Money
ഓഹരിവിപണി കടുത്ത സമ്മര്‍ദ്ദത്തില്‍
ന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം മെയ് ആദ്യവാരം1.444 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 589.465 ബില്യണ്‍ ഡോളറിലെത്തി.
ഇന്ത്യന്‍ ഓഹരിവിപണിയില്‍ രണ്ടാഴ്ച ആധിപത്യം കാണിച്ച ബുള്‍ ഇടപാടുകാരെ രംഗത്ത് നിന്ന് താല്‍ക്കാലികമായി തുരത്തിയത് വിപണിയെസമ്മര്‍ദ്ദത്തിലാക്കി. റമസാന്‍ മൂലം വ്യാഴാഴ്ച വിപണി അവധിയായിരുന്നതിനാല്‍ പിന്നിട്ടവാരം ഇടപാടുകള്‍ നാല് ദിവസങ്ങളില്‍ ഒതുങ്ങി. ആഭ്യന്തര വിദേശ ഓപ്പറേറ്റര്‍മാര്‍ വില്‍പ്പനക്ക് ഉത്സാഹിച്ചതിനാല്‍ ബിഎസ് ഇ സൂചിക 473 പോയിന്റും എന്‍ എസ് ഇ 145 പോയിന്റും ഇടിഞ്ഞു.
വിദേശഫണ്ടുകള്‍ 4205 കോടിയും ആഭ്യന്തരഫണ്ടുകള്‍ 1857 കോടി രൂപയുടെയും ഓഹരികള്‍ കഴിഞ്ഞവാര ംവിറ്റു. ഈ മാസം വിദേശഫണ്ടുകള്‍ 6427 കോടി രൂപ ഓഹരിയില്‍ നിന്നും 25 കോടി കടപത്രത്തില് നിന്നും പിന്‍വലിച്ചു. മൊത്തം 6452 കോടിരൂപയാണ് അവര്‍ തിരിച്ചുപിടിച്ചത്. കഴിഞ്ഞമാസം അവര്‍ 9435 കോടി രൂപ പിന്‍വലിച്ചു. അതേസമയം ആഭ്യന്തരഫണ്ടുകള്‍ ഈ മാസം 981 കോടി രൂപ നിക്ഷേപിച്ചു. ഏപ്രിലില്‍ അവര്‍ മൊത്തം 11,360 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിക്കൂട്ടിയത്.
ബോംബെ സൂചിക 49,306 ല്‍ നിന്ന് 49,617 വരെ കയറിയ അവസരത്തിലെ വില്‍പ്പന സമ്മര്‍ദ്ദത്തില്‍ 48,473 ലേക്ക് സൂചിക ഇടിഞ്ഞു. എന്നാല്‍ വാരാന്ത്യം അല്‍പ്പം മെച്ചപ്പെട്ട് 48,732 പോയിന്റിലാണ്. ഈവാരം സെന്‍സെക്സിന് 48,26447,800 ല്‍ താങ്ങും 49,40850,084 ല്‍ പ്രതിരോധവും പ്രതീക്ഷിക്കാം.
നിഫ്റ്റി സൂചിക 14,823 ല്‍ നിന്ന് 14,966 വരെ ഉയര്‍ന്നു. ഇതിനിടയിലെ വില്‍പ്പന സമ്മര്‍ദ്ദത്തില്‍ 14,590 ലേക്ക് താഴ്ന്ന ശേഷം ക്ലോസിങില്‍ 14,677 പോയിന്റിലാണ്. നിഫ്റ്റിക്ക് 20 ആഴ്ചകളിലെ ശരാശരിയായ 14,620 ലെ നിര്‍ണായക താങ്ങ് നഷ്ടപ്പെട്ടാല്‍ 14,52314,370 ലേക്ക് തിരുത്തലിന് ശ്രമിക്കാം. വിപണിക്ക് ഈവാരം 14,898 ലും 15,120 പോയിന്റില്‍ പ്രതിരോധമുണ്ട്.
വിപണിയിലെ തിരുത്തല്‍ പുതിയ നിക്ഷേപങ്ങള്‍ക്ക് അവസരമാക്കാം. മികച്ച ഓഹരികള്‍ തിരഞ്ഞടുക്കുന്നതില്‍ കൂടുതല്‍ ജാഗ്രത കാണിച്ചാല്‍ ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് മുന്നിലുള്ള ദിവസങ്ങള്‍ അനവസരമാക്കാം. നിഫ്റ്റിയുടെ ഡെയ്ലിചാര്‍ട്ടില്‍ പാരാബോളിക്ക് എസ് ഏ ആര് ബുള്ളിഷ് ട്രന്റിലും സൂപ്പര്‍ ട്രെന്റ് സെല്ലിങ് മൂഡിലുമാണ്.
മുന്‍നിരയിലെ പത്തില്‍ എട്ട് കമ്പനികളുടെ വിപണിമൂല്യം പിന്നിട്ടവാരം 1,13,074 കോടി രൂപ കുറഞ്ഞു. റ്റിസിഎസ്, ഇന്‍ഫോസീസ്, എച്ച്.ഡിഎഫ് സിബാങ്ക്, ബജാജ് ഫൈനാന്‍സ്, ഐ സി ഐ സി ഐ ബാങ്ക്, എച്ച് യു എല്‍, ക്വാട്ടേക് മഹീന്ദ്ര തുടങ്ങിയവയുടെ മൂല്യം ഇടിഞ്ഞപ്പോള്‍ എസ് ബി ഐ, ആര് ഐ എല്‍ എന്നിവ മികവ് കാണിച്ചു.
ഭാരതി എയര്‍ടെല്‍, ടാറ്റമോട്ടോഴ്സ്, ഹിന്‍ഡാല്‍കോഇന്‍ഡസ്ട്രീസ്, സ്റ്റേറ്റ്ബാങ്ക്ഓഫ്ഇന്ത്യ, ശ്രീസിമന്റ്, ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, എച്ച്പിസിഎല്‍, ബോഷ്, കോള്‍ഗേറ്റ് പാമോലീവ്, ഫെഡറല്‍ബാങ്ക്, ആരതി ഇന്‍ഡസ്ട്രീസ്, കാനറ ബാങ്ക്, ജിഎസ്കെഫാര്‍മ, ജിന്‍ഡാല്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവ ഈ വാരം ത്രൈമാസ പ്രവര്‍ത്തന റിപ്പോര്‍ട്ട് പുറത്തുവിടും.
ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം മെയ് ആദ്യവാരം1.444 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 589.465 ബില്യണ്‍ ഡോളറിലെത്തി. ഫോറെക്സ് മാര്‍ക്കറ്റില്‍ ഡോളറിന് മുന്നില്‍ രൂപ 73.30 ല്‍ നിന്ന് 73.23 ലേക്ക് മെച്ചപ്പെട്ടു. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 68.71 ഡോളറിലാണ്. ന്യൂയോര്‍ക്കില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 1843 ഡോളറിലാണ്. വിപണി 1885 ഡോളറിലെ പ്രതിരോധം മറികടന്നാല്‍ 1930 ഡോളര്‍ വരെ മുന്നേറാം.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
FinTech
സെന്‍സെക്സ് 250 പോയിന്റ് താഴ്ന്നു, നിഫ്റ്റി 25,700 ന് താഴെ; രണ്ടാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടം
മേഖലകളില്‍, നിഫ്റ്റി പിഎസ്യു ബാങ്ക് മികച്ച പ്രകടനമായി തുടര്‍ന്നു.
സെന്‍സെക്സും നിഫ്റ്റിയും ശക്തമായ ഒക്ടോബര്‍ റാലിക്ക് ശേഷം പിന്‍വാങ്ങി, സ്വകാര്യ ബാങ്കുകളുടെ ബലഹീനതയും അതിവേഗം ചലിക്കുന്ന ഉപഭോക്തൃ ഉല്‍പ്പന്ന ഓഹരികളും വികാരത്തെ തളര്‍ത്തി. എന്നിരുന്നാലും, ത്രൈമാസ വരുമാനവും പ്രതിമാസ വാഹന വില്‍പ്പന ഡാറ്റയും ഇടിവ് കുറയ്ക്കാന്‍ സഹായിച്ചു.
ഇന്ത്യന്‍ മുന്‍നിര സൂചികകള്‍ നവംബര്‍ 3 ന് തുടര്‍ച്ചയായ രണ്ടാം സെഷനിലും തങ്ങളുടെ നഷ്ടം നീട്ടി. സമ്മിശ്ര ആഗോള സൂചനകള്‍ക്കിടയില്‍ പുതിയ ആഴ്ചത്തെ മന്ദഗതിയിലാക്കി. രണ്ടാം പാദത്തിലെ വരുമാനത്തിനൊപ്പം, നിക്ഷേപകര്‍ ഇന്ത്യ-യുഎസ് വ്യാപാര സംഭവവികാസങ്ങളിലും ശ്രദ്ധ പുലര്‍ത്തുന്നു. ഇത് വരും ദിവസങ്ങളില്‍ വിപണികള്‍ക്ക് ടോണ്‍ സജ്ജമാക്കുമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.
രാവിലെ സെന്‍സെക്സ് 249.61 പോയിന്റ് അഥവാ 0.30 ശതമാനം താഴ്ന്ന് 83,689.10ലും നിഫ്റ്റി 55.90 പോയിന്റ് അഥവാ 0.22 ശതമാനം ഇടിഞ്ഞ് 25,666.20ലും എത്തി. മാര്‍ക്കറ്റ് വീതി പോസിറ്റീവായി, 1,788 ഓഹരികള്‍ മുന്നേറി, 1,206 ഇടിവ്, 213 മാറ്റമില്ലാതെ.
ആദ്യകാല വ്യാപാരത്തില്‍ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ 0.6 ശതമാനം വരെ ഉയര്‍ന്നതോടെ വിശാലമായ വിപണികള്‍ ഉറച്ചുനിന്നു. ഇന്ത്യ VIX, അസ്ഥിരത സൂചിക, 4 ശതമാനം ഉയര്‍ന്നു, ഇത് വ്യാപാരികള്‍ക്കിടയില്‍ ചില ജാഗ്രത പ്രതിഫലിപ്പിക്കുന്നു.
മേഖലകളില്‍, നിഫ്റ്റി പിഎസ്യു ബാങ്ക് മികച്ച പ്രകടനമായി തുടര്‍ന്നു. 5 ശതമാനം കുതിച്ചുചാട്ടത്തിന് ശേഷവും കഴിഞ്ഞ ആഴ്ചയിലെ ശക്തമായ മുന്നേറ്റം തുടര്‍ന്നു. രണ്ട് സൂചികകളും 0.5 ശതമാനം വീതം നേട്ടമുണ്ടാക്കിയതോടെ മെറ്റല്‍, ഫാര്‍മ ഓഹരികളിലും വാങ്ങല്‍ താല്‍പ്പര്യം കണ്ടു. മറുവശത്ത്, എഫ്എംസിജി, ഐടി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ സ്റ്റോക്കുകള്‍ സമ്മര്‍ദ്ദത്തിലായി.
കമ്പനികള്‍ അവരുടെ Q2 വരുമാനം രേഖപ്പെടുത്തുന്നത് തുടര്‍ന്നതിനാല്‍ സ്റ്റോക്ക്-നിര്‍ദ്ദിഷ്ട പ്രവര്‍ത്തനം ദൃശ്യമായിരുന്നു. കുറഞ്ഞ ക്രെഡിറ്റ് ചെലവ് ചൂണ്ടിക്കാട്ടി ബ്രോക്കറേജുകള്‍ പോസിറ്റീവ് വീക്ഷണം നിലനിര്‍ത്തിയതിനെത്തുടര്‍ന്ന് ശ്രീറാം ഫിനാന്‍സ് ഓഹരികള്‍ ആദ്യകാല വ്യാപാരത്തില്‍ 5 ശതമാനം ഉയര്‍ന്നു. CLSA അതിന്റെ മികച്ച റേറ്റിംഗ് ആവര്‍ത്തിച്ചു, ടാര്‍ഗെറ്റ് വില ഒരു ഷെയറിന് 735 രൂപയില്‍ നിന്ന് 840 രൂപയായി ഉയര്‍ത്തി, അതിന്റെ FY26-FY28 വരുമാന എസ്റ്റിമേറ്റ് 2-4 ശതമാനം ഉയര്‍ത്തി.
അടുത്തിടെ നടന്ന ട്രംപ്-ഷി ജിന്‍പിംഗ് ഉച്ചകോടി ‘യുഎസ്-ചൈന വ്യാപാര യുദ്ധത്തില്‍ ഒരു താല്‍ക്കാലിക ഉടമ്പടി മാത്രമാണ് നല്‍കിയത്, ഒരു പൂര്‍ണ്ണമായ കരാറല്ല’ എന്ന് ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ അഭിപ്രായപ്പെട്ടു. സാധ്യമായ യുഎസ്-ഇന്ത്യ വ്യാപാര കരാറില്‍ ഈ വികസനത്തിന്റെ സ്വാധീനം ”കാണാനിരിക്കുന്നതേയുള്ളൂ” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഓട്ടോമൊബൈലുകള്‍ക്ക്, പ്രത്യേകിച്ച് ചെറുകാറുകളുടെ ആവശ്യം, ശുഭപ്രതീക്ഷകളേക്കാള് ശക്തമാണ്, ഇത് ഓട്ടോ ഷെയറുകളെ പ്രതിരോധശേഷി നിലനിര്‍ത്തും’ എന്ന് വിജയകുമാര്‍ ഓട്ടോ മേഖലയിലെ സ്ഥിരമായ പോസിറ്റീവ് പ്രവണത ചൂണ്ടിക്കാട്ടി.
Money
തിരിച്ചുകയറി ഓഹരി വിപണി
സെന്‍സെക്സ് ഏകദേശം 700 പോയിന്റ് ആണ് മുന്നേറിയത്. 694 പോയിന്റ് നേട്ടത്തോടെ സെന്‍സെക്സ് 79,476ല്‍ വ്യാപാരം അവസാനിപ്പിച്ചു.
വ്യാപാരത്തിന്റെ അന്ത്യ ഘട്ടത്തില്‍ വലിയ തോതില്‍ ഓഹരി വാങ്ങിക്കൂട്ടല്‍ നടന്നതിനു പിന്നാലെ ഓഹരി വിപണിയില്‍ മുന്നേറ്റം. സെന്‍സെക്സ് ഏകദേശം 700 പോയിന്റ് ആണ് മുന്നേറിയത്. 694 പോയിന്റ് നേട്ടത്തോടെ സെന്‍സെക്സ് 79,476ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റിയിലും സമാനമായ മുന്നേറ്റമുണ്ടായി. 217 പോയിന്റ് നേട്ടത്തോടെ നിഫ്റ്റി വീണ്ടും 24,000 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളില്‍ എത്തുകയായിരുന്നു.
ബാങ്കിങ്, മെറ്റല്‍ ഓഹരികളാണ് നിക്ഷേപകര്‍ കൂടുതല്‍ വാങ്ങിയത്. എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, റിലയന്‍സ്, ആക്സിസ് ബാങ്ക് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. അതേസമയം കോള്‍ ഇന്ത്യ, അദാനി പോര്‍ട്സ്, ഏഷ്യന്‍ പെയിന്റ്സ്, ഐടിസി ഓഹരികള്‍ നഷ്ടത്തില്‍ ഓടി.
എന്നാല്‍ കഴിഞ്ഞ ദിവസം വ്യാപാരത്തിനിടെ സെന്‍സെക്സ് 1500 പോയിന്റ് ആണ് ഇടിഞ്ഞത്. ഒടുവില്‍ 940 പോയിന്റ് നഷ്ടത്തോടെ വ്യാപാരം അവസാനിക്കുകയായിരുന്നു.
വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കാണ് വിപണിയില്‍ കണ്ടത്. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ നഷ്ടമായിരുന്നെങ്കിലും അവസാന നിമിഷത്തില്‍ തിരിച്ചുവരുകയായിരുന്നു.
-
india2 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF2 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala2 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
world20 hours agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
india2 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala3 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala2 days agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി

