Connect with us

More

ഓള്‍ഡ് ഈസ് ഗോള്‍ഡ്; റണ്ണൊഴുക്കിനൊടുവില്‍ ഇന്ത്യക്ക് ജയം, പരമ്പര

Published

on

കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും ഇന്ത്യക്ക്. അവസാന ഓവര്‍ വരെ ആവേശം നീണ്ടു നിന്ന രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിനെ 15 റണ്‍സിനാണ് ഇന്ത്യ മുട്ടുകുത്തിച്ചത്. പൂനെയില്‍ നടന്ന ആദ്യ മത്സരത്തിലും വിജയിച്ച ഇന്ത്യ ഇതോടെ പരമ്പരയില്‍ 2-0ന് മുന്നിലെത്തി.

ഇന്ത്യ മുന്നോട്ടു വെച്ച ആറിന് 381 എന്ന ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് എട്ട് വിക്കറ്റിന് 366 റണ്‍സെടുക്കാനെ ആയുള്ളൂ. റണ്‍മഴ പെയ്ത മത്സരത്തില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍, യുവരാജ് സിങ്, ധോണി എന്നിവര്‍ ശതകവും കുറിച്ചു. ഇന്ത്യയുടെ റണ്‍മലയെ പിന്തുടര്‍ന്ന ഇംഗ്ലണ്ട് കനത്ത പോരാട്ടമാണ് നടത്തിയത്. ഓപണര്‍ അലക്‌സ് ഹെയില്‍സ് (14)തുടക്കത്തില്‍ തന്നെ പുറത്തായെങ്കിലും ഓപണര്‍ ജേസന്‍ റോയ് (82), ജോ റൂട്ട് (54) എന്നിവരുടെ ബാറ്റിങ് പ്രകടനം ഇംഗ്ലണ്ടിനെ മത്സരത്തിലേക്കു തിരിച്ചു കൊണ്ടു വരികയായിരുന്നു.

ബെന്‍ സ്റ്റോക്‌സ് (01), ജോസ് ബട്‌ലര്‍ (10) എന്നിവര്‍ പരാജയപ്പെട്ടപ്പോള്‍ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ (102) ഒരറ്റത്ത് മോയിന്‍ അലിയെ (55) കൂട്ടു പിടിച്ചാണ് രക്ഷാ ദൗത്യം നടത്തിയത്. 81 പന്തില്‍ ആറ് ബൗണ്ടറികളും അഞ്ചു സിക്‌സറുകളുമടങ്ങുന്നതായിരുന്നു ഇംഗ്ലീഷ് കപ്പിത്താന്റെ ഇന്നിങ്‌സ്. അവസാന ഓവറില്‍ ജയിക്കാന്‍ 22 റണ്‍സ് വേണ്ടിയിരുന്ന ഇംഗ്ലണ്ടിന് ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ഓവറില്‍ ഏഴ് റണ്‍സെടുക്കാനെ ആയുള്ളൂ.
ഇന്ത്യക്കു വേണ്ടി അശ്വിന്‍ 65 റണ്‍സ് വിട്ടു ന്ല്‍കി മൂന്നു വിക്കറ്റുകളും ബുമ്‌റ 81 റണ്‍സിന് രണ്ടു വിക്കറ്റുകളും വീഴ്ത്തി. നേരത്തെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ വെറ്ററന്‍ താരങ്ങളായ യുവരാജ് സിങിന്റേയും മഹേന്ദ്ര സിങ് ധോണിയുടേയും സെഞ്ച്വറികളുടെ പിന്‍ബലത്തിലാണ് ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 381 റണ്‍സ് അടിച്ചുകൂട്ടിയത്. 2011നു ശേഷം ഇതാദ്യമായി ശതകം നേടുന്ന യുവരാജ് സിങ് കരിയര്‍ ബെസ്റ്റ് ആയ 150 റണ്‍സ് നേടിയപ്പോള്‍ ധോണി 134 റണ്‍സെടുത്തു. കേദാര്‍ ജാദവ് (22), ഹര്‍ദിക് പാണ്ഡ്യ (19), രവീന്ദ്ര ജഡേജ (16) എന്നിവര്‍ അവസാന ഓവറുകളില്‍ തിളങ്ങി. ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങേണ്ടി വന്ന ഇന്ത്യക്ക് 25 റണ്‍സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായിരുന്നു. ലോകേഷ് രാഹുല്‍ (5), ശിഖര്‍ ധവാന്‍ (11), ക്യാപ്റ്റന്‍ വിരാട് കോ്‌ലി എന്നിവരുടെ വിക്കറ്റുകള്‍ തുടരെ തുടരെ നഷ്ടമായി. മൂന്നു വിക്കറ്റും വോക്‌സാണ് വീഴ്ത്തിയത്. മൂന്നിന് 25 എന്ന നിലയില്‍ ക്രീസില്‍ ഒന്നിച്ച ധോണിയും യുവരാജും ഇന്നിങ്‌സ് മുന്നോട്ടു നയിക്കുകയായിരുന്നു.

98 പന്തില്‍ നിന്ന് 15 ബൗണ്ടറിയുടെ സഹായത്തോടെ യുവരാജ് സിങ് ആണ് ആദ്യം സെഞ്ച്വറിയിലെത്തിയത്. സെഞ്ച്വറിക്കു ശേഷം ആഞ്ഞുവീശിയ യുവി 126 പന്തില്‍ 150 റണ്‍സ് നേടിയാണ് പുറത്തായത്. 21 ഫോറും മൂന്ന് സിക്‌സറും നിറംപകര്‍ന്നതായിരുന്നു യുവിയുടെ ഇന്നിങ്‌സ്. ക്രിസ് വോക്‌സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ പിടിച്ചാണ് അദ്ദേഹം പുറത്തായത്.
തുടക്കത്തില്‍ ഇഴഞ്ഞുനീങ്ങിയ ധോണി യുവരാജിന് പിന്തുണ നല്‍കുന്നതിലാണ് ശ്രദ്ധിച്ചത്. പിന്നീട് വേഗത്തിലുള്ള സ്‌കോറിങിലേക്ക് ഗിയര്‍ മാറ്റിയ മുന്‍ ക്യാപ്റ്റന്‍ 106 പന്തില്‍ ഒമ്പത് ഫോറും മൂന്ന് സിക്‌സറുകളുമടക്കം സെഞ്ച്വറിയിലെത്തി. 122 പന്തില്‍ 134 റണ്‍സ് നേടി പ്ലങ്കറ്റിന്റെ പന്തില്‍ ബൗണ്ടറിയില്‍ ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ ധോണി ആറ് സിക്‌സറും പത്ത് ഫോറുമടിച്ചിരുന്നു.

ഒന്നാം ഏകദിനത്തില്‍ സെഞ്ച്വറി നേടിയ കേദാര്‍ ജാദവ് 10 പന്തില്‍ ഒരു സിക്‌സറും മൂന്ന് ബൗണ്ടറിയുമടക്കമാണ് 22 റണ്‍സ് നേടിയത്. ഹര്‍ദിക് പാണ്ഡ്യ 9 പന്തില്‍ 19ഉം രവീന്ദ്ര ജഡേജ എട്ട് പന്തില്‍ 16ഉം റണ്‍സുമായി പുറത്താകാതെ നിന്നു. 10 ഓവറില്‍ 91 റണ്‍സ് വഴങ്ങിയ ലിയാം പ്ലങ്കറ്റ് ആണ് ഏറ്റവുമധികം തല്ലു വാങ്ങിയത്. ക്രിസ് വോക്‌സ് 60 റണ്‍സിന് നാലു വിക്കറ്റെടുത്തു. ജേക് ബാള്‍ 10 ഓവറില്‍ 80 റണ്‍സ് വഴങ്ങി. സ്‌കോര്‍: ഇന്ത്യ 381/6. ഇംഗ്ലണ്ട് 366/8

kerala

സൂര്യാഘാത മരണവും കൂടുന്നു :സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കി

പല ജില്ലകളിലും ഉഷ്ണതരംഗ മുന്നറിയിപ്പും തുടരുന്നുണ്ട്

Published

on

തിരുവനന്തപുരം: സൂര്യാഘാതം മൂലം രണ്ട് മരണം സംഭവിച്ച സാഹചര്യത്തില്‍ ഏറെ ജാഗ്രതയോടെ സംസ്ഥാനം. പാലക്കാടും കണ്ണൂരുമാണ് സൂര്യാഘാതം മൂലം മരണമുണ്ടായത്. പാലക്കാട് എലപ്പുള്ളിയില്‍ ലക്ഷ്മിയമ്മ (90), കണ്ണൂര്‍ പന്തക്കല്‍ സ്വദേശി യുഎ വിശ്വനാഥൻ എന്നിവരാണ് മരിച്ചത്. സംസ്ഥാനത്ത് അടുത്ത ഒരാഴ്ച കൂടി തീവ്രമായ ചൂട് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

പല ജില്ലകളിലും ഉഷ്ണതരംഗ മുന്നറിയിപ്പും തുടരുന്നുണ്ട്. സൂര്യാഘാതത്തിനും, സൂര്യതപത്തിനും സാധ്യതയുള്ളതിനാല്‍ ഏവരും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. പകല്‍ സമയത്ത് പുറത്തിറങ്ങുക, അധികനേരം പുറത്ത് തുടരുക, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളാണ് വെല്ലുവിളിയാവുക.

പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകളിലാണ് ഏറ്റവുമധികം ചൂട് അനുഭവപ്പെടുന്നത്. ഈ ജില്ലകളിലെ ഉഷ്ണതരംഗ മുന്നറിയിപ്പും തുടരുകയാണ്. അതിനാല്‍ ഇവിടങ്ങളിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.

ഇടുക്കി, വയനാട് എന്നീ ജില്ലകളൊഴികെ പന്ത്രണ്ട് ജില്ലകളിലും ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുകയാണ്. സാധാരണയേക്കാൾ 3 മുതൽ 5 ഡിഗ്രി വരെ ചൂട് കൂടാമെന്നാണ് മുന്നറിയിപ്പ്. പാലക്കാട് 41 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലത്തും തൃശ്ശൂരും 40 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാം.

പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 38°C വരെയും,ആലപ്പുഴ,എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളിൽ 37°C വരെയും, തിരുവനന്തപുരത്ത് 36°C വരെയും താപനില ഉയരാം.

സൂര്യന്‍റെ ഇപ്പോഴത്തെ സ്ഥാനവും വേനല്‍ മഴയുടെ അഭാവവുമാണ് കേരളത്തില്‍ ചൂട് ഇത്ര കനക്കാൻ കാരണമെന്ന് വിദഗ്ധര്‍ വിശദീകരിക്കുന്നു. അടുത്തയാഴ്ചയോടെ ചൂടിന് നേരിയ ശമനമാകുമെന്നാണ് പ്രതീക്ഷ.

അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയെന്നും കേരളത്തില്‍ മുന്നറിയിപ്പുണ്ട്. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തുമാണ് ജാഗ്രത പാലിക്കേണ്ടത്.

Continue Reading

india

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് മെയ് ഒന്ന് മുതല്‍ ഗതാഗത നിയന്ത്രണം

Published

on

ഊട്ടി സമ്മര്‍ സീസണ്‍ തുടങ്ങുന്നത് കൊണ്ട് 1.5.2024 മുതല്‍ 30.5.2024 വരെ ഊട്ടിയില്‍ ട്രാഫിക് നിയമങ്ങള്‍ മാറ്റം വരുത്തിയിട്ടുണ്ട് വരുന്ന വാഹനങ്ങളില്‍ ഊട്ടി ടൗണില്‍ പ്രവേശിക്കാന്‍ പറ്റുകയില്ല. ഊട്ടി ടൗണ്ഡ് ഔട്ടര്‍സൈഡുകളില്‍ വണ്ടികള്‍ക്ക് പാര്‍ക്കിംഗ് കൊടുത്ത് അവിടുന്ന് ഗവണ്‍മെന്റ് ബസ്സില്‍ പോയി ചുറ്റിക്കണ്ട് തിരിച്ച് അതേ വണ്ടിയില്‍ അവിടെ കൊണ്ടുപോയി വിടും.

അതുമാത്രമല്ല ഈ കൊല്ലം തമിഴ്‌നാട് പോലീസ് ഒരു മാപ്പ് റെഡിയാക്കിയിട്ടുണ്ട് അത് ചെറിയ വാഹനങ്ങള്‍ക്ക് ഉള്ളതാണ് നമ്മള്‍ ഊട്ടി എന്റര്‍ ആവുമ്പോള്‍ തന്നെ ഒരു പോലീസ് ഒരു പേപ്പര്‍ തരും. ആ പേപ്പറില്‍ കാണുന്ന ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുക സ്‌കാന്‍ ചെയ്യുമ്പോള്‍ നമ്മള്‍ക്ക് ആ സ്‌കാനില്‍ റൂട്ട് മാപ്പ് കാട്ടിത്തരും ആ റൂട്ട് മാപ്പ് പ്രകാരം മാത്രമേ പോകാന്‍ പാടുള്ളൂ ഇത് പോലീസിന്റെ സ്ട്രിക്ട് ഓര്‍ഡര്‍ ആണ് വേറെ റൂട്ട് മാറി പോകാന്‍ പാടില്ല വരുന്ന വാഹനങ്ങള്‍ കുന്നൂര്‍ വഴി വരികയും ആവിന്‍ പാല്‍ പാര്‍ക്കിങ്ങില്‍ പാര്‍ക്ക് ചെയ്യുകയും വേണം. തിരിച്ചു പോകുന്ന വാഹനങ്ങള്‍ കോത്തഗിരി വഴി പോവുകയും ചെയ്യണം ഗൂഡല്ലൂര്‍ വഴി വരുന്ന വാഹനങ്ങള്‍ എച്ച്പിഎഫിന്റെ അവിടെ പാര്‍ക്ക് ചെയ്യുകയും ചെയ്യണം.

Continue Reading

GULF

യുഎഇയിൽ വീണ്ടും അസ്ഥിരമായ കാലാവസ്ഥാ മുന്നറിയിപ്പ്; ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത

താപനില ഗണ്യമായി കുറയുമെന്നും പ്രവചനമുണ്ട്

Published

on

ദുബായ്: യുഎഇയിൽ വീണ്ടും അസ്ഥിരമായ കാലാവസ്ഥാ മുന്നറിയിപ്പ് നൽകി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി. യുഎഇയുടെ വിവിധഭാഗങ്ങളിൽ 2024 മെയ് 2 വരെ (വ്യാഴാഴ്ച) അസ്ഥിരമായ കാലാവസ്ഥയും മഴയും പ്രതീക്ഷിക്കണമെന്നാണ് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചിരിക്കുന്നത്. പലയിടങ്ങളിലും വ്യത്യസ്ത തീവ്രതയിലുള്ള മഴയും ഇടിമിന്നലും പൊടിക്കാറ്റും ഉണ്ടാകാം. താപനില ഗണ്യമായി കുറയുമെന്നും പ്രവചനമുണ്ട്.

അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധവുമായിരിക്കുമെന്നും പ്രവചനമുണ്ട്. കാലാവസ്ഥയുമായി ബന്ധപ്പെട്ട മറ്റ് വെബ്‌സൈറ്റുകൾ പകൽ സമയത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയെ സൂചിപ്പിക്കുന്നുണ്ട്. മിതമായ കാറ്റിനൊപ്പം, 70% മഴ പെയ്യാൻ സാധ്യതയുണ്ട്. രാത്രിയാകുമ്പോൾ, മഴയുടെ സാധ്യത 50% ആയി കുറയും.

ഏപ്രിൽ 16 ന് യുഎഇയിൽ ഉണ്ടായ കനത്ത മഴ ആഗോള കാലാവസ്ഥ വ്യതിയാനത്തിൻ്റെ പ്രതിഫലനമാണെന്ന് അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു. 1949-ൽ കാലാവസ്ഥാ ഡാറ്റ റെക്കോർഡിംഗ് ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ അളവിലുള്ള മഴയാണ് ഏപ്രിൽ 16-ന് യുഎഇയുടെ പല പ്രദേശങ്ങളിലും റിപ്പോർട്ട് ചെയ്തത്.

Continue Reading

Trending