Connect with us

kerala

സംസ്ഥാനത്ത് ഇന്ന് 3021 പേര്‍ക്ക് കോവിഡ്

യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു

Published

on

സംസ്ഥാനത്ത് ഇന്ന് 3021 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 481, മലപ്പുറം 406, എറണാകുളം 382, തൃശൂര് 281, കോട്ടയം 263, ആലപ്പുഴ 230, തിരുവനന്തപുരം 222, കൊല്ലം 183, പാലക്കാട് 135, കണ്ണൂര് 133, പത്തനംതിട്ട 110, ഇടുക്കി 89, വയനാട് 79, കാസര്ഗോഡ് 27 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യു.കെ.യില് നിന്നും വന്ന 2 പേര്ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില് നിന്നും വന്ന 39 പേര്ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള് തുടര്പരിശോധനക്കായി എന്ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില് 12 പേരുടെ ഫലം വന്നു. അതില് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്താനായിട്ടില്ല.
കഴിഞ്ഞ 24 മണിക്കൂറിനിടെ 33,508 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.02 ആണ്. റുട്ടീന് സാമ്പിള്, സെന്റിനല് സാമ്പിള്, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്.എ.എം.പി., ആന്റിജന് പരിശോധന എന്നിവ ഉള്പ്പെടെ ഇതുവരെ ആകെ 80,99,621 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3160 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 52 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2643 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 284 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 456, മലപ്പുറം 378, എറണാകുളം 350, തൃശൂര് 273, കോട്ടയം 225, ആലപ്പുഴ 226, തിരുവനന്തപുരം 143, കൊല്ലം 177, പാലക്കാട് 51, കണ്ണൂര് 98, പത്തനംതിട്ട 88, ഇടുക്കി 77, വയനാട് 75, കാസര്ഗോഡ് 26 എന്നിങ്ങനേയാണ് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത്.
42 ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര് 12, തിരുവനന്തപുരം 10, എറണാകുളം 6, തൃശൂര്, കോഴിക്കോട് 3 വീതം, കൊല്ലം, പത്തനംതിട്ട 2 വീതം, കോട്ടയം, പാലക്കാട്, മലപ്പുറം, വയനാട് 1 വീതം ആരോഗ്യ പ്രവര്ത്തകര്ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5145 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 271, കൊല്ലം 273, പത്തനംതിട്ട 400, ആലപ്പുഴ 240, കോട്ടയം 800, ഇടുക്കി 28, എറണാകുളം 749, തൃശൂര് 677, പാലക്കാട് 258, മലപ്പുറം 522, കോഴിക്കോട് 373, വയനാട് 151, കണ്ണൂര് 246, കാസര്ഗോഡ് 157 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 63,135 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,12,389 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,32,135 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 2,20,699 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 11,436 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1277 പേരെയാണ് ഇന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചത്.
ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. തൃശൂര് ജില്ലയിലെ ചേലക്കര (കണ്ടെന്മെന്റ് സോണ് സബ് വാര്ഡ് 4) ആണ് പുതിയ ഹോട്ട് സ്‌പോട്ട്.
ഇന്ന് 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില് നിന്നും ഒഴിവാക്കി. ഇതോടെ നിലവില് ആകെ 447 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പിണറായി ചെയ്തതും അച്ചടക്ക ലംഘനം: സി.പി.എമ്മിൽ വിവാദം മുറുകുന്നു

സി.പി. എം സംഘടനാ രീതി അനുസരിച്ച് ഒരംഗത്തിന് മറ്റൊരു അംഗത്തിന് മേൽ പരസ്യമായി ആരോപണം ഉന്നയിക്കണമെങ്കിൽ അതിന് പാർട്ടി ഘടകത്തിൻ്റെ തീരുമാനം ആവശ്യമാണ്

Published

on

കെ.പി. ജലീൽ

ഇ.പി. ജയരാജൻ ബി.ജെ.പി നേതാവുമായി രഹസ്യ ചർച്ച നടത്തിയ സംഭവം സി.പി. എമ്മിൽ ചർച്ചക്കെടുക്കും മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ജയരാജനെതിരെ പ്രസ്താവന നടത്തിയത് അച്ചടക്ക ലംഘനം. സി.പി. എം സംഘടനാ രീതി അനുസരിച്ച് ഒരംഗത്തിന് മറ്റൊരു അംഗത്തിന് മേൽ പരസ്യമായി ആരോപണം ഉന്നയിക്കണമെങ്കിൽ അതിന് പാർട്ടി ഘടകത്തിൻ്റെ തീരുമാനം ആവശ്യമാണ്. ശാസന , പരസ്യശാസന , സസ് പെൻഷൻ , പുറത്താക്കൽ എന്നിവയാണ് സി.പി.എമ്മിലെ ശിക്ഷാ നടപടികൾ. ഇതിന് ആരോപണവിധേയനായ അംഗത്തിൻ്റെ ഘടകം ( ഇ.പി യുടെ കാര്യത്തിൽ കേന്ദ്ര കമ്മിറ്റി ) വിഷയം ചർച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതുണ്ട്.

എന്നാൽ ഇതിന് മുമ്പേ തന്നെ പൊളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയൻ ജയരാജൻ ശ്രദ്ധ കാണിച്ചില്ല എന്ന് പരസ്യ ശാസന നടത്തിയിരിക്കുകയാണ്. പാർട്ടി ജനറൽ സെക്രട്ടറി പോലും പറയാത്തതാണ് പിണറായി പറഞ്ഞിരിക്കുന്നത്. ജയരാജൻ തൻ്റെ വിഷയം ചർച്ചക്കെടുക്കുമ്പോൾ ഇത് കൂടി ഉന്നയിക്കുമെന്നാണ് കരുതപ്പെടുന്നത്. അങ്ങനെയെങ്കിൽ പിണറായിയെയും പാർട്ടിക്ക് ശാസിക്കേണ്ടിവരും.
മുമ്പ് വി.എസ് അച്യുതാനന്ദനും പിണറായിയും പരസ്പരം ആരോപണം ഉന്നയിച്ചതിന് ഇരുവർക്കെതിരെയും പാർട്ടി നടപടിയെടുത്തിരുന്നു. വി. എസ്സിനെ പൊളിറ്റ് ബ്യൂറോയിൽ നിന്ന് പുറത്താക്കി. എന്നാൽ പിണറായിയെ ശാസിക്കുക മാത്രമാണ് ചെയ്തത്.

Continue Reading

kerala

കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ഇടിച്ചുകയറി 36 പേര്‍ക്ക് പരുക്ക്

ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

Published

on

കൊല്ലം:ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

യാത്രക്കാരില്‍ പലര്‍ക്കും മുഖത്താണ് പരുക്ക്. പരുക്കേറ്റവരെ കരുനാഗപ്പളളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരു ബസ്സുകളും കൊല്ലത്തേക്ക് പോകുന്ന വഴി രാവിലെ 11:15 ന് ആയിരുന്നു അപകടം.ഗുരുതരമയി പരുക്കേറ്റവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രയിലെക്ക് മാറ്റി.

 

 

 

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

Trending