main stories
സംസ്ഥാനത്ത് ഇന്ന് 2885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 2640 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
15 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 566, മലപ്പുറം 310, കോഴിക്കോട് 286, കൊല്ലം 265, കണ്ണൂര്‍ 207, എറണാകുളം 188, പാലക്കാട് 184, തൃശൂര്‍ 172, കോട്ടയം 166, ആലപ്പുഴ 163, കാസര്‍ഗോഡ് 150, പത്തനംതിട്ട 88, ഇടുക്കി 86, വയനാട് 54 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
15 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 25ന് മരണമടഞ്ഞ തൃശൂര്‍ പാമ്പൂര്‍ സ്വദേശി ഫ്രാന്‍സിസ് ജോസഫ് (84), ആഗസ്റ്റ് 27ന് മരണമടഞ്ഞ തിരുവനന്തപുരം ഫോര്‍ട്ട് സ്വദേശിനി ഭഗവതി (78), ആഗസ്റ്റ് 28ന് മരണമടഞ്ഞ കോഴിക്കോട് ബിഗ് ബസാര്‍ സ്വദേശിനി കദീശാബി (73), ആഗസ്റ്റ് 29ന് മരണമടഞ്ഞ പാലക്കാട് പെരുമ്പാടരി സ്വദേശി ഹംസ (65), ആഗസ്റ്റ് 30ന് മരണമടഞ്ഞ കോഴിക്കോട് കായവളപ്പ് സ്വദേശി അബ്ദുള്‍ ലത്തീഫ് (56), സെപ്റ്റംബര്‍ ഒന്നിന് മരണമടഞ്ഞ എറണാകുളം കോതമംഗലം സ്വദേശി മയ്ദീന്‍ എം.കെ. മൂശാരുകുടിയില്‍ (60), സെപ്റ്റംബര്‍ 2ന് മരണമടഞ്ഞ മലപ്പുറം തിരൂര്‍ സ്വദേശി കുട്ടു (88), സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ പാലക്കാട് കൊല്ലക്കര സ്വദേശിനി ഖദീജ (45), സെപ്റ്റംബര്‍ 4ന് മരണമടഞ്ഞ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ജയിംസ് (76), തിരുവനന്തപുരം കാലടി സ്വദേശി പദ്മനാഭന് പോറ്റി (101), തിരുവനന്തപുരം ഉഴമലയ്ക്കല്‍ സ്വദേശി റുഹിയാ ബീവി (76), തിരുവനന്തപുരം മണക്കാട് സ്വദേശിനി ഇഷാ ബീവി (72), സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി മുഹമ്മദ് (67), തിരുവനന്തപുരം പൂജപ്പുര സ്വദേശി വിജയലക്ഷ്മി അമ്മ (88), തൃശൂര്‍ സ്വദേശി വര്‍ഗീസ് (58), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 425 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 42 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 137 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2640 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 287 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 541, മലപ്പുറം 286, കോഴിക്കോട് 265, കൊല്ലം 253, കണ്ണൂര്‍ 190, തൃശൂര്‍ 164, കോട്ടയം, എറണാകുളം 159 വീതം, പാലക്കാട് 157, കാസര്‍ഗോഡ് 149, ആലപ്പുഴ 148, പത്തനംതിട്ട 64, ഇടുക്കി 57, വയനാട് 48 എന്നിങ്ങനേയാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
55 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം 18, എറണാകുളം 10, കൊല്ലം 7, തൃശൂര്‍ 6, കണ്ണൂര്‍ 5, മലപ്പുറം, കോഴിക്കോട് 3 വീതം, ആലപ്പുഴ, പത്തനംതിട്ട, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 11 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1944 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 393, കൊല്ലം 131, പത്തനംതിട്ട 54, ആലപ്പുഴ 146, കോട്ടയം 138, ഇടുക്കി 28, എറണാകുളം 233, തൃശൂര്‍ 135, പാലക്കാട് 39, മലപ്പുറം 201, കോഴിക്കോട് 176, വയനാട് 31, കണ്ണൂര്‍ 135, കാസര്‍ഗോഡ് 104 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 28,802 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 75,848 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,03,300 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,81,123 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 22,177 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2576 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 43,954 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 20,99,549 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,88,549 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
ഇന്ന് 19 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ വിളവൂര്‍ക്കല്‍ (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 8), വര്‍ക്കല മുന്‍സിപ്പാലിറ്റി (വാര്‍ഡ് 5), ഒറ്റശേഖരമംഗലം (8), പള്ളിക്കല്‍ (22), അരുവിക്കര (15), തൃശൂര്‍ ജില്ലയിലെ കോലാഴി (സബ് വാര്‍ഡ് 2, 13), മണലൂര്‍ (5), ചേലക്കര (സബ് വാര്‍ഡ് 13, 14), പരപ്പൂക്കര (4, 11), പാലക്കാട് ജില്ലയിലെ കരിമ്പ്ര (12), നാഗലശേരി (5), ഇടുക്കി ജില്ലയിലെ ദേവികുളം (8, 13, 14), മൂന്നാര്‍ (സബ് വാര്‍ഡ് 12), കോട്ടയം ജില്ലയിലെ മണ്ണാര്‍ക്കാട് (13), കാസര്‍ഗോഡ് ജില്ലയിലെ പനത്തടി (1, 3), കോഴിക്കോട് ജില്ലയിലെ കീഴരിയൂര്‍ (സബ് വാര്‍ഡ് 2, 3), എറണാകുളം ജില്ലയിലെ പാമ്പക്കുട (സബ് വാര്‍ഡ് 5), പത്തനംതിട്ട ജില്ലയിലെ കവിയൂര്‍ (സബ് വാര്‍ഡ് 8), കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടി (4) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
10 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ വണ്ടാഴി (വാര്‍ഡ് 4), ഓങ്ങല്ലൂര്‍ (7), കരിമ്പുഴ (3, 5, 14), കോഴിക്കോട് ജില്ലയിലെ കാവിലുംപാറ (സബ് വാര്‍ഡ് 9), പുറമേരി (17), പത്തനംതിട്ട ജില്ലയിലെ അറുവാപ്പുലം (സബ് വാര്‍ഡ് 8, 9), കലഞ്ഞൂര്‍ (സബ് വാര്‍ഡ് 13), കോട്ടയം ജില്ലയിലെ ഉഴവൂര്‍ (8), എറണാകുളം ജില്ലയിലെ അയവന (സബ് വാര്‍ഡ് 9), തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ (22) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 603 ഹോട്ട് സ്പോട്ടുകളാണുള്ളത്.
രാജ്യം നേരിടുന്ന ഗുരുതരവിഷയങ്ങളെയൊന്നും അഭിസംബോധന ചെയ്യാതെ പാര്‍ലമെന്റിന്റെ വിലപ്പെട്ട നിമിഷങ്ങളെ വിവാദങ്ങളിലേക്ക് തള്ളിവിട്ട് ധ്രുവീകരണ രാഷ്ട്രീയത്തെ ശക്തിപ്പെടുത്താനുള്ള ബി.ജെ.പിയുടെ ഹിഡണ്‍ അജണ്ടക്ക് ശക്തമായ തിരിച്ചടികിട്ടിക്കൊണ്ടിരിക്കുന്നതിനാണ് ഇത്തവണത്തെ സമ്മേളനം സാക്ഷ്യംവഹിക്കുന്നത്. എം.പിമാരുടെ ചോദ്യങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമൊന്നും കൃത്യമായി ഉത്തരം നല്‍കാതെ വാചാടോപങ്ങള്‍ക്കൊണ്ടും അംഗവിക്ഷേപങ്ങള്‍ക്കൊണ്ടും രക്ഷപ്പെടാറുള്ള പ്രധാനമന്ത്രിക്കും സംഘത്തിനും ഇത്തവണ അതിന് സാധിക്കുന്നില്ലെന്നുമാത്രമല്ല, പ്രതിപക്ഷത്തിന്റെ ക്യത്യമായ മുന്നൊരുക്കത്തോടെയുള്ള ആക്രമണങ്ങളില്‍ അടിപതറുന്ന കാഴ്ച്ചയാണ് കാണാന്‍ കഴിയുന്നതും. ഇതുവരെയുള്ള ദിവസങ്ങളില്‍ ചര്‍ച്ച ചെയ്ത വന്ദേമാതരം, വോട്ട് ചോരി വിഷയങ്ങളില്‍ ഇത് കൃത്യമായി ബോധ്യമായിരിക്കുകയാണ്. വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന ചര്‍ച്ചയില്‍ ഓര്‍ക്കാപ്പുറത്തുള്ള അടിയാണ് പ്രധാനമന്ത്രിക്ക് സഭയില്‍ ലഭിച്ചത്. ചരിത്രത്തെ വളച്ചൊടിച്ച് അബദ്ധജടിലമായ പരാമര്‍ശവുമായായിരുന്നു മോദി കളംനിറഞ്ഞത്. സര്‍വേന്ത്യാ മുസ്ലിംലീഗ് നേതാവ് മുഹമ്മദലി ജിന്നയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് 1937 ല്‍ ജവഹര്‍ലാല്‍ നെഹ്റു വന്ദേമാതരത്തിലെ ചില സുപ്രധാന വരികള്‍ ഒഴിവാക്കിയതെന്നായിരുന്നു മോദിയുടെ പരാമര്‍ശം. കോണ്‍ഗ്രസ് മുസ്ലിംലീഗ് ബന്ധത്തിലുള്ള അസഹിഷ്ണുത പ്രകടിപ്പിച്ച് ഐ.എന്‍.സി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) ഇപ്പോള്‍ എം.എം.സി (മുസ്ലിംലീഗ് മാവോവാദി കോണ്‍ഗ്രസ്) ആയി മാറി എന്നുള്ള പതിവ് പരിഹാസ ശൈലിയും അദ്ദേഹം പുറത്തെടുക്കുകയുണ്ടായി. എന്നാല്‍ വയനാട്ടില്‍ നിന്നുള്ള അംഗംകൂടിയായ പ്രിയങ്കാ ഗാന്ധി ഉരുളക്കുപ്പേരി കണക്കെ നല്കിയ മറുപടിയില്‍ പ്രധാനമന്ത്രിയുടെ എല്ലാ നുണപ്രചാരണങ്ങളും ചീട്ടുകൊട്ടാരംപോലെ തകര്‍ന്നു വീഴുന്നതാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. വന്ദേമാതരം ചര്‍ച്ച ഇപ്പോള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന്റെ കാരണം ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനാണെന്ന ആരോപണത്തോടെ സംസാരം തുടങ്ങിയ അവര്‍, മോദി നല്ല പ്രാസംഗികനാണ്, പക്ഷേ വസ്തുതകള്‍ പറയുന്നതില്‍ ദുര്‍ബലനാണെന്ന പരാമര്‍ശത്തോടെ അതേനാണയത്തിലാണ് മറുപടി നല്‍കിയത്. വര്‍ത്തമാന യാഥാര്‍ത്ഥ്യം മറച്ചുവെക്കാനും ശ്രദ്ധതിരിക്കാനുമാണ് ഈ ചര്‍ച്ചയെന്നും പ്രിയങ്ക ആരോപിക്കുകയുണ്ടായി.
മുസ്ലിംലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഇടി മുഹമ്മദ് ബഷീറും ചര്‍ച്ചയില്‍ ഇടപെട്ടുകൊണ്ട് പ്രധാനമന്ത്രിയുടെ വാദമുഖങ്ങലിലെ വസ്തുതാവിരുദ്ധതയും തുറന്നുകാണിക്കുകയുണ്ടായി. തൊഴിലില്ലായ്മ, അവസര സമത്വം, വര്‍ഗീയ വിദ്വേഷങ്ങള്‍ തുടങ്ങി രാജ്യം നേരിടുന്ന ഗുരുതര പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ളതാണ് കേന്ദ്രസര്‍ക്കാര്‍ നീക്കമെന്ന് വ്യക്തമാക്കിയ അദ്ദേഹം, 1937 ഒക്ടോബര്‍ 26ന് രബീന്ദ്രനാഥ് ടാഗോര്‍ കോണ്‍ഗ്രസ് കമ്മിറ്റിക്ക് നല്കിയ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍, ഗാനത്തിന്റെ ആദ്യ രണ്ട് ഖണ്ഡങ്ങള്‍ മാത്രം ആലപിക്കണമെന്നും, ആരെയും മുഴുവന്‍ ഗാനം ആലപിക്കാന്‍ നിര്‍ബന്ധിക്കരുതെന്നും തീരുമാനമുണ്ടായതായും പിന്നീട് ഡോ. രാജേന്ദ്ര പ്രസാദിന്റെ നേത്യത്വത്തില്‍ ഈ നിലപാട് അംഗീകരിക്കപ്പെടുകയും ഇന്നും അതേ രീതി പിന്തുടരുകയാണെന്നും വ്യക്തമാക്കുകയുണ്ടായി. ഇന്നലെ സര്‍ക്കാറിനെ പൊളിച്ചടുക്കുന്ന ഉത്തരവാദിത്തം പ്രതിപക്ഷ നേതാവാണ് ഏറ്റെടുത്തത്. തിരഞ്ഞെടുപ്പ് കമ്മീഷന്, യൂണിവേഴ്സിറ്റികള്‍, നിയമ, അന്വേഷണ ഏജന്‍സികള്‍ തുടങ്ങി രാജ്യത്തെ സ്ഥാനപനങ്ങളെ മുഴുവന്‍ ആര്.എസ്.എസ് പിടിച്ചെടുക്കുകയാണെന്നും രാജ്യത്തിന്റെ ഘടനയെ മാറ്റുകയാണെന്നുമായിരുന്നു രാഹുലിന്റെ ഗുരുതര ആരോപണം. വോട്ട് മോഷണത്തേക്കാളും വലിയ രാജ്യ വിരുദ്ധ പ്രവര്‍ത്തനം വേറെയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി. ടി.എം.സി എം.പി കല്യാണ്‍ ബാനര്‍ജിയും പ്രധാനമന്ത്രിക്ക് കണക്കിന് കൊടുക്കുകയുണ്ടായി. ‘ബിഹാറില്‍ മോദി പറഞ്ഞു. നുഴഞ്ഞു കയറ്റക്കാര്‍, നുഴഞ്ഞു കയറ്റക്കാര്‍ എന്ന്. എല്ലാ നുഴഞ്ഞു കയറ്റക്കാരെയും പുറത്താക്കുമെന്ന് പ്രഖ്യാപിച്ചു. നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാന്‍ എ സ്.ഐ.ആര് നടപ്പിലാക്കുമെന്ന് മോദി പ്രസംഗിച്ചു നടന്നു. എന്നിട്ട് ഒരു നുഴഞ്ഞു കയറ്റക്കാരനെ പോലും കണ്ടെത്താനായില്ല. കുഴപ്പം മുഴുവന്‍ ആഭ്യന്തര മന്ത്രിക്കും പ്രധാനമന്ത്രിക്കുമാണ് എന്ന അദ്ദേഹത്തിന്റെ പരാമര്‍ശം മോദിയെ അനുകരിച്ചു കൊണ്ട് തന്നെയായിരുന്നു. കോണ്‍ഗ്രസ് അ ധ്യക്ഷന് മല്ലിഗാര്‍ജ്ജുന ഖാര്‍ഗെയില്‍ നിന്നും പ്രധാനമ ന്ത്രിക്ക് കണക്കിന് കിട്ടി. നിസ്സഹകരണ സമരകാലത്ത് വന്ദേമാതരം ആലപിച്ച് കോണ്‍ഗ്രസുകാര്‍ ജയിലില്‍ പോയപ്പോള്‍ അമിത്ഷായുടെ ആളുകള്‍ ബി.ജെ.പിക്കൊപ്പമായിരുന്നെന്നും നിങ്ങള്‍ രാജ്യസ്നേഹത്തെ പേടിച്ച് ബ്രിട്ടിഷുകാര്‍ക്ക് പാദസേവ ചെയ്തവരാണ് എന്ന ഓര്‍മപ്പെടുത്തലുമായിരുന്നു അദ്ദേഹത്തില്‍ നിന്നുണ്ടായത്. ഏതായാലും ജനകീയ പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍ വിവാദ വിഷയങ്ങള്‍ക്ക് പിന്നാലെ പോയ സര്‍ക്കാറിന് അവിടെയും രക്ഷപ്പെടാന്‍ കഴിയാത്ത സാഹചര്യത്തിനാണ് ഈ സമ്മേളനം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്.
kerala
നിഷേധിക്കാനാവാത്ത തെളിവുകള്‍; ദിലീപിന്റെ വിധിയെന്തായിരിക്കും?
കേസില്‍ അറസ്റ്റിലായ ദിലീപ് 85 ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് പുറത്തിറങ്ങിയത്.
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച ശേഷം ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍, ഗൂഢാലോചന നടത്തിയത് നടന് ദിലീപ് ആണെന്നാണ് പ്രോസിക്യൂഷന് വാദം. കേസില്‍ അറസ്റ്റിലായ ദിലീപ് 85 ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് പുറത്തിറങ്ങിയത്.
മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തി എന്നതാണ് ദിലീപിനെതിരെ ചുമത്തിയ പ്രധാന കുറ്റം. ഇതിന് പള്‍സര്‍ സുനിക്ക് കൊട്ടേഷന്‍ കൊടുത്തത് ദിലീപ് ആണെന്നാണ് പ്രോസിക്യൂഷന് വാദം. തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, ക്രിമിനല്‍ ഭീഷണി തുടങ്ങിയ വകുപ്പുകളും ചുമത്തി.
കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചു എന്ന വകുപ്പും കുറ്റകൃത്യം ചെയ്യാനുള്ള പദ്ധതി മറച്ചു വെക്കലും, ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതിന്റെ മറ്റു ചില ആരോപണങ്ങളും ദിലീപിനെതിരെ പ്രോസിക്യൂഷന് ചുമത്തി. കൂടാതെ ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ ഹാജരാക്കാത്തതിന് തെളിവ് നശിപ്പിക്കല്‍ കുറ്റവും ചുമത്തിയിട്ടുണ്ട്.
ഏറ്റവും ഒടുവില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കുറ്റവും ദിലീപിനെതിരെയുണ്ട്. ആലുവ പാലസില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ നിഷേധിക്കാനാവാത്ത തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപ് 2017 ജൂലൈ പത്തിന് അറസ്റ്റിലാകുന്നത്. 85 ദിവസത്തിനു ശേഷം ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച ശേഷമാണ് ദിലീപ് ജയില്‍ മോചിതനായത്.
എട്ട് വര്‍ഷത്തിലേറെ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വിധി കാത്ത് കേരളം. ജഡ്ജി ഹണി എം.വര്‍ഗീസും നടന് ദിലീപും കോടതിയിലെത്തി. നടന് ദിലീപ് എട്ടാംപ്രതിയായ കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജ് ഹണി എം.വര്‍ഗീസാണ് വിധി പറയുന്നത്. കൂട്ടബലാല്‍സംഗം, ക്രിമിനല്‍ ഗൂഡാലോചന, തെളിവുനശിപ്പിക്കലടക്കം പരമാവധി ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. നടിയെ ലൈംഗികമായി ആക്രമിച്ച് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാംപ്രതി. 2017 ഫെബ്രുവരി പതിനേഴിനാണ് നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ടത്.
നടന് ദിലീപ് അടക്കം പത്ത് പ്രതികളാണ് കേസില്‍ വിചാരണ നേരിട്ടത്. രാവിലെ 11 മണി മുതല്‍ കോടതി നടപടികള്‍ ആരംഭിക്കും. ആക്രമിക്കപ്പെട്ട നടിയോടുള്ള വ്യക്തിവിരോധത്താല്‍ ബലാത്സംഗത്തിന് ക്വട്ടേഷന്‍ നല്കി എന്നാണ് ദിലീപിനെതിരായ കേസ്. ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ പള്‍സര്‍ സുനി ഒന്നാം പ്രതിയാണ്. പ്രതികള്‍ക്കെതിരെ പീഡനശ്രമം, തട്ടിക്കൊണ്ടു പോകല്‍, ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, ബലപ്രയോഗത്തിലൂടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
2017 ഫെബ്രുവരി 17 നാണ് കേസിനാസ്പദമായ സംഭവം. തൃശൂരില്‍ നിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്ന നടിയെ അങ്കമാലി അത്താണിക്കു സമീപം കാര്‍ തടഞ്ഞു അക്രമിക്കുകയും വിഡിയോ പകര്‍ത്തുകയും ചെയ്തു എന്നാണ് കേസ്. പള്‍സര്‍ സുനി, മാര്ട്ടിന് ആന്റണി, ബി. മണികണ്ഠന്, വി.പി വിജേഷ്, എച്ച് സലീം എന്ന വടിവാള്‍ സലിം, പ്രദീപ്, ചാര്‍ളി തോമസ്, നടന് ദിലീപ്, സനില്‍കുമാര്‍ എന്ന മേസ്ത്രി സനില്‍, ശരത് ജി നായര്‍ എന്നിവരാണ് കേസില്‍ പ്രതികള്‍. ദിലീപടക്കം കേസിലെ പത്ത് പ്രതികളും ഇന്ന് കോടതിയില്‍ ഹാജരാകും. വിധി പറയുന്നതിന്റെ ഭാഗമായി കോടതിയില്‍ പൊലീസ് സുരക്ഷ ശക്തമാക്കും. കോടതി പരിസരത്തേക്ക് പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും പ്രവേശനം നിയന്ത്രിക്കും. 2018ല്‍ ആരംഭിച്ച വിചാരണ നടപടികള്‍ കഴിഞ്ഞമാസം 25നാണ് പൂര്‍ത്തിയായത്.
-
india2 days agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
kerala1 day ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
india2 days ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala24 hours agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
kerala2 days agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
kerala1 day agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
india1 day agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala2 days agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു

