Connect with us

kerala

പിടിതരാതെ സ്വര്‍ണം; വിലയില്‍ വീണ്ടും ഇടിവ്

കഴിഞ്ഞ ദിവസങ്ങളില്‍ മുന്നേറ്റം രേഖപ്പെടുത്തിയ സ്വര്‍ണവില ഇന്നലെയാണ് ആദ്യമായി താഴ്ന്നത്

Published

on

കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില കുറഞ്ഞു. 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,560 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞു. 4570 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.കഴിഞ്ഞ ദിവസങ്ങളില്‍ മുന്നേറ്റം രേഖപ്പെടുത്തിയ സ്വര്‍ണവില ഇന്നലെയാണ് ആദ്യമായി താഴ്ന്നത്.

തുടര്‍ച്ചയായി ആറ് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ബുധനാഴ്ച വീണ്ടും ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. തുടര്‍ന്ന് ഇന്നലെ സ്വര്‍ണവില 160 രൂപ കുറയുകയായിരുന്നു. രണ്ടുദിവസത്തിനിടെ 320 രൂപയാണ് പവന് കുറഞ്ഞത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 35,040 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ന്ന് ചാഞ്ചാട്ടം ദൃശ്യമായ സ്വര്‍ണവില വീണ്ടും ഉയരുന്നതാണ് പിന്നീട് കണ്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്തുടനീളം ഇന്ന് മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

അഞ്ചു ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട്, ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ചു ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട്, ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്.

വരും ദിവസങ്ങളില്‍ മഴ കനക്കുമെന്ന് നേരെത്തെ കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് ഉണ്ടായിരുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നല്‍കിയിരുന്നു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലായിരുന്നു യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, ഇടുക്കി, കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ നാളെയും മഞ്ഞ മുന്നറിയിപ്പ് നല്‍കി.

അതേ സമയം ചൂട് കണക്കിലെടുത്ത് എട്ട് ജില്ലകളില്‍ ചൂടിനും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, ജില്ലകളിലാണു താപനിലക്ക് യെല്ലോ അലേര്‍ട്ട് ഉള്ളത്.

Continue Reading

india

കെജ്‌രിവാളിന്റെ ജാമ്യം ജനാധിപത്യ ഇന്ത്യക്ക് വലിയ ഉണര്‍വ്; സാദിഖലി ശിഹാബ് തങ്ങള്‍

തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലുള്ള കെജ്‌രിവാളിന്റെ രംഗ പ്രവേശനം ഇന്ത്യ മുന്നണിക്ക് വലിയ കരുത്താകും.

Published

on

അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യം ജനാധിപത്യ ഇന്ത്യക്ക് വലിയ ഉണര്‍വാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍. നീതിപീഠം ജനാധിപത്യത്തെ എത്ര മാത്രം വിലമതിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന് ലഭിച്ച ഇടക്കാല ജാമ്യം.

തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലുള്ള കെജ്‌രിവാളിന്റെ രംഗ പ്രവേശനം ഇന്ത്യ മുന്നണിക്ക് വലിയ കരുത്താകും.

രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ മാറ്റങ്ങള്‍ ജനാധിപത്യ, മതേതര മുന്നണിക്ക് പ്രതീക്ഷയേകുന്നതാണ്. ജനധിപത്യത്തെ എല്ലാകാലത്തേക്കും തടവറയിലാക്കാന്‍ ഭരണകൂടത്തിന് സാധിക്കില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

 

Continue Reading

EDUCATION

കാലിക്കറ്റ് സർവകലാശാല അറിയിപ്പുകള്‍

Published

on

വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് ജൂൺ 10ന്

കാലിക്കറ്റ് സർവകലാശാലാ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് (2023 – 2024) ജൂൺ 10-ന് നടത്തും. വിജ്ഞാപനം വെബ്‌സൈറ്റിൽ.

അക്കാദമിക് കൗൺസിൽ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ

കാലിക്കറ്റ് സർവകലാശാലാ അക്കാദമിക് കൗൺസിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലെ അധ്യാപക മണ്ഡലത്തിലെ വോട്ടെണ്ണൽ 15-നും വിവിധ ഫാക്കൽറ്റികളിലെ പി.ജി. വിദ്യാർത്ഥി മണ്ഡലത്തിലെ വോട്ടെണ്ണൽ 16-നും നടക്കും. പുതുക്കിയ വിജ്ഞാപനം സർവകലാശാലാ വെബ്‌സൈറ്റിൽ ‘അക്കാദമിക് കൗൺസിൽ ഇലക്ഷൻ 2023 ലൈവ്’ എന്ന ലിങ്കിൽ ലഭ്യമാണെന്ന് വരണാധികാരി അറിയിച്ചു.

Continue Reading

Trending