Connect with us

Culture

നോട്ടു അസാധു: അമ്പതു ദിവസം, 74 പ്രഖ്യാപനങ്ങള്‍

Published

on

ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നാലെ രൂക്ഷമായ കറന്‍സി പ്രതിസന്ധി പരിഹരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളോട് ആവശ്യപ്പെട്ട അമ്പതു ദിവസത്തിനുള്ളില്‍ 74 പ്രഖ്യാപനങ്ങളാണ് പുറത്തുവന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനങ്ങളില്‍ പ്രധാനപ്പെട്ടവ പരിശോധിക്കാം…

atm2

നവംബര്‍ എട്ട്

  • -നവംബര്‍ എട്ടിന് നോട്ടു അസാധു പ്രാബല്യത്തില്‍ വരുന്നു
    -നവംബര്‍ 9. ബാങ്കുകള്‍ക്ക് അവധി.
    -എല്ലാ എടിഎമ്മുകളും ക്യാഷ് ഡെപോസിറ്റ് മെഷീനുകളും നവംബര്‍ 9, 10 തിയതികളില്‍        അടച്ചിടാന്‍ നിര്‍ദേശം
    -എടിഎം വഴി പണം പിന്‍വലിക്കലിന് ദിവസത്തില്‍ രണ്ടായിരമായി നിജപ്പെടുത്തി.
    -അസാധു നോട്ടുകള്‍ മാറ്റിവാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് ആര്‍ബിഐ ഓഫീസുകളില്‍ നിന്ന്     മാറ്റിവാങ്ങാം.
    -എടിഎമ്മുകളില്‍ 50, 100 രൂപാ നോട്ടുകള്‍ ലഭിക്കുന്നു.
    -ബാങ്ക് വഴി ഒരാള്‍ക്ക് 4000 രൂപയുടെ പഴയ നോട്ടുകള്‍ മാറ്റി നല്‍കാന്‍ തീരുമാനം

നവംബര്‍ ഒമ്പത്

  • – എടിഎം മെഷീനുകള്‍ മാറ്റി സ്ഥാപിക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം
    – ശനി, ഞായര്‍ (നവംബര്‍ 12, 13) ദിവസങ്ങളില്‍ ബാങ്ക് പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം
    – പഴയ 500, 1000 രൂപാ നോട്ടുകള്‍ നവംബര്‍ 11 വരെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും   വിദേശികള്‍ക്ക് ഫോറിന്‍ എക്‌സ്‌ചേഞ്ച്് വഴിയും നല്‍കാന്‍ അനുമതി. 5000 രൂപ വരെ         ഒരാള്‍ക്ക് ഇത്തരത്തില്‍ പഴയ നോട്ട് നല്‍കി മാറ്റാനായി.

നവംബര്‍ 10

  •  ബാങ്ക് വഴി പിന്‍വലിക്കാവുന്ന തുക ദിവസേന 10000 രൂപയും ആഴ്ചയില്‍ 20000  രൂപയുമാക്കി.

നവംബര്‍ 11

  •  എസ്ബിഎന്‍ എക്‌സ്‌ചേഞ്ചുകള്‍ക്ക് ദിവസവും റിപ്പോര്‍ട്ട് സൂക്ഷിക്കാന്‍ നിര്‍ദേശം

നവംബര്‍ 13

  • – ബാങ്കില്‍ പഴയ നോട്ട് നല്‍കി പുതിയത് വാങ്ങുന്ന പരിധി 4000 രൂപയില്‍ നിന്ന് 4500          രൂപയാക്കി.
    – ദിവസേന എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക 2000ത്തില്‍ നിന്ന് 2500 രൂപയാക്കി.
    – ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക 20000ത്തില്‍ നിന്ന് 24000 ആക്കി.
    – മുതിര്‍ന്ന പൗരന്മാര്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കും ബാങ്കിനു മുന്നില്‍ പ്രത്യേക ക്യൂ   ഏര്‍പ്പെടുത്തി.

നവംബര്‍ 14

  • -സഹകരണ ബാങ്കുകള്‍ക്ക് ആഴ്ചയില്‍ 24000 രൂപ പിന്‍വലിക്കാന്‍ അനുമതി. എന്നാല്‍  പഴയ നോട്ട് വാങ്ങി പുതുക്കി നല്‍കാനാവില്ല.

– കറന്റ് അക്കൗണ്ടുകളില്‍ നിന്ന് ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക 50000 രൂപയാക്കി.             പഞ്ചായത്ത് ഓഫീസ്, പൊലീസ് സ്റ്റേഷന്‍, സൈനിക പോസ്റ്റ്, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍                 എന്നിവിടങ്ങളില്‍ മൈക്രോ എടിഎമ്മുകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം.
നവംബര്‍ 15

  •  പഴയ നോട്ടിനു പകരം പുതുക്കി വാങ്ങുന്നതിന് ബാങ്കുകളില്‍ നിന്ന് ആളുകള്‍ക്ക് മഷി  പുരട്ടല്‍.

നവംബര്‍ 16

  • – 50000 രൂപക്കോ അതിനു മുകളിലോ ഉള്ള തുകക്ക് പാന്‍ നമ്പര്‍ നല്‍കാന്‍ നിര്‍ദേശം

-എസ്ബിഎന്‍ വിവരങ്ങള്‍ ഉള്‍പ്പെടെ ഇടപാടുകളുടെ ദിവസ റിപ്പോര്‍ട്ട് ആര്‍ബിഐക്ക്                  അയക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം.

നവംബര്‍ 17

  • അസാധു നോട്ട് പുതുക്കുന്ന പരിധി 2000 രൂപയാക്കി.

നവംബര്‍ 21

  • – കല്യാണ ആവശ്യങ്ങള്‍ക്ക് ഡിസംബര്‍ 30 വരെ രണ്ടര ലക്ഷം രൂപ നല്‍കാന്‍ അനുമതി

– കര്‍ഷകര്‍ക്ക് ആഴ്ചയില്‍ 25000 രൂപ പിന്‍വലിക്കാം.
നവംബര്‍ 22

  • ഇ-പെയ്‌മെന്റ് പ്രോത്സാഹിപ്പിക്കാന്‍ തീരുമാനം.

നവംബര്‍ 23

  • സ്‌മോള്‍ സേവിങ് സ്‌കീമില്‍ ഉള്‍പ്പെട്ട അക്കൗണ്ടുകളിലെ നിക്ഷേപങ്ങളില്‍ പഴയ നോട്ട് സ്വീകരിക്കേണ്ടെന്ന് തീരുമാനം.

നവംബര്‍ 24

  • പെന്‍ഷന്‍കാര്‍ക്കും സൈനിക പോസ്റ്റുകളിലെ ഉദ്യോഗസ്ഥര്‍ക്കും പണം ഉറപ്പുവരുത്താന്‍ നിര്‍ദേശം

നവംബര്‍ 25

  • വിദേശികള്‍ക്ക് ഡിസംബര്‍ 15 വരെ 5000 രൂപയുടെ പഴയ ഇന്ത്യന്‍ കറന്‍സി മാറ്റി വാങ്ങാന്‍ അനുമതി.

നവംബര്‍ 30

  •  കെവൈസിയുള്ള ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിന്ന് 10000 രൂപ പിന്‍വലിക്കാന്‍ അനുമതി. നോണ്‍ കെവൈസി ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിന്ന് 5000 രൂപയും പിന്‍വലിക്കാം.

ഡിസംബര്‍ 13

  •  നവംബര്‍ എട്ടു മുതല്‍ ഡിസംബര്‍ 30 വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിച്ചുവെക്കാന്‍ നിര്‍ദേശം.

ഡിസംബര്‍ 19

  •  ഡിസംബര്‍ 30 വരെ പഴയ നോട്ട് നിക്ഷേപിക്കാനുള്ള പരിധി 5000 രൂപയാക്കി വെട്ടിചുരുക്കി. ഇത്രയും ദിവസം നിക്ഷേപിക്കാത്തതിന്റെ കാരണം അക്കൗണ്ട് ഉടമകളോട് ചോദിക്കാനും ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം.

ഡിസംബര്‍ 21

  • – നിക്ഷേപ പരിധി 5000 രൂപയാക്കിയത് റദ്ദാക്കി.

ഡിസംബര്‍ 26

  • കാര്‍ഷിക ലോണ്‍ തിരിച്ചടക്കുന്നതിന് 60 ദിവസത്തെ ഇളവ് നല്‍കി.

ഡിസംബര്‍ 30

  •  പഴയ നോട്ട് മാറ്റി വാങ്ങാനുള്ള കാലാവധി അവസാനിച്ചു. എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാനുള്ള പരിധി 2500ല്‍ നിന്ന് 4500 ആക്കി ഉയര്‍ത്തി. ആഴ്ചയില്‍ ബാങ്കു വഴി പിന്‍വലിക്കാനുള്ള പരിധിയില്‍ മാറ്റമില്ല.
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘ദൃശ്യം 3’യുടെ വിതരണം പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തു; റിലീസ് തീയതി സംബന്ധിച്ച് ആശങ്കയിൽ ആരാധകർ

ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ വലിയ ചിത്രത്തിന്റെ തീയറ്റർ, ഡിജിറ്റൽ, എയർബോൺ എന്നീ മുഴുവൻ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

Published

on

കൊച്ചി: ജീത്തു ജോസഫ്–മോഹൻലാൽ കൂട്ടുകെട്ടിന്റെ ഏറെ പ്രതീക്ഷയുണർത്തുന്ന ‘ദൃശ്യം 3’യുടെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനിടെ, ചിത്രത്തിന്റെ പ്രധാന വിതരണാവകാശങ്ങൾ പ്രമുഖ പ്രൊഡക്ഷൻ–വിതരണ സ്ഥാപനമായ പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കി. ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ വലിയ ചിത്രത്തിന്റെ തീയറ്റർ, ഡിജിറ്റൽ, എയർബോൺ എന്നീ മുഴുവൻ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ആശിർവാദ് സിനിമാസിൽ നിന്ന് ഇന്ത്യയിലും വിദേശത്തുമുള്ള എക്സ്ക്ലൂസീവ് വേൾഡ്‌വൈഡ് തീയറ്റർ അവകാശങ്ങൾ സ്വന്തമാക്കിയതായും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിൽ പനോരമ സ്റ്റുഡിയോസ് വ്യക്തമാക്കി.

വിതരണാവകാശങ്ങൾ വിറ്റതോടെ ‘ദൃശ്യം 3’യുടെ മലയാളം റിലീസ് വൈകുമോ എന്ന ആശങ്കയിലാണ് ആരാധകർ. ഹിന്ദി, തെലുങ്ക് റീമേക്കുകൾക്കൊപ്പം ചിത്രം ഒരുമിച്ച് റിലീസ് ചെയ്യുമോ എന്നതും ചോദ്യം. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം എല്ലാ ഭാഷാ പതിപ്പുകളും ഒരേ സമയം തീയറ്ററുകളിൽ എത്താനാണ് സാധ്യതയെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും, മറ്റ് പതിപ്പുകളുടെ നിർമ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല. മലയാളം പതിപ്പ് ആദ്യം എത്തും, റീമേക്കുകൾ പിന്നീട്—എന്ന അഭ്യൂഹങ്ങളും പ്രചരിച്ചുവരുന്നു. എന്നാൽ നിർമാതാക്കളോ സംവിധായകനോ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

ജീത്തു ജോസഫ് എഴുതിയും സംവിധാനം ചെയ്‌ത ‘ദൃശ്യം’ പരമ്പര മലയാള സിനിമയിലെ ഏറ്റവും വിജയം നേടിയ ത്രില്ലർ ഫ്രാഞ്ചൈസികളിൽ ഒന്നാണ്. 2013ൽ പുറത്തിറങ്ങിയ ആദ്യഭാഗം ബോക്‌സ് ഓഫീസിൽ വൻ വിജയം നേടി; 2021ൽ രണ്ടാം ഭാഗം ആമസോൺ പ്രൈം വീഡിയോയിലൂടെ OTT റിലീസായിരുന്നു. കുടുംബത്തെ സംരക്ഷിക്കാൻ കേബിൾ ടിവി നെറ്റ്‌വർക്കുടമ ജോര്‍ജുകുട്ടി (മോഹൻലാൽ) നടത്തുന്ന കഠിന പോരാട്ടമാണ് കഥയുടെ പ്രമേയം.

 

Continue Reading

Film

ഭൂട്ടാന്‍ കാര്‍ കള്ളക്കടത്ത് കേസ്: നടന്‍ അമിത് ചക്കാലക്കലിന്റെ പിടിച്ചെടുത്ത ലാന്‍ഡ് ക്രൂയിസര്‍ കസ്റ്റംസ് വിട്ടു നല്‍കി

Published

on

കൊച്ചി: ഭൂട്ടാനില്‍ നിന്ന് ആഡംബര കാറുകള്‍ കടത്തുന്ന കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടിച്ചെടുത്ത നടന്‍ അമിത് ചക്കാലക്കലിന്റെ ലാന്‍ഡ് ക്രൂയിസര്‍ വാഹനം തിരികെ വിട്ടു നല്‍കി. ‘ ഓപ്പറേഷന്‍ നുംഖോര്‍ ‘ പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്ത മധ്യപ്രദേശ് രജിസ്‌ട്രേഷനിലുള്ള വാഹനമാണ് കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറുടെ ഉത്തരവിനെ തുടര്‍ന്ന് വിട്ടുനല്‍കിയത്. അമിത് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. ബോണ്ടില്‍ ഒപ്പുവെക്കുകയും 20 ശതമാനം ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിക്കുകയും ചെയ്തതോടെയാണ് വാഹനം താല്‍ക്കാലികമായി വിട്ടു നല്‍കിയത്. എന്നാല്‍ വാഹനം ഉപയോഗിക്കരുത് കേരളത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ പാടില്ല തുടങ്ങിയ കര്‍ശന വ്യവസ്ഥകള്‍ തുടരും.

ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് വാഹനങ്ങള്‍ കേരളത്തിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കസ്റ്റംസ് റെയ്ഡിനിടെയാണ് അമിത്തിന്റെ വാഹനങ്ങളും ഗാരേജിലുള്ള മറ്റ് വാഹനങ്ങളും പിടിച്ചെടുത്തത്. അമിത് ചക്കാലക്കല്‍ ഒന്നിലധികം തവണ കസ്റ്റംസ് മുന്നില്‍ ഹാജരായി രേഖകള്‍ സമര്‍പ്പിച്ചിരുന്നു. ഗാരേജില്‍ നിന്നുള്ള വാഹനങ്ങള്‍ അറ്റകുറ്റപ്പണിക്കെത്തിച്ചതാണെന്ന് അമിത് വ്യക്തമാക്കി. വാഹനങ്ങളുടെ യഥാര്‍ത്ഥ ഉടമകളും നേരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥരോട് ഹാജരായിരുന്നു. ഭൂട്ടാന്‍, നേപ്പാള്‍ റൂട്ടുകളിലൂടെ ലാന്‍ഡ് ക്രൂയിസര്‍, ഡിഫന്‍ഡര്‍ പോലുള്ള ആഡംബര കാറുകള്‍ വ്യാജ രേഖകളുടെ സഹായത്തോടെ ഇന്ത്യയില്‍ കടത്തുകയും പിന്നീട് താരങ്ങള്‍ക്കുള്‍പ്പെടെ വിലകുറച്ച് വില്‍ക്കുകയും ചെയ്ത ഒരു സിന്‍ഡിക്കേറ്റിന്റെ പ്രവര്‍ത്തനമാണ് അന്വേഷണത്തില്‍ പുറത്തുവന്നത്.

ഇന്ത്യന്‍ ആര്‍മി, യുഎസ് എംബസി, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ടതാണെന്ന് തോന്നിക്കുന്ന വ്യാജ രേഖകളും, വ്യാജ ആര്‍ടിഒ രജിസ്‌ട്രേഷനുകളും ഉപയോഗിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഈ കേസിന്റെ ഭാഗമായി ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ തുടങ്ങിയ നടന്മാരുടെ വീടുകള്‍ ഉള്‍പ്പെടെ കേരളത്തിലെ 17 ഇടങ്ങളില്‍ കസ്റ്റംസ് കഴിഞ്ഞ സെപ്റ്റംബറില്‍ റെയ്ഡ് നടത്തിയിരുന്നു. വാഹന ഡീലര്‍മാരുടെ വീടുകളിലും പരിശോധന നടന്നു. വ്യാജ രേഖകള്‍ വഴി ഇറക്കുമതി ചെയ്ത വാഹനങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകള്‍, സാമ്പത്തിക കള്ളപ്പണം എന്നിവയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിലവിലെ അന്വേഷണത്തിന്റെ കേന്ദ്രീകരണം. കസ്റ്റംസിനൊപ്പം ഇഡിയും കേസില്‍ അന്വേഷണം തുടരുകയാണ്.

Continue Reading

Film

‘പൊതുവേദിയില്‍ സംസാരിക്കാന്‍ കഴിയില്ല; തുറന്ന് പറഞ്ഞ് നടന്‍ വിനായകന്‍

ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് വിനായകന്‍ പ്രത്യക്ഷപ്പെടുന്നത്.

Published

on

ഡാന്‍സിലൂടെ സിനിമാ രംഗത്തെത്തിയ വിനായകന്‍ ഇന്ന് പാന്‍ഇന്ത്യന്‍ ശ്രദ്ധ നേടിയ നടനാണ്. മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തുന്ന കളങ്കാവല്‍ ആണ് റിലീസിനൊരുങ്ങുന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രം. ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് വിനായകന്‍ പ്രത്യക്ഷപ്പെടുന്നത്. നായകവേഷം തന്നെയാണെന്ന് പറയപ്പെടുന്ന കഥാപാത്രത്തെ സംബന്ധിച്ച അന്തിമ മറുപടി ഡിസംബര്‍ 5ന് പ്രേക്ഷകര്‍ക്ക് ലഭിക്കും.

സിനിമകളില്‍ സജീവമായിരുന്നെങ്കിലും പൊതുവേദികളില്‍ വിനായകനെ അപൂര്‍വ്വം മാത്രമേ കാണാറുള്ളൂ. അതിന്റെ കാരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം കളങ്കാവല്‍ പ്രമോഷന്‍ ഇന്റര്‍വ്യൂവില്‍ മറുപടി പറഞ്ഞു.’സിനിമയും അതിന്റെ ബിസിനസുമാണ് ഞാന്‍ പ്രധാനമായി ശ്രദ്ധിക്കുന്നത്. ജനങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കാന്‍ അറിയില്ല. പൊതുവേദിയില്‍ സംസാരിക്കാന്‍ പറ്റുന്നില്ല’ അതിന്റെ പ്രശ്‌നങ്ങളും അനുഭവിച്ചിട്ടുണ്ട്. പൊതുവേദികളില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്നല്ല, താല്‍പര്യമുണ്ട്’പക്ഷേ കഴിയുന്നില്ല. പിന്നെ പത്ത് പേരില്‍ രണ്ടുപേര്‍ എനിക്കു ചൊറിയും എന്റെ സ്വഭാവത്തിന് അനുസരിച്ച് ഞാന്‍ എന്തെങ്കിലുമൊക്കെ പറയാം, അതാണ് പിന്നെ പ്രശ്‌നമാകുന്നത്. അതിനേക്കാള്‍ നല്ലത് വീടിനുള്ളില്‍ ഇരിക്കുക തന്നെയാണ്, എന്നാണ് വിനായകന്‍ വ്യക്തമാക്കിയത്.

Continue Reading

Trending