News
മെസി ബാഴ്സയുമായി സഹകരിക്കുമോ? കോമാനൊത്തുള്ള ആദ്യ പരിശീലനത്തിന് ഞായറാഴ്ച ഹാജരാവണം
ക്ലബ് വിട്ടേക്കുമെന്ന തീരുമാനം മെസി ബാഴ്‌സ മാനേജ്മമെന്റിനെ അറിയിച്ചതോടെ ബാഴ്‌സലോണ മാനേജ്‌മെന്റ് അടിയന്തര യോഗം ചേര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. ക്ലബിന്റെ തീരുമാനം എന്തായിരിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് കായിക ലോകം. ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനോടേറ്റ ദയനീയ തോല്‍വിവരെ മെസി ബാഴ്സ വിടുമെന്നത് അചിന്ത്യമായ കാര്യമായിരുന്നു.
അഭ്യൂഹങ്ങള്‍ക്കും ഉദ്വേഗങ്ങള്‍ക്കും നടുവില്‍ ലോക ഫുട്‌ബോളര്‍ ലയണല്‍ മെസി തിങ്കളാഴ്ച ബാഴ്സലോണ ടീമിനൊപ്പം പരിശീലനത്തില്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്. ബാഴ്‌സലോണ വിട്ടേക്കുമെന്ന തന്റെ തീരുമാനം ബാഴ്‌സ മാനേജ്മമെന്റിനെ അറിയിച്ച ശേഷവും, നിയമ പ്രശ്‌നം ഒഴുവാക്കാനായാണ് മെസി പരിശീലനത്തിന് ഇറങ്ങുന്നതെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബാഴ്‌സയുടെ പുതിയ കോച്ച് റൊണാള്‍ഡ് കോമാന്റെ നേതൃത്വത്തിലുള്ള ആദ്യ സെഷന്‍ തിങ്കളാഴ്ചയാണ്.
ക്ലബ് വിട്ടുപോകാന്‍ ആവശ്യപ്പെട്ട മെസി, കരാര്‍ വിഷയത്തില്‍ ക്ലബുമായി നിയമ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ആഗ്രഹിക്കുന്നതിനാലാണ് പരിശീലനത്തിന് തയാറാവുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കരാർ കാലാവധി തീരാതെ ക്ലബ് വിടുകയാണെങ്കിൽ 70 കോടി യൂറോ(ഏകദേശം 6147 കോടി രൂപ) ബാർസയ്ക്കു നൽകണമെന്നും കരാറിലുണ്ട്. സാധാരണഗതിയിൽ മെസി അടുത്തതായി പോകുന്ന ക്ലബ് ആണ് ഇതു നൽകേണ്ടി വരിക. നിലവിൽ അടുത്ത ജൂലൈ വരെ മെസ്സിക്ക് ക്ലബുമായി കരാർ ഉണ്ട്. പക്ഷേ സീസൺ അവസാനിച്ചാൽ എപ്പോൾ വേണമെങ്കിലും ടീം വിട്ടുപോകാമെന്ന നിബന്ധന കരാറിലുണ്ടെന്നും ഇതു മെസി ഉപയോഗിക്കുകയാണെന്നും നിരീക്ഷകര് പറയുന്നു. ഈ സീസണില്‍ മെസ്സിക്ക് ക്ലബ് വിടാമെന്ന നിബന്ധനയുള്ള കരാര്‍ ഇക്കഴിഞ്ഞ ജൂണില്‍ അവസാനിച്ചുവെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. അങ്ങനെയെങ്കിലും വലിയ നിയമപ്രശ്‌നത്തിനാണ് ഇത് വഴിവയ്ക്കുക.
കരാര്‍ വിഷയം പരിഹരിക്കുന്നതുവരെ മെസി ബാഴ്‌സയുമായി സഹകരിക്കരിക്കാനാണ് സാധ്യത. പിഴ ഈടാക്കാനോ ശിക്ഷാ നടപടികളിലേക്ക് നീങ്ങാനോ മെസി ആഗ്രഹിക്കുന്നില്ല. അതിനാല്‍ തന്നെ, അടുത്ത ആഴ്ചയിലെ പരിശീലനത്തിന് മുന്നോടിയായി നടക്കുന്ന കൊറോണ വൈറസ് പിസിആര്‍ പരിശോധനകള്‍ക്കായി ഞായറാഴ്ച രാവിലെ മെസിയെത്തുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
അതേസമയം, ക്ലബ് വിട്ടേക്കുമെന്ന തീരുമാനം മെസി ബാഴ്‌സ മാനേജ്മമെന്റിനെ അറിയിച്ചതോടെ ബാഴ്‌സലോണ മാനേജ്‌മെന്റ് അടിയന്തര യോഗം ചേര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. ക്ലബിന്റെ തീരുമാനം എന്തായിരിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് കായിക ലോകം. ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനോടേറ്റ ദയനീയ തോല്‍വിവരെ മെസി ബാഴ്സ വിടുമെന്നത് അചിന്ത്യമായ കാര്യമായിരുന്നു. പക്ഷേ, ഇന്നത് യാഥാര്‍ഥ്യമായിരിക്കുകയാണ്. തന്നെ ക്ലബ്ബ് വിടാന്‍, അതും കരാറിലെ ക്ലോസ് പ്രകാരം ഫ്രീ ട്രാന്‍സ്ഫറില്‍ പോകുവാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മെസി ബാഴ്‌സ മാനേജ്‌മെന്റിന് കത്തയച്ചിട്ടുണ്ട്. പുതിയ കോച്ച് കോമാനും ക്ലബ് പ്രസിഡന്റ് ബര്‍തേമ്യൂവുമായുള്ള അഭിപ്രായ വ്യത്യാസം ഇതോടെ രൂക്ഷമാകുകയും ചെയ്തു. ഈ രണ്ട് പേര്‍ക്കുമൊപ്പം ഇനി തുടരാനാവില്ലെന്ന കടുത്ത തീരുമാനത്തിലേക്ക് മെസി എത്തിയതായാണ് വിവരം. ഇതോടെ ലോകോത്തര താരത്തെ സ്വന്തമാക്കുവാന്‍ യൂറോപ്പിലെ എലൈറ്റ് ക്ലബ്ബുകള്‍ കച്ച കെട്ടി രംഗത്തെത്തുകയുമുണ്ടായി. എന്നാല്‍ മെസി എവിടേക്ക് പോകും എന്നത് വലിയൊരു ചോദ്യമായിരുന്നു.
പരിശീലകന്‍ പെപ് ഗോര്‍ഡിയോളയുമായി അടുത്ത ബന്ധം മെസിയെ മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിക്കും എന്ന് തന്നെയാണ് ഫുട്‌ബോള്‍ ലോകം ശക്തമായി വിശ്വസിക്കുന്നത്. മെസി ലോകതാരമാകുന്നത് പെപ് ഗോര്‍ഡിയോളയുടെ കീഴില്‍ കളിച്ചപ്പോഴായിരുന്നു. കൂടുതല്‍ ട്രോഫികള്‍ ഇവര്‍ ഒരുമിച്ചപ്പോഴായിരുന്നു ബാഴ്‌സ സ്വന്തമാക്കിയത്. പരസ്പര ബഹുമാനത്തോടെ പെരുമാറുന്നവരാണിവര്‍.
മെസിക്ക് ബാഴ്‌സ വിടണമെങ്കില്‍ 700 ദശലക്ഷം പൗണ്ടിന്റെ റിലീസ് ക്ലോസ് പാലിക്കണമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, 2017ലെ കരാറില്‍ എപ്പോള്‍ വേണമെങ്കില്‍ ഫ്രീ ട്രാന്‍സ്ഫറില്‍ ക്ലബ്ബ് വിടാനുള്ള ക്ലോസുണ്ട്. റിലീസ് ക്ലോസിന് വാശി പിടിക്കാതെ ഫ്രീ ട്രാന്‍സ്ഫര്‍ ബാഴ്‌സ അനുവദിച്ചാല്‍ മാഞ്ചസ്റ്റര്‍ സിറ്റി തന്നെയാകും മെസിയുടെ അടുത്ത തട്ടകം. മാഞ്ചസ്റ്റര്‍ സിറ്റി വളരെ കാലമായി ആഗ്രഹിക്കുന്ന ഒന്നാണ് യുവേഫ ചാമ്പ്യന്‍സ് ലീഗ്. പെപ്-മെസി സഖ്യത്തിന് ആ സ്വപ്നം സാക്ഷാത്കരിക്കാന്‍ സാധിക്കുമെന്ന് സിറ്റിയുടെ ഉടമകള്‍ വിശ്വസിക്കുന്നു. മെസിയുടെ സ്‌ട്രൈക്കിംഗ് പാര്‍ട്ണര്‍ സെര്‍ജിയോ അഗ്യുറോയും സിറ്റിയിലുണ്ട്.
kerala
വെള്ളാപ്പള്ളിയുടെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കി; മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി
മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്കി
ആലപ്പുഴ: മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി. മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്കി. മാരാരിക്കുളം ചെത്തി ലോക്കല്‍ കമ്മിറ്റിയിലാണ് തര്‍ക്കം. വാര്‍ഡ് കമ്മിറ്റി തെരഞ്ഞെടുത്ത ആളെ സ്ഥാനാര്‍ത്ഥി ആക്കിയില്ലെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കിയെന്നുമാണ് ആരോപണം.
kerala
മൂവാറ്റുപുഴയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര് മരിച്ചു
മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം
മൂവാറ്റുപുഴ: മൂവാറ്റുപുഴകൂത്താട്ടുകുളം എം.സി. റോഡില്‍ മിങ്കുന്നത്ത് ഞായറാഴ്ച രാത്രി നടന്ന അപകടത്തില്‍ രണ്ട് യുവാക്കളുടെ ജീവന് നഷ്ടമായി. ആറൂര്‍ മൂഞ്ഞേലിലെ ആല്ബിന് (16), കൈപ്പം തടത്തില്‍ ശ്യാംജിത്ത് (21) എന്നിവരാണ് മരിച്ചത്.
മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം. സ്ഥലത്തേക്ക് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
gulf
മദീനയില്‍ ഉംറ ബസ് ടാങ്കര്‍ കൂട്ടിയിടിച്ച് തീപിടിത്തം; കണ്ട്രോള് റൂം തുറന്നു
സൗദി സമയം രാത്രി 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മക്കയില്‍ നിന്ന് പുറപ്പെട്ട ഉംറ ബസ് അപകടത്തില്‍പ്പെട്ടത്.
മക്ക: മദീനയില്‍ ഉംറ തീര്‍ഥാടക ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തി 42 ഇന്ത്യക്കാര്‍ ദാരുണമായി മരിച്ച സംഭവത്തെ തുടര്‍ന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രത്യേക കണ്ട്രോള് റൂം ആരംഭിച്ചു. ഇത് 24 മണിക്കൂറും പ്രവര്‍ത്തിക്കുകയും സഹായങ്ങള്‍ക്കും വിവരങ്ങള്‍ക്കും താഴെ നല്‍കിയിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുകയും ചെയ്യാം:
സഹായ ഡെസ്ക് നമ്പറുകള്‍:
8002440003 (ടോള്‍ ഫ്രീ)
0122614093
0126614276
0556122301
സൗദി സമയം രാത്രി 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മക്കയില്‍ നിന്ന് പുറപ്പെട്ട ഉംറ ബസ് അപകടത്തില്‍പ്പെട്ടത്. ഹൈദരാബാദ് സ്വദേശികളായ 43 പേര് ബസിലുണ്ടായിരുന്നു. ഇതില്‍ 20 സ്ത്രീകളും 11 കുട്ടികളും ഉള്‍പ്പെടെ 42 പേര് മരിച്ചു. ഒരു പേര് മാത്രമാണ് രക്ഷപ്പെട്ടത്. ഇയാളെ ആശുപത്രിയില്‍ ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്.
മക്കയില്‍ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകുമ്പോള്‍ ബദ്റും മദീനയും തമ്മിലുള്ള മുഫറഹാത്ത് എന്ന സ്ഥലത്താണ് അപകടം നടന്നത്. ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച ഉടന്‍ തന്നെ ബസിന് തീപിടിച്ച് തീര്‍ത്ഥാടകര്‍ക്ക് രക്ഷപ്പെടാനായില്ല.
ബസിലുണ്ടായിരുന്നവര്‍ മുഴുവനും ഹൈദരാബാദ് സ്വദേശികളാണെന്ന് ഉംറ കമ്പനി സ്ഥിരീകരിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
-
GULF7 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
Video Stories19 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News2 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം

