Connect with us

News

സെക്കന്റില്‍ 30 ഫോട്ടോകള്‍, ക്യാമറാ രംഗത്ത് പുതിയ താരോദയം!

അതേസമയം, റെസലൂഷന്‍ കൂടിയ ക്യാമറകള്‍ക്ക് ഷൂട്ടിങ് സ്പീഡ് കുറയുകയും ചെയ്യും

Published

on

ക്യാമറാ നിര്‍മാണത്തിന്റെ പല മേഖലകളില്‍ എതിരാളികളെ കവച്ചുവയ്ക്കുന്ന പ്രകടനവുമായി എത്തിയിരിക്കുകയാണ് സോണി എ1 എന്ന 50.1എംപി ക്യാമറ. ക്യാനന്‍ 1ഡിഎക്‌സ് III (20.1 എംപി), നിക്കോണ്‍ ഡി6 (20.8എംപി) തുടങ്ങിയ ക്യാമറകളാണ് അതിവേഗ ഷൂട്ടിങ്ങില്‍ പേരുകേട്ടത്. അതേസമയം, റെസലൂഷന്‍ കൂടിയ ക്യാമറകള്‍ക്ക് ഷൂട്ടിങ് സ്പീഡ് കുറയുകയും ചെയ്യും.

എന്നാല്‍, പുതിയ 50.1എംപി ക്യാമറയ്ക്ക് സെക്കന്‍ഡില്‍ 30 ഫ്രെയിമുകള്‍ വരെ ഷൂട്ടു ചെയ്യാനുള്ള ശേഷിയുണ്ട്. അതായത്, ഇതുവരെ മറ്റൊരു ക്യാമറയ്ക്കും സാധിക്കാത്ത രീതിയില്‍ റെസലൂഷനും ഷൂട്ടിങ് സ്പീഡും ഒരുമിപ്പിക്കാന്‍ സോണിക്കു സാധിച്ചിരിക്കുന്നു. ഓട്ടോഫോക്കസിന്റെ കാര്യത്തില്‍ എതിരാളികളെ അസൂയപ്പെടുത്തുന്ന തരം മികവായിരുന്നു സോണിക്ക് ഉണ്ടായിരുന്നത്.

പുതിയ ക്യാമറയ്ക്ക് 759 ഫെയ്‌സ് (phase) ഡിറ്റെക്ട് ഓട്ടോഫോക്കസ് പോയിന്റുകളും, സെന്‍സറിന്റെ 92 ശതമാനം കവറേജ് നല്‍കുകയും, റിയല്‍ ടൈം എഎഫ് ട്രാക്കിങ് സ്പീഡ് 30 ശതമാനം മുന്‍ അതിവേഗ ക്യാമറയായ എ9 IIനെ അപേക്ഷിച്ച് വര്‍ധിപ്പിക്കുകയുമാണ് സോണി ചെയ്തിരിക്കുന്നത്. മനുഷ്യര്‍ക്കും, മൃഗങ്ങള്‍ക്കും, പക്ഷികള്‍ക്കുമുള്ള ഐഎഎഫ് മികവും വര്‍ധിപ്പിക്കാന്‍ സോണിക്കായി. സെക്കന്‍ഡില്‍ 120 ഓട്ടോഫോക്കസ്, ഓട്ടോ എക്‌സ്‌പോഷര്‍ കണക്കുകൂട്ടലുകള്‍ നടത്താനുള്ള ശേഷിയാണ് സോണി എ1 ക്യാമറയ്ക്കുള്ളത്. ഇത് എ9 IIന്റെ ഇരട്ടിയാണ്. പരമാവധി സിങ്ക് സ്പീഡിന്റെ കാര്യത്തിലും പുരോഗതി കൈവരിക്കാനായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

വൈദ്യുതി ബന്ധം വിച്ഛേദിച്ചു, കാസര്‍കോട് വയോധിക വീട്ടില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

Published

on

കാസര്‍കോട്: കരിന്തളത്ത് വയോധികയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരിന്തളം സ്വദേശി ലക്ഷ്മിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീട്ടില്‍ തനിച്ചായിരുന്നു ലക്ഷ്മിയുടെ താമസം. വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച നിലയിലായിരുന്നു. ഇതിന് പുറമേ വീടിന് പിന്‍ഭാഗത്തെ വാതില്‍ തുറന്നിട്ട നിലയിലുമായിരുന്നു. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.

Continue Reading

india

കർണാടകയ്ക്ക് പിന്നാലെ തെലങ്കാനയും വിദ്വേഷ പ്രസംഗ വിരുദ്ധ നിയമം പാസാക്കും

കർണാടകയിൽ ബില്ലിനെതിരെ ബിജെപി പ്രതിഷേധിച്ചിരുന്നു

Published

on

ഹൈദരാബാദ്: കർണാടകയ്ക്ക് പിന്നാലെ വിദ്വേഷ പ്രസംഗ വിരുദ്ധ ബിൽ പാസാക്കാനൊരുങ്ങി തെലങ്കാന സർക്കാറും. ‘ വിദ്വേഷ പ്രസംഗത്തിനെതിരെ ഞങ്ങൾ ഉടൻ തന്നെ നിയമസഭയിൽ നിയമനിർമ്മാണം നടത്തും. ഈ വിഷയം നിയമപരമായി കൈകാര്യം ചെയ്യാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും മുഖ്യമന്ത്രി രേവന്ത് റെഡ്ഢി പറഞ്ഞു. തെലങ്കാന സംസ്ഥാന സർക്കാറിന്റെ ക്രിസ്മസ് ദിനാഘോഷത്തിലാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഢി ബിൽ പാസാക്കുമെന്ന് അറിയിച്ചത്. കർണാടക നിയമസഭ നിയമം പാസാക്കിയതിന് തൊട്ട് പിന്നാലെയാണ് തെലങ്കാന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

വ്യാഴാഴ്ചയാണ്ഹേറ്റ് സ്പീച്ച് ആൻഡ് ഹേറ്റ് ക്രൈംസ് പ്രിവൻഷൻ ബിൽ 2025 കർണാടക നിയമസഭ പാസാക്കിയത്. വ്യക്തികൾക്കും സമൂഹങ്ങൾക്കുമിടയിൽ ശത്രുത, വിദ്വേഷം, പൊരുത്തക്കേട് എന്നിവ പ്രോത്സാഹിപ്പിക്കുന്ന പ്രവൃത്തികൾ തടയുന്നതിനായാണ് ബിൽ പാസാക്കിയത്. ബിൽ ചർച്ചക്കെടുത്തപ്പോൾ ആഭ്യന്തരമന്ത്രി ജി. പരമേശ്വര വിശദമായി തന്നെ ബില്ലിലെ വ്യവസ്ഥകൾ വിശദീകരിച്ചിരുന്നു. പ്രത്യേക സമൂഹങ്ങളെ ലക്ഷ്യം വച്ചുള്ള പ്രസ്താവനകളെയും പ്രവർത്തനങ്ങളെയും ഫലപ്രദമായി തടയുന്നതിന് വിദ്വേഷ കുറ്റകൃത്യങ്ങൾക്ക് കൃത്യമായ ഒരു നിർവചനം ആവശ്യമാണെന്നും പരമേശ്വര പറഞ്ഞിരുന്നു. വിദ്വേഷ പ്രസംഗം നടത്തുന്നവർക്ക് ഒരു വർഷം മുതൽ ഏഴ് വർഷം വരെ തടവും 50000 രൂപയും ചുമത്തുന്നതാണ് പുതിയ ബിൽ. വിദ്വേഷ പ്രസംഗം ആവർത്തിച്ചാൽ തടവും പിഴയും കൂടുമെന്നും ബില്ലിൽ പറയുന്നു.

Continue Reading

kerala

ചന്ദ്രിക കാമ്പയിൻ ജനുവരി 15നകം ക്വാട്ട പൂർത്തിയാക്കണം: സാദിഖലി തങ്ങൾ

Published

on

മലപ്പുറം: തൊണ്ണൂറാണ്ടിൻ്റെ പാരമ്പര്യ കരുത്തുമായി ന്യൂനപക്ഷ,പിന്നോക്ക ജനതയുടെ അവകാശ സംരക്ഷണത്തിന് ചാലക ശക്തിയായി വർത്തിക്കുന്ന ചന്ദ്രിക ദിന പത്രത്തിന്റെ വാർഷിക കാമ്പയിനിൽ നിശ്ചയിക്കപ്പെട്ട ക്വാട്ട ജനുവരി 15നകം പൂർത്തീകരിക്കണമെന്ന് ചന്ദ്രിക മാനേജിങ് ഡയരക്ടറും മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡൻ്റുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മണ്ഡലം,പഞ്ചായത്ത് കമ്മിറ്റികളും ,വ്യകതിഗത ക്വാട്ടയും ഇനിയും പൂർത്തിയാക്കാത്തവർ ഇക്കാര്യം അടിയന്തിര പ്രാധാന്യത്തോടെ നിർവഹിക്കണം. മെമ്പർഷിപ്പിന് ആനുപാതികമായി പത്തു ശതമാനം ക്വാട്ട ബന്ധപ്പെട്ട ഘടകങ്ങൾ പൂർത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വം പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നു തങ്ങൾ കൂട്ടിച്ചേർത്തു.

ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ എക്കാലത്തെയും മികച്ച വിജയം പാർട്ടിക്കും ഐക്യമുന്നണിക്കും നേടിത്തരുന്നതിൽ ചന്ദ്രിക വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും നൂറോട് അടുക്കുമ്പോഴും ചന്ദ്രികയുടെ പ്രസക്തിയും ആവശ്യകതയും വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നും കാലത്തിനനുസരിച്ച് എഴുത്തിലും കരുത്തിലും ഈ പത്രം മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും തങ്ങൾ പറഞ്ഞു.

കാമ്പയിൻ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ സ്വയം വരിച്ചേർന്നും മറ്റുള്ളവരെ വരിസംഖ്യ ചേർക്കുന്നതിലും പങ്കാളികളാകണം. പോഷക സംഘടന നേതാക്കളും പ്രവർത്തകരുമടക്കമുള്ള മുഴുവൻ പാർട്ടി പ്രവർത്തകരും കാമ്പയിൻ വിജയത്തിനായി മുന്നിട്ടിറങ്ങണമെന്നും കെഎംസിസി പ്രവർത്തകർ അവരവരുടെ ഭാവങ്ങളിൽ ചന്ദ്രികയുടെ സാന്നിധ്യം ഉറപ്പ് വരുത്തണമെന്നും തങ്ങൾ ആഹ്വാനം ചെയ്തു.

Continue Reading

Trending