Connect with us

kerala

വയനാട് കലക്ടര്‍ അദീല അബ്ദുല്ല ചരിത്രനേട്ടത്തിനരികെ; പ്രധാനമന്ത്രിയുടെ പുരസ്‌കാരത്തിനുള്ള പട്ടികയുടെ ആദ്യ നാലില്‍

. 718 കലക്ടര്‍മാരില്‍ നിന്നും തയാറാക്കിയ 12 പേരുടെ ചുരുക്കപ്പട്ടികയില്‍ നേരത്തെ അദീല ഇടം നേടിയിരുന്നു

Published

on

കല്‍പറ്റ: ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന പ്രധാനമന്ത്രിയുടെ പുരസ്‌കാരത്തിനുള്ള അവസാന നാല് പേരുടെ പട്ടികയില്‍ വയനാട് കലക്ടര്‍ ഡോ. അദീല അബ്ദുല്ലയും. 718 കലക്ടര്‍മാരില്‍ നിന്നും തയാറാക്കിയ 12 പേരുടെ ചുരുക്കപ്പട്ടികയില്‍ നേരത്തെ അദീല ഇടം നേടിയിരുന്നു.പ്രവര്‍ത്തന മികവിന് രാജ്യത്തെ മികച്ച കലക്ടര്‍മാര്‍ക്ക് നല്‍കുന്ന പുരസ്‌കാരമാണിത്.

മുന്‍ഗണനാ മേഖലയിലെ സമഗ്ര വികസനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരത്തിനുള്ള പട്ടിക തയാറാക്കുന്നത്. അദീലയടക്കം ദക്ഷിണേന്ത്യയില്‍ നിന്ന് അഞ്ച് കലക്ടര്‍മാരാണ് പ്രാഥമിക പട്ടികയില്‍ ഇടം നേടിയിരുന്നത്. പ്രവര്‍ത്തന നേട്ടങ്ങളെ കുറിച്ച് കലക്ടര്‍മാര്‍ 15 മിനിറ്റ് ദൈര്‍ഘ്യമുള്ള പവര്‍ പോയിന്റ് അവതരണം നടത്തിയിരുന്നു. കാര്‍ഷിക മേഖലയില്‍ കൂടുതല്‍ പദ്ധതിക്ക് വായ്പ ലഭ്യമാക്കിയതടക്കമുള്ള പ്രവര്‍ത്തനങ്ങളാണ് അദീലക്ക് സഹായകമായത്.

മലബാറില്‍ നിന്ന് സിവില്‍ സര്‍വീസ് പരീക്ഷ പാസാവുന്ന ആദ്യ മുസ്‌ലിം വനിതയെന്ന ചരിത്ര നേട്ടത്തിനുടമയാണ് ഡോ. അദീല അബ്ദുല്ല. മറ്റ് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയായിട്ടും വയനാട് ജില്ലയിലെ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ അദീല അബ്ദുല്ല മികച്ച പ്രവര്‍ത്തനമായിരുന്നു കാഴ്ച്ചവെച്ചത്. 34കാരിയായ അദീല അബ്ദുല്ല 2012 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. കോഴിക്കോട് കുറ്റിയാടി സ്വദേശിയായ അദീല 2019 നവംബറിലാണ് വയനാട് ജില്ല കലക്ടറായി ചുമതലയേറ്റത്.

കുറ്റിയാടി വടയം സ്വദേശി നെല്ലിക്കണ്ടി അബ്ദുല്ലയുടെയും നാദാപുരം ടി.ഐ.എം ഗേള്‍സ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപികയായിരുന്ന ബിയ്യാത്തുവിന്റെയും മകളാണ്. പെരിന്തല്‍മണ്ണ ഏലംകുളംകുന്നക്കാവ് സ്വദേശിയായ ഡോ. റബീഹ് ആണ് ഭര്‍ത്താവ്.

kerala

ഐസിയു പീഡനക്കേസ്; ഡോക്ടര്‍ക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവ്

മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ മൊഴി രേഖപ്പെടുത്തിയ ഡോ.പ്രീതിക്കെതിരെ അതിജീവിത നല്‍കിയ പരാതിയില്‍ പുനരന്വേഷണത്തിന്‍ ഉത്തരവിറക്കി

Published

on

കോഴിക്കോട്: മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ മൊഴി രേഖപ്പെടുത്തിയ ഡോ.പ്രീതിക്കെതിരെ അതിജീവിത നല്‍കിയ പരാതിയില്‍ പുനരന്വേഷണത്തിന്‍ ഉത്തരവിറക്കി.പീഡനക്കേസില്‍ ഡോ.പ്രീതി തന്റെ മൊഴി പൂര്‍ണമായും രേഖപ്പെടുത്തിയില്ലെന്ന് അതിജീവിത സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്.ഈ കേസിലെ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്ന് അതിജീവിത ആവിശ്യപ്പെട്ടിട്ടും കമ്മിഷണര്‍ നല്‍കിയില്ല.ഇതിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് അതിജീവിത കമ്മിഷണര്‍ ഓഫിസിന് സമീപത്ത് സമരം ആരംഭിച്ചിരുന്നു.

അതിജീവിത ആവശ്യപ്പെട്ട റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തരമേഖല ഐജി കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി. ഡോ.പ്രീതിക്കെതിരായ പരാതിയില്‍ എസിപി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കാനാണ് നിര്‍ദേശം നല്‍കിയത്. ഇതിനു പിന്നാലെ അതിജീവിത സമരം അവസാനിപ്പിക്കുകയായിരുന്നു. ഡോ. പ്രീതിക്കെതിരെ പുനരന്വേഷണം നടത്തണമെന്നും അതിജീവിത ആവശ്യപ്പെട്ടിരുന്നു.

Continue Reading

kerala

മുഖ്യമന്ത്രിയുടെ വിദേശയാത്ര ഒളിച്ചോട്ടം;വിമര്‍ശിച്ച് കെ.സുധാകരന്‍

കേരളം ദുരിതത്തില്‍ നില്‍ക്കുമ്പേള്‍ മുഖ്യമന്ത്രി ഒളിച്ചോടിയെന്ന് കെ.സുധാകരന്‍ വിമര്‍ശിച്ചു

Published

on

കെച്ചി: കേരളം ദുരിതത്തില്‍ നില്‍ക്കുമ്പേള്‍ മുഖ്യമന്ത്രി ഒളിച്ചോടിയെന്ന് കെ.സുധാകരന്‍ വിമര്‍ശിച്ചു.യാത്ര സ്പോണ്‍സര്‍ഷിപ്പാണെങ്കില്‍ അതു പറയണമെന്നും കെ സുധാകരന്‍ പറഞ്ഞു.കെപിസിസി അധ്യക്ഷ സ്ഥാനം എ പ്പേള്‍ വേണമെങ്കിലും ഏറ്റെടുക്കാമെന്നും പാര്‍ട്ടിയില്‍ പ്രശനങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Continue Reading

kerala

ഉഷ്ണതരംഗം മൂലം മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ്
കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവിശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണ രൂപം

നമ്മുടെ സംസ്ഥാനം ഏറ്റവും കഠിനമായ ഉഷ്ണതരംഗം നേരിടുകയാണ്. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പില്‍ കേരളവും ഉള്‍പ്പെട്ടിരിക്കുന്നു. വേനല്‍ച്ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് മരണമടഞ്ഞത്. ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

ദിവസ വേതനത്തിന് ജോലി ചെയ്ത് അന്നന്നത്തെ അന്നം നേടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ പൊള്ളുന്ന വെയിലില്‍ ജോലി ചെയ്യണ്ട അവസ്ഥയിലാണ്. ഇതില്‍ അതിഥി തൊഴിലാളികളും ഉള്‍പ്പെടുന്നു. ഇവരുടെ ജീവനോപാധിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുകയും വേണം.

അതോടൊപ്പം കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.

കുടിവെള്ള ക്ഷാമവും സംസ്ഥാനത്ത് രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടലുണ്ടാകണം.

Continue Reading

Trending