരായണന് വിജിയിച്ചിരുന്നു. 30 വര്‍ഷമായി പഞ്ചായത്തംഗമായിരുന്നു.
നാളെയാണ് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും രാവിലെ 10നും കോര്‍പറേഷനുകളില്‍ പകല്‍ 11.30നുമാണ് ചടങ്ങ്.
-
india3 days agoട്രെയിനുകളിൽ ലഗേജ് പരിധി: നിശ്ചിത പരിധി കടന്നാൽ അധിക ചാർജ് ഈടാക്കുമെന്ന് റെയിൽവേ മന്ത്രി
-
kerala3 days ago‘പോറ്റിയേ കേറ്റിയേ…’ പാരഡിപ്പാട്ട്: അണിയറപ്രവർത്തകർക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിൽ കേസെടുത്ത് പൊലീസ്
-
india3 days agoഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാതാ വിലക്ക് നീട്ടി പാകിസ്താൻ
-
kerala2 days agoഎറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദിച്ച സംഭവം: സിഐക്കെതിരെ ഗുരുതര ആരോപണം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
-
Auto2 days agoകാർവാർ തീരത്തിന് സമീപം ചൈനീസ് ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച കടൽക്കാക്ക; അന്വേഷണം ആരംഭിച്ചു
-
kerala2 days agoപാലക്കാട് കാര്‍ കത്തി ഒരാള്‍ മരിച്ചു
-
kerala2 days agoകേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു
-
News3 days agoമഞ്ഞുവീഴ്ച; ഇന്ത്യ–ദക്ഷിണാഫ്രിക്ക നാലാം ട്വന്റി20 ഉപേക്ഷിച്ചു
