Health
മൂന്നാമതും വയനാടൻ ജനതയെ ചതിച്ച് ഇടതു സർക്കാർ; വിംസും ഏറ്റെടുക്കില്ല
ഉമ്മൻചാണ്ടി സർക്കാർ തുടങ്ങിവച്ച പദ്ധതി ഇടതു സർക്കാർ വന്നപ്പോൾ അട്ടിമറിച്ചിരുന്നു. സർക്കാർ സ്വന്തം നിലക്ക് മെഡിക്കൽ കോളജ് സ്ഥാപിക്കാതെ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ഡി.എം വിംസ് സ്വകാര്യ മെഡിക്കൽ കോളജ് ഏറ്റെടുക്കാനായിരുന്നു പദ്ധതി. ഏറെ കൊട്ടിഘോഷിച്ച് പ്രഖ്യാപനം നടത്തിയെങ്കിലും ഇത് നടക്കില്ലെന്ന് ഇപ്പോഴാണ് ബോധ്യമായത്.
വയനാടൻ ജനതയെ വീണ്ടും ചതിച്ച് പിണറായി സർക്കാർ. ജില്ലയിൽ പുതിയ മെഡിക്കൽ കോളജ് സർക്കാർ തലത്തിൽ നിർമ്മിക്കുമെന്ന പ്രഖ്യാപനമാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഇത് യു.ഡി.എഫ് സർക്കാരിന്റെ തീരുമാനത്തിലേക്ക് തിരിച്ചുവന്നുവെന്നല്ലാതെ മെഡിക്കൽ കോളജ് സ്ഥാപിക്കുന്ന കാര്യത്തിൽ യാതൊരു പുരോഗതിയും ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്ന് തെളിഞ്ഞിരിക്കുകയാണ്.
രാഷ്ട്രീയ ലാഭം മാത്രം മുന്നിൽ കണ്ട് യു.ഡി.എഫ് തീരുമാനത്തെ തള്ളിയ പിണറായി സർക്കാർ അതേ പാതയിലേക്ക് യൂ ടേൺ അടിച്ചിരിക്കുകയാണ്. 2015 ൽ മടക്കിമലയിൽ യു.ഡി.എഫ് സർക്കാർ പ്രാരംഭഘട്ട നിർമ്മാണം ആരംഭിച്ച മെഡിക്കൽ കോളജ് അട്ടിമറിക്കുകയും പ്രതിഷേധം ശക്തമായതോടെ മൂന്ന് വർഷങ്ങൾക്ക് ശേഷം ചുണ്ടേലിൽ സ്വകാര്യ തോട്ടം ഏറ്റെടുക്കാൻ തീരുമാനിക്കയും ചെയ്തിരുന്നു. എന്നാൽ ഈ പദ്ധതിയും ഇടതു സർക്കാർ പാതി വഴിയിൽ ഉപേക്ഷിച്ചു. അതിന് ശേഷമാണ് വയാനാട് ജില്ലയിലെ ഏക സ്വകാര്യ മെഡിക്കൽ കോളജായ ഡി വിംസ് ഏറ്റെടുക്കാൻ തീരുമാനിച്ചത്.
എന്നാൽ ഇതു സാധ്യമല്ലെന്ന് മാസങ്ങൾക്ക് ശേഷം ബോധ്യപ്പെട്ട സർക്കാർ വയനാട്ടുകാരുടെ സ്വപ്ന പദ്ധതി അട്ടിമറിച്ചുകൊണ്ടിരിക്കുകയാണ്. ഉമ്മൻചാണ്ടി സർക്കാർ തുടങ്ങിവച്ച പദ്ധതി ഇടതു സർക്കാർ വന്നപ്പോൾ അട്ടിമറിച്ചിരുന്നു. സർക്കാർ സ്വന്തം നിലക്ക് മെഡിക്കൽ കോളജ് സ്ഥാപിക്കാതെ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ഡി.എം വിംസ് സ്വകാര്യ മെഡിക്കൽ കോളജ് ഏറ്റെടുക്കാനായിരുന്നു പദ്ധതി. ഏറെ കൊട്ടിഘോഷിച്ച് പ്രഖ്യാപനം നടത്തിയെങ്കിലും ഇത് നടക്കില്ലെന്ന് ഇപ്പോഴാണ് ബോധ്യമായത്. സർക്കാർ തലത്തിൽ പുതിയ മെഡിക്കൽ കോളജ് പണിയാൻ കഴിയില്ലെന്ന വിദഗ്ധ സംഘത്തിന്റെ ഉപദേശത്തിന്റെ പുറത്തായിരുന്നു സ്വകാര്യ മെഡിക്കൽ കോളജ് ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്നത്. സ്വന്തം നിലയിൽ സർക്കാർ സ്ഥലം ഏറ്റെടുത്ത് മെഡിക്കൽ കോളജ് സ്ഥാപിക്കാനുമുള്ള തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതലയോഗത്തിലാണ് ഉണ്ടായത്.
ഉമ്മൻചാണ്ടി സർക്കാർ മെഡിക്കൽ കോളജ് ആശയവുമായി ഏറെ മുന്നോട്ട് പോയിരുന്നു. ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് (ഡി.പി.ആർ) പൂർത്തിയാക്കുകയും 69 കോടി രൂപപ അനുവദിക്കുകയും ചെയ്ത ഒരു വലിയ പദ്ധതിയാണ് രാഷ്ട്രീയക്കളികൾ മൂലം ഇടതു സർക്കാർ ഉപേക്ഷിച്ചത്. ഇത് ഉപേക്ഷിക്കാനുള്ള തീരുമാനത്തിനെതിരെ അന്ന് വയനാട്ടുകാർ ഒറ്റക്കെട്ടായി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് ഇടതു സർക്കാർ ഏകപക്ഷീയമായി ഒരിക്കലും നടക്കില്ലെന്നുറപ്പുള്ള പദ്ധതിയുമായി മുന്നോട്ട് പോവുകയായിരുന്നു. എന്നാൽ മുൻപ് യു.ഡി.എഫ് എടുത്ത തീരുമാനത്തിലേക്ക് തന്നെ ഇടതു സർക്കാരും എത്തിച്ചേരേണ്ടി വന്നു. അഞ്ച് വർഷം കഴിഞ്ഞുവെന്നല്ലാതെ ഒരിഞ്ചു പോലും മുന്നോട്ടു പോകാൻ ശ്രമിക്കാതെ സർക്കാർ വയനാട്ടുകാരെ വഞ്ചിക്കുകയായിരുന്നു.
സർക്കാരിന്റെ തലതിരഞ്ഞ നടപടികൾ മൂലം ജില്ലയിൽ പിടഞ്ഞു തീരന്നത് നൂറുക്കണക്കിന് നിസ്സഹായ മനുഷ്യ ജീവനുകളാണ്. ഒരു മാസം വയനാട് ജില്ലയിൽ നിന്നും വിവിധ അപകടങ്ങളിലായി ഗുരുതര പരിക്കേറ്റവരും തീപ്പൊള്ളൽ, പാമ്പുകടി, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങളുമായി 1800 മുതൽ 2200 വരെ ആളുകളെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പോകുന്നുണ്ടെന്നാന്ന് കണക്ക്. ഇതിൽ കുറച്ചുപേരെങ്കിലും മരണപ്പെടുന്ന സാഹചര്യവുമുണ്ട്. ഗുരുതരാസ്ഥയിൽ ചികിത്സ ലഭിക്കാതെ കിലോമീറ്ററുകൽ പോകേണ്ട സാഹചര്യമുണ്ടായിട്ടും സർക്കാർ യാതൊരുവിധ ഉത്തരവാദിത്വവും കാണിച്ചല്ലെന്നാണ് പരാതി.
അനുവദിച്ച ഫണ്ട് ലാപ്സാക്കിയും പദ്ധതി പ്രദേശത്തെ തന്നെ ഇല്ലാതാക്കാനായിരുന്നു ഈ സർക്കാർ അധികാരത്തിൽ വന്ന നാളുമുതൽ ശ്രമിച്ചത്. വയനാടിന്റെ പ്രത്യേക സാഹചര്യം മനസ്സിലാക്കി ജില്ലക്ക് യു.ഡി.എഫ് സർക്കാർ മെഡിക്കൽ കോളജ് അനുവദിക്കുകയായിരുന്നു. 2015 ജുലൈ 12 ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ശിലാസ്ഥാപനവും നടത്തിയിരുന്നു. പ്രാരംഭ പ്രവർത്തികൾക്ക് മൂന്ന് കോടിയും നബാർഡ് വഴി 41 കോടിയും സംസ്ഥാന ബജറ്റ് വിഹിതമായി 25 കോടിയും പദ്ധതിക്കായി അനുവദിച്ചു. മെഡിക്കൽ കോളജ് സൈറ്റിലേക്കുള്ള പാതയുടെ ടെണ്ടർ നടപടികൾ യു.ഡി.എഫ് സർക്കാർ പൂർത്തിയാക്കുകയും ചെയ്തു. എന്നിട്ടും ഈ സ്വപ്ന പദ്ധതി ഉപേക്ഷിക്കുകയായിരുന്നു ഇടതു സർക്കാർ.
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സർക്കാർ തലത്തിൽ മെഡിക്കൽ കോളജ് സ്ഥാപിക്കുമെന്ന പ്രഖ്യാപനം എങ്ങിനെയാണ് നടപ്പിലാക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല. നേരത്തെ മെഡിക്കൽ കോളജിനായി ഏറ്റെടുത്ത സ്ഥലം ഉപേക്ഷിച്ച സാഹചര്യത്തിൽ ഇനി സ്ഥലം കണ്ടെത്തുക അസാധ്യമാണെന്നാണ് വയനാട്ടുകാർ പറയുന്നത്.
Health
തമിഴ്നാട്ടിലെ കര്‍ഷകര്‍ക്കിടയില്‍ വൃക്കരോഗം വര്‍ധിക്കുന്നു; മുന്നറിയിപ്പുമായി ലാന്‍സെറ്റ് പഠന റിപ്പോര്‍ട്ട്
ലാന്‍സെറ്റ് ( The Lancet ) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടനുസരിച്ച് സംസ്ഥാനത്തെ 5.13 ശതമാനം കര്‍ഷകര്‍ക്ക് വൃക്കസംബന്ധമായ അസുഖങ്ങള്‍ കണ്ടത്തിയിട്ടുണ്ട്.
ചെന്നൈ: തമിഴ്നാട്ടിലെ കര്‍ഷകരില്‍ വൃക്കരോഗം ആശങ്കാജനകമായി വര്‍ധിക്കുന്നതായി പുതിയ പഠനം വെളിപ്പെടുത്തുന്നു. പ്രശസ്ത മെഡിക്കല്‍ ജേണലായ ലാന്‍സെറ്റ് ( The Lancet ) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടനുസരിച്ച് സംസ്ഥാനത്തെ 5.13 ശതമാനം കര്‍ഷകര്‍ക്ക് വൃക്കസംബന്ധമായ അസുഖങ്ങള്‍ കണ്ടത്തിയിട്ടുണ്ട്. മദ്രാസ് മെഡിക്കല്‍ കോളേജ് നെഫ്രോളജി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഈ പഠനം 2023 ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ നടത്തിയത്. 125 ഗ്രാമങ്ങളിലെ 3350 കര്‍ഷക തൊഴിലാളികളുടെ വൃക്കകളുടെ പ്രവര്‍ത്തനം വിലയിരുത്തിയപ്പോള്‍ 17 ശതമാനം പേര്‍ക്ക് വൃക്കരോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തി. ആരോഗ്യപരിപാലന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കിയ ശേഷം മൂന്ന് മാസത്തിന് ശേഷമുള്ള പുനര്‍പരിശോധനയില്‍ ഈ നിരക്ക് 5.31 ശതമാനമായി കുറഞ്ഞു. ഗണ്യമായ കാര്യം രോഗം കണ്ടെത്തിയവരില്‍ പകുതിയലധികം പേര്‍ക്ക് പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, ജനിതക വൈകല്യങ്ങള്‍ തുടങ്ങിയവ ഉണ്ടായിരുന്നില്ല എന്നതാണ്. നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ ദീര്‍ഘനേരം ജോലി ചെയ്യുന്നതാണ് വൃക്കകളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നല്കിയ സംസ്ഥാന അവയവമാറ്റ കമ്മിഷന്റെ സെക്രട്ടറി ഡോ.എന്‍. ഗോപാലകൃഷ്ണന് വ്യക്തമാക്കി. അത്യുഷ്ണമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന കര്‍ഷകര്‍, നിര്‍മ്മാണ തൊഴിലാളികള്‍, ഇഷ്ടിച്ചൂള തൊഴിലാളികള്‍, കീടനാശിനി തളിക്കുന്നവര്‍, ഉപ്പുനിര്‍മ്മാണ മേഖലയിലെ ജോലിക്കാര്‍ തുടങ്ങിയവര്‍ക്ക് ഈ അപകടം കൂടുതലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ദിവസേന കഠിന ചൂടില്‍ ജോലി ചെയ്യുമ്പോള്‍ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നത്. (ഡീഹൈഡ്രേഷന്) വൃക്കകളില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു. പ്രാരംഭഘട്ടത്തില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകത്തതിനാല് കര്‍ഷകര്‍ക്ക് അപകടം തിരിച്ചറിയാന്‍ വൈകുന്നു. ഇത്തരം തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ മതിയായ വെള്ളം കുടിക്കുകയും, ചെറിയ അസ്വസ്ഥതകള്‍ കാണിച്ചാല്‍ ഉടന്‍ തന്നെ രക്ത പരിശോധന, യൂറിയ, ക്രിയാറ്റിന്‍, മൂത്ര പരിശോധന എന്നിവ നടത്തുകയും ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേഷിക്കുന്നു. ചൂടും നിര്‍ജലീകരണവും ചേര്‍ന്നതാണ് കര്‍ഷകര്‍ക്കിടയിലെ വൃക്കരോഗ വര്‍ധനവിന് പ്രധാന കാരണമെന്ന് പഠനം വ്യകതമാക്കുന്നു.
Health
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി എം. ശോഭന ആണ് മരിച്ചത്.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി എം. ശോഭന ആണ് മരിച്ചത്. സംസ്ഥാനത്ത് രോഗം ബാധിച്ച് ഒരുമാസത്തിനിടെ അഞ്ചു പേരാണ് മരിച്ചത്. ഈ മാസം നാലിനാണ് ശോഭനക്ക് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി മരിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് മൂന്ന് മാസം പ്രായമായ കുഞ്ഞ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണപ്പെട്ടിരുന്നു. മൂന്ന് മാസം പ്രായമായ ആണ്‍കുഞ്ഞും വേങ്ങര സ്വദേശി റംലയുമാണ് മരിച്ചത്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗം ബാധിച്ച് 10 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച മൂന്നു പേരെയും നെഗ്ലേറിയ എന്ന വിഭാഗത്തില്‍പ്പെട്ട അമീബയാണ് ബാധിച്ചതെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയിരുന്നു.
Health
ചൈനയില്‍ വീണ്ടും പകര്‍ച്ചവ്യാധി വ്യാപിക്കുന്നുവോ?, ആശുപത്രികള്‍ രോഗികളാല്‍ തിങ്ങിനിറയുന്നു, ആശങ്കയോടെ ലോകം
രാജ്യത്തുടനീളം ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ പറയുന്നു
കോവിഡ് മഹാമാരി സ്ഥിരീകരിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കുന്നതിനിടെ ചൈനയില്‍ വീണ്ടും ആശങ്ക പരത്തി പുതിയ പകര്‍ച്ചവ്യാധി വ്യാപിക്കുന്നു. രാജ്യത്തുടനീളം ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ പറയുന്നു. ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ്, ഇന്‍ഫ്ലുവന്‍സ എ, കോവിഡ്19 വൈറസുകള്‍ എന്നിങ്ങനെ ഒന്നിലധികം വൈറസ് ബാധകള്‍ ചൈനയിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
പുതിയ വൈറസ് വ്യാപിച്ചതിനെ തുടര്‍ന്ന് മരണസംഖ്യ വര്‍ധിച്ചിരിക്കുകയാണ്. അതേസമയം പുതിയ മഹാമാരി സ്ഥിരീകരിക്കുകയോ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുകയോ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയൊ ചൈനീസ് ആരോഗ്യ അധികാരികളും ലോകാരോഗ്യ സംഘടനയും ചെയ്തിട്ടില്ല. ചൈനയിലേതാണെന്ന അടിക്കുറിപ്പോടെ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയില്‍ ഒരു ആശുപത്രിയില്‍ മാസ്ക് ധരിച്ച രോഗികള്‍ തിങ്ങിനിറഞ്ഞിരിക്കുന്നത് കാണാം. ചിലര്‍ ചുമയ്ക്കുന്നുമുണ്ട്. എന്നാല്‍ ചിത്രീകരണത്തിന്റെ ഉറവിടമൊ തിയതിയോ വ്യക്തമല്ല. മറ്റൊരു വീഡിയോയില്‍ ആശുപത്രിയിലെ ഇടനാഴി മുഴുവന്‍ മുതിര്‍ന്ന ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. 12 മില്യണ്‍ പേരാണ് ഈ വീഡിയേ കണ്ടിരിക്കുന്നത്. ”ഇന്‍ഫ്ലുവന്‍സ എ, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് എന്നീ വൈറസുകളുടെ വ്യാപനത്തെ തുടര്‍ന്ന് ചൈനയിലെ ആശുപത്രികള്‍ നിറഞ്ഞിരിക്കുന്നു. മൂന്ന് വര്‍ഷം മുന്‍പത്തെ ചൈനയിലെ കോവിഡ് കാലത്തെയാണ് ഇത് സൂചിപ്പിക്കുന്നത്” എന്ന് പോസ്റ്റില്‍ പറയുന്നു.
ഉറവിടം വ്യക്തമല്ലാത്ത ന്യുമോണിയ കേസുകള്‍ നിരീക്ഷിച്ചു വരിയാണെന്നാണ് ചൈനയുടെ രോഗ നിയന്ത്രണ അതോറിറ്റി റോയിട്ടേഴ്സിനോട് വ്യക്തമാക്കി. നാഷണല്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ അഡ്മിനിസ്ട്രേഷന് ലബോറട്ടറികള്‍ക്ക് കേസുകള്‍ പരിശോധിക്കാനും സ്ഥിരീകരിക്കാനുമുള്ള ചട്ടവും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും നിര്‍ദേശം നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി.
അക്യൂട്ട് റെസ്പിറേറ്ററി രോഗങ്ങളുടെ ഡാറ്റ ഡിസംബര്‍ 16 മുതല്‍ 22 വരെയുള്ള വാരത്തില്‍ അണുബാധകളുടെ വര്‍ധനവ് കാണിക്കുന്നതായി വ്യാഴാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ നല്‍കിയിട്ടുണ്ട്. ശൈത്യകാലത്തും വസന്തകാലത്തും ചൈനയെ വിവിധ ശ്വാസകോശ സംബന്ധമായ പകര്‍ച്ചവ്യാധികള്‍ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് മറ്റൊരു ഉദ്യോഗസ്ഥനായ കന് ബിയാവോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അടുത്തിടെ കണ്ടെത്തിയ കേസുകളില്‍ റിനോവൈറസ്, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് തുടങ്ങിയ രോഗാണുക്കളും ഉള്‍പ്പെടുന്നു. പ്രത്യേകിച്ച് വടക്കന്‍ പ്രവിശ്യകളില്‍ 14 വയസിന് താഴെയുള്ളവരില്‍ ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് കേസുകള്‍ വര്‍ധിച്ചിട്ടുണ്ട്. ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് ബാധിച്ചവര്‍ക്ക് ആന്റിവൈറല്‍ മരുന്നുകള്‍ നല്‍കുന്നതിനെതിരെ ഷാങ്ഹായ് ആശുപത്രിയിലെ ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (HMPV) സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്ന ഒരു വൈറസാണ്. ചെറിയ കുട്ടികള്‍, പ്രായമായവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരില്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന സ്രവങ്ങളിലൂടെ പടരുന്നതിനാല്‍ പെട്ടെന്ന് രോഗം പകരാനുള്ള സാധ്യത കൂടും. രോഗബാധിതരുമായുള്ള അടുത്ത സമ്പര്‍ക്കം മൂലവും രോഗം പകരാം. ചുമ, പനി, ശ്വാസം മുട്ടല്‍ തുടങ്ങിയവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍. എച്ച്എംപിവിക്കെതിരെ വാക്സിന് ലഭ്യമല്ല. നിലവില്‍ രോഗലക്ഷണങ്ങള്‍ കുറയ്ക്കാനുള്ള ചികില്‍സയാണ് നല്കി വരുന്നത്.
-
GULF7 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
Video Stories19 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News2 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം

