Connect with us

More

2021ല്‍ നിര്‍ണായക മാറ്റത്തിനൊരുങ്ങി വാട്‌സ് ആപ്പ്; മാറ്റങ്ങള്‍ ഇങ്ങനെ

മള്‍ട്ടി-ഡിവൈസ് പിന്തുണയില്‍ വാട്സാപ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഏറെ കാലമായി പറയുന്നുണ്ട്.

Published

on

പുതുവര്‍ഷത്തില്‍ കൂടുതല്‍ ജനപ്രിയ മാറ്റങ്ങള്‍ക്കൊരുങ്ങി വാട്‌സ് ആപ്പ്. ഉപയോക്താക്കള്‍ ഏറെക്കാലമായി കാത്തിരുന്ന മള്‍ട്ടി ഡിവൈസ് പിന്തുണയാണ് പുതുവര്‍ഷത്തില്‍ വരാനിരിക്കുന്ന പ്രധാനപ്പെട്ട മാറ്റമെന്നാണ് റിപ്പോര്‍ട്ട്. ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം, മള്‍ട്ടി-ഡിവൈസ് പിന്തുണയില്‍ കോളിങ് ഫീച്ചര്‍ കൂടി പരീക്ഷിക്കുന്നത് വിജയിച്ചാല്‍ പ്രതീക്ഷിച്ചതിലും നേരത്തെ ഈ ഫീച്ചര്‍ അവതരിപ്പിക്കാന്‍ കഴിയും. ഒരു അക്കൗണ്ട് തന്നെ മറ്റു കൂടുതല്‍ ഡിവൈസുകളില്‍ ഒരേസമയം ഉപയോഗിക്കാന്‍ കഴിയുന്നതായിരിക്കും പുതിയ ഫീച്ചര്‍.

മള്‍ട്ടി-ഡിവൈസ് പിന്തുണയില്‍ വാട്സാപ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഏറെ കാലമായി പറയുന്നുണ്ട്. 2020 ല്‍ ഈ സവിശേഷത പുറത്തിറക്കിയില്ലെങ്കിലും, 2021 ന്റെ ആദ്യ പകുതിയില്‍ ഇത് പുറത്തിറക്കിയേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ നാല് വ്യത്യസ്ത ഉപകരണങ്ങളില്‍ നിന്ന് ഒരൊറ്റ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ഈ ഫീച്ചര്‍.

ഇതോടൊപ്പം തന്നെ വാട്‌സാപ്പിന്റെ വെബ് പതിപ്പിനായി വിഡിയോ, വോയ്സ് കോള്‍ ഫീച്ചറുകളും പരീക്ഷിക്കുന്നുണ്ട്. ഗ്രൂപ് വിഡിയോ കോളിങ് സവിശേഷതയും ഇപ്പോള്‍ വെബ് പതിപ്പിന് ലഭ്യമല്ല. പക്ഷേ വരാനിരിക്കുന്ന വാട്‌സാപ് വെബ് പതിപ്പുകളില്‍ ഇതെല്ലാം കാണുമെന്നാണ് അറിയുന്നത്.

 

Home

നടന്‍ സല്‍മാന്‍ ഖാന്റെ വസതിയ്ക്കു നേരെ വെടിയുതിര്‍ത്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍

നടന്‍ സല്‍മാന്‍ ഖാന്റെ വസതിയ്ക്കു നേരെ വെടിയുതിര്‍ത്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍.രാജസ്ഥാന്‍ സ്വദേശി മുഹമ്മദ് ചൗധരിയെയാണ് മുംബൈ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്.

Published

on

മുംബൈ: നടന്‍ സല്‍മാന്‍ ഖാന്റെ വസതിയ്ക്കു നേരെ വെടിയുതിര്‍ത്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍.രാജസ്ഥാന്‍ സ്വദേശി മുഹമ്മദ് ചൗധരിയെയാണ് മുംബൈ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്.കേസില്‍ അറസ്റ്റിലാകുന്ന അഞ്ചാമത്തെ പ്രതിയാണ് മുഹമ്മദ് ചൗധരി.

സല്‍മാന്‍ ഖാന്‍ കേസില്‍ കസ്റ്റഡിയില്‍ ഇരിയ്‌ക്കേ ഒരു പ്രതി മരിച്ചിരുന്നു. മെയ് ഒന്ന് ബുധനാഴ്ചയാണ് അനുജ് തപന്‍ മരിക്കുന്നത്. ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് ഇയാള്‍ മരിക്കുന്നത് എന്നാണ് മുംബൈ പൊലീസ് അറിയിച്ചിരുന്നത്. എന്നാല്‍ പൊലീസ് കസ്റ്റഡിയില്‍ വച്ചു അനുജിനെ കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

Continue Reading

kerala

ഐസിയു പീഡനക്കേസ്; ഡോക്ടര്‍ക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവ്

മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ മൊഴി രേഖപ്പെടുത്തിയ ഡോ.പ്രീതിക്കെതിരെ അതിജീവിത നല്‍കിയ പരാതിയില്‍ പുനരന്വേഷണത്തിന്‍ ഉത്തരവിറക്കി

Published

on

കോഴിക്കോട്: മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ മൊഴി രേഖപ്പെടുത്തിയ ഡോ.പ്രീതിക്കെതിരെ അതിജീവിത നല്‍കിയ പരാതിയില്‍ പുനരന്വേഷണത്തിന്‍ ഉത്തരവിറക്കി.പീഡനക്കേസില്‍ ഡോ.പ്രീതി തന്റെ മൊഴി പൂര്‍ണമായും രേഖപ്പെടുത്തിയില്ലെന്ന് അതിജീവിത സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്.ഈ കേസിലെ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്ന് അതിജീവിത ആവിശ്യപ്പെട്ടിട്ടും കമ്മിഷണര്‍ നല്‍കിയില്ല.ഇതിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് അതിജീവിത കമ്മിഷണര്‍ ഓഫിസിന് സമീപത്ത് സമരം ആരംഭിച്ചിരുന്നു.

അതിജീവിത ആവശ്യപ്പെട്ട റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തരമേഖല ഐജി കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി. ഡോ.പ്രീതിക്കെതിരായ പരാതിയില്‍ എസിപി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കാനാണ് നിര്‍ദേശം നല്‍കിയത്. ഇതിനു പിന്നാലെ അതിജീവിത സമരം അവസാനിപ്പിക്കുകയായിരുന്നു. ഡോ. പ്രീതിക്കെതിരെ പുനരന്വേഷണം നടത്തണമെന്നും അതിജീവിത ആവശ്യപ്പെട്ടിരുന്നു.

Continue Reading

kerala

മുഖ്യമന്ത്രിയുടെ വിദേശയാത്ര ഒളിച്ചോട്ടം;വിമര്‍ശിച്ച് കെ.സുധാകരന്‍

കേരളം ദുരിതത്തില്‍ നില്‍ക്കുമ്പേള്‍ മുഖ്യമന്ത്രി ഒളിച്ചോടിയെന്ന് കെ.സുധാകരന്‍ വിമര്‍ശിച്ചു

Published

on

കെച്ചി: കേരളം ദുരിതത്തില്‍ നില്‍ക്കുമ്പേള്‍ മുഖ്യമന്ത്രി ഒളിച്ചോടിയെന്ന് കെ.സുധാകരന്‍ വിമര്‍ശിച്ചു.യാത്ര സ്പോണ്‍സര്‍ഷിപ്പാണെങ്കില്‍ അതു പറയണമെന്നും കെ സുധാകരന്‍ പറഞ്ഞു.കെപിസിസി അധ്യക്ഷ സ്ഥാനം എ പ്പേള്‍ വേണമെങ്കിലും ഏറ്റെടുക്കാമെന്നും പാര്‍ട്ടിയില്‍ പ്രശനങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Continue Reading

Trending