News
‘ഒരിക്കലും കീഴടങ്ങില്ല’: അറബിയില്‍ ട്വീറ്റ് ചെയ്ത് മക്രോണ്‍- പ്രതിഷേധം കനക്കുന്നു
അറബ് ലോകത്ത് ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ക്കെതിരെ ബഹിഷ്‌കരണം വന്ന സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി മക്രോണ്‍ രംഗത്തെത്തിയത്.

പാരിസ്: തന്റെ പ്രസ്താവനയ്ക്ക് എതിരെ മുസ്‌ലിം ലോകത്ത് പ്രതിഷേധങ്ങള്‍ കനക്കുന്നതിന് പിന്നാലെ പ്രതികരണവുമായി ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മക്രോണ്‍. ഒരിക്കലും കീഴടങ്ങില്ല. സമാധാനത്തോടെ എല്ലാ അഭിപ്രായ വ്യത്യാസങ്ങളെയും ബഹുമാനിക്കുന്നു എന്നാണ് മക്രോണ്‍ അറബിയില്‍ കുറിച്ചത്. ട്വിറ്ററിലാണ് ഫ്രഞ്ച് പ്രസിഡണ്ടിന്റെ പ്രതികരണം.
അറബ് ലോകത്ത് ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ക്കെതിരെ ബഹിഷ്‌കരണം വന്ന സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി മക്രോണ്‍ രംഗത്തെത്തിയത്. ‘ഒരിക്കലും കീഴടങ്ങേണ്ട കാര്യമില്ല. സമാധാനം കൊണ്ട് എല്ലാ അഭിപ്രായ വ്യത്യാസങ്ങളെയും ബഹുമാനിക്കുന്നു. വിദ്വേഷ പ്രസംഗത്തെ അനുവദിക്കില്ല. ബൗദ്ധികമായ സംവാദങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു. മനുഷ്യന്റെ അന്തസ്സിനും സാര്‍വലൗകിക മൂല്യങ്ങള്‍ക്കും ഒപ്പമാണ് നമ്മള്‍ നില കൊള്ളുന്നത്’ – എന്നാണ് മക്രോണ്‍ ട്വീറ്റ് ചെയ്തത്.
لا شيئ يجعلنا نتراجع، أبداً.
نحترم كل أوجه الاختلاف بروح السلام. لا نقبل أبداً خطاب الحقد وندافع عن النقاش العقلاني. سنقف دوماً إلى جانب كرامة الإنسان والقيم العالمية.— Emmanuel Macron (@EmmanuelMacron) October 25, 2020
കഴിഞ്ഞയാഴ്ച പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പുനഃപ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ അധ്യാപകന്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇസ്‌ലാം വിരുദ്ധ പരാമര്‍ശവുമായി മക്രോണ്‍ രംഗത്തെത്തിയിരുന്നത്. കാര്‍ട്ടൂണുകള്‍ ഉപേക്ഷിക്കില്ല എന്നും അധ്യാപകനെ ആദരിക്കുമെന്നും മക്രോണ്‍ വ്യക്തമാക്കിയിരുന്നു. നമ്മുടെ ഭാവി ഇസ്‌ലാമിസ്റ്റുകള്‍ക്ക് വേണം എന്നതു കൊണ്ടാണ് അധ്യാപകന്‍ കൊല്ലപ്പെട്ടത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇസ്‌ലാംഭീതി നിറഞ്ഞ മക്രോണിന്റെ പ്രസ്താവനയ്‌ക്കെതിരെ വന്‍ പ്രതിഷേധമാണ് അറബ് ലോകത്ത് ഉണ്ടായിരുന്നത്. തുര്‍ക്കി അവരുടെ അഭിഭാഷകനെ പാരിസില്‍ നിന്ന് തിരിച്ചുവിളിച്ചിരുന്നു. കുവൈത്ത്, ഖത്തര്‍, സൗദി എന്നിവിടങ്ങളില്‍ ഫ്രഞ്ച് ഉല്‍പ്പനങ്ങളുടെ ബഹിഷ്‌കരണവും ആരംഭിച്ചിരുന്നു. മധ്യേഷ്യയിലെ മിക്ക സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഇപ്പോള്‍ ഫ്രഞ്ച് ചരക്കുകള്‍ ലഭ്യമല്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
gulf
യുഎഇ സ്വദേശിവല്‍ക്കരണം ലംഘിച്ച 2200 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു
നിലവില്‍ 28,000 കമ്പനികളിലായി 136,000 സ്വദേശികള്‍

kerala
മാനന്തവാടിയില്‍ യുവതിയെ ആണ്‍ സുഹൃത്ത് കുത്തിക്കൊന്നു
കൊലക്ക് ശേഷം ആണ്‍ സുഹൃത്ത് ഓടി രക്ഷപെട്ടു

വയനാട് മാനന്തവാടിയില്‍ യുവതിയെ ആണ്‍ സുഹൃത്ത് കുത്തിക്കൊന്നു. വാകേരി സ്വദേശി പ്രവീണയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ യുവതിയുടെ കുട്ടിക്ക് പരിക്കേറ്റു. ഒരു കുട്ടിയെ കാണാനില്ല, ഈ കുട്ടിയെ കണ്ടെത്താന്‍ തിരച്ചില്‍ നടക്കുകയാണ്.
കൊലക്ക് ശേഷം ആണ്‍ സുഹൃത്ത് ഓടി രക്ഷപെട്ടു. ഇയാള്‍ക്കായും തെരച്ചില്‍ നടക്കുന്നുണ്ട്.
News
ഗസ്സയിലെ വംശഹത്യ; ഇസ്രാഈല്‍ കൊല്ലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 220 കടന്നു
ഇസ്രാഈല്‍ മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യം വച്ചുള്ള കൊലപാതകങ്ങളെ ഗസ്സയിലെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് ശക്തമായി അപലപിച്ചു.

ഇസ്രാഈല്‍ ഗസ്സയില്‍ വംശഹത്യ ആരംഭിച്ചതിനുശേഷം കൊല്ലപ്പെട്ട ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 220 കടന്നു. ഗസ്സയിലെ ജബാലിയയില്‍ വീടിന് നേരെ ഇസ്രാഈല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ബാര്‍ക്ക് ഗസ്സ ന്യൂസ് ഏജന്‍സിയുടെ ഡയറക്ടര്‍ അബു വര്‍ദയും നിരവധി കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു.
ഇസ്രാഈല്‍ മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യം വച്ചുള്ള കൊലപാതകങ്ങളെ ഗസ്സയിലെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് ശക്തമായി അപലപിച്ചു. ഇസ്രാഈല്‍ സൈന്യം ബോധപൂര്‍വവും ആസൂത്രിതവുമായി ഫലസ്തീന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം നടത്തുകയാണെന്ന് മീഡിയ ഓഫീസ് ആരോപിച്ചു. ‘ഈ ക്രൂരമായ കുറ്റകൃത്യങ്ങള്‍ക്ക് ഇസ്രാഈല്‍ സര്‍ക്കാരും, യുഎസ് ഭരണകൂടവും, യുകെ, ജര്‍മ്മനി, ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള സഖ്യകക്ഷി സര്‍ക്കാരുകളുമാണ് പൂര്‍ണ ഉത്തരവാദിത്തം വഹിക്കുന്നത്.’ മീഡിയ ഓഫീസിന്റെ പ്രസ്താവനയില്‍ പറയുന്നു.
‘മാധ്യമ പ്രവര്‍ത്തകരുടെ കൊലപാതകത്തിന് ഉത്തരവാദികളായ ഇസ്രാഈലി ഉദ്യോഗസ്ഥര്‍ക്കെതിരെ അന്താരാഷ്ട്ര വിചാരണ ഞങ്ങള്‍ ആവശ്യപ്പെടുന്നു. കൊലപാതകങ്ങള്‍ തടയാനും, മാധ്യമപ്രവര്‍ത്തകരെ സംരക്ഷിക്കാനും, ഇരകള്‍ക്ക് നീതി ലഭ്യമാക്കാനും ഗുരുതരമായ അന്താരാഷ്ട്ര സമ്മര്‍ദ്ദം ചെലുത്തണം ‘- മീഡിയ ഓഫീസ് പറഞ്ഞു
-
film1 day ago
‘എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ട് തീര്‍ക്കാന്‍ ഭീരുക്കള്‍ കീബോര്‍ഡിന്റെ വിടവുകളില്‍ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള്‍ നടത്തുന്നു’; എമ്പുരാന് വിവാദത്തില്‍ പ്രതികരിച്ച് മുരളി ഗോപി
-
kerala3 days ago
പത്തനംതിട്ടയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവം; പ്രൊട്ടക്ഷന്‍ അലാറം സ്ഥാപിച്ചു
-
india3 days ago
ആകാശച്ചുഴി ഒഴിവാക്കാന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കണമെന്ന ഇന്‍ഡിഗോ പൈലറ്റിന്റെ അഭ്യര്‍ഥന നിരസിച്ച് പാക്
-
india3 days ago
വെടിവയ്പ്പ് അവസാനിപ്പിച്ചത് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചയ്ക്കു പിന്നാലെ; വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍
-
Cricket3 days ago
ഐപിഎല്‍ പോരാട്ടത്തില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു – സണ്‍റൈസേഴ്സ് ഹൈദരാബാദ്
-
india3 days ago
പ്രധാനമന്ത്രിയെ പാട്ടിലൂടെ അധിക്ഷേപിച്ചു; റാപ്പര്‍ വേടനെതിരെ എന്‍.ഐ.എക്ക് പരാതി
-
kerala3 days ago
നാല് വയസുകാരിയുടെ കൊലപാതകം: അന്വേഷണസംഘം വിപുലീകരിച്ച് പൊലീസ്
-
india3 days ago
വഖഫ് ഭേദഗതി നിയമം; വിവാദ വ്യവസ്ഥകള്‍ നടപ്പാക്കുന്നത് തടയാന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി