Connect with us

kerala

വഴിയരികില്‍ ഭക്ഷണം തേടി നാടോടി വൃദ്ധന്‍: അഭയ കേന്ദ്രം തുടങ്ങാന്‍ നിര്‍ദ്ദേശിച്ച് ചെയര്‍മാന്‍

സംസ്ഥാനത്ത് തന്നെ മാതൃകയായി പ്രശംസനീയമായ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം നടത്തുന്ന മലപ്പുറം നഗരസഭയുടെ വേറിട്ട പദ്ധതികള്‍ പ്രവര്‍ത്തനം കൊണ്ട് ശ്രദ്ധേയമാകുന്നു

Published

on

മലപ്പുറം: സംസ്ഥാനത്ത് തന്നെ മാതൃകയായി പ്രശംസനീയമായ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം നടത്തുന്ന മലപ്പുറം നഗരസഭയുടെ വേറിട്ട പദ്ധതികള്‍ പ്രവര്‍ത്തനം കൊണ്ട് ശ്രദ്ധേയമാകുന്നു.ഇന്നലെ ചേര്‍ന്ന കോര്‍ കമ്മറ്റി യോഗം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷ ജീവനക്കാരായി വേണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിയെ കാണാന്‍ ഇറങ്ങിയതായിരുന്നു നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരിയും സഹപ്രവര്‍ത്തകരും. ഇതിനിടെയാണ് യാത്രയ്ക്കിടയില്‍ മലപ്പുറം മൂന്നാംപടിയില്‍ അവശനായി ഭക്ഷണം പോലും ദിവസങ്ങളായി കഴിച്ച് തളര്‍ന്നിരിക്കുന്ന തമിഴ്‌നാട് സ്വദേശിയായ വയോധികന്‍ ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍ വാഹനം നിര്‍ത്തി ഇറങ്ങിയ ചെയര്‍മാനും സംഘവും സംസാരിച്ചപ്പോഴാണ് ദിവസങ്ങളായി ഭക്ഷണം കിട്ടാത്തതിനാല്‍ തളര്‍ന്നു വൃദ്ധന്‍ തന്റെ വിശപ്പ് പറഞ്ഞു കണ്ണ് നിറഞ്ഞത്.ഉടന്‍ ചെയര്‍മാനും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.കെ. അബ്ദുല്‍ ഹക്കീം, സിദ്ദീഖ് നൂറേങ്ങല്‍, കൗണ്‍സിലര്‍മാരായ ഒ.സഹദേവന്‍, ശിഹാബ് മൊടയങ്ങാടന്‍, സി.കെ.സഹീര്‍എന്നിവര്‍ തൊട്ടടുത്ത ആശുപത്രി നിന്നും ഭക്ഷണം എത്തിക്കുകയും വൃദ്ധന് ഭക്ഷണം നല്‍കുകയും ചെയ്തു. തുടര്‍ന്ന് അതുവഴി കടന്നു വന്ന അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ അനീഷ്, നഗരസഭാ സെക്രട്ടറി എം.ജോബിന്‍ എന്നിവരുമായി ചര്‍ച്ചചെയ്യുകയും നിലവില്‍ ഗവണ്‍മെന്റ് സംവിധാനം ഒന്നും തന്നെ ഇല്ലാത്ത സാഹചര്യത്തില്‍
ഇത്തരത്തില്‍ അലഞ്ഞുതിരിയുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് നഗരസഭ സ്വന്തം ചിലവില്‍ അഭയകേന്ദ്രം തുടങ്ങാന്‍ തീരുമാനിച്ചു മണിക്കൂറുകള്‍ക്കകം കോട്ടപ്പടി ജി.എല്‍.പി.സ്‌കൂളില്‍ സെന്റര്‍ ആരംഭിക്കുകയും ചെയ്തു. ഈ കാരുണ്യ പ്രവര്‍ത്തനം വഴി വേറിട്ട പദ്ധതിക്ക് ഇതുവഴി നഗരസഭ വീണ്ടും മാതൃകാ പ്രവര്‍ത്തനത്തിന് ഇടയായത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആശുപത്രിയിലേക്ക് പോകുന്നവഴി കാര്‍ ചെളിയില്‍ കുടുങ്ങി; രോഗി മരിച്ചു

ചികിത്സ കിട്ടാന്‍ വൈകിയതാണു മരണകാരണം

Published

on

മലപ്പുറം: വളാഞ്ചേരി തിണ്ടലത്ത് കാര്‍ ചെളിയില്‍ കുടുങ്ങി രോഗി മരിച്ചു. കരേക്കാട് സ്വദേശി സെയ്താലിയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം.

നെഞ്ചുവേദന അനുഭവപ്പെട്ട സെയ്താലിയുമായി ആശുപത്രിയിലേക്ക് പോയ കാറാണ് ചെളിയില്‍ കുടുങ്ങിയത്. നാട്ടുക്കാര്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സ കിട്ടാന്‍ വൈകിയതാണു മരണകാരണം.

Continue Reading

kerala

പൊന്നാനി ബോട്ടപകടം; അനുശോചനം രേഖപ്പെടുത്തി അബ്ദുസമദ് സമദാനി എം.പി

അപകടകത്തില്‍ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

Published

on

പൊന്നാനി ബോട്ടപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി അബ്ദു സമദാനി എം.പി.  അപകടകത്തില്‍ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.ഫെയ്‌സ്ബുക്കിലൂടെയാണ് അബ്ദു സമദ് സമദാനി അനുശോചനം രേഖപ്പെടുത്തിയത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘പൊന്നാനിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ സഹോദരങ്ങളുടെ ബോട്ട് കപ്പലിടിച്ചു തകര്‍ന്ന സംഭവം നാടിനെ നടുക്കിയ വലിയ ദുരന്തമായി.
കാണാതാവുകയും പിന്നീട് മൃതദേഹങ്ങള്‍ കണ്ടെത്തുകയും ചെയ്ത പൊന്നാനി പള്ളിപ്പടിയിലെ പിക്കിന്റെ ഗഫൂര്‍, അഴീക്കല്‍ കുറിയമാക്കാനകത്ത് സലാം എന്നിവരുടെ വേര്‍പാട് എല്ലാവരെയും സങ്കടപ്പെടുത്തുന്നതാണ്.
ബോട്ടില്‍ ഉണ്ടായിരുന്ന നാലു പേര് രക്ഷപ്പെട്ട് കരക്കെത്തിയത് നമ്മെ ആശ്വാസം കൊള്ളിക്കുമ്പോഴും ഈ രണ്ടു സഹോദരന്മാരുടെ വേര്‍പാട് വലിയ ആഘാതമായിത്തന്നെ അവശേഷിക്കുന്നു.

ദുരന്ത സംബന്ധിയായ ആശ്വാസ നടപടികള്‍ക്കായി ജില്ലാ കളക്ടറേയും എസ്പിയെയും ഫോണില്‍ ബന്ധപ്പെട്ടു സംസാരിച്ചു. പരമാവധി നഷ്ടപരിഹാരത്തിനുള്ള അടിയന്തിര നടപടികള്‍ക്കായി അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എത്രയും പെട്ടെന്ന് തത്സംബന്ധമായ റിപ്പോര്‍ട്ട് അധികൃതര്‍ക്ക് സമര്‍പ്പിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ പ്രത്യേകമായ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. മഴ അടുത്ത് വരുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളുടെയും തീരദേശവാസികളായ ജനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്താന്‍ ആവശ്യമായ മുന്‍കരുതലുകളും ഉണ്ടാകണം.

രോഗ ചികിത്സക്കായി ആശുപത്രിയില്‍ അഡ്മിറ്റ് ആയതിനാല്‍ ഡിസ്ചാര്‍ജ് ആയ ഉടനെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനായി വിടപറഞ്ഞ സഹോദരങ്ങളുടെ വീടുകളില്‍ എത്തിച്ചേരാന്‍ ഉദ്ദേശിക്കുന്നു.
ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടു തിരിച്ചെത്തിയവര്‍ എത്രയും വേഗത്തില്‍ ആരോഗ്യവും സ്വസ്ഥതയും വീണ്ടെടുക്കട്ടെ. അപകടത്തില്‍ നമ്മോട് വിട പറഞ്ഞു പോയ സഹോദരങ്ങളുടെ കുടുംബങ്ങള്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത് ജനങ്ങള്‍ക്കും ഈ ദുഃഖം താങ്ങാനുള്ള കരുത്ത് ഉണ്ടാകട്ടെ. അവര്‍ ഇരുവരെയും സര്‍വ്വശക്തനായ കാരുണ്യവാന്‍ മഗ്ഫിറത്തിലേക്ക് ചേര്‍ക്കട്ടെ’.

 

Continue Reading

kerala

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത.

Published

on

ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത.അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ മുന്നറിയിപ്പുണ്ട്.

അടുത്ത അഞ്ച് ദിവസത്തേക്ക് മഴ കനക്കുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത.

മെയ് 19 ഓടെ കാലവര്‍ഷം ആന്‍ഡമാനില്‍ എത്തിച്ചേരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന്‍ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ ആന്‍ഡമാന്‍ കടല്‍ നിക്കോബര്‍ ദ്വീപ് എന്നിവിടങ്ങളിലാണ് കാലവര്‍ഷം ആദ്യമെത്തുക.

 

Continue Reading

Trending