india
സമരക്കാര്‍ കര്‍ഷകരല്ല; മോദി വിരുദ്ധര്‍- വിവാദ പ്രസ്താവനയുമായി കൃഷിമന്ത്രി തോമര്‍
ഡിംസംബര്‍ എട്ടിലെ ഭാരത ബന്ദില്‍ കര്‍ഷകര്‍ ഉണ്ടായിരുന്നില്ല എന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്നു റോഡിലെന്നും തോമര്‍ പറഞ്ഞു.
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ അപമാനിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍. പ്രതിഷേധക്കാര്‍ കര്‍ഷകര്‍ അല്ല എന്നും മോദി വിരുദ്ധരാണ് എന്നും അദ്ദേഹം ആരോപിച്ചു. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ സഹോദരസ്ഥാപനമായ ഹിന്ദുസ്ഥാന്‍ നല്കിയ അഭിമുഖത്തിലാണ് തോമറിന്റെ ആരോപണങ്ങള്‍.
‘സര്‍ക്കാര്‍ വിജയകരമായി സംഭാഷണങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. എന്നാല്‍ കര്‍ഷക യൂണിയനുകള്‍ ഏകകണ്ഠമായ ഒരു തീരുമാനത്തില്‍ എത്തിയില്ല. രണ്ടു ദിവസമായി ഉയര്‍ന്നുവരുന്ന വാര്‍ത്തകള്‍ ആശ്ചര്യപ്പെടുത്തുന്നതാണ്. ഇടതു പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ പ്രതിഷേധക്കാരെ സ്വാധീനിച്ചിട്ടുണ്ട്. രാജ്യദ്രോഹികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ഇത് അപലപനീയമാണ്. ഒരു ഫലമുണ്ടാകുന്നതില്‍ നിന്ന് പ്രതിഷേധത്തെ തടഞ്ഞു നിര്‍ന്നത് ഇതാണ്. ഇവര്‍ കര്‍ഷകരല്ല. മോദി വിരുദ്ധരാണ്’ – അദ്ദേഹം പറഞ്ഞു.
നിയമങ്ങള്‍ കര്‍ഷകരുടെ നേട്ടത്തിനാണ് എന്ന് തോമര്‍ ആവര്‍ത്തിച്ചു. അവരുടെ ഉത്പന്നങ്ങള്‍ക്ക് പരമാവധി വില നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇടനിലക്കാരെ ഒഴിവാക്കണം. പുതിയ നിയമം മത്സരമുണ്ടാക്കും. കര്‍ഷകര്‍ക്ക് കൂടുതല്‍ ലാഭവും- അദ്ദേഹം ചൂണ്ടിക്കാട്ടി.
അവരുടെ ഗുണത്തിനാണ് നിയമം പാസാക്കിയത് എങ്കില്‍ പിന്നെ കര്‍ഷകര്‍ എന്തിനാണ് സമരം ചെയ്യുന്നത് എന്ന ചോദ്യത്തിന്, പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ മാത്രമാണ് സമരമിരിക്കുന്നത് എന്ന് അദ്ദേഹം അവകാശപ്പെട്ടു. മറ്റു സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ നിയമത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. അവരുടെ പിന്തുണയറിയിക്കാന് ഡല്‍ഹിയിലേക്ക് വന്നിട്ടു പോലുമുണ്ട്. ചര്‍ച്ചകളിലൂടെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ- മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഡിംസംബര്‍ എട്ടിലെ ഭാരത ബന്ദില്‍ കര്‍ഷകര്‍ ഉണ്ടായിരുന്നില്ല എന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്നു റോഡിലെന്നും തോമര്‍ പറഞ്ഞു. കോണ്‍ഗ്രസ് വിഷയത്തില്‍ രാഷ്ട്രീയം കളിക്കുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
india
പ്രസവത്തിനായി ഭാര്യയെ ആശുപത്രിയില്‍ എത്തിച്ച യുവാവിനോട് മാനേജര്‍ ‘വര്‍ക്ക്ഫ്രം ഹോസ്പിറ്റല്‍’ ആവശ്യപ്പെട്ടെന്ന് ആരോപണം
റെഡ്ഡിറ്റിലെ ‘ ഇന്ത്യന്‍ വര്‍ക്ക്പ്ലേസ് ‘ കമ്മ്യൂണിറ്റിയിലാണ് യുവാവ് സംഭവം പങ്കുവെച്ചത്.
ന്യൂഡല്‍ഹി: പ്രസവത്തിനായി ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനോട് ‘വര്‍ക്ക് ഫ്രം ഹോസ്പിറ്റല്‍’ എടുക്കാന്‍ നിര്‍ദേശിച്ച മാനേജരുടെ ചാറ്റ് സ്ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാകുന്നു. റെഡ്ഡിറ്റിലെ ‘ ഇന്ത്യന്‍ വര്‍ക്ക്പ്ലേസ് ‘ കമ്മ്യൂണിറ്റിയിലാണ് യുവാവ് സംഭവം പങ്കുവെച്ചത്.
”ഭാര്യയുടെ ആദ്യ പ്രസവം ആയതിനാല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു. മാനേജറെ വിവരം അറിയിച്ചു രണ്ട് ദിവസത്തെ അവധി അഭ്യര്‍ത്ഥിച്ചു. എന്നാല്‍ അവധി വൈകിപ്പിക്കാനും, എന്റെ മാതാപിതാക്കള്‍ക്ക് കാര്യങ്ങള്‍ കൈകാര്യം ചെയ്യാമോ എന്നും ചോദിച്ചു. ആശുപത്രിയില്‍ നിന്നും ജോലി ചെയ്യാമെന്നും നിര്‍ദേശിച്ചു,” യുവാവ് പോസ്റ്റില്‍ വ്യക്തമാക്കി.
”ഭാര്യക്കും നവജാതശിശുവിനും പൂര്‍ണ്ണ ശ്രദ്ധ നല്‍കേണ്ട സമയത്ത് ലാപ്ടോപ്പുമായി ആശുപത്രി മുറിയില്‍ ഇരിക്കാന്‍ കഴിയാത്തതിന്റെ കാരണമെങ്ങനെ വിശദീകരിക്കണം എന്നതാണ് വലിയ ബുദ്ധിമുട്ട്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ സമീപനം മാനേജര്‍മാര്‍ക്ക് ”പ്രസവം പോലുള്ള നിര്‍ണായക ജീവിത സംഭവങ്ങളിലും ജീവനക്കാര്‍ക്ക് വ്യക്തിപരമായ ജീവിതം ഉണ്ടായരുതെന്നാണ് കരുതുന്നതോ?” എന്ന ചോദ്യവും യുവാവ് ഉയര്‍ത്തി.
പോസ്റ്റ് വൈറലായതോടെ, നിരവധി റെഡ്ഡിറ്റ് ഉപയോക്താക്കള്‍ യുവാവിന്റെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ചു.
യുവാവിന്റെ പോസ്റ്റിന് മറുപടിയായി ജോലിയെക്കാള്‍ കുടുംബത്തിന് മുന്‍ഗണന നല്‍കണമെന്ന് റെഡ്ഡിറ്റ് ഉപയോക്താക്കള്‍ ഊന്നിപ്പറഞ്ഞു. പ്രത്യേകിച്ച് പ്രസവം പോലുള്ള നിര്‍ണായക നിമിഷങ്ങളില്‍.
india
ബെംഗളൂരു എ.ടി.എം കവര്‍ച്ച: 7.11 കോടി രൂപ കവര്‍ന്ന കേസില്‍ മൂന്ന് പേര് അറസ്റ്റില്‍; 5.76 കോടി വീണ്ടെടുത്തു
പ്രതികളില്‍ നിന്നും 5.76 കോടി രൂപ വീണ്ടെടുത്തു.
ബെംഗളൂരു: എ.ടി.എം റിഫില്ലിംഗിനായി കൊണ്ടുപോയ 7.11 കോടി രൂപ കവര്‍ന്ന സംഘത്തിലെ മൂന്ന് പേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളില്‍ നിന്നും 5.76 കോടി രൂപ വീണ്ടെടുത്തു. തുടര്‍ച്ചയായ 60 മണിക്കൂര്‍ അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്.
കവര്‍ച്ച നടത്തിയ സംഘം ഉപയോഗിച്ച ടൊയോട്ട ഇന്നോവ കാര്‍ നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ പ്രതികള്‍ ഇന്നോവ ഉപേക്ഷിച്ച് മറ്റൊരു വാഹനത്തില്‍ രക്ഷപ്പെട്ടിട്ടുണ്ടെന്നായിരുന്നു അന്വേഷണത്തിലുണ്ടായിരുന്ന സംശയം.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഏകദേശം 1 മണിയോടെയാണ് കവര്‍ച്ച നടന്നത്. അശോക സ്തംഭംജയനഗര്‍ ഡയറി പ്രദേശത്ത് എ.ടി.എം റിഫില്‍ ചെയ്യാനെത്തിയ ജീവനക്കാരെ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് പണം കവര്‍ന്നത്. അവര്‍ ഇന്നോവ കാറില്‍ രക്ഷപ്പെടുകയും ചെയ്തു.
സംഭവത്തെ തുടര്‍ന്ന് സിദ്ധാപുര പൊലിസ് സ്റ്റേഷനില്‍ ആര്.ബി.ഐ. ഉദ്യോഗസ്ഥര്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ശേഷമുള്ള അന്വേഷണം വേഗത്തിലാക്കി പൊലീസ് പ്രതികളെ കണ്ടെത്തുകയും വലിയൊരു ഭാഗം പണവും വീണ്ടെടുക്കുകയും ചെയ്തു.
india
ഇന്‍ഡിഗോ വിമാനയാത്രയ്ക്കിടെ സ്യൂട്ട്കേസുകള്‍ മുറിച്ച് 40,000 രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ചെന്ന് പരാതി
റിതിക അറോറ എന്ന യുവതിയാണ് ലിങ്ക്ഡ് ഇന്‍-പോസ്റ്റിലൂടെ സംഭവം പുറത്തുവിട്ടത്.
മുംബൈ: ഇന്‍ഡിഗോ വിമാനത്തില്‍ മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ സ്യൂട്ട്കേസുകള്‍ മുറിച്ച് 40,000 രൂപ വിലമതിക്കുന്ന വസ്തുക്കള്‍ മോഷ്ടിച്ചതായി യുവതി പരാതി ഉന്നയിച്ചു. റിതിക അറോറ എന്ന യുവതിയാണ് ലിങ്ക്ഡ് ഇന്‍-പോസ്റ്റിലൂടെ സംഭവം പുറത്തുവിട്ടത്. പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വ്യാപക ശ്രദ്ധ നേടുകയാണ്.
എന്നാല്‍ ഈ ആരോപണം ഇന്‍ഡിഗോ തള്ളി. ‘മോഷണത്തിന്റെയോ ക്രമരഹിതമായ കൈകാര്യമെന്നതിന്റെ സൂചനകളൊന്നും കണ്ടെത്താനായില്ല’ എന്നതാണ് കമ്പനിയുടെ നിലപാട്.
ലിങ്ക്ഡ് ഇന്‍-പോസ്റ്റില്‍ റിതിക അറോറ കീറിമുറിച്ച സ്യൂട്ട്കേസുകളുടെ ചിത്രങ്ങള്‍ പങ്കുവെച്ച്,
‘ഇന്‍ഡിഗോയില്‍ യാത്രയ്ക്കിടെ രണ്ട് ചെക്ക്-ഇന്‍ സ്യൂട്ട്കേസുകള്‍ മുറിച്ച് 40,000 രൂപയുടെ വസ്തുക്കള്‍ മോഷ്ടിക്കപ്പെട്ടു. ഇന്‍ഡിഗോയുടെ ഉത്തരവാദിത്തമില്ലായ്മയില്‍ അത്യന്തം നിരാശയുണ്ട്’ എന്ന് എഴുതി.
”മിസ് അറോറ, ഞങ്ങളോട് സംസാരിക്കാന്‍ നല്കിയ സമയം നന്ദി. നിങ്ങളുടെ അനുഭവത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ നടത്തിയ സമഗ്രമായ അന്വേഷണത്തില്‍ മോഷണമോ തെറ്റായ കൈകാര്യമോ ഒന്നും കണ്ടെത്താനായില്ല.”പരാതിക്ക് മറുപടിയായി ഇന്‍ഡിഗോ വ്യക്തമാക്കി.
അതേസമയം, ഇത്തരം സംഭവങ്ങള്‍ തങ്ങളെയും ബാധിച്ചിട്ടുണ്ടെന്ന്, ഇന്‍ഡിഗോ ഉപയോഗിക്കുമ്പോള്‍ ബാഗേജ് കേടുപാടുകള്‍ നേരിട്ടിട്ടുണ്ടെന്ന്, ഈ പോസ്റ്റിന് കീഴില്‍ നിരവധി ലിങ്ക്ഡ് ഇന്‍ ഉപയോക്താക്കള്‍ പ്രതികരിച്ചു.
-
india24 hours agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF1 day agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala3 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala23 hours agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala21 hours agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
india22 hours agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala19 hours agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി

