Connect with us

kerala

സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു

കഴിഞ്ഞ ദിവസം ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില 1,882.70 ഡോളര്‍ നിലവാരത്തിലേയ്ക്ക് താഴ്ന്നിരുന്നു. ചൊവാഴ്ച നേരിയതോതില്‍ വിലവര്‍ധിച്ചിട്ടുണ്ട്. ഔണ്‍സിന് 1,918.20 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു. ഇന്ന് സ്വര്‍ണവില പവന് ഒറ്റയടിക്ക് 560 രൂപകുറഞ്ഞ് 37,600 രൂപയായി. ഗ്രാമിനാകട്ടെ 70 രൂപകുറഞ്ഞ് 4,700 രൂപയിലുമെത്തി.

സെപ്റ്റംബര്‍ അഞ്ചിന് 37,360 രൂപയിലേയ്ക്ക് താഴ്ന്നശേഷം വിലവര്‍ധിക്കുകയായിരുന്നു. സെപ്റ്റംബര്‍ 15ന് മാസത്തെ ഉയര്‍ന്ന വിലയായ 38,160 രൂപയിലെത്തുകയും ചെയ്തു. 38,160 രൂപയായിരുന്നു തിങ്കളാഴ്ചയിലെയും വില.

കഴിഞ്ഞ ദിവസം ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില 1,882.70 ഡോളര്‍ നിലവാരത്തിലേയ്ക്ക് താഴ്ന്നിരുന്നു. ചൊവാഴ്ച നേരിയതോതില്‍ വിലവര്‍ധിച്ചിട്ടുണ്ട്. ഔണ്‍സിന് 1,918.20 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

യൂറോപ്പില്‍ രണ്ടാംഘട്ട കോവിഡ് വ്യാപനഭീതി വന്നതോടെ ആഗോള വിപണിയില്‍ വരും ദിവസങ്ങളില്‍ വിലവര്‍ധനയ്ക്ക് സാധ്യതയുണ്ട്.

EDUCATION

എം.ജി സര്‍വകലാശാല പി.ജി: M.G CAT ; ഓൺലൈൻ രജിസ്ട്രേഷൻ മെയ് 5 വരെ

അവസാന സെമസ്റ്റർ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം.

Published

on

മഹാത്മാ ഗാന്ധി സർവകലാശാലയിലെ പഠന വകുപ്പുകളിലും ഇന്റർ സ്‌കൂൾ സെന്ററുകളിലും നടത്തുന്ന നാഷണല്‍ അസസ്‌മെന്‍റ് ആന്‍റ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്‍റെ നാലാം സൈക്കിള്‍ റീ അക്രഡിറ്റേഷനില്‍ എ പ്ലസ് പ്ലസ് ഗ്രേഡ് നേടിയ സര്‍വകലാശാലയിലെ വിപുല സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി എം.എ, എം.എസ്.സി, എം.ടി.ടി.എം, എൽ.എൽ.എം. എം.എഡ്, എം.പി.ഇ.എസ്, എം.ബി.എ പ്രോഗ്രാമുകളിൽ 2024 വർഷത്തെ പൊതു പ്രവേശന പരീക്ഷയ്ക്ക് 05.05.2024 വരെ ഓൺലൈനിൽ രജിസ്റ്റർ ചെയ്യാം.

.അവസാന സെമസ്റ്റർ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
ഇവർ സർവകലാശാല നിശ്ചയിക്കുന്ന തീയതിക്കുള്ളിൽ യോഗ്യത നേടിയിരിക്കണം.

. അപേക്ഷാ ഫീസ്
ഓരോ പ്രോഗ്രാമിനും പൊതുവിഭാഗത്തിന് 1200 രൂപയും എസ്.സി, എസ്.ടി വിഭാഗത്തിന് 600 രൂപയും

.പ്രവേശന പരീക്ഷ
മെയ് 17,18 തീയതികളിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളിൽ

.എം.ബി.എ ഒഴികെയുള്ള പ്രോഗ്രാം👇🏻
https://cat.mgu.ac.in/
0481 2733595
cat@mgu.ac.in

.എം.ബി.എ പ്രോഗ്രാം👇🏻
https://smbsadmissions.mgu.ac.in/
0481 2733367
smbs@mgu.ac.in

Continue Reading

kerala

‘കെഎസ്ആർടിസി ഡ്രൈവറുടെ കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിച്ചു’; ആര്യാ രാജേന്ദ്രനെതിരെ പരാതിനൽകി കെഎസ്‌യു

ട്രാഫിക് നിയമ ലംഘനം, കെഎസ്ആര്‍ടിസി ഡ്രൈവറുടെ കൃത്യനിര്‍വഹണത്തിന് തടസ്സം സൃഷ്ടിച്ചു, കാല്‍നട യാത്രക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഡിജിപിക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും പരാതി നല്‍കിയത്.

Published

on

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എം.എല്‍.എക്കുമെതിരെ പരാതി. കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് യദുകൃഷ്ണനാണ് പരാതിനല്‍കിയത്. ട്രാഫിക് നിയമ ലംഘനം, കെഎസ്ആര്‍ടിസി ഡ്രൈവറുടെ കൃത്യനിര്‍വഹണത്തിന് തടസ്സം സൃഷ്ടിച്ചു, കാല്‍നട യാത്രക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഡിജിപിക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും പരാതി നല്‍കിയത്. കമ്മീഷണര്‍ ഓഫീസില്‍ എത്തി പരാതി നല്‍കിയത്.

മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെ പിരിച്ചുവിടണമെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ പ്രമേയം പാസാക്കിയിരുന്നു. മേയര്‍ക്ക് ഭരണപക്ഷം നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. മേയറുടെ നടപടി മാതൃകാപരമാണ് എന്ന് ഡപ്യൂട്ടി മേയര്‍ പി കെ രാജു പറഞ്ഞു.

അതേസമയം ബസ്സില്‍ നിന്ന് യാത്രക്കാര്‍ ഇറക്കിവിട്ടത് അംഗീകരിക്കാനാവില്ല എന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ഭരണ പക്ഷവുമായി വാക്കേറ്റം നടന്നതിനെ തുടര്‍ന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചു. ബിജെപി കൗണ്‍സിലര്‍മാര്‍ നടുത്തളത്തില്‍ മുദ്രാവാക്യം ഉയര്‍ത്തി. തലസ്ഥാന ജനതയുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന പ്രവൃത്തിയാണ് മേയറുടേത് എന്ന് കൗണ്‍സിലര്‍മാര്‍ പറഞ്ഞു.

Continue Reading

kerala

ശോഭ സുരേന്ദ്രനെ തള്ളി ബിജെപി വൈസ് പ്രസിഡന്റ് രഘുനാഥ്

ഇത്തരം കളങ്കിത കൂട്ടുകെട്ട് പൊതുപ്രവര്‍ത്തകര്‍ക്ക് ഭൂഷണമല്ലെന്നും പി രഘുനാഥ് ഫെയ്സ്ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു.

Published

on

ബിജെപി നേതാവ് ശോഭ സുരേന്ദ്രനെ തള്ളിപ്പറഞ്ഞ് പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് പി രഘുനാഥ്. ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല. ദല്ലാളുമാര്‍ പറയുന്നത് ഒരിക്കലും വിശ്വസിക്കാനാവില്ല. ഇത്തരം കളങ്കിത കൂട്ടുകെട്ട് പൊതുപ്രവര്‍ത്തകര്‍ക്ക് ഭൂഷണമല്ലെന്നും പി രഘുനാഥ് ഫെയ്സ്ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു.

ബിജെപിയില്‍ മറ്റ് പാര്‍ട്ടിക്കാര്‍ ചേരുന്നത് കഴിഞ്ഞ 10 വര്‍ഷത്തെ നരേന്ദ്ര മോദിജിയുടെ നേതൃത്വവും ഭരണമികവും കണ്ട് അതില്‍ ആകൃഷ്ടരായതുകൊണ്ടാണ്. കേരളത്തിലെ മോദിജി തരംഗം ചര്‍ച്ചയാക്കാതിരിക്കാനുള്ള ഗൂഢ പദ്ധതിയാണ് മാധ്യമങ്ങള്‍ നടത്തിയതെന്നും രഘുനാഥ് ആരോപിച്ചു.

രഘുനാഥിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ദല്ലാളുമാര്‍ പറയുന്നത് ഒരിക്കലും വിശ്വസിക്കാനാവില്ല. … ഇത്തരം കളങ്കിതകൂട്ടുകെട്ട് പൊതു പ്രവര്‍ത്തകര്‍ക്ക് ഭൂഷണമല്ല….

BJP യില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല….. BJP യില്‍ കൃത്യമായ സംഘടനാ വ്യവസ്ഥയുണ്ട്ന്ന് പ്രവര്‍ത്തകര്‍ക്കും പൊതു സമൂഹത്തിനും അറിയാം… വിവാദങ്ങള്‍ കോണ്‍ഗ്രസ്സിന് വേണ്ടി മാധ്യമങ്ങള്‍ സൃഷ്ടിച്ചതാണോയെന്ന് പരിശോധിക്കണം. കോണ്‍ഗ്രസിന്റെ വാദങ്ങളും ആരോപണങ്ങളും ശരിയാന്നെന്ന് വരുത്താനുള്ള നീക്കമാണ് ദല്ലാളുമാര്‍ മാധ്യമങ്ങളിലൂടെ ശ്രമിച്ചത്… കേരളത്തിലെ മോദിജി തരംഗം ചര്‍ച്ചയാക്കാതിരിക്കാനുള്ള ഗൂഡ പദ്ധതിയാണ് മാധ്യമങ്ങള്‍ തെരഞ്ഞെടുപ്പ് ദിവസം നടത്തിയത്. ബിജെപിയില്‍ മറ്റ് പാര്‍ട്ടിക്കാര്‍ ചേരുന്നത് കഴിഞ്ഞ 10 വര്‍ഷത്തെ നരേന്ദ്ര മോദിജിയുടെ നേതൃത്വവും ഭരണമികവും കണ്ട് അതില്‍ ആകൃഷ്ടരായതുകൊണ്ടാണ്.

 

Continue Reading

Trending