കോഴിക്കോട്: ‘ഗപ്പി’ സിനിമ വീണ്ടും റിലീസ് ചെയ്താല്‍ നിങ്ങള്‍ തിയ്യേറ്ററില്‍ വരുമോ എന്ന് സിനിമാതാരം ടോവിനോ തോമസ്. വളരെ അടുത്ത കാലത്ത് റിലീസ് ചെയത ഈ സിനിമ തിയ്യേറ്റര്‍ വിജയം നേടിയിരുന്നില്ല. ഇപ്പോള്‍ മൊബൈലിലും ലാപ്്‌ടോപ്പിലുമായി സിനിമ കണ്ടവര്‍ സിനിമയെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞതോടെയാണ് ടോവിനോ തോമസ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. നിര്‍മ്മാതാവ് ചോദിക്കാന്‍ പറഞ്ഞതോണ്ടാണ് ഈ ചോദ്യമെന്നും താരം പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഗപ്പിയുടെ റിറിലീസിംഗിന് നിങ്ങള്‍ തിയ്യേറ്ററിലെത്തുമോ എന്ന താരത്തിന്റെ ചോദ്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

പ്രൊഡ്യൂസര്‍ ചോദിക്കാന്‍ പറഞ്ഞതുകൊണ്ട് ചോദിക്കുവാ, ഗപ്പി തിയേറ്ററില്‍ നിന്ന് കാണാന്‍ പറ്റാഞ്ഞത് നഷ്ടമായിപ്പോയി എന്ന് ഒരു പാട് പേര്‍ പറഞ്ഞിരുന്നു. അതൊക്കെ ശരിക്കും ആത്മാര്‍ത്ഥമായി പറഞ്ഞതാണോ?
എങ്കില്‍ പടം റീ റിലീസ് ചെയ്യട്ടെ?
നിങ്ങളൊക്കെ പോയി കാണുവോ?
തിയേറ്ററില്‍ ആസ്വദിക്കാന്‍ പോന്ന ക്വാളിറ്റിയില്‍ ഒരുക്കിയ സിനിമ ലാപ് ടോപ്പിലും മൊബൈലിലും മാത്രം ഭൂരിപക്ഷം ആളുകള്‍ കാണുന്നതാണ് ഈ ചോദ്യം ചോദിക്കാന്‍ കാരണം.