Connect with us

kerala

കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് ഗുരുതര ചട്ടലംഘനം; ജലീലിന് രാജിയല്ലാതെ മറ്റു വഴിയില്ല

മന്ത്രി ക്വാറന്റീനിലായതിനാലാണ് മലപ്പുറത്തെ വിലാസത്തില്‍ നോട്ടീസ് നല്‍കിയതെന്നാണ് ഇഡി അധികൃതരുടെ വിശദീകരണം

Published

on

തിരുവനന്തപുരം: മന്ത്രിയെന്ന നിലയില്‍ പ്രോട്ടോകോള്‍ ലംഘിച്ച് മന്ത്രി കെ.ടി ജലീല്‍ നേരിട്ട് കോണ്‍സുലേറ്റുമായി ഇടപാടുകള്‍ നടത്തിയത് കൂടുതല്‍ കുരുക്കാവുന്നു. ചോദ്യം ചെയ്യല്‍ മാത്രമല്ലേ ഉണ്ടായുള്ളൂ എന്നാണ് ജലീലും സര്‍ക്കാര്‍ ചോദിക്കുന്നത്. എന്നാല്‍ ഈ ഇടപാട് മറയാക്കി സ്വര്‍ണക്കടത്ത് നടന്നിരിക്കാമെന്ന നിഗമനത്തിലാണ് കേന്ദ്ര ഏജന്‍സികള്‍. കോണ്‍സുലേറ്റ് വഴിയെത്തിയ മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്യാന്‍ മന്ത്രി നടത്തിയ ഇടപെടലും കോണ്‍സല്‍ ജനറലുമായും സ്വപ്‌ന സുരേഷുമായും നടത്തിയ ആശയവിനിമയവും പൊതുഭരണ വകുപ്പിന്റെ സര്‍ക്കുലറിന് തന്നെ വിരുദ്ധമാണ്.

കോണ്‍സുലേറ്റ് ജീവനക്കാരിയെന്ന നിലയിലാണ് സ്വപ്‌നയുമായി സംസാരിച്ചതെന്നാണ് ജലീല്‍ പറയുന്ന ന്യായം. എന്നല്‍ കോണ്‍സുലേറ്റ് വിട്ട് സംസ്ഥാന സര്‍ക്കാറിന് കീഴിലെ സ്‌പൈസസ് പാര്‍ക്കില്‍ ജോലി ചെയ്യുകയായിരുന്ന സ്വപ്‌ന. അതിനാല്‍ എന്ത് കാര്യത്തിനായിരുന്ന സ്വപ്‌നയുമായി ഫോണില്‍ സംസാരിച്ചതെന്ന് മന്ത്രിക്ക് വിശദീകരിക്കേണ്ടി വരും.

നയതന്ത്ര ചാനല്‍ വഴിയെത്തിയ മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചതിന് മന്ത്രി ഔദ്യോഗിക നടപടിക്രമങ്ങള്‍ ഒന്നും പാലിച്ചിട്ടില്ലെന്നാണ് സൂചന. കള്ളക്കടത്ത് സംഘം ഈ പാക്കേജിന്റെ കൂട്ടത്തില്‍ തിരുവനന്തപുരത്ത് സ്വര്‍ണമെത്തിച്ച ശേഷം മറ്റു ജില്ലകളില്‍ അത് എത്തിച്ചിട്ടുണ്ടോയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായാണ് മന്ത്രിയെ ചോദ്യം ചെയ്തത്.

മന്ത്രിയെന്ന നിലയിലല്ല ജലീലിനെ ചോദ്യം ചെയ്തതെന്നും അതിനാലാണ് സ്വകാര്യ വാഹനത്തില്‍ ചോദ്യം ചെയ്യലിന് എത്തിയതെന്നുമാണ് മന്ത്രിയും സിപിഎമ്മും വാദിക്കുന്നത്. എന്നാല്‍ മന്ത്രി ക്വാറന്റീനിലായതിനാലാണ് മലപ്പുറത്തെ വിലാസത്തില്‍ നോട്ടീസ് നല്‍കിയതെന്നാണ് ഇഡി അധികൃതരുടെ വിശദീകരണം.

kerala

ജസ്‌ന തിരോധാന കേസ് ; ഹൈക്കോടതിയുടെ നിര്‍ണായക വിധി ഇന്ന്

ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം വേണമെന്ന പിതാവിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും

Published

on

തിരുവനന്തപുരം: ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം വേണമെന്ന പിതാവിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.സിബിഐയുടെ അന്വേഷണത്തില്‍ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചാണ് ജസ്‌നയുടെ പിതാവ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.തുടരന്വേഷണത്തിന്‍ കൂടുതല്‍ തെളിവുകള്‍ നല്‍കാന്‍ സിബിഐ പിതാവ് ജയിംസ് ജോസഫിനോട് ആവിശ്യപ്പെട്ടിരുന്നു.

സിബിഐക്ക് കണ്ടത്താനാവാത്ത പല തെളിവുകളും തനിക്ക് കണ്ടത്താനായി എന്ന് പിതാവ് കോടതിയെ അറിയിച്ചു.ഈ തെളിവുകള്‍ സീല്‍ ചെയ്തു സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. ആവിശ്യങ്ങള്‍ എഴുതി നല്‍കിയാല്‍ തുടരന്വേഷണത്തിന് തയ്യാറെന്നായിരുന്നു സിബിഐയുടെ നിലപാട്.പിതാവ് കൂടുതല്‍ തെളിവുകള്‍ ഇന്ന് സമര്‍പ്പിച്ചാല്‍ കോടതി തുടരന്വേഷണത്തിന്‍ ഉത്തരവിട്ടേക്കാം.

Continue Reading

crime

പെട്രോള്‍ പമ്പുകളും വ്യാപാര സ്ഥാപനങ്ങളും തകര്‍ത്ത് മോഷണം; ന്യൂജെന്‍ കളളന്‍ പിടിയില്‍

പെട്രോള്‍ പമ്ബുകളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ജില്ലയ്ക്കകത്ത് നിരവധി മോഷണക്കേസുകള്‍ റിപോര്‍ട്ട് വന്നതിനെ തുടര്‍ന്ന് ജില്ലാ പോലിസ് മേധാവി എസ് ശശിധരന്റെ നിര്‍ദേശ പ്രകാരം മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ചിരുന്നു.

Published

on

പെട്രോള്‍ പമ്പുകളും വ്യാപാര സ്ഥാപനങ്ങളും തകര്‍ത്ത് മോഷണം നടത്തുന്ന അന്തര്‍ ജില്ലാ മോഷ്ടാവ് പൊലീസ് പിടിയില്‍. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി പടിഞ്ഞാറെ കുളപ്പുറം വീട്ടില്‍ കിഷോര്‍ എന്ന ജിമ്മന്‍ കിച്ചു(25)വിനെയാണ് മലപ്പുറം ഡിവൈഎസ്പി മനോജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും ഇന്‍സ്പെക്ടര്‍ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള പോലിസും ചേര്‍ന്ന് പരപ്പനങ്ങാടിയില്‍നിന്ന് പിടികൂടിയത്. പെട്രോള്‍ പമ്ബുകളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ജില്ലയ്ക്കകത്ത് നിരവധി മോഷണക്കേസുകള്‍ റിപോര്‍ട്ട് വന്നതിനെ തുടര്‍ന്ന് ജില്ലാ പോലിസ് മേധാവി എസ് ശശിധരന്റെ നിര്‍ദേശ പ്രകാരം മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ചിരുന്നു.

200ഓളം സിസിടിവികള്‍ പരിശോധിച്ചും ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. പോലിസിനെ ആക്രമിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലിസ് സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു.

പ്രതിയെ ചോദ്യം ചെയ്തതില്‍ ജില്ലയ്ക്കകത്തും പുറത്തുമായി പതിനഞ്ചോളാം കേസുകള്‍ക്കാണ് തുമ്ബായത്. ഇയാളുടെ ആഡംബര ഇരുചക്രവാഹനവും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാസ ലഹരിക്കടിമയായ പ്രതി മോഷണം നടത്തി ലഭിക്കുന്ന പണം ഉപയോഗിച്ച് കിക്ക് ബോക്സിങ് പരിശീലനത്തിനും പെണ്‍ സുഹൃത്തുക്കളുമായി ആര്‍ഭാടം ജീവിതം നയിക്കുകയാണ് പതിവെന്ന് പോലിസ് പറഞ്ഞു.

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി, തേഞ്ഞിപ്പലം, കൊണ്ടോട്ടി, വാഴക്കാട്, കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി, എലത്തൂര്‍, അത്തോളി, കസബ, കൊടുവള്ളി, നല്ലളം, കൊയിലാണ്ടി, ഫാറൂക്ക്, മേപ്പയൂര്‍ എന്നീ പോലിസ് സ്റ്റേഷനുകളിലായി 30ഓളം കേസിലെ പ്രതിയാണ് കിഷോര്‍. മലപ്പുറം പോലിസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍മാരായ ദിനേഷ്‌കുമാര്‍, പി ആര്‍ അജയന്‍, എഎസ്ഐമാരായ വിവേക്, തുളസി, സോണിയ, പ്രത്യേകാന്വേഷണ സംഘം അംഗങ്ങളായ ഐ കെ ദിനേഷ്, പി സലീം, ആര്‍ ഷഹേഷ്, കെ കെ ജസീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

 

Continue Reading

kerala

‘മെമ്മറി കാര്‍ഡ് കാണാതായതില്‍ സച്ചിന്‍ദേവിന് പങ്കുണ്ടെന്ന ആരോപണം തള്ളാനാകില്ല’; കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു

മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ തനിക്ക് നേട്ടമായേനെയെന്ന് യദു മാധ്യമങ്ങളോട് പ്രതികരിച്ചു

Published

on

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനുമായുണ്ടായ തര്‍ക്കത്തില്‍ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലില്‍ നന്ദിയുണ്ടെന്ന് ഡ്രൈവര്‍ യദു. മെമ്മറി കാര്‍ഡ് കാണാനായതില്‍ സച്ചിന്‍ദേവ് എംഎല്‍എയ്ക്ക് പങ്കുണ്ടെന്ന ആരോപണം തള്ളാനാകില്ലെന്ന് ഡ്രൈവര്‍ യദു പറഞ്ഞു. തന്റെ ദൃശ്യം ലഭിക്കാത്ത ക്യാമറയുടെ മെമ്മറി കാര്‍ഡാണ് നഷ്ടമായതെന്ന് യദു പറഞ്ഞു. മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ തനിക്ക് നേട്ടമായേനെയെന്ന് യദു മാധ്യമങ്ങളോട് പ്രതികരിച്ചു.

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയെ കുറിച്ച് അന്വേഷണിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. കെഎസ്ആര്‍ടിസി ബസ് നടുറോഡില്‍ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി അപമാനിച്ചവര്‍ക്കെതിരെയും ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടും കേസെടുക്കാത്ത കന്റോണ്‍മെന്റ് എസ്.എച്ച്.ഒക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്നാണ് പരാതി.

Continue Reading

Trending