Connect with us

kerala

സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കോവിഡ്

കഴിഞ്ഞ 24 മണിക്കൂറിനിടെ 60,503 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.67 ആണ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5848 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 920, കോഴിക്കോട് 688, എറണാകുളം 655, കോട്ടയം 567, തൃശൂര് 536, കൊല്ലം 405, പാലക്കാട് 399, ആലപ്പുഴ 365, തിരുവനന്തപുരം 288, കണ്ണൂര് 280, വയനാട് 258, പത്തനംതിട്ട 208, ഇടുക്കി 157, കാസര്ഗോഡ് 112 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 60,503 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.67 ആണ്. റുട്ടീന് സാമ്പിള്, സെന്റിനല് സാമ്പിള്, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്.എ.എം.പി., ആന്റിജന് പരിശോധന എന്നിവ ഉള്പ്പെടെ ഇതുവരെ ആകെ 65,56,713 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം വേങ്കമല സ്വദേശിനി വാസന്തി (60), കല്ലമ്പലം സ്വദേശി സെല്വരാജ് (51), പൂന്തുറ സ്വദേശി ഷാഹുല് ഹമീദി (64), കൊല്ലം പോരുവഴി സ്വദേശിനി റംല (46), പത്തനംതിട്ട പരുമല സ്വദേശിനി ചെല്ലമ്മാള് (69), കോട്ടയം കോരതോട് സ്വദേശി റെജിമോന് (57), എറണാകുളം കോതമംഗലം സ്വദേശിനി ആനി ജോസഫ് (70), എറണാകുളം പഴങ്ങാട് സ്വദേശി കെ.എ. ജോസഫ് (82), കടക്കനാട് സ്വദേശി കെ.വി. പത്രോസ് (65), അയ്യമ്പുഴ സ്വദേശി കെ.പി. വര്ഗീസ് (65), പള്ളിക്കര സ്വദേശിനി നിതി വര്ക്കി (88), തൃശൂര് അമ്മാടം സ്വദേശി ജോസ് (65), ചിറ്റിലപ്പിള്ളി സ്വദേശി സുബ്രഹ്മണ്യന് (84), എരുമപ്പെട്ടി സ്വദേശി രവീന്ദ്രന് (65), രാമവര്മ്മപുരം സ്വദേശിനി വിജി ഓമന (56), വെള്ളക്കല് സ്വദേശി ഉണ്ണികൃഷ്ണന് മേനോന് (77), കൂര്ക്കാഞ്ചേരി സ്വദേശിനി ഷഹീദ (69), കീലേപാടം സ്വദേശി രാമകൃഷ്ണന് (78), ചാവക്കാട് സ്വദേശി അസൈനാര് (70), വാഴനി സ്വദേശി ജോണ് (60), കോട്ടപ്പടി സ്വദേശിനി ജിനി (33), പാലക്കാട് മുതുതല സ്വദേശി മണികണ്ഠന് (52), മലപ്പുറം മൂന്നിയൂര് സ്വദേശിനി ഉമ്മചുട്ടി (66), പള്ളിക്കല് സ്വദേശി കുഞ്ഞിമുഹമ്മദ് (62), കോഴിക്കോട് വേളം സ്വദേശി അബ്ദുറഹ്മാന് (72), താമരശേരി സ്വദേശിനി പാത്തുമ്മ (85), കാരപറമ്പ് സ്വദേശി ബാലകൃഷ്ണന് (77), വടകര സ്വദേശി അബ്ദുള്ള (88), വടകര സ്വദേശി ഉമ്മര് കുട്ടി (70), വയനാട് പാലമുക്ക് സ്വദേശി അമ്മദ് (60), കണ്ണൂര് പാലേരി സ്വദേശിനി കുഞ്ഞിപാത്തു (60), പയ്യന്നൂര് സ്വദേശി അബ്ദുള്ള (59) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2390 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 53 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5137 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 613 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 880, കോഴിക്കോട് 645, എറണാകുളം 509, കോട്ടയം 561, തൃശൂര് 518, കൊല്ലം 400, പാലക്കാട് 198, ആലപ്പുഴ 338, തിരുവനന്തപുരം 195, കണ്ണൂര് 244, വയനാട് 246, പത്തനംതിട്ട 173, ഇടുക്കി 121, കാസര്ഗോഡ് 109 എന്നിങ്ങനേയാണ് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത്.
45 ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 7, എറണാകുളം, കണ്ണൂര് 6 വീതം, തൃശൂര്, കോഴിക്കോട്, വയനാട് 5 വീതം, പാലക്കാട് 4, മലപ്പുറം 3, കൊല്ലം, കാസര്ഗോഡ് 2 വീതം എന്നിങ്ങനെ ആരോഗ്യ പ്രവര്ത്തകര്ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5820 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 337, കൊല്ലം 410, പത്തനംതിട്ട 268, ആലപ്പുഴ 551, കോട്ടയം 588, ഇടുക്കി 88, എറണാകുളം 492, തൃശൂര് 590, പാലക്കാട് 405, മലപ്പുറം 1023, കോഴിക്കോട് 460, വയനാട് 148, കണ്ണൂര് 288, കാസര്ഗോഡ് 172 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 61,393 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,67,694 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,15,024 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 2,99,962 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 15,062 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1721 പേരെയാണ് ഇന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചത്.
ഇന്ന് പുതിയ 2 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ ദേവികുളം (കണ്ടെന്മെന്റ് സോണ് സബ് വാര്ഡ് 2), വയനാട് ജില്ലയിലെ തറിയോട് (9) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്.
2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില് നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 444 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മാതാപിതാക്കളോട് മോശമായി പെരുമാറുന്ന മക്കളെ വീട്ടില്‍ നിന്ന് പുറത്താക്കാം; സംസ്ഥാനത്ത് നിയമഭേദഗതി വരുന്നു

Published

on

തിരുവനന്തപുരം : പ്രായമായ മാതാപിതാക്കളെ അവഗണിക്കുകയോ മോശമായി പെരുമാറുകയോ ചെയ്യുന്ന മക്കളും പിന്തുടര്‍ച്ചാവകാശികളും സൂക്ഷിക്കുക. വയോജനങ്ങള്‍ പരാതി നല്‍കിയാല്‍ നിങ്ങള്‍ വീടിന് വെളിയിലാവും. മക്കളുടെയോ പിന്തുടര്‍ച്ചാവകാശിയുടെയോ പീഡനത്തിനിരയായാല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് അവരെ വീട്ടില്‍ നിന്നൊഴിവാക്കാനുള്ള അവകാശം നല്‍കുന്ന നിയമഭേദഗതിക്കാണ് സര്‍ക്കാര്‍ സമിതിയുടെ ശുപാര്‍ശ.

2009-ലെ ‘കേരള മെയിന്റനന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ ഓഫ് പേരന്റ്സ് ആന്‍ഡ് സീനിയര്‍ സിറ്റിസണ്‍സ് റൂള്‍സ്’ ഭേദഗതിക്കായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശയിലാണ് പുതിയ നിര്‍ദേശം. വയോജന സംരക്ഷണത്തിന് കര്‍ശന നടപടികളാണ് സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്.

പരിപാലിക്കാതിരിക്കുകയോ പീഡിപ്പിക്കുകയോ മോശമായി പെരുമാറുകയോ ചെയ്യുന്ന മക്കളെയും പിന്തുടര്‍ച്ചാവകാശിയെയും വീട്ടില്‍നിന്നൊഴിവാക്കാന്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ജില്ലാ മജിസ്‌ട്രേറ്റിന് പരാതി നല്‍കാം. ഈ അപേക്ഷ 15 ദിവസത്തിനകം ജില്ലാ മജിസ്‌ട്രേറ്റ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനു കൈമാറണം. അദ്ദേഹം 21 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം. പരാതി ന്യായമെന്നു കണ്ടാല്‍, ജില്ലാ മജിസ്‌ട്രേറ്റ് ബന്ധപ്പെട്ടവര്‍ക്കു നോട്ടീസ് നല്‍കും. അത് ലഭിച്ച് 30 ദിവസത്തിനകം വീട്ടില്‍നിന്നു മാറിയില്ലെങ്കില്‍ മജിസ്‌ട്രേറ്റിനു പൊലീസ് സഹായത്തോടെ ഒഴിപ്പിക്കല്‍ നടപടികളിലേക്കു നീങ്ങാം. മജിസ്‌ട്രേറ്റിന്റെ ഉത്തരവിനെതിരെ എതെങ്കിലും തരത്തിലുള്ള ആക്ഷേപം ഉണ്ടെങ്കില്‍ അത് പരിഗണിക്കാനുള്ള അധികാരം ഹൈക്കോടതിക്കായിരിക്കും.

വയോജനസുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാനത്ത് പ്രത്യേക പോലീസ് സെല്‍ വേണമെന്നും ഇതിനായി ഓരോ സ്റ്റേഷനിലും പ്രത്യേകം പൊലീസുകാരനെ ചുമതലപ്പെടുത്തണമെന്നും ശുപാര്‍ശയില്‍ പറയുന്നു. തദ്ദേശസ്ഥാപനങ്ങള്‍ക്കു കീഴില്‍ ‘സീനിയര്‍ സിറ്റിസണ്‍ കമ്മിറ്റി’ രൂപവത്കരിക്കണം.

വയോജനസുരക്ഷ ഉറപ്പാക്കാന്‍ ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ജില്ലകളില്‍ സ്പെഷ്യല്‍ പൊലീസ് യൂണിറ്റ് സ്ഥാപിക്കാനും ശുപാര്‍ശയുണ്ട്. രണ്ടുപേര്‍ സ്ത്രീകളടക്കം അഞ്ച് സാമൂഹികപ്രവര്‍ത്തകരും അതിലുണ്ടാവണം.

Continue Reading

kerala

ഡ്രൈവിങ് ടെസ്റ്റുകള്‍ ഇന്നും മുടങ്ങി; ഗ്രൗണ്ടില്‍ കിടന്ന് പ്രതിഷേധം

തിരുവനന്തപുരത്തും എറണാകുളത്തും വിവിധയിടങ്ങളില്‍ ടെസ്റ്റുകള്‍ മുടങ്ങി

Published

on

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ പ്രതിഷേധിച്ച് ഇന്നും ടെസ്റ്റുകള്‍ മുടങ്ങി.ഓള്‍ കേരള മോട്ടോര്‍ ഡ്രൈവിങ് സ്‌കൂള്‍ ഇന്‍സ്ട്രക്‌ടേഴ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍,ഡ്രൈവിങ് സ്‌കൂള്‍ ഓണേഴ്‌സ് സമിതി അടക്കമുളള സംഘടനകള്‍ പണിമുടക്കില്‍ ഉറപ്പിച്ചു നില്‍ക്കുകയാണ്. തിരുവനന്തപുരത്തും എറണാകുളത്തും വിവിധയിടങ്ങളില്‍ ടെസ്റ്റുകള്‍ മുടങ്ങി.

കണ്ണൂര്‍ തോട്ടടയില്‍ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ ജനങ്ങള്‍ ഗ്രൗണ്ടില്‍ കിടന്ന് പ്രതിഷേധിച്ചു.പരിഷ്‌ക്കരണനീക്കം മൂന്ന് മാസത്തേക്ക്
നീട്ടിയും നിലവിലെ രീതിയില്‍ ഭേദഗതികളോടെ ടെസ്റ്റ് തുടരുമെന്ന്‌ വ്യക്തമാക്കുകയും ഗതാഗത വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.ഒത്തുതീര്‍പ്പ് ഉത്തരവിലെ പോരായമകള്‍ ചൂണ്ടിക്കാട്ടിയും പരിഷ്‌ക്കരണ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന ആവിശ്യമുന്നയിച്ചുമാണ് സമരം.

Continue Reading

crime

പാലക്കാട് ആസിഡ് ആക്രമണം: സ്ത്രീക്ക് ഗുരുതര പരിക്ക്, ആക്രമിച്ചത് മുൻ ഭർത്താവ്

സാരമായി പൊള്ളലേറ്റ ബർക്കിന പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്

Published

on

പാലക്കാട് ഒലവക്കോട് താണാവിൽ ആസിഡ് ആക്രമണം. ആസിഡ് ആക്രമണം താണാവിൽ ലോട്ടറി കട നടത്തുന്ന ഒലവക്കോട് സ്വദേശിനി ബർഷീനയ്ക്ക് നേരേയായിരുന്നു. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു ആക്രമണം ഉണ്ടായത്.

ബർഷീനയുടെ മുൻ ഭർത്താവ് തമിഴ്നാട് സ്വദേശി കാജാ ഹുസൈനാണ് ആക്രമണം നടത്തിയത്. സാരമായി പൊള്ളലേറ്റ ബർക്കിന പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കാജാ ഹുസൈനെ പാലക്കാട് നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു

Continue Reading

Trending