Connect with us

business

ജില്ലയില്‍ വിവിധ മണ്ഡലങ്ങളിലെ കിഫ്ബി വികസന പദ്ധതികള്‍

Published

on

വട്ടിയൂര്‍ക്കാവ്

വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍ വികസനവും ശാസ്തമംഗലം വട്ടിയൂര്‍ക്കാവ്, വട്ടിയൂര്‍ക്കാവ്, പേരൂര്‍ക്കട, മണ്ണറക്കോണം വഴയില എന്നീ റോഡുകളുടെ നവീകരണവും നടത്തുന്നതിനായി 220 കോടി രൂപ പദ്ധതി ഏറ്റെടുത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി റോഡുകളുടെ വീതി വര്‍ധിപ്പിക്കുന്നതിനായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പേരൂര്‍ക്കട ജംഗ്ഷനിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി നിര്‍മ്മിക്കുന്ന പട്ടം ഫ്ളൈ ഓവറിനായി 140 കോടി രൂപയുടെ പദ്ധതിയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ഈ പദ്ധതിയ്ക്ക് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഫ്ളൈ ഓവര്‍ തങ്കമ്മ സ്റ്റേഡിയത്തിന് സമീപത്തുനിന്ന് ആരംഭിച്ച് പള്ളിയ്ക്ക് സമീപത്താണ് അവസാനിക്കുന്നത്. തിരുവനന്തപുരം ജനറല്‍ ആശുപത്രി വികസന മാസ്റ്റര്‍ പ്ലാനിന് 146 കോടി രൂപയുടെ പദ്ധതിയ്ക്ക് കിഫ്ബി അംഗീകാരം നല്‍കിയിട്ടുണ്ട്. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ട്രോമ കെയര്‍, ഒപി വിഭാഗം, തുടങ്ങിയവയ്ക്ക് ആധുനിക സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. പട്ടം ഗവ. ഹയര്‍ സെക്കഡന്റി സ്‌കൂളില്‍ അഞ്ച് കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. 16 ക്ലാസ് റൂമുകള്‍ അഞ്ച് ലാബുകള്‍, ഓഡിറ്റോറിയം എന്നിവ ഉള്‍പ്പെടുന്ന രണ്ടു നിലകളുള്ള കെട്ടിടമാണ് ഈ പദ്ധതിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി സ്‌കൂളിന് കെട്ടിടം കൈമാറിയിട്ടുണ്ട്.

സെന്‍ട്രല്‍ പോളിടെക്നിക് കോളജ് കെട്ടിട നിര്‍മ്മാണത്തിന് 11 കോടി രൂപയുടെ പദ്ധതിയാണ് കിഫ്ബി ഏറ്റെടുത്തിട്ടുള്ളത്.
വട്ടിയൂര്‍ക്കാവ് വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വികസന പദ്ധതി 3.6 കോടി രൂപയാണ്. ഹൈടെക് ക്ലാസ്റൂമുകള്‍ സജ്ജമാക്കുന്നതിനായി 29 സ്‌കൂളുകളിലായി 424 ലാപ്ടോപുകള്‍, 338 പ്രോജക്ടറുകള്‍, ടെലിവിഷനുകള്‍, 20 ഡിഎസ്എല്‍ആര്‍ ക്യാമറകളും മറ്റ് അനുബന്ധ ഉപകരണങ്ങളും കിഫ്ബി ഫണ്ട് ഉപയോഗിച്ച് വിതരണം ചെയ്തിട്ടുണ്ട്.

കാട്ടാക്കട

മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ പുരോഗതിയാണ് നടന്നു വരുന്നത്. കിള്ളിമണലി മേച്ചിറ പനയംകോട് മലപ്പനംകോട് ഇഎംഎസ് അക്കാദി റോഡ് 16.24 കോടി രൂപ, പൊട്ടന്‍കാവ് നെല്ലിക്കാട്ചിനിവിള ഊനാംപാറ തൂങ്ങാംപാറ തെരളികുഴി മുണ്ടുകോണം റോഡിനു 18.74 കോടി, ചൊവള്ളൂര്‍മൈലാടി റോഡ് 27.9 കോടി, കടുവിട്ടുകടവു പാലം (കാട്ടാക്കട പാറശാല മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്നത്) 12.35 കോടി, മലയിന്‍കീഴ് താലൂക്ക് ആശുപതിയുടെ നവീകരണം 23.31 കോടി, നടുക്കാട് മാര്‍ക്കറ്റ് നവീകരണം 2.13 കോടി, മലയിന്‍കീഴ് സര്‍ക്കാര്‍ ജിഎച്ച് എസ്എസിനുഅഞ്ചു കോടി, മലയിന്‍കീഴ് മാധവകവി കോളജ് നവീകരണം 9.75 കോടി, മലയിന്‍കീഴ് സബ് രജിസ്ടാര്‍ ഓഫീസ് കെട്ടിട നിര്‍മാണം 1.30 കോടി, മലയിന്‍കീഴ് സബ് ടഷറിക്കു പുതിയ കെട്ടിടം 1.78 കോടി, കരമനകളിയിക്കാവിള റോഡ് വികസനത്തിന്റെ ഭാഗമായി പവച്ചമ്പലം കൊടിനട റോഡിന്റെ നവീകരണം 112 കോടി, കുളത്തുമ്മല്‍ ജിഎച്ച്എസ്എസ് കെട്ടിട നിര്‍മാണം ഒരു കോടി, വിളവൂര്‍ക്കല്‍ ജിഎച്ച്എസ്എസ് കെട്ടിട നിര്‍മാണം ഒരു കോടി, വിളപ്പില്‍ യുപിഎസ് കെട്ടിട നിര്‍മാണം ഒരു കോടി തുടങ്ങി നിരവധി പദ്ധതികള്‍

അരുവിക്കര

കിഫ്ബിയുമായി ബന്ധപ്പെട്ട് നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് അരുവിക്കര നിയോജക മണ്ഡലത്തില്‍ പൂര്‍ത്തിയായി വരുന്നത്. എന്നാല്‍ മുന്‍പ് ബജറ്റ് വര്‍ക്കായി വന്ന് പിന്നീട് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി അപ്രൂവല്‍ ലഭിച്ചപ്പോഴേക്കും നിരവധി പദ്ധതികള്‍ വൈകുന്നതിനു കാരണമായിട്ടുണ്ട്. വിതുര തേവിയോട് ഐഐഎസ്ഇആര്‍ ജേഴ്സി ഫാം-ബോണക്കാട് റോഡ് നവീകരണവും കുറ്റിച്ചല്‍ വാലിപ്പാറയില്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പദ്ധതിയുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഐഐഎസ്ഇആര്‍ ജേഴ്സി ഫാം-ബോണക്കാട് റോഡ് നവീകരണത്തിനായി 28 കോടി രൂപയായിരുന്നു അനുവദിച്ചത്. ഇതെല്ലാം കിഫ്ബിയില്‍ ഉള്‍പ്പെടുത്തി അപ്രൂവല്‍ ലഭിച്ചു വന്നപ്പോഴേക്കും നാലു വര്‍ഷത്തോളം താമസം നേരിട്ടു. കോവിഡ് മൂലവും പദ്ധതികളുടെ നടത്തിപ്പിനു താമസമുണ്ടായിട്ടുണ്ട്. കോട്ടൂര്‍ ആനപരിപാലന കേന്ദ്രം അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി കിഫ്ബി ഫണ്ടില്‍ നിന്നും 108 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ ജോലികള്‍ പുരോഗമിക്കുന്നു. കിഫ്ബിയുടെ സഹായത്തോടെ കള്ളിക്കാട്-കുറ്റിച്ചല്‍-ആര്യനാട്-വിതുര മലയോര ഹൈവേയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനായി. വിതുര-തെന്നൂര്‍ മലയോര ഹൈവേയുടെ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്നു. പൂവച്ചല്‍ വി ആന്‍ഡ് എച്ച്എസ്എസിലും വെള്ളനാട് ജി. കാര്‍ത്തികേയന്‍ മെമ്മോറിയല്‍ സ്‌കൂളിലും പുതിയ ബഹുനിലമന്ദിരങ്ങള്‍ നിര്‍മിക്കുന്നത് കിഫ്ബി ഫണ്ടില്‍ നിന്നാണ്. അഞ്ച് സ്‌കൂളുകളില്‍ മൂന്നു കോടി രൂപയുടെ പദ്ധതികളും വേറെ അഞ്ചു സ്‌കൂളുകളില്‍ ഒരു കോടി രൂപയുടെ മന്ദിരങ്ങളുടെ പ്രൊപ്പോസലുകളും തയ്യാറാക്കി വരുന്നു.

വര്‍ക്കല

വോത്ഥാന പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ ശിവഗിരിയും ലോക ടൂറിസം ഭൂപടത്തില്‍ ഇടംനേടിയ വര്‍ക്കല പാപനാശവും ഉള്‍പ്പെടുന്ന വര്‍ക്കലയില്‍, വിദ്യാഭ്യാസ രംഗത്തും, റോഡുവികസനവും, ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്നതിനും, സര്‍ക്കാര്‍ ഓഫീസുകള്‍ക്കായുള്ള കെട്ടിടങ്ങളുമടക്കം വന്‍ പദ്ധതികളാണ് കിഫ്ബി മുഖാന്തിരം നടപ്പിലാക്കുന്നത്. ഇതുവരെ 283 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് കിഫ്ബി അംഗീകാരം ലഭിച്ചിട്ടുണ്ട്. വര്‍ക്കല മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മികവിന്റെ കേന്ദ്രമായി ഉയര്‍ത്തുന്നതിന് 6.48 കോടി രൂപ ചെലവഴിച്ച് പുതിയ ബഹുനില മന്ദിരം നിര്‍മ്മാണം പൂര്‍ത്തിയായി. ഗവ. എച്ച്എസ്എസ് പാളയംകുന്ന് മൂന്നു കോടി, എച്ച്എസ്എസ് നാവായിക്കുളം മൂന്ന് കോടി, വര്‍ക്കല ഗവ. എല്‍പിജിഎസ് 1.75 കോടി, ഗവ. എച്ച്എസ്എസ് കാപ്പില്‍, ഗവ. എച്ച്എസ്എസ് പള്ളിക്കല്‍, ഗവ. എച്ച്എസ്എസ് വെട്ടൂര്‍, ഗവ. എല്‍പിജിഎസ് വര്‍ക്കല എന്നീ സ്‌കൂളുകളില്‍ ഓരോ കോടി വീതം, തോമസ് സെബാസ്റ്റ്യന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ഇടവയില്‍ 34 കോടി രൂപ ചെലവില്‍ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. ശിവഗിരി റിംഗ് റോഡുകള്‍ 10 കോടി ചെലവഴിച്ച് പൂര്‍ത്തീകരിച്ചു. നാവായിക്കുളം സബ്രജിസ്ട്രാര്‍ ഓഫീസിന് 1.50 കോടി രൂപയുടെ പുതിയ കെട്ടിടം പണി പൂര്‍ത്തിയാവുകയാണ്. വര്‍ക്കല സബ് രജിസ്ട്രാര്‍ ഓഫീസിന് രണ്ട് കോടി രൂപയ്ക്ക് പുതിയ കെട്ടിട നിര്‍മ്മാണം ആരംഭിച്ചു. പുത്തന്‍ചന്ത മാര്‍ക്കറ്റ് ആധുനിക രീതിയില്‍ നിര്‍മ്മിക്കുന്നതിന് 2.15 കോടി അനുവദിച്ചു. പുന്നമൂട് മാര്‍ക്കറ്റ് നിര്‍മ്മാണം 3.25 കോടി, തൊടുവേ പാലവും അപ്രോച്ച് റോഡും 30 കോടി, വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പുതിയ ബഹു നിലമന്ദിരം നിര്‍മ്മിക്കാന്‍ 12 കോടി, വര്‍ക്കല, പള്ളിക്കല്‍, നാവായിക്കുളം കുടിവെള്ള പദ്ധതി 90 കോടി, വര്‍ക്കല നടയറ പാരിപ്പള്ളി റോഡ് ദേശീയ നിലവാരത്തില്‍ നിര്‍മ്മിക്കാന്‍ 47 കോടി, ഗവ. വിഎച്ച്എസ്എസ് പകല്‍ക്കുറി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് മൂന്നു കോടിയും അനുവദിച്ചു.

പാറശാല

കേരളത്തിന്റെ തെക്കേ അറ്റത്ത് തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന പാറശ്ശാല മണ്ഡലത്തില്‍ വന്‍ വികസന പ്രവര്‍ത്തനങ്ങളാണ് കിഫ്ബിയിലൂടെ നടക്കുന്നത്. നിര്‍ദിഷ്ട മലയോര ഹൈവേ കടന്നുപോകുന്ന കള്ളിക്കാട്, ഒറ്റശേഖരമംഗലം, അമ്പൂരി, വെള്ളറട, കുന്നത്തുകാല്‍, പാറശാല എന്നീ ഗ്രാമപഞ്ചായത്തുകളിലൂടെയുള്ള കടന്നുപോകുളെ ബന്ധിപ്പിക്കുന്ന റോഡിനു 103 കോടി രൂപയാണ് കിഫ്ബി അനുവദിച്ചത്. ആകെ ദൂരം 27.45 കിലോമീറ്ററുള്ള പദ്ധതി മൂന്ന് ഘട്ടങ്ങളിലായാണ് പൂര്‍ത്തീകരിക്കുക. അമരവിള- ഒറ്റശേഖരമംഗലം റോഡിന് 27 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ആര്യന്‍കോട്, പെരുങ്കടവിള പഞ്ചായത്ത് പദേശങ്ങളില്‍ കുടിവെള്ളമെത്തിക്കാനുള്ള കിഴക്കന്‍മല കുടിവെള്ള പദ്ധതിയ്ക്കായി 43.09 കോടി രൂപയും അനുവദിച്ചു. നെയ്യാറിലെ മൂന്നാറ്റുമുക്കില്‍നിന്ന് വെള്ളം പമ്പുചെയ്ത് ആര്യന്‍കോട് പഞ്ചായത്തിലെ കിഴക്കന്‍മലയില്‍ ഒരു എംഎല്‍ഡി ശുദ്ധീകരണശാല നിര്‍മ്മിച്ച് സംഭരണികള്‍വഴി വിവിധസ്ഥലങ്ങളിലേക്ക് എത്തിക്കുന്ന തരത്തിലാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. കുമ്പിച്ചല്‍കടവ് പാലം (അമ്പൂരി ഗാമപഞ്ചായത്ത്) 17 കോടി, പനച്ചമൂട് ചന്ത നവീകരണം ഒന്നാംഘട്ടം അഞ്ചു കോടി രൂപ (20 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍)യും അനുവദിച്ചു. പാറശ്ശാല താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപതി നവീകരണത്തിന്റെ ഒന്നാം ഘട്ടത്തിന് 47 കോടി രൂപയും, ആശുപത്രി ആധുനികവല്‍ക്കരണത്തിന് 100 കോടി രൂപയുടെ പാക്കേജിന് കിഫ്ബിയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. ഒന്നാംഘട്ടമായി മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന് 36 കോടിരൂപയുടെ പ്രവൃത്തി ടെന്‍ഡറിലേയ്ക്ക് ആശുപത്രി ഉപകരണങ്ങള്‍ വാങ്ങുന്നതിന് 11 കോടി രൂപയും ആശുപത്രിയുടെ നവീകരണത്തിനായി 156 കോടി രൂപയുടെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി കിഫ്ബിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുമുണ്ട്. അതില്‍ ഒന്നാംഘട്ടം പ്രവര്‍ത്തനങ്ങള്‍ക്കായി 36 കോടി രൂപ കിഫ്ബി അനുവദിച്ചു. നിലവിലുള്ള പഴയ ഒപി കെട്ടിടം പൊളിച്ചു മാറ്റി പകരം അഞ്ച് നിലകളിലായി എല്ലാവിധ ആധുനിക സംവിധാനങ്ങളോടു കൂടി ട്രോമാകെയര്‍ ഉള്‍പ്പെടെയുള്ള മള്‍ട്ടി-സ്‌പെഷ്യാലിറ്റി ബ്ലോക്ക് നിര്‍മ്മാണം വൈകാതെ ആരംഭിക്കാനാകും. ധനുവച്ചപുരം ഗവ ഐടിഐ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി 67 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി സമര്‍പ്പിക്കുയും, ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 11.20 കോടി രൂപ അനുവദിക്കുകയും ചെയ്തു.

നേമം

മണ്ഡലത്തില്‍ കിഫ്ബി പദ്ധതി പ്രകാരം നടപ്പിലാക്കേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സമര്‍പ്പിച്ചിട്ടുള്ള പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതില്‍ പ്രധാന പദ്ധതിയായ കാലടി വാര്‍ഡിലെ സര്‍ക്കാര്‍ സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കിഫ്ബി മുഖാന്തിരം അഞ്ചു കോടി രൂപ അനുവദിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കി. 21.60 കോടി രൂപ മുടക്കി നിര്‍മിക്കാനുദ്ദേശിക്കുന്ന നേമം രജിസ്‌ട്രേഷന്‍ ഓഫീസ് കെഎസ്സി മുഖാന്തിരം പണി തുടങ്ങുന്നതിനുള്ള അവസാന ഘട്ടത്തിലാണ്. 66.8 കോടി മുതല്‍ മുടക്കി ചിത്രാഞ്ജലി സ്റ്റുഡിയോടുയുടെ നവീകരണത്തിനായി കെഎസ്എഫ്ഡിസിയുടെ നേതൃത്വത്തില്‍ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. മണക്കാട് – കാലടി റോഡിന് 86 കോടി മുതല്‍മുടക്കിലും, കരമന-സോമന്‍നഗര്‍ – കാലടി റോഡ് വീതി കൂട്ടുന്നതിന് 20 കോടിയും അനുവദിച്ചു. ഈ പദ്ധതികളുടെ ഡിപിആര്‍ നടപടികളും പുരോഗമിക്കുകയാണ്.

വാമനപുരം

മണ്ഡലത്തില്‍ കിഫ്ബി മുഖാന്തിരം 250 കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. നിര്‍ദ്ദിഷ്ട മലയോര ഹൈവേയുടെ 25 കിലോമീറ്റര്‍ കടന്നുപോകുന്നതും വാമനപുരം മണ്ഡലത്തിലൂടെയാണ്. പെരിങ്ങമ്മല-ഗാര്‍ഡ് സ്റ്റേഷന്‍-കൊപ്പം (വിതുര) 9.5 കിലോമീറ്റര്‍ റോഡിന് 47.98 കോടി രൂപയുടെ കിഫ്ബി അനുമതി ലഭിച്ചിട്ടുണ്ട്. പാലോട് മുതല്‍ ചല്ലി മുക്ക് വരെയുള്ള റോഡിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്.

മണ്ഡലത്തിലെ 81 സ്‌കൂളുകള്‍ക്ക് 853 ലാപ്‌ടോപ്പുകള്‍, 504 പ്രൊജക്ടര്‍, 246 സ്‌ക്രീന്‍ ബോര്‍ഡ്, 27 ടിവികള്‍, 29 പ്രിന്റര്‍, 29 ഡിഎസ്എല്‍ആര്‍ ക്യാമറകള്‍, 29 വെബ്ക്യാം തുടങ്ങിയവയും കിഫ്ബി മുഖാന്തിരം ലഭ്യമാക്കിയിട്ടുണ്ട്. പാലോട് – ബ്രൈമൂര്‍ റോഡിന് 49.69 കോടി, വാമനപുരം – ചിറ്റാര്‍ റോഡ് രണ്ടാം ഘട്ടത്തിന് 31.77 കോടി, മുതുവിള- നന്ദിയോട് റോഡ് 32 കോടിയും അനുവദിച്ചു. വെഞ്ഞാറമൂട് റിംഗ് റോഡ് 31.77 കോടി, വെഞ്ഞാറമൂട് മേല്‍പ്പാലം 25 കോടി, വെഞ്ഞാറമൂട് ജിഎച്ച്എസ്എസ് അന്താരാഷ്ട നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് അഞ്ചു കോടി, കല്ലറ ജിഎച്ച്എസ്എസ് കെട്ടിടം മൂന്നു കോടി, മിതൃമ്മല ജിബിഎച്ച്എസ്എസ് കെട്ടിടം മൂന്നു കോടി, ഭരതന്നൂര്‍ സര്‍ക്കാര്‍ എച്ച്എസ്എസ് മൂന്നു കോടി വെഞ്ഞാറമൂട് സര്‍ക്കാര്‍ എല്‍പിഎസ് മൂന്നു കോടി, മിതൃമ്മല സര്‍ക്കാര്‍ ജിഎച്ച്എസ്എസ് ഒരു കോടി, പെരിങ്ങമല സര്‍ക്കാര്‍ യുപിഎസ് ഒരു കോടി എന്നിങ്ങനെ അനുവദിച്ചിട്ടുണ്ട്. കൂടാതെ ജവഹര്‍ കോളനി ജിഎച്ച്എസ്, ആട്ടുകാല്‍ സര്‍ക്കാര്‍ യുപിഎസ്, ആനാട് സര്‍ക്കാര്‍ എല്‍പിഎസ്, മടത്തറക്കാണി ജിഎച്ച്എസിനും ഒരു കോടിവീതം കിഫ്ബി മുഖാന്തിരം അനുവദിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

business

മുട്ടില്‍ മരം മുറി കേസ്: 8 കോടി പിഴ ഈടാക്കാന്‍ റവന്യൂ വകുപ്പ്; മരം മുറിച്ചവര്‍ക്കും സ്ഥലം ഉടമകള്‍ക്കും നോട്ടീസ്

മുറിച്ചു കടത്തിയ മരത്തിന്റെ മൂന്നിരട്ടി വരെയാണ് പിഴ അടക്കേണ്ടി വരിക

Published

on

മുട്ടില്‍ മരം മുറി കേസില്‍ പിഴ ഈടാക്കാന്‍ നടപടികള്‍ തുടങ്ങി റവന്യൂ വകുപ്പ്. മരം മുറിച്ചവര്‍ക്കും സ്ഥലം ഉടമകള്‍ക്കും വകുപ്പ് നോട്ടീസ് അയച്ചു. ഇവരില്‍ നിന്നു 8 കോടി രൂപ പിഴ ഈടാക്കാനുള്ള നടപടികളാണ് റവന്യൂ വകുപ്പ് ആരംഭിച്ചത്. 35 കേസുകളിലാണ് ഇത്രയും രൂപ പിഴയായി ഇടാക്കുക. പ്രതി റോജി അഗസ്റ്റിന്‍ ഉള്‍പ്പെടെയുള്ളവര്‍ പിഴയൊടുക്കണം. ഇവരെ കേസില്‍ നിന്നു ഒഴിവാക്കണമെങ്കില്‍ സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് ഇറക്കേണ്ടി വരും.

മുറിച്ചു കടത്തിയ മരത്തിന്റെ മൂന്നിരട്ടി വരെയാണ് പിഴ അടക്കേണ്ടി വരിക. ഒരു മാസത്തിനകം തുക അടയ്ക്കണമെന്നാണ് നോട്ടീസിലെ നിര്‍ദ്ദേശം. അല്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടല്‍ നടപടി ആരംഭിക്കുമെന്നും നോട്ടീസില്‍ പറയുന്നു. 27 കേസുകളിലെ വില നിര്‍ണയം അവസാന ഘട്ടത്തിലാണ്. ആന്റോ അഗസ്റ്റിനും ജോസൂട്ടി അഗസ്റ്റിനും വൈകാതെ നോട്ടീസ് അയക്കുമെന്നു റവന്യൂ വകുപ്പ് വ്യക്തമാക്കി.

ഭൂപരിഷ്‌കരണ നിയമത്തിനു ശേഷം പട്ടയ ഭൂമിയില്‍ ഉടമകള്‍ നട്ടു വളര്‍ത്തിയ ചന്ദനമൊഴികെയുള്ള മരങ്ങള്‍ ഉടമകള്‍ക്ക് മുറിച്ചു മാറ്റാന്‍ അനുവാദം നല്‍കുന്ന റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ 2020 ഒക്ടോബര്‍ 24ലെ സര്‍ക്കാര്‍ ഉത്തരവിന്റെ മറവിലായിരുന്നു മരങ്ങള്‍ മുറിച്ചുമാറ്റിയത്.

300 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള സംരക്ഷിത മരങ്ങളടക്കമാണ് മുറിച്ച് മാറ്റിയത്. ഇക്കാര്യം വ്യക്തമാക്കുന്ന ഡിഎന്‍എ പരിശോധന ഫലവും അടുത്തിടെ പുറത്തു വന്നിരുന്നു.

Continue Reading

business

ലാഭത്തില്‍ കോഴിക്കോട് എയര്‍പോര്‍ട്ട് മൂന്നാമത്; തിരുവനന്തപുരവും, കണ്ണൂരും പിന്നില്‍

95.38 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ലാഭം.

Published

on

മലപ്പുറം: എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കീഴിലുള്ള 125 വിമാനത്താവളങ്ങളില്‍ ലാഭത്തില്‍ കോഴിക്കോട് വിമാനത്താവളം മൂന്നാംസ്ഥാനത്ത്. 95.38 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ലാഭം. കൊല്‍ക്കത്ത 482.30 കോടി, ചെന്നൈ 169.56 കോടി എന്നിവയാണ് മുന്നിലുള്ളത്. ലോക്‌സഭയില്‍ എസ്.ആര്‍. പാര്‍ഥിപന്‍ എം.പി.യുടെ ചോദ്യത്തിന് വ്യോമയാന സഹമന്ത്രി വി.കെ. സിങ് നല്‍കിയ മറുപടിയിലാണ് വിമാനത്താവളങ്ങളുടെ ലാഭ നഷ്ടക്കണക്ക് വിശദമാക്കിയത്.

കഴിഞ്ഞ സാമ്പത്തികവര്‍ഷം 17 വിമാനത്താവളങ്ങള്‍ മാത്രമാണ് ലാഭം രേഖപ്പെടുത്തിയത്. 15 എണ്ണത്തില്‍ ലാഭവും നഷ്ടവുമില്ല. കഴിഞ്ഞ 5 വര്‍ഷത്തിനിടെ കൊവിഡ് പ്രതിസന്ധിമൂലം രണ്ടു വര്‍ഷം മാത്രമാണ് കോഴിക്കോട് വിമാനത്താവളം നഷ്ടത്തിലായത്. അഞ്ചുവര്‍ഷത്തിനിടെ മിക്ക വിമാനത്താവളങ്ങളും നഷ്ടത്തില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട് വിമാനത്താവളത്തില്‍ 201819 വര്‍ഷം 73.11 കോടി, 1920ല്‍ 69.14 കോടി എന്നിങ്ങനെയാണ് ലാഭം. കൊവിഡ് പ്രതിസന്ധി ബാധിച്ച 202021ല്‍ 59.57 കോടിയും 2122ല്‍ 22.63 കോടിയും നഷ്ടമുണ്ടായി. പുണെ 74.94 കോടി, ഗോവ 48.39 കോടി, തിരുച്ചിറപ്പള്ളി 31.51 കോടി എന്നിവയാണ് കാര്യമായി ലാഭമുണ്ടാക്കിയ മറ്റു വിമാനത്താവളങ്ങള്‍. 115.61 കോടി നഷ്ടം രേഖപ്പെടുത്തിയ അഗര്‍ത്തലയാണ് നഷ്ടക്കണക്കില്‍ മുന്നിലുള്ളത്.

ലാഭകരമായ വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിച്ചതോടെയാണ് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കീഴിലുള്ളവയുടെ നഷ്ടക്കണക്ക് കൂടിയത്. തിരുവനന്തപുരം വിമാനത്താവളം 110.15 കോടി രൂപയുടെ നഷ്ടമാണ് കഴിഞ്ഞവര്‍ഷം രേഖപ്പെടുത്തിയത്. സ്വകാര്യ പൊതു പങ്കാളിത്തത്തിലുള്ള കൊച്ചി 267.17 കോടി രൂപ ലാഭം നേടിയപ്പോള്‍ കണ്ണൂര്‍ 131.98 കോടി രൂപ നഷ്ടത്തിലാണ്. നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്‌ലൈന്‍ (എന്‍.എം.പി.) പ്രകാരം കോഴിക്കോട് അടക്കം 25 വിമാനത്താവളങ്ങള്‍ 2025 വരെ പാട്ടത്തിനു െവച്ചിരിക്കുകയാണെന്നും മന്ത്രി ലോക്‌സഭയില്‍ അറിയിച്ചു.

Continue Reading

Trending