Connect with us

kerala

ശിവശങ്കറിനെ പ്രവേശിപ്പിച്ചത് ഭാര്യ ഡോക്ടറായ ആശുപത്രിയില്‍

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ പ്രവേശിപ്പിച്ചത് ഭാര്യ ഡോക്ടറായി ജോലി ചെയ്യുന്ന ആശുപത്രിയില്‍. ശിവശങ്കറിന്റെ ഭാര്യ ഇതേ ആശുപത്രിയില്‍ നെഫ്രോളജിസ്റ്റ് ആണ്. ഈ വിഭാഗത്തിന്റെ മേധാവിയും ഇവര്‍ തന്നെ

Published

on

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ പ്രവേശിപ്പിച്ചത് ഭാര്യ ഡോക്ടറായി ജോലി ചെയ്യുന്ന ആശുപത്രിയില്‍. ശിവശങ്കറിന്റെ ഭാര്യ ഇതേ ആശുപത്രിയില്‍ നെഫ്രോളജിസ്റ്റ് ആണ്. ഈ വിഭാഗത്തിന്റെ മേധാവിയും ഇവര്‍ തന്നെ.

ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശിവശങ്കറിനെ കൊണ്ടു പോകാന്‍ വീട്ടിലെത്തിയത്. സ്വകാര്യ കാര്‍ ഒഴിവാക്കി കസ്റ്റംസിന്റെ കാറില്‍ തന്നെ കൊണ്ടു പോകാനായിരുന്നു അധികൃതരുടെ തീരുമാനം.

യാത്രക്കിടയില്‍ ശിവശങ്കറിന് നെഞ്ചുവേദന അനുഭവപ്പെട്ടു. ഇതേ തുടര്‍ന്ന് വീട്ടുകാരെ വിവരം അറിയിക്കുകയും, ഭാര്യയുടെ നേതൃത്വത്തില്‍ അതേ വാഹനത്തില്‍ തന്നെ കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ശിവശങ്കറിനെ ഇന്ന് ആന്‍ജിയോഗ്രം നടത്തും. ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കാര്‍ഡിയാക് ഐസിയുവിലാണ് അദ്ദേഹം ഇപ്പോള്‍ ഉള്ളത്.

 

kerala

കൊല്ലത്ത് ഇടിമിന്നലേറ്റ് അറുപ്പത്തിയഞ്ചുകാരന്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

സെന്റ് മേരീസ് ക്യാഷ്യു ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു.

Published

on

കൊല്ലം കിഴക്കേകല്ലട ഓണമ്പലത്ത് ഇടിമിന്നലേറ്റ് കശുവണ്ടി ഫാക്ടറി ജീവനക്കാരന്‍ മരിച്ചു. അടൂര്‍ മണ്ണടി സ്വദേശി തുളസീധരന്‍പിള്ള(65)ആണ് മരിച്ചത്. സെന്റ് മേരീസ് ക്യാഷ്യു ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു.

വൈകുന്നേരം 3.45 ഓടുകൂടിയായിരുന്നു തുളസീധരന്‍പിള്ളക്ക് മിന്നലേറ്റത്. ഫാക്ടറിയില്‍ നിന്നും ചായ കുടിക്കാന്‍ പുറത്ത് പോയിട്ട് തിരികെ വന്നപ്പോഴാണ് മിന്നല്‍ ഏറ്റത്.

മുട്ടം സ്വദേശിയായ പ്രസന്നകുമാരിക്കു (54) ഇടിമിന്നലില്‍ പരിക്കേറ്റിട്ടുണ്ട്. കിഴക്കേ കല്ലടയിലുള്ള കശുവണ്ടി ഫാട്കറിയിലെ ജീവനക്കാരിയാണ് ഇവര്‍. ഇവര്‍ കുണ്ടറ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

Continue Reading

EDUCATION

എം.ജി സര്‍വകലാശാല പി.ജി: M.G CAT ; ഓൺലൈൻ രജിസ്ട്രേഷൻ മെയ് 5 വരെ

അവസാന സെമസ്റ്റർ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം.

Published

on

മഹാത്മാ ഗാന്ധി സർവകലാശാലയിലെ പഠന വകുപ്പുകളിലും ഇന്റർ സ്‌കൂൾ സെന്ററുകളിലും നടത്തുന്ന നാഷണല്‍ അസസ്‌മെന്‍റ് ആന്‍റ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്‍റെ നാലാം സൈക്കിള്‍ റീ അക്രഡിറ്റേഷനില്‍ എ പ്ലസ് പ്ലസ് ഗ്രേഡ് നേടിയ സര്‍വകലാശാലയിലെ വിപുല സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി എം.എ, എം.എസ്.സി, എം.ടി.ടി.എം, എൽ.എൽ.എം. എം.എഡ്, എം.പി.ഇ.എസ്, എം.ബി.എ പ്രോഗ്രാമുകളിൽ 2024 വർഷത്തെ പൊതു പ്രവേശന പരീക്ഷയ്ക്ക് 05.05.2024 വരെ ഓൺലൈനിൽ രജിസ്റ്റർ ചെയ്യാം.

.അവസാന സെമസ്റ്റർ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
ഇവർ സർവകലാശാല നിശ്ചയിക്കുന്ന തീയതിക്കുള്ളിൽ യോഗ്യത നേടിയിരിക്കണം.

. അപേക്ഷാ ഫീസ്
ഓരോ പ്രോഗ്രാമിനും പൊതുവിഭാഗത്തിന് 1200 രൂപയും എസ്.സി, എസ്.ടി വിഭാഗത്തിന് 600 രൂപയും

.പ്രവേശന പരീക്ഷ
മെയ് 17,18 തീയതികളിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളിൽ

.എം.ബി.എ ഒഴികെയുള്ള പ്രോഗ്രാം👇🏻
https://cat.mgu.ac.in/
0481 2733595
cat@mgu.ac.in

.എം.ബി.എ പ്രോഗ്രാം👇🏻
https://smbsadmissions.mgu.ac.in/
0481 2733367
smbs@mgu.ac.in

Continue Reading

kerala

‘കെഎസ്ആർടിസി ഡ്രൈവറുടെ കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിച്ചു’; ആര്യാ രാജേന്ദ്രനെതിരെ പരാതിനൽകി കെഎസ്‌യു

ട്രാഫിക് നിയമ ലംഘനം, കെഎസ്ആര്‍ടിസി ഡ്രൈവറുടെ കൃത്യനിര്‍വഹണത്തിന് തടസ്സം സൃഷ്ടിച്ചു, കാല്‍നട യാത്രക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഡിജിപിക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും പരാതി നല്‍കിയത്.

Published

on

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എം.എല്‍.എക്കുമെതിരെ പരാതി. കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് യദുകൃഷ്ണനാണ് പരാതിനല്‍കിയത്. ട്രാഫിക് നിയമ ലംഘനം, കെഎസ്ആര്‍ടിസി ഡ്രൈവറുടെ കൃത്യനിര്‍വഹണത്തിന് തടസ്സം സൃഷ്ടിച്ചു, കാല്‍നട യാത്രക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഡിജിപിക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും പരാതി നല്‍കിയത്. കമ്മീഷണര്‍ ഓഫീസില്‍ എത്തി പരാതി നല്‍കിയത്.

മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെ പിരിച്ചുവിടണമെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ പ്രമേയം പാസാക്കിയിരുന്നു. മേയര്‍ക്ക് ഭരണപക്ഷം നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. മേയറുടെ നടപടി മാതൃകാപരമാണ് എന്ന് ഡപ്യൂട്ടി മേയര്‍ പി കെ രാജു പറഞ്ഞു.

അതേസമയം ബസ്സില്‍ നിന്ന് യാത്രക്കാര്‍ ഇറക്കിവിട്ടത് അംഗീകരിക്കാനാവില്ല എന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ഭരണ പക്ഷവുമായി വാക്കേറ്റം നടന്നതിനെ തുടര്‍ന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചു. ബിജെപി കൗണ്‍സിലര്‍മാര്‍ നടുത്തളത്തില്‍ മുദ്രാവാക്യം ഉയര്‍ത്തി. തലസ്ഥാന ജനതയുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന പ്രവൃത്തിയാണ് മേയറുടേത് എന്ന് കൗണ്‍സിലര്‍മാര്‍ പറഞ്ഞു.

Continue Reading

Trending