Connect with us

Cricket

‘ഗബ്ബയിലെ ചെറുത്ത് നില്‍പ്പ് ചെന്നൈയില്‍ ആവര്‍ത്തിക്കാനായില്ല’; ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി

ചെന്നൈ ടെസ്റ്റില്‍ ഇന്ത്യക്ക് 227 റണ്‍സിന്റെ തോല്‍വി. 420 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഇന്ത്യന്‍ ഇന്നിങ്സ് 192ല്‍ അവസാനിച്ചു

Published

on

ചെന്നൈ: ഗബ്ബയിലും, സിഡ്നിയിലും നാലാം ഇന്നിങ്സില്‍ ചെറുത്ത് നിന്ന് എത്തിയ ഇന്ത്യക്ക് ചെന്നൈയില്‍ പിഴച്ചു. ചെന്നൈ ടെസ്റ്റില്‍ ഇന്ത്യക്ക് 227 റണ്‍സിന്റെ തോല്‍വി. 420 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഇന്ത്യന്‍ ഇന്നിങ്സ് 192ല്‍ അവസാനിച്ചു.

ഇതോടെ നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുമ്പിലെത്തി. ജാക്ക് ലീച്ചും, ആന്‍ഡേഴ്സനും വിക്കറ്റ് വേട്ടയുമായി നിറഞ്ഞതോടെ സമനില എന്ന സാധ്യത ഇന്ത്യയുടെ കൈകളില്‍ നിന്ന് അകലുകയായിരുന്നു. 72 റണ്‍സ് എടുത്ത നിന്ന നായകന്‍ വിരാട് കോഹ്‌ലി ഇന്ത്യന്‍ സ്‌കോര്‍ 179ല്‍ നില്‍ക്കെ മടങ്ങിയതോടെ ഇന്ത്യ തോല്‍വി ഉറപ്പിച്ചു.

ജാക്ക് ലീച്ച് നാലും, ആന്‍ഡേഴ്സന്‍ മൂന്നും, ഡോം ബെസ്, ബെന്‍ സ്റ്റോക്ക്സ്, ആര്‍ച്ചര്‍ എന്നിവര്‍ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സില്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഒന്നാം ഇന്നിംഗ്‌സില്‍ ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ ഇരട്ടസെഞ്ച്വറിയുടെ മികവിലായിരുന്നു ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോര്‍ കണ്ടെത്തിയത്. ജോ റൂട്ട് തന്നെയാണ് മാന്‍ ഓ ദി മാച്ച്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ്; വില്യംസണ്‍ ക്യാപ്റ്റന്‍

ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്

Published

on

വെല്ലിങ്ടണ്‍: ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്. കെയിന്‍ വില്യംസനാണ് ക്യാപ്റ്റന്‍. ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവരടങ്ങിയ ടീം ബൗളിങ്ങ് ആക്രമണത്തിലേക്ക് ഹെന്റി ഇടംപിടിച്ചു. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ന്യൂസിലാന്‍ഡിന്റെ മികച്ച ഓള്‍ റൗണ്ടറായി പ്രകടനം കാഴ്ച വെച്ച രച്ചിന്‍ രവീന്ദ്രയും ടീമിലുണ്ട്.ആദം മില്‍നെയും കൈല്‍ ജാമിസണും കണങ്കാലിനു പരിക്കേറ്റതിനാല്‍ ഇത്തവണ ടീമിലില്ല.

നാലാം തവണയാണ് വില്യംസണ്‍ ന്യൂസിലാന്‍ഡിന്റെ ടി20 ലോകകപ്പ് ടീമിന്റെ ക്യാപ്റ്റനാവുന്നത്. കഴിഞ്ഞ മൂന്ന് തവണയും സെമി ഫൈനലില്‍ എത്തിയെങ്കിലും കിരീടം നേടാനാവാതെ ന്യൂസിലാന്‍ഡ് കളിക്കളം വിട്ടിരുന്നു.

കെയിന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍),ഫിന്‍ അലന്‍, ട്രെന്റ് ബോള്‍ട്ട്, മൈക്കിള്‍ ബ്രോസ് വെല്‍, മാര്‍ക്ക് ചപ്മാന്‍, ദേവണ്‍ കോണ്‍ വെ, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്റി, ഡറില്‍ മിച്ചല്‍, ജിമ്മി നീഷാം, ഗ്ലെന്‍ ഫിലിംപ്‌സ്, രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി എന്നിവരാണ് ന്യൂസിലന്‍ഡ് ടീം അംഗങ്ങള്‍. ഗ്രൂപ്പ് സിയില്‍ ജൂണ്‍ ഏഴിന് അഫ്ഗാനിസ്ഥാനെതിരെയാണ് ന്യൂസിലാന്‍ഡിന്റെ ആദ്യ മത്സരം.

 

Continue Reading

Cricket

സൂര്യകുമാര്‍ യാദവ് തിരിച്ചെത്തി; മുംബൈ ഇന്ത്യന്‍സിനൊപ്പം പരിശീലനം ആരംഭിച്ചു

ഡല്‍ഹിക്കെതിരായ അടുത്ത മത്സരത്തില്‍ താരം ഇറങ്ങിയേക്കുമെന്നാണ് സൂചന.

Published

on

മുംബൈ ഇന്ത്യന്‍സിന്റെ വെടികെട്ട് ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവ് ടീമിനൊപ്പം ചേര്‍ന്നു. പരിക്ക് മാറിയെത്തിയ താരം വെള്ളിയാഴ്ച ടീമിലെത്തിയതായി മുംബൈ ഇന്ത്യന്‍സ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. മുംബൈ ക്യാമ്പിലെത്തിയ താരം ടീമിനൊപ്പം പരിശീലനം ആരംഭിക്കുകയും ചെയ്തു. ഡല്‍ഹിക്കെതിരായ അടുത്ത മത്സരത്തില്‍ താരം ഇറങ്ങിയേക്കുമെന്നാണ് സൂചന.

പരിക്കേറ്റ വിശ്രമത്തിലായിരുന്ന സൂര്യകുമാര്‍ യാദവ് ശാരീരികക്ഷമത പൂര്‍ണമായി വീണ്ടെടുത്തതായി നാഷണല്‍ ക്രിക്കറ്റ് അക്കാദമി (എന്‍സിഎ) അധികൃതര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം ടീമിനൊപ്പം പരിശീലനം ആരംഭിച്ചത്. ഇതോടെയാണ് ഏപ്രില്‍ 7 ഞായറാഴ്ച വാങ്കഡെയില്‍ നടക്കാനിരിക്കുന്ന മുംബൈ- ഡല്‍ഹി മത്സരത്തില്‍ താരം കളത്തിലിറങ്ങുന്നതിനുള്ള സാധ്യത തെളിഞ്ഞത്.

https://twitter.com/mipaltan/status/1776199437057958313?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1776199437057958313%7Ctwgr%5Efc9c79a6a48264919953debacfe47bad1f277a73%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.reporterlive.com%2Fcricket%2F2024%2F04%2F05%2Fsuryakumar-yadav-bats-in-the-nets-good-news-for-mumbai-indians

ട്വന്റി -20 ബാറ്റിങ്ങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള സൂര്യകുമാര്‍ യാദവ് കഴിഞ്ഞ ഡിസംബറിലാണ് അവസാനമായി കളിച്ചത്. കണങ്കാലിന് പരിക്കേറ്റതിന് പിന്നാലെ ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കും താരം വിധേയനായിരുന്നു. തുടര്‍ന്ന് ബാംഗ്ലൂരിലെ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്നെസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു സൂര്യകുമാര്‍.

https://twitter.com/i/status/1776209064210342391

ഹാര്‍ദ്ദിക് പാണ്ഡ്യ ക്യാപ്റ്റനായെത്തിയ ശേഷം സീസണില്‍ ഒരു വിജയം പോലും മുംബൈയ്ക്ക് നേടാനായിട്ടില്ല. ഇതുവരെ നടന്ന 3് മാച്ചുകളിലും മുംബൈ തോല്‍വി വഴങ്ങി. ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് എന്നിവരോടാണ് മുംബൈ പരാജയം ഏറ്റുവാങ്ങിയത്. സൂര്യകുമാര്‍ എത്തുന്നതോടെ മുംബൈ വിജയവഴിയില്‍ തിരിച്ചെത്തുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകര്‍.

 

Continue Reading

Cricket

ഹാര്‍ദ്ദിക്കിന് കീഴില്‍ രോഹിത് നിരാശന്‍, ഈ സീസണിനൊടുവില്‍ മുംബൈ വിട്ടേക്കും

മുംബൈ ഇന്ത്യന്‍സിലെ ഒരു സഹതാരം ഇക്കാര്യം വെളിപ്പെടുത്തിയതായി ന്യൂസ് 24 റിപ്പോര്‍ട്ട് ചെയ്യുന്നു.

Published

on

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഈ സീസണിന് ശേഷം രോഹിത് ശര്‍മ്മ മുംബൈ ഇന്ത്യന്‍സ് വിട്ടേക്കുമെന്ന് സൂചന. ദേശീയ മാധ്യമമായ ന്യൂസ് 24 ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹാര്‍ദ്ദിക്ക് പാണ്ഡ്യയുടെ കീഴില്‍ രോഹിത് അസംതൃപ്തനെന്നാണ് വിവരം. മുംബൈ ഇന്ത്യന്‍സിലെ ഒരു സഹതാരം ഇക്കാര്യം വെളിപ്പെടുത്തിയതായി ന്യൂസ് 24 റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡ്രെസ്സിംഗ് റൂമില്‍ മുംബൈ ഇന്ത്യന്‍സ് ക്യാമ്പ് രണ്ട് ഗ്രൂപ്പായി മാറിയിരിക്കുന്നു. ഇങ്ങനെ പോയാല്‍ മുംബൈ സീസണില്‍ ഒരു മത്സരം പോലും വിജയിക്കില്ല. രണ്ട് താരങ്ങള്‍ ഡ്രെസ്സിംഗ് റൂമില്‍ മികച്ച അന്തരീക്ഷം ഉണ്ടാകുന്നതിന് തടസം നില്‍ക്കുന്നതായും മുംബൈ ഇന്ത്യന്‍സിലെ താരം വെളിപ്പെടുത്തി.

അതിനിടെ ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ ഹാര്‍ദ്ദിക്കിന് രണ്ട് മത്സരങ്ങള്‍ കൂടി അനുവദിക്കും. ഇവിടെയും വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നായകനെ മാറ്റുന്നതിലും തീരുമാനം ഉണ്ടായേക്കും. വീണ്ടും നായകസ്ഥാനം നല്‍കിയാലും വേണ്ടെന്നാണ് രോഹിത് ശര്‍മ്മയുടെ നിലപാടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Continue Reading

Trending