Connect with us

india

ടിക് ടോക്ക് ഉള്‍പ്പടെയുള്ള ചൈനീസ് ആപ്പുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും

ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയം ബ്ലോക്ക് ചെയ്ത ആപ്പുകളുടെ മറുപടി അവലോകനം ചെയ്തതിന് ശേഷമാണ് മറുപടി അയച്ചത്

Published

on

ഡല്‍ഹി: രാജ്യത്ത് ടിക് ടോക്കിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരാന്‍ കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ടിക് ടോക്കിന് നോട്ടീസ് അയച്ചു. കൂടാതെ മറ്റു ചൈനീസ് ആപ്പുകളുടെയും വിലക്കും തുടരും. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയം ബ്ലോക്ക് ചെയ്ത ആപ്പുകളുടെ മറുപടി അവലോകനം ചെയ്തതിന് ശേഷമാണ് മറുപടി അയച്ചത്.

2020 ജൂണില്‍ 59 ചൈനീസ് ആപ്പുകളും സെപ്റ്റംബറില്‍ 118 ആപ്പുകളും ആണ് സര്‍ക്കാര്‍ വിലക്കിയത്. ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്നാണ് ഇന്ത്യ ടിക് ടോക്, പബ്ജി അടക്കമുള്ള ചൈനീസ് ആപ്പുകള്‍ രണ്ട് ഘട്ടങ്ങളിലായി നിരോധിച്ചത്. ജനപ്രിയ ആപ്പുകള്‍ നിരോധിച്ചത് ചൈനക്ക് വലിയ തിരിച്ചടിയായിരുന്നു.

30 കോടി ഉപയോക്താക്കളാണ് ടിക് ടോക്കിന് ഇന്ത്യയില്‍ ഉണ്ടായിരുന്നത്. ഇന്ത്യ കഴിഞ്ഞാല്‍ അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ളത്. ചൈനയുമായുള്ള പ്രശ്‌നങ്ങള്‍ക്ക് പിന്നാലെ അമേരിക്കയും ടിക് ടോക്ക് നിരോധിച്ചിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കര്‍ണാടകയില്‍ കോണ്‍ഗ്രസിനെതിരെ വിദ്വേഷ വീഡിയോ പ്രചരിപ്പിച്ച് ബി.ജെ.പി; രൂക്ഷ വിമര്‍ശനം

‘സൂക്ഷിക്കണം’ എന്ന് 3 തവണ ആവര്‍ത്തിച്ച് എഴുതികൊണ്ടുള്ള കുറിപ്പോട് കൂടിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

Published

on

കര്‍ണാടകയില്‍ കോണ്‍ഗ്രസിനെതിരെ വിദ്വേഷ പ്രചരണവുമായി ബി.ജെ.പി. കര്‍ണാടക ബി.ജെ.പി നേതൃത്വത്തിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ ഒരു അനിമേഷന്‍ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് വിദ്വേഷ പ്രചരണം.

കോണ്‍ഗ്രസ് രാജ്യത്തെ സാധാരണക്കാരുടെ സ്വത്തുക്കള്‍ പിടിച്ചെടുത്ത് മുസ്‌ലിംകള്‍ക്ക് വീതിച്ചുകൊടുക്കുമെന്ന മോദി അടക്കമുള്ള നേതാക്കള്‍ തുടര്‍ച്ചയായി പ്രചരിപ്പിക്കുന്ന പ്രസ്താവനയ്ക്ക് സമാനമായ വീഡിയോയാണ് ബി.ജെ.പി ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. ‘സൂക്ഷിക്കണം’ എന്ന് 3 തവണ ആവര്‍ത്തിച്ച് എഴുതികൊണ്ടുള്ള കുറിപ്പോട് കൂടിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും പാര്‍ട്ടി അധ്യക്ഷനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും കാണാം. ഒരുവശത്ത് എസ്.സി, എസ്.ടി, ഒ.ബി.സി എന്നിങ്ങനെയെഴുതിയ മുട്ടകള്‍ ഒരു കുട്ടയിലിരിക്കുന്നതായും കാണാം.

പിന്നാലെ കുട്ടയിലേക്ക് രാഹുല്‍ ഗാന്ധി മുസ്ലിം എന്നെഴുതിയ ഒരു മുട്ട കൊണ്ടുവെക്കുന്നു. തുടര്‍ന്ന് മുട്ട വിരിയുകയും മുസ്ലിം എന്നെഴുതിയ മുട്ട വിരിഞ്ഞുണ്ടായ വലിയ കോഴികുഞ്ഞിന് മാത്രം രാഹുല്‍ ഭക്ഷണം കൊടുക്കുകയും ചെയുന്നു. ഭക്ഷണത്തിന്റെ കിറ്റില്‍ ‘ഫണ്ട്’ എന്നാണ് എഴുതിയിരിക്കുന്നത്. ശേഷം മറ്റു കോഴിക്കുഞ്ഞുങ്ങളെ വലിയ കോഴിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് കുട്ടയില്‍ നിന്ന് പുറത്താക്കുന്നു. ഇതിനുപിന്നാലെ എല്ലാവരും ആര്‍ത്തു ചിരിക്കുന്നു.

ഈ രീതിയിലാണ് വീഡിയോ നിര്‍മിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര മന്ത്രി അമിത് ഷായും ഉയര്‍ത്തുന്ന വിദ്വേഷ പരാമര്‍ശങ്ങളെ സമാന രീതിയില്‍ ചിത്രീകരിച്ചിരിക്കുന്ന ബി.ജെ.പി വീഡിയോയ്ക്ക് എതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. എക്‌സിലെ ഈ വീഡിയോ 4 ദശലക്ഷത്തിലധികം ആളുകള്‍ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. പ്രചരിപ്പിക്കുന്ന വീഡിയോയുടെ നിയമലംഘനം ചൂണ്ടിക്കാട്ടി നിരവധി ഉപയോക്താക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കമന്റുകളില്‍ ടാഗ് ചെയ്യുന്നുമുണ്ട്.

നടന്‍ പ്രകാശ് രാജ് ബി.ജെ.പി പോസ്റ്റ് നാണക്കേട് ഉണ്ടാക്കുന്നുവെന്നും ഇത്തരത്തില്‍ വിദ്വേഷം വിളമ്പുന്ന കര്‍ണാടക ബി.ജെ.പിയെ കൃത്യമായ പാഠം പഠിപ്പിക്കുമെന്നും പ്രതികരിച്ചു. ജനാധിപത്യത്തെ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നും രാജി വെക്കണമെന്നും ഇന്ത്യക്കാര്‍ ആവശ്യപ്പെടുന്നതില്‍ അതിശയിക്കാന്‍ ഒന്നുമില്ലെന്ന് ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് അക്കാദമിക് പ്രൊഫസര്‍ നിതാഷ കൗള്‍ ചൂണ്ടിക്കാട്ടി. ജര്‍മനിയിലെ നാസി പാര്‍ട്ടി പ്രചരിപ്പിച്ചിരുന്ന ഒരു വീഡിയോയെ കുറിച്ച് സൂചിപ്പിച്ചുകൊണ്ടായിരുന്നു പ്രതികരണം.

Continue Reading

india

ജെ.​ഡി.​എ​സ് എം.​എ​ൽ.​എ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സ്ത്രീ​യെ പി.​എ​യു​ടെ വീ​ട്ടി​ൽ ക​ണ്ടെ​ത്തി

രേ​വ​ണ്ണ​യും ലൈം​ഗി​ക അ​തി​ക്ര​മം കാ​ണി​ച്ചെ​ന്ന് പ​രാ​തി ന​ൽ​കി​യ സ്ത്രീ​യെ എ​സ്.​ഐ.​ടി സം​ഘം ശ​നി​യാ​ഴ്ച രേ​വ​ണ്ണ​യു​ടെ പി.​എ രാ​ജ​ശേ​ഖ​റി​ന്റെ ഫാം ​ഹൗ​സി​ൽ ക​ണ്ടെ​ത്തി.

Published

on

ഹാ​സ​ൻ മ​ണ്ഡ​ലം ജെ.​ഡി.​എ​സ് എം.​പി പ്ര​ജ്വ​ൽ രേ​വ​ണ്ണ​യും പി​താ​വ് മു​ൻ മ​ന്ത്രി​യും ജെ.​ഡി.​എ​സ് എം.​എ​ൽ.​എ​യു​മാ​യ എ​ച്ച്.​ഡി. രേ​വ​ണ്ണ​യും ലൈം​ഗി​ക അ​തി​ക്ര​മം കാ​ണി​ച്ചെ​ന്ന് പ​രാ​തി ന​ൽ​കി​യ സ്ത്രീ​യെ എ​സ്.​ഐ.​ടി സം​ഘം ശ​നി​യാ​ഴ്ച രേ​വ​ണ്ണ​യു​ടെ പി.​എ രാ​ജ​ശേ​ഖ​റി​ന്റെ ഫാം ​ഹൗ​സി​ൽ ക​ണ്ടെ​ത്തി. ഇ​വ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി മ​ക​ൻ എ​ച്ച്.​ഡി.​രാ​ജു (20) മൈ​സൂ​രു ജി​ല്ല​യി​ലെ കെ.​ആ​ർ.​ന​ഗ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

രേ​വ​ണ്ണ ഒ​ന്നാം പ്ര​തി​യും ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ നി​യോ​ഗി​ച്ച​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്ന സ​തീ​ഷ് ബാ​ബ​ണ്ണ ര​ണ്ടാം പ്ര​തി​യു​മാ​യി കേ​സും ര​ജി​സ്റ്റ​ർ ചെ​യ്തു.പ്ര​ജ്വ​ൽ രേ​വ​ണ്ണ മ​ത്സ​രി​ക്കു​ന്ന ഹാ​സ​ൻ മ​ണ്ഡ​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​തി​ന്റെ മൂ​ന്ന് ദി​വ​സം മു​മ്പ് രേ​വ​ണ്ണ​യു​ടെ ഭാ​ര്യ ഭ​വാ​നി രേ​വ​ണ്ണ കാ​ണ​ണ​മെ​ന്ന് പ​റ​ഞ്ഞു എ​ന്ന​റി​യി​ച്ചാ​ണ് സ​തീ​ഷ് ത​ന്റെ മാ​താ​വി​നെ ആ​ദ്യം കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്നാ​ണ് രാ​ജു​വി​ന്റെ പ​രാ​തി​യി​ലു​ള്ള​ത്. പൊ​ലീ​സ് എ​ത്ര ആ​വ​ശ്യ​പ്പെ​ട്ടാ​ലും രേ​വ​ണ്ണ​യു​ടെ വീ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ പു​റ​ത്തു വി​ട​രു​തെ​ന്ന് മാ​താ​വി​നേ​യും പി​താ​വി​നേ​യും താ​ക്കീ​ത് ചെ​യ്തു.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​മ്പ​തി​ന് സ​തീ​ഷ് വീ​ണ്ടും എ​ത്തി മാ​താ​വി​നെ കൊ​ണ്ടു​പോ​യി. അ​വ​ർ​ക്കെ​തി​രെ കേ​സു​ണ്ട്, വീ​ട്ടി​ൽ നി​ന്നാ​ൽ പൊ​ലീ​സ് പി​ടി​ക്കും എ​ന്നു​പ​റ​ഞ്ഞാ​യി​രു​ന്നു അ​ത്. മാ​താ​വി​ന്റെ ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​ഞ്ഞ​ത്. രേ​വ​ണ്ണ അ​റ​സ്റ്റി​ലാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ സ്ത്രീ​യെ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രെ ബം​ഗ​ളൂ​രു​വി​ൽ എ​ത്തി​ച്ച് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​മെ​ന്ന് എ​സ്.​ഐ.​ടി അ​റി​യി​ച്ചു.

Continue Reading

india

പ്രജ്ജ്വല്‍ രേവണ്ണ കീഴടങ്ങുമെന്ന് സൂചന; സിബിഐ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചേക്കും

. പ്രജ്ജ്വൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ബെംഗളൂരു കോടതി നേരത്തെ തള്ളിയിരുന്നു.

Published

on

ലൈംഗികാതിക്രമക്കേസില്‍ അന്വേഷണം നേരിടുന്ന പ്രജ്ജ്വല്‍ രേവണ്ണയ്‌ക്കെതിരെ സിബിഐ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചേക്കും. നേരത്തെ കേസ് അന്വേഷിക്കുന്ന കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം പ്രജ്ജ്വലിനെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കാന്‍ സിബിഐയോട് ആവശ്യപ്പെട്ടിരുന്നു. പ്രജ്ജ്വൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ബെംഗളൂരു കോടതി നേരത്തെ തള്ളിയിരുന്നു.

ലൈംഗികാതിക്രമകേസില്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ നയതന്ത്രപാസ്‌പോര്‍ട്ട് ഉപയോഗിച്ച് പ്രജ്ജ്വല്‍ ജര്‍മ്മനിയിലേയ്ക്ക് കടന്നിരുന്നു. ചോദ്യം ചെയ്യലിനായി 24 മണിക്കൂറിനകം ഹാജരാകണമെന്ന് അന്വേഷണ സംഘം നോട്ടീസ് നല്‍കിയെങ്കിലും സ്ഥലത്തില്ലാത്തതിനാല്‍ ഹാജരാകാനാകില്ലെന്നായിരുന്നു പ്രജ്ജ്വലിന്റെ അഭിഭാഷകര്‍ അന്വേഷണ സംഘത്തെ അറിയിച്ചത്. ഇതിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘം പ്രജ്ജ്വലിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

ഇതിനിടെ ജര്‍മ്മനിയില്‍ നിന്നും പ്രജ്ജ്വല്‍ മസ്‌കറ്റില്‍ എത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. താമസിയാതെ അന്വേഷണ സംഘത്തിന് മുമ്പില്‍ പ്രജ്ജ്വല്‍ കീഴടങ്ങിയേക്കുമെന്നുമുള്ള വിവരങ്ങളും പുറത്ത് വരുന്നുണ്ട്. പ്രജ്ജ്വലിന്റെ പിതാവ് രേവണ്ണയെ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു കേസില്‍ ഉള്‍പ്പെട്ട ഇരയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട കേസിലായിരുന്നു രേവണ്ണയുടെ അറസ്റ്റ്. പിതാവ് എച്ച് ഡി ദേവഗൗഡയുടെ വസതിയില്‍ വെച്ചാണ് രേവണ്ണ കസ്റ്റഡിയിലാവുന്നത്.

സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കി പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയിലിന് വിധേയരാക്കിയെന്നാണ് പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരായ കേസ്. ഈ ദൃശ്യങ്ങൾ പുറത്ത് പ്രചരിക്കപ്പെട്ടതോടെയാണ് സംഭവം വിവാദമാകുന്നത്. ഏതാണ്ട് മൂവായിരത്തിന് അടുത്ത് വീഡിയോകളാണ് ഇത്തരത്തിൽ പുറത്ത് വന്നിരിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇതിനിടെ സിറ്റിങ്ങ് എംപിയും ഹാസനിൽ നിന്നുള്ള സ്ഥാനാർത്ഥിയുമായി പ്രജ്ജ്വലിനെ ജെഡിഎസ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പീഡന ദൃശ്യങ്ങളില്‍ ചിലത് രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് മുമ്പ് പുറത്ത് വന്നത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. തിരഞ്ഞെടുപ്പ് രംഗത്ത് കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ പ്രധാന പ്രചാരണ ആയുധവുമായി പ്രജ്ജ്വലിൻ്റെ വീഡിയോ വിവാദം മാറിയിരുന്നു.

Continue Reading

Trending