Connect with us

india

പ്രാദേശിക നേതാക്കള്‍ പോര; ബംഗാളിലെ ഓപറേഷന്‍ അമിത് ഷാ നേരിട്ട്

ഈയിടെ നടത്തിയ പുനഃസംഘടനയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത അമര്‍ഷമുണ്ട്

Published

on

കൊല്‍ക്കത്ത: അടുത്ത വര്‍ഷം നടക്കുന്ന പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പിന്റെ പ്രചാരണതന്ത്രങ്ങള്‍ നേരിട്ട് ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ഡല്‍ഹിയില്‍ ഷായുടെ അധ്യക്ഷതയില്‍ ബിജെപി നേതാക്കള്‍ യോഗം ചേര്‍ന്നു. സംസ്ഥാന പുനഃസംഘടനയില്‍ മുന്‍ തൃണമൂല്‍ നേതാക്കള്‍ക്ക് മേധാവിത്വം കിട്ടയതിന്റെ അസ്വാരസ്യങ്ങള്‍ പുകഞ്ഞു നില്‍ക്കുന്നതിനിടെയായിരുന്നു യോഗം.

സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്, ദേശീയ ഉപാധ്യക്ഷന്‍ മുകുള്‍ റോയ്, ഇടഞ്ഞു നില്‍ക്കുന്ന മുന്‍ ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ശനിയാഴ്ച നടന്ന പുനഃസംഘടനയിലാണ് രാഹുല്‍ സിന്‍ഹയുടെ സ്ഥാനം തെറിച്ചിരുന്നത്. തൃണമൂല്‍ വിട്ടു വന്ന യുവ നേതാവ് അനുപം ഹസ്രയാണ് ഇദ്ദേഹത്തിന്റെ സ്ഥാനത്തെത്തിയത്. കേന്ദ്ര നേതാക്കളായ ജെപി നദ്ദ, കൈലാശ് വിജയവാര്‍ഗിയ, ശിവപ്രകാശ്, അരവിന്ദ് മേനോന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ബംഗാളിലെ സംഘടനാ ചുമതലയുള്ള നേതാക്കളാണ് ശിവപ്രകാശും വിജയവാര്‍ഗിയയും.

2021ല്‍ ഏതു വിധേയനയും അധികാരത്തിലെത്തണം എന്ന നിര്‍ദേശമാണ് ഷാ നേതാക്കള്‍ക്ക് മുമ്പില്‍ വച്ചിട്ടുള്ളത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 42 സീറ്റില്‍ 18 ഇടത്ത് ജയിച്ചതാണ് ബിജെപിക്ക് പ്രതീക്ഷയേകുന്നത്. എന്നാല്‍ ഇത് എളുപ്പമാകില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. യോഗത്തില്‍ മണ്ഡലം തിരിച്ചുള്ള കാര്യങ്ങള്‍ ചെയ്തില്ലെന്നും പ്രധാന വിഷയങ്ങളാണ് ചര്‍ച്ചയ്ക്ക് എടുത്തത് എന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ദിലീപ് ഘോഷ്

പ്രചാരണച്ചുമതല മുകുള്‍ റോയിക്ക് നല്‍കും എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വിഷയത്തില്‍ അമിത് ഷാ നേരിട്ട് ഇടപെടുന്നത്. നിരവധി തൃമണൂല്‍ നേതാക്കളെ ബിജെപിയിലെത്തിച്ചതും റോയിക്ക് ഗുണകരമാകും എന്നായിരുന്നു വിലയിരുത്തല്‍.

അതിനിടെ, ഈയിടെ നടത്തിയ പുനഃസംഘടനയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത അമര്‍ഷമുണ്ട്. ഡല്‍ഹിയിലേക്കുള്ള രാഹുല്‍ സിന്‍ഹയുടെ യാത്രയ്ക്കിടെ നൂറു കണക്കിന് പേര്‍ പുനഃസംഘടനയ്‌ക്കെതിരെ സംസാരിച്ചിരുന്നു. വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ സിന്‍ഹയുടെ കാര്‍ തടഞ്ഞ പ്രവര്‍ത്തകര്‍, ബിജെപിയെ തൃണമൂലിന്റെ ബി ടീമാകാന്‍ അനുവദിക്കില്ല എന്ന് പറയുകയും ചെയ്തിരുന്നു. ക്ഷണിച്ചതു പ്രകാരമാണ് ഡല്‍ഹിക്ക് പോകുന്നത് എന്നും തിരിച്ചു വന്ന ശേഷം എല്ലാം പറയാം എന്നുമാണ് സിന്‍ഹ അനുയായികളോട് പറഞ്ഞിരുന്നത്.

ഒക്ടോബര്‍ 22ന് ആരംഭിക്കുന്ന ദുര്‍ഗാ പൂജയ്ക്ക് തൊട്ടു മുമ്പ് അമിത് ഷാ ബംഗാള്‍ സന്ദര്‍ശിക്കുമെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം ദുര്‍ഗാപൂജയ്ക്കും ഷാ സംസ്ഥാനത്തെത്തിയിരുന്നു. ഇനി ആറു മാസം മാത്രമാണ് തെരഞ്ഞെടുപ്പിനായി ശേഷിക്കുന്നത്.

india

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് മെയ് ഒന്ന് മുതല്‍ ഗതാഗത നിയന്ത്രണം

Published

on

ഊട്ടി സമ്മര്‍ സീസണ്‍ തുടങ്ങുന്നത് കൊണ്ട് 1.5.2024 മുതല്‍ 30.5.2024 വരെ ഊട്ടിയില്‍ ട്രാഫിക് നിയമങ്ങള്‍ മാറ്റം വരുത്തിയിട്ടുണ്ട് വരുന്ന വാഹനങ്ങളില്‍ ഊട്ടി ടൗണില്‍ പ്രവേശിക്കാന്‍ പറ്റുകയില്ല. ഊട്ടി ടൗണ്ഡ് ഔട്ടര്‍സൈഡുകളില്‍ വണ്ടികള്‍ക്ക് പാര്‍ക്കിംഗ് കൊടുത്ത് അവിടുന്ന് ഗവണ്‍മെന്റ് ബസ്സില്‍ പോയി ചുറ്റിക്കണ്ട് തിരിച്ച് അതേ വണ്ടിയില്‍ അവിടെ കൊണ്ടുപോയി വിടും.

അതുമാത്രമല്ല ഈ കൊല്ലം തമിഴ്‌നാട് പോലീസ് ഒരു മാപ്പ് റെഡിയാക്കിയിട്ടുണ്ട് അത് ചെറിയ വാഹനങ്ങള്‍ക്ക് ഉള്ളതാണ് നമ്മള്‍ ഊട്ടി എന്റര്‍ ആവുമ്പോള്‍ തന്നെ ഒരു പോലീസ് ഒരു പേപ്പര്‍ തരും. ആ പേപ്പറില്‍ കാണുന്ന ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുക സ്‌കാന്‍ ചെയ്യുമ്പോള്‍ നമ്മള്‍ക്ക് ആ സ്‌കാനില്‍ റൂട്ട് മാപ്പ് കാട്ടിത്തരും ആ റൂട്ട് മാപ്പ് പ്രകാരം മാത്രമേ പോകാന്‍ പാടുള്ളൂ ഇത് പോലീസിന്റെ സ്ട്രിക്ട് ഓര്‍ഡര്‍ ആണ് വേറെ റൂട്ട് മാറി പോകാന്‍ പാടില്ല വരുന്ന വാഹനങ്ങള്‍ കുന്നൂര്‍ വഴി വരികയും ആവിന്‍ പാല്‍ പാര്‍ക്കിങ്ങില്‍ പാര്‍ക്ക് ചെയ്യുകയും വേണം. തിരിച്ചു പോകുന്ന വാഹനങ്ങള്‍ കോത്തഗിരി വഴി പോവുകയും ചെയ്യണം ഗൂഡല്ലൂര്‍ വഴി വരുന്ന വാഹനങ്ങള്‍ എച്ച്പിഎഫിന്റെ അവിടെ പാര്‍ക്ക് ചെയ്യുകയും ചെയ്യണം.

Continue Reading

india

ഹജ്ജ് മൂന്നാം ഗഡു: തീയതി മേയ് നാലുവരെ നീട്ടി

അ​പേ​ക്ഷ​ക​ർ രേ​ഖ​പ്പെ​ടു​ത്തി​യ ഹ​ജ്ജ് എം​ബാ​ർ​ക്കേ​ഷ​ൻ പോ​യ​ന്റ് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബാ​ക്കി തു​ക അ​ട​ക്കേ​ണ്ട​ത്.

Published

on

സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി മു​ഖേ​ന ഈ ​വ​ർ​ഷം ഹ​ജ്ജി​ന് പോ​കു​ന്ന​വ​രു​ടെ മൂ​ന്നാം ഗ​ഡു അ​ട​ക്കേ​ണ്ട സ​മ​യ​പ​രി​ധി മേ​യ് നാ​ല് വ​രെ നീ​ട്ടി. അ​പേ​ക്ഷ​ക​ർ രേ​ഖ​പ്പെ​ടു​ത്തി​യ ഹ​ജ്ജ് എം​ബാ​ർ​ക്കേ​ഷ​ൻ പോ​യ​ന്റ് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബാ​ക്കി തു​ക അ​ട​ക്കേ​ണ്ട​ത്.

തീ​ർ​ഥാ​ട​ക​ർ ക​വ​ർ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ച് ഹ​ജ്ജ് ക​മ്മി​റ്റി വെ​ബ്സൈ​റ്റ് പ​രി​ശോ​ധി​ച്ചാ​ൽ അ​ട​ക്കേ​ണ്ട തു​ക സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ല​ഭി​ക്കും.

Continue Reading

crime

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വയലില്‍ ഉപേക്ഷിച്ച് കടന്ന നാലംഗ സംഘം പിടിയില്‍

ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Published

on

പറ്റ്ന: ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍.ഉത്തരാഗണ്ഡിലെ ഹരിദ്വാര്‍ സ്വദേശികളായ ഷേര്‍ സിംഗ ്(55), ആകാശ് സിംഗ് (27), ബ്രിജ്ലാല്‍ സിംഗ് (30), ഷയാമു സിംഗ ്(25) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കിഷന്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹലീം ചൗക്കിലുള്ള വീട്ടില്‍ നിന്ന് യുവതിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

യുവതിയെ ഒരു ചോളത്തോട്ടത്തില്‍ എത്തിച്ച് ക്രൂരമായി മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടില്‍ എത്തിയ യുവതി കുടുംബത്തോട് വിവരം പറയുകയും ഉടന്‍ തെന്നെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പൊലീസ് നടത്തിയ അന്വോഷണത്തില്‍ അരാരിയ ജില്ലയിലെ മഹല്‍ഗാവില്‍ നിന്ന് പ്രതികളെ പിടികൂടുകയും ഐപിസി 363,366,376 ഡി,506,34 വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

 

Continue Reading

Trending