Video Stories
കരള്‍മാറ്റ ശസ്ത്രക്രിയക്ക് ഒരു ലക്ഷമോ? വടക്കാഞ്ചേരിയുടെ പ്രചരണത്തിന്റെ വാസ്തവം

രഞ്ജിത് മാമ്പിള്ളി എഴുതുന്നു:
ഈ അടുത്ത് പിന്നെയും ആരോ ഷെയർ ചെയ്തൊരു ജേക്കബ് വടക്കഞ്ചേരിയുടെ ഒരു വീഢിയൊ കണ്ടു. പല പ്രാവശ്യം ഈ വീഢിയൊ കണ്ടിട്ടുണ്ട്. കേൾക്കുമ്പോളൊക്കെ ചിരി വരുന്ന ഒരു വാചകം ആ വീഢിയോയിലുണ്ട്.
“വെറും ഒരു ലക്ഷം രൂപ പോലും ചിലവില്ലാത്ത കരൾമാറ്റ ശസ്‌ത്രക്രിയയ്‌ക്ക് വാങ്ങുന്നത് വില 30 ലക്ഷം”
മോഢേണ് മെഡിസിൻറെ ചൂഷണമാണ് വടക്കഞ്ചേരി ഉദ്ദേശിക്കുന്നത്. പക്ഷെ, മുപ്പത് ലക്ഷം വാങ്ങുന്ന ആശുപത്രിയും; മുപ്പതു ലക്ഷമില്ല ഒരു ലക്ഷമേ ഉള്ളു എന്നവകാശപ്പെടുന്ന വടക്കഞ്ചേരിയും തത്വത്തിൽ ഒരേ കാര്യമാണ് ചെയ്യുന്നത്. ആതുര ശുശ്രൂഷയെ ഒരു ഫ്രീ മാർക്കെറ്റ് കമ്മോഡിറ്റിയായാണ് രണ്ട് പേരും കാണുന്നത്. പെട്രോൾ, പേന, മേശ, കസേര, കാറ് എന്ന പോലൊരു ചരക്ക് മാത്രമാണ് വൈദ്യ ശുശ്രൂഷ എന്നാണ് രണ്ട് പേരും പറയാതെ പറയുന്നത്.ഇത് കേൾക്കുന്ന ശരാശരി ഒരു ശ്രോതാവിനെ അതിനെ ചൂഷണമായി ധരിപ്പിക്കാനുള്ള പ്രാസംഗ്യ ഗുണം വടക്കഞ്ചേരിക്കുണ്ട്.
ഇവിടെ അമേരിക്കയിൽ ഒരു കഷ്ണം ചക്ക വാങ്ങണമെങ്കിൽ $5 – $12 ആകും. ഞാനൊരു വീഢിയൊ ഇറക്കുന്നു എന്ന് വെയ്‌ക്കുക. “ഞങ്ങടെ നാട്ടിൽ ചുമ്മാ വീണ് അളിഞ്ഞ് പോകുന്ന ഈ സാധനത്തിനാണോ $12. വെറും 10 സെൻറ് പോലും വിലയില്ലാത്ത സാധനമാണിത്”. ആരും ചിരിച്ചു പോകും. കാരണം ചക്ക എന്നത് കമ്മോഡിറ്റി ആണെന്നും. അതിൻറെ വില മാർക്കെറ്റിൻറെ സപ്ലൈ – ഡിമാൻറ് ഇക്വേഷനിൽ അധിഷ്ഠിതമാണെന്നും, അമേരിക്കയിലെങ്ങും പ്ലാവില്ലാത്തത് കാരണം ചക്ക ഇറക്കുമതി ചെയ്യുന്നതാണെന്നും അതിനാലാണ് അതിന് $12 വില എന്നും എല്ലാവർക്കും അറിയാം.
ഇതാണ് ഒരു കമ്മോഡിറ്റിക്ക് ഞാൻ കാണുന്ന മതിപ്പു വിലയും (Percieved value), മാർക്കെറ്റ് കാണുന്ന വിലയും (Actual Value) തമ്മിലുള്ള വത്യാസം.
ഒരു വാദത്തിന് ജേക്കബ് വടക്കഞ്ചേരി പറയുന്നത് സമ്മതിക്കാം. ആതുര ശുശ്രൂഷ ഒരു കമ്മോഡിറ്റി തന്നെ. വടക്കഞ്ചേരി തൻറെ ശരീരത്തിൽ ചെയ്യുന്ന രണ്ട് “ഓപ്പറേഷനെ” ഉള്ളു. ഒന്ന് രാവിലെ പല്ലു തേയ്‌ക്കും. രണ്ടാമത് കക്കൂസിൽ പോയാൽ ചന്തി കഴുകും. പുള്ളിയുടെ ബോധത്തിൽ പല്ലു തേപ്പും, ചന്തു കഴുക്കും പോലെ വളരെ എളുപ്പമുള്ള പണിയാണ് കരൾ മാറ്റ ശസ്‌ത്രക്രിയ എന്നാണ് പുള്ളി പറയുന്നത്. അതിന് പുള്ളി ഒരു ലക്ഷം പോലും കൊടുക്കാൻ ഉദ്ദേശ്ശിക്കുന്നില്ല (വടക്കൻചേരിയുടെ Percieved value), സ്വാഭാവികം. പക്ഷെ, കേരളത്തിൽ കരൾ മാറ്റ ശസ്‌ത്രക്രിയ നടത്താൻ കെൽപ്പുള്ള ഡോക്ടർമ്മാർ നൂറിൽ താഴെയാണെന്നും. അതിൽ തന്നെ ശസ്ത്രക്രിയ വിജയ ശതമാനം കൂടുതലുള്ള ഡോക്ടർമ്മാർ തുലോം തുച്ഛമാണെന്നും അത് കൊണ്ടാണ് റേറ്റ് കൂടി ഇരിക്കുന്നതെന്നും വടക്കഞ്ചേരി മിണ്ടില്ല (Actual Value). അതും കൂടെ പറഞ്ഞാൽ പുള്ളിക്ക് ചൂഷണത്തിൻറെ ആങ്കിളിൽ കാര്യം ധരിപ്പിക്കാൻ ഒക്കില്ല. അദ്ദേഹത്തിന് തൻറെ പ്രകൄതി ചികിത്സ ബിസ്സിനസ്സ് വിൽക്കാൻ പറ്റില്ല.
വടക്കഞ്ചേരി തത്വത്തിൽ ഊട്ടി ഉറപ്പിക്കുന്നത് നമ്മുടെ പൊതു ബോധമാണ്. ചികിത്സ, അത് പ്രകൄതി ആയാലും, മോഡേണ് മെഡിസിനായാലും ഒരു കമ്മോഡിറ്റി ആണ്. മോഡേണ് മെഡിസിനിൽ അതിന് ഇത്രയാണ് വില, പ്രകൄതി ചികിത്സയിൽ അതിന് പത്തിലൊന്ന് വിലയേ ഉള്ളു. അതിനാൽ നിങ്ങൾ ഞാൻ നടത്തുന്ന ആശുപത്രികളിലേയ്‌ക്ക് വരൂ എന്നാണ് വടക്കഞ്ചേരി പറയുന്നത്. വടക്കഞ്വേരിയുടെ പ്രസംഗങ്ങൾ പുള്ളിയുടെ സെയിൽസ് പിച്ചാണ്.
ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയവയെ ഫ്രീ മാർക്കെറ്റ് ഇക്കണോമിയിൽ കൊണ്ട് കെട്ടാൻ പറ്റില്ല. ആരോഗ്യമുള്ള മനുഷ്യരും, വിദ്യാഭ്യാസമുള്ള പൌരൻമ്മാരുമുണ്ടെങ്കിലെ ഫ്രീ മാർക്കെറ്റ് ഇക്കണോമി വർക് ചെയ്യുകയുള്ളു. അതിനാൽ ഫ്രീ മാർക്കെറ്റ് ഇക്കണോമിയെ പരിപോഷിപ്പിക്കാനുള്ള ഇൻവെസ്‌റ്റ്മെൻറ് ആയി കണ്ട് വൈദ്യ ചികിത്സയും, വിദ്യഭ്യാസവും അത് നൽകുന്ന പോയിൻറിൽ ഫ്രീ ആയിരിക്കണം. ടാക്സായി അതിനുള്ള ചിലവ് കണ്ടെത്തണം. വടക്കഞ്ചേരിയുടെ വീഢിയൊ ഷെയർ ചെയ്തതിട്ട്, സാധനം വാങ്ങുമ്പൊ ബില്ലടിക്കാതെ വാങ്ങുകയും, ഇൻകം ടാക്സിൻറെ സമയത്ത് കള്ള വാടക ചീട്ട് ഉണ്ടാക്കുകയും ചെയ്താൽ പല്ലെടുക്കുന്നതിന് മുപ്പത് ലക്ഷം കൊടുക്കണ്ട സമയം വരും.
Video Stories
കട്ടപ്പനയില്‍ ലിഫ്റ്റ് തകര്‍ന്ന് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം
പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.

ഇടുക്കി കട്ടപ്പനയില്‍ ലിഫ്റ്റിനുള്ളില്‍ അകപ്പെട്ട് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം. പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് അപകടം. സ്ഥാപനത്തിലെ ലിഫ്റ്റ് തകരാറിലായത് പരിശോധിക്കാന്‍ സണ്ണി ലിഫ്റ്റിനുള്ളിലേക്ക് കയറിയ അതേ സമയം, ലിഫ്റ്റ് മുകളിലത്തെ നിലയിലേക്ക് അതിവേഗം ഉയര്‍ന്നുപൊങ്ങി ഇടിച്ചു നിന്നു. ഇതിനിടെ ലിഫ്റ്റിലേക്കുള്ള വൈദ്യുതിയും മുടങ്ങി.
ലിഫ്റ്റ് വെട്ടിപ്പൊളിച്ച് സണ്ണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലിഫ്റ്റില്‍ തലയിടിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം.
News
യമാല്‍ ബാഴ്സയില്‍ തുടരും; ക്ലബ്ബുമായി കരാര്‍ പുതുക്കി
ഇതോടെ 2031 വരെ യാമില്‍ ബാഴ്സയില്‍ തന്നെ തുടരും.

ബാഴ്സലോണ: സ്പാനിഷ് ക്ലബ് ബാഴ്സലോണയുമായി കരാര്‍ പുതുക്കി 17 കാരന്‍ ലാമിന്‍ യമാല്‍. ഇതോടെ 2031 വരെ യാമില്‍ ബാഴ്സയില്‍ തന്നെ തുടരും. സീസണ്‍ അവസാനിക്കവേയാണ് കാറ്റാലന്‍ ക്ലബ്ബുമായി ആറുവര്‍ഷത്തെക്ക് പുതിയ കരാറിലേക്കെത്തിയത്.
2023ല്‍ 15ാം വയസ്സിലാണ് യമാല്‍ ബാഴ്സയിലേക്ക് ചുവടുവെക്കുന്നത്. ലാ ലിഗയില്‍ 55 മത്സരങ്ങളില്‍നിന്നായി 18 ഗോളുകളും 25 അസിസ്റ്റുകളുമാണ് താരം നേടിയെടുത്തത്. ഹാന്‍സി ഫല്‍ക്ക് പരിശീലകനായി ചുമതലയെറ്റ ആദ്യ സീസണില്‍ തന്നെ ലാ ലിഗ, കോപ ഡെല്‍ റേ, സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടങ്ങള്‍ നേടി ടീം ശക്തി പ്രാപിച്ചു. ഈ ടീമുകളില്‍ തന്നെ ചരിത്രത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും യമാലിന് സ്വന്തമാണ്.
ജൂലൈയില്‍ 18 വയസ്സ് പൂര്‍ത്തിയാകുന്ന യമാല്‍ ബാഴ്സയ്ക്കായി 100 മത്സരങ്ങള്‍ കളിക്കുന്ന പ്രായം കുറഞ്ഞ കായികതാരം കൂടിയാണ്. വ്യത്യസ്ത ചാമ്പ്യന്‍ഷിപ്പുകളിലായി 115 മത്സരങ്ങളില്‍ നിന്ന് 25 ഗോളുകളാണ് യമാല്‍ നേടിയത്. സ്പെയിന് ദേശീയ ടീമിനായി 19 മത്സരങ്ങള്‍ കളിച്ചു. 2024 യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കിരീടം നേടിയ സ്പെയിന്‍ ദേശിയ ടീമിലും അംഗമായിരിന്നു. ഇത്തവണത്തെ ബാലന്‍ ഡി യോര്‍ സാധ്യത പട്ടികയിലും യമാല്‍ മുന്നിലുണ്ട്.
ക്ലബ് പ്രസിഡന്റ ജൊവാന്‍ ലപോര്‍ട്ട, സ്പോര്‍ട്ടിങ് ഡയറക്ടര്‍ ഡെകോ എന്നിവരുടെ സാന്നിധ്യത്തിലാണ് യമാല്‍ ക്ലബുമായുള്ള കരാര്‍ പുതുക്കിയത്.
film
രാജ്യസഭയിലേക്ക് കമല്‍ ഹാസന്‍; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് എംഎന്‍എം
തീരുമാനം ഡിഎംകെയുമായുള്ള ധാരണയില്‍

കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്. കമല്‍ ഹാസനെ പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി മക്കള്‍ നീതി മയ്യം പ്രഖ്യാപിച്ചു. ഡിഎംകെ പിന്തുണയോടെയാണ് കമല്‍ ഹാസന്‍ രാജ്യസഭയിലേക്കെത്തുന്നത്.
രാജ്യസഭയില്‍ ഒഴിവുവന്ന എട്ട് സീറ്റുകളിലേക്കാണ് ജൂണ്‍ 19-ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. അന്നുതന്നെയായിരിക്കും വോട്ടെണ്ണലും നടക്കുക. തമിഴ്നാട്ടിലെ ആറ് സീറ്റുകളില്‍ നാലെണ്ണം ഡിഎംകെ നേതൃത്വം നല്‍കുന്ന മുന്നണിക്കായിരിക്കും ലഭിക്കുക. ഇതില്‍ ഒരു സീറ്റിലേക്കാണ് കമല്‍ഹാസന്‍ എത്തുക.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള ചര്‍ച്ചകള്‍ക്കിടെ ഭരണകക്ഷിയായ ഡിഎംകെ എംഎന്‍എമ്മിന് ഒരു രാജ്യസഭാ സീറ്റ് അനുവദിച്ചിരുന്നു. എംഎന്‍എം ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല, പകരം രാജ്യസഭാ സീറ്റ് നല്‍കുകയായിരുന്നു.
നിര്‍വാഹക സമിതി അംഗങ്ങള്‍ ഡിഎംകെയുടെയും മറ്റ് സഖ്യകക്ഷികളുടെയും പിന്തുണയും കമല്‍ ഹാസന് തേടി.
-
film2 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്
-
kerala3 days ago
ജുബൈലില്‍ കോഴിക്കോട് സ്വദേശിനി മരണപ്പെട്ടു
-
india2 days ago
പാകിസ്ഥാന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചു; സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ എന്‍ഐഎ അറസ്റ്റ് ചെയ്തു
-
kerala3 days ago
കപ്പലപകടം; കണ്ടെയ്നറുകള്‍ കൊല്ലത്തെയും ആലപ്പുഴയിലെയും തീരത്തടിയുന്നു; ജാഗ്രത പാലിക്കണമെന്ന് പൊലീസ്
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; ‘യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും’; സണ്ണി ജോസഫ്
-
kerala3 days ago
മാനന്തവാടിയില്‍ യുവതി വെട്ടേറ്റ് മരിച്ച സംഭവം; പ്രതിയെയും കാണാതായ കുട്ടിയെയും കണ്ടെത്തി
-
kerala3 days ago
ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന് മുന്‍കൂര്‍ ജാമ്യമില്ല
-
kerala3 days ago
മുംബൈയിലും കനത്ത മഴ; വിമാനങ്ങള്‍ വൈകിയേക്കും