Connect with us

india

കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ഥിതി രൂക്ഷമാവുന്നു; ആന്ധ്രപ്രദേശില്‍ ഇന്ന് 10,603 പേര്‍ക്ക് കോവിഡ്

നിലവില്‍, മഹാരാഷ്ട്രയിലും കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലുമാണ് കൊവിഡ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ഉയര്‍ന്ന കണക്കുകള്‍ റിപ്പോര്‍ട്ട് ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളേക്കാള്‍ രോഗം ഇന്ന് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവന്നതും ആശങ്ക ഉയര്‍ത്തുന്ന കാര്യമാണ്.

Published

on

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. പ്രതിദിന കോവിഡില്‍ ലോക റെക്കോര്‍ഡിട്ട ഇന്ത്യയില്‍ രോഗ വ്യാപനം ആശങ്ക വര്‍ദ്ധിപ്പിക്കുന്നതാണ്. ഇന്ത്യയിലെ കൊവിഡ് രോഗവ്യാപനം ആകെ രോഗബാധ 35 ലക്ഷം പിന്നിട്ടു. ഇതുവരെ 35,42,734 കൊവിഡ് കേസുകളാണ് രാജ്യത്താകെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തുടര്‍ച്ചയായ അഞ്ചാം ദിവസവും രാജ്യത്ത് കൊവിഡ് കേസുകള്‍ 75,000 പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,761 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് 24 മണികക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഈ സമയപരിധിയില്‍ 948 പേര്‍ കൊവിഡ് മൂലം മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 63,498 ആയി ഉയര്‍ന്നു.

നിലവില്‍, മഹാരാഷ്ട്രയിലും കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലുമാണ് കൊവിഡ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ഉയര്‍ന്ന കണക്കുകള്‍ റിപ്പോര്‍ട്ട് ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളേക്കാള്‍ രോഗം ഇന്ന് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവന്നതും ആശങ്ക ഉയര്‍ത്തുന്ന കാര്യമാണ്.

രാജ്യത്ത് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മഹാരാഷ്ട്രയില്‍ ഇന്നലെ പുതിയതായി 16,000ത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറുകളില്‍ 16,867 പുതിയ കേസുകളും 328 മരണങ്ങളുമാണ് ശനിയാഴ്ച സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ പോസിറ്റീവ് കേസുകളുടെ എണ്ണം 7,64,281 ആയി ഉയര്‍ന്നിരിക്കുകയാണ്.

ആന്ധ്രപ്രദേശില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 10,603 പേര്‍ക്ക്. 88 പേരാണ് ഇന്ന് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 4,24,767 ആയി. 99,129 ആക്ടീവ് കേസുകള്‍. 3,21,754 പേര്‍ക്ക് രോഗ മുക്തിയുണ്ട്. ഇന്ന് 88 പേര്‍ മരിച്ചതോടെ സംസ്ഥാനത്തെ മൊത്തം മരണ സംഖ്യ 3,884 ആയി.

കര്‍ണാടകയില്‍ ഇന്ന് 8852 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 7,101 പേര്‍ക്കാണ് രോഗ മുക്തി. ഇന്ന് 106 പേരാണ് സംസ്ഥാനത്ത് മരിച്ചത്. ബംഗളൂരുവില്‍ ഇന്ന് 2,821 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 3,35,928 ആയി. 88091 ആക്ടീവ് കേസുകള്‍. 2,42,229 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗ മുക്തരായത്. മൊത്തം മരണം 5589 ആയി. ഇരു സംസ്ഥാനങ്ങളിലേയും ആരോഗ്യ വകുപ്പാണ് കണക്കുകള്‍ പുറത്തുവിട്ടത്.

കേരളത്തില്‍ ഇന്ന് 2154 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ 1962 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 33 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. വിവിധ ജില്ലകളിലായി 1,99,468 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1766 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഏഴ് മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 287 ആയി.

 

 

india

നിജ്ജര്‍ വധം: മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍ കാനഡയില്‍ പിടിയില്‍

സ്റ്റുഡന്റ് വിസയിലാണ് മൂന്ന് പ്രതികളും കാനഡയില്‍ പ്രവേശിച്ചതെന്നും ഇവര്‍ ഇന്ത്യന്‍ ഇന്റലിജന്‍സിന്റെ നിര്‍ദേശപ്രകാരമാകാം നിജ്ജറിനെ കൊലപ്പെടുത്തിയതെന്നും കാനഡ ആവര്‍ത്തിച്ചു

Published

on

ഒട്ടാവ: ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍ പിടിയിലായെന്ന് റിപ്പോര്‍ട്ട്. കരന്‍ പ്രീത് സിങ്, കമല്‍ പ്രീത് സിങ്, കരന്‍ ബ്രാര്‍ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 18നാണ് ഹര്‍ദീപ് സിങ് നിജ്ജര്‍ കാനഡയില്‍ കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച രാവിലെ എഡ്മണ്ടണിലെ താമസസ്ഥലത്ത് നിന്നാണ് പ്രതികളെ അറസ്റ്റ്‌
ചെയ്തത്. സ്റ്റുഡന്റ് വിസയിലാണ് മൂന്ന് പ്രതികളും കാനഡയില്‍ പ്രവേശിച്ചതെന്നും ഇവര്‍ ഇന്ത്യന്‍ ഇന്റലിജന്‍സിന്റെ നിര്‍ദേശപ്രകാരമാകാം നിജ്ജറിനെ കൊലപ്പെടുത്തിയതെന്നും കാനഡ ആവര്‍ത്തിച്ചു. ഇന്ത്യന്‍ ഏജന്റുകളാണ് നിജ്ജരിന്റെ കൊലപാതകത്തിന് പിന്നിലെന്ന കാനഡയുടെ പരാമര്‍ശത്തിന് പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.

ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നജ്ജാര്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ ഇന്ത്യയാണെന്ന് കനേഡിയന്‍ പ്രധാന മന്ത്രി സെപ്റ്റംബര്‍ 18ന് ആരോപണം ഉന്നയിച്ചെങ്കിലും ഇന്ത്യ അത് തള്ളിയിരുന്നു. ഇതിനു പിന്നാലെ ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കുകയും ചെയ്തിരുന്നു.

Continue Reading

india

കിഷോരിലാല്‍ ശർമ്മ മികച്ച സ്ഥാനാർത്ഥി: പ്രിയങ്കാ ഗാന്ധി

അമേഠിയിലെ സ്ഥാനാര്‍ത്ഥിത്വം തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണെന്ന്കിഷോരി ലാല്‍ ശര്‍മ്മയും പ്രതികരിച്ചു. രാജീവ് ഗാന്ധിക്കൊപ്പം പ്രവര്‍ത്തനം ആരംഭിച്ച താന്‍ അമേഠിയില്‍ കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി പ്രവര്‍ത്തിക്കുന്നു.

Published

on

അമേഠിയില്‍ കെ.എല്‍. ശര്‍മ്മയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. കെ.എല്‍. ശര്‍മ്മ അമേഠിയില്‍ മികച്ച സ്ഥാനാര്‍ത്ഥിയാണെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. മണ്ഡലത്തില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യം അദേഹത്തിനുണ്ട്. അമേഠിയിലെ എല്ലാ മേഖലകളെക്കുറിച്ചും അറിയുന്ന വ്യക്തിയാണ് ശര്‍മ്മയെന്നും പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

അമേഠിയിലെ സ്ഥാനാര്‍ത്ഥിത്വം തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണെന്ന്കിഷോരി ലാല്‍ ശര്‍മ്മയും പ്രതികരിച്ചു. രാജീവ് ഗാന്ധിക്കൊപ്പം പ്രവര്‍ത്തനം ആരംഭിച്ച താന്‍ അമേഠിയില്‍ കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി പ്രവര്‍ത്തിക്കുന്നു.

സ്ഥാനാര്‍ത്ഥിയാക്കിയതില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ളവരോട് കടപ്പാടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. താന്‍ അമേഠിയില്‍ വിജയിക്കുമെന്നും എതിരാളികളെ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading

india

കടലേറ്റത്തിനും വലിയ തിരകള്‍ക്കും സാധ്യത ; ജാഗ്രതാനിര്‍ദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും നാളെ പുലർച്ചെ 02.30 മുതൽ മറ്റന്നാൾ രാത്രി 11.30 വരെ അതി തീവ്ര തിരമാലകൾ ഉണ്ടായേക്കും. 

Published

on

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും നാളെ പുലർച്ചെ 02.30 മുതൽ മറ്റന്നാൾ രാത്രി 11.30 വരെ അതി തീവ്ര തിരമാലകൾ ഉണ്ടായേക്കും.

ഇതു കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക. ഇന്ന് രാത്രി 10 മണി മുതൽ എല്ലാ ബീച്ചുകളിൽ നിന്നും ആളുകളെ ഒഴിവാക്കണം. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അധികൃതർ നിർദേശിച്ചു.

Continue Reading

Trending