Connect with us

kerala

പരിസ്ഥിതി ദിനത്തില്‍ ചര്‍ച്ചയായി മംഗള വനം കൊച്ചിയുടെ ശ്വാസകോശത്തിന് വീര്‍പ്പ് മുട്ടുന്നു

Published

on

കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന മംഗള വനത്തിന് ശ്വാസം മുട്ടുന്നു. പരിസ്ഥിതി മലിനീകരണം വന്‍തോതില്‍ വര്‍ധിക്കുന്നതും സമീപപ്രദേശങ്ങളില്‍ ഫളാറ്റുകള്‍ അടക്കം ബഹുനില മന്ദിരങ്ങള്‍ നിയന്ത്രണമില്ലാതെ ഉയരുന്നതും കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഈ ഹരിത ഭംഗിയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വാഹനപ്പെരുപ്പത്തെത്തുടര്‍ന്ന് അന്തരീക്ഷത്തില്‍ കാര്‍ബണ്‍ മോണോക്‌സൈഡിന്റെ് അളവ് വര്‍ധിക്കുകയും ജനജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്ന അവസ്ഥ രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ അടക്കം അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കൊച്ചിക്ക്്് വരദാനമായി കിട്ടിയ ഈ നഗരവനത്തിന്റേയും അതിന്റെ സംരക്ഷണത്തിന്റേയും പ്രസക്തി വര്‍ധിക്കുന്നത്. കാര്‍ബണ്‍ മോണോക്‌സൈഡും കാര്‍ബണ്‍ ഡൈ ഓക്‌സൈഡും പുറത്തു വിടുന്നതില്‍ രാജ്യത്ത് ആദ്യ പത്ത്്് സ്ഥാനങ്ങളില്‍ ഇടംപിടിച്ച കൊച്ചി നഗരത്തെ കാത്തു രക്ഷിക്കുന്നത് നഗര ഹൃദയത്തിന് നടുവില്‍ സ്ഥിതിചെയ്യുന്ന മംഗള വനം എന്ന പച്ചത്തുരുത്താണെന്ന് നിരവധി പരിസ്ഥിതിപഠനങ്ങള്‍ തെളിയിക്കുന്നു. നഗരമധ്യത്തില്‍ ഇതുപോലൊരു വനവും പക്ഷിസങ്കേതവും രാജ്യത്തു തന്നെ വേറെയില്ല.

അന്തരീക്ഷ മലിനീകരണത്തിന് വഴിവെക്കുന്ന വാതകങ്ങള്‍ വന്‍തോതില്‍ വലിച്ചെടുക്കാന്‍ കഴിയുന്നതും മറ്റു സസ്യങ്ങളെ അപേക്ഷിച്ച് പതിന്മടങ്ങ് ഓക്‌സിജന്‍ പുറത്തു വിടാന്‍ കഴിയുന്നതുമായ 35 ലധികം ഇനം കണ്ടല്‍ മരങ്ങള്‍ കൂട്ടമായി വളരുന്നതാണ് മംഗള വനത്തെ കൊച്ചിയുടെ ശ്വാസകോശം എന്ന പേരില്‍ പ്രശസ്തമാക്കിയത്. കൊടും ചൂടുള്ള സമയങ്ങളില്‍ ഒരിക്കലെങ്കിലും മംഗള വനത്തില്‍ പ്രവേശിച്ചവര്‍ക്ക് യഥാര്‍ത്ഥത്തില്‍ അത് കൊച്ചിയുടെ ശ്വാസകോശം തന്നെയാണെന്ന് അനുഭവിച്ചറിയാന്‍ കഴിഞ്ഞിരിക്കും. നഗരഹൃദയത്തിലെ ഈ ഓക്‌സിജന്‍ ഫാക്ടറിയാണ് പരിസ്ഥിതി മലിനീകരണം മൂലം നാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്നത്. ലോക പരിസ്ഥിതി ദിനമായ ഇന്നടക്കം പരിസ്ഥിതി ദിനാചരണങ്ങള്‍ പേരിന് മരം നടല്‍ മാത്രമായി ചടങ്ങ്് കഴിക്കലില്‍ ഒതുങ്ങുമ്പോള്‍ കൊച്ചിയുടെ ശ്വാസകോശത്തെ സംരക്ഷിക്കേണ്ടതിന്റെ അനിവാര്യതയാണ് ഉയര്‍ന്നുവരുന്നത്.

ചുറ്റും ഉയര്‍ന്നുവരുന്ന കൂറ്റന്‍ കെട്ടിടങ്ങളാണ് മംഗള വനത്തിന് ഏറ്റവും വലിയ ഭീഷണി. ഗോശ്രീ പാലം നിര്‍മ്മാണത്തോടനുബന്ധിച്ചുള്ള വികസനത്തിന്റെ ഭാഗമായി മംഗള വനത്തിന് പടിഞ്ഞാറുവശത്തുള്ള കായല്‍ ഭൂമിയില്‍ നിരവധി ബഹുനിലക്കെട്ടിടങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. കായലോരം പൂര്‍ണമായും മറയ്ക്കുന്ന തരത്തില്‍ മുപ്പതും നാല്‍പ്പതും നിലകളുള്ള കെട്ടിടങ്ങളാണ് ഇതിന്റെ ചുറ്റോടു ചുറ്റും ഉയര്‍ന്നു പൊങ്ങി യിരിക്കുന്നത്. മംഗള വനത്തിനു ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതിലോലപ്രദേശമായി കേന്ദ്ര വനം വകുപ്പ് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചെങ്കിലും ഈ പ്രദേശത്ത് ഇനിയും ഡസന്‍ കണക്കിന് ബഹുനിലക്കെട്ടിടങ്ങള്‍ ഉയരുന്നതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നത്.

ജില്ലയിലെ അതിപ്രധാന പക്ഷിസങ്കേതം കൂടിയായ മംഗള വനം കൂറ്റന്‍ കെട്ടിടങ്ങളാല്‍ ചുറ്റപ്പെട്ടതോടെ ഇവിടേക്കുള്ള പക്ഷികളുടെ വരവും വന്‍തോതില്‍ കുറഞ്ഞിരിക്കുകയാണ്. 2009ല്‍ 16 ഇനം ദേശാടനപക്ഷികള്‍ ഉള്‍പ്പെടെ 113 ഇനം പക്ഷികളാണ് ഇവിടെയുണ്ടായിരുന്നത്. എന്നാല്‍ ഏറ്റവും ഒടുവില്‍ 2017ല്‍ നടത്തിയ പഠനത്തില്‍ 97 ഇനം പക്ഷികളെ മാത്രമേ കാണാന്‍ കഴിഞ്ഞിട്ടുള്ളൂ. ഇന്ന് അതായത് 2021ല്‍ ഇത് ഇനിയും കുറഞ്ഞിട്ടുണ്ടാകാമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍. സലിം അലി സെന്റര്‍ ഫോര്‍ ഓര്‍ണിത്തോളജി ആന്‍ഡ് നാച്ചുറല്‍ ഹിസ്റ്ററി (സാക്കോണ്‍ ) ആണ് മംഗളവനത്തിലെ പക്ഷികളെക്കുറിച്ച്്് പഠനം നടത്തിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ആലപ്പുഴയില്‍ വിവാഹ ആഘോഷത്തിനിടെ നടുറോഡില്‍ വെച്ച് കൂട്ടത്തല്ല്‌

വിവാഹം കഴിഞ്ഞ് ആഘോഷമായി നാട്ടിലേക്ക് വന്ന സംഘവും പിന്നാലെ വന്ന കാറുകാരും തമ്മിലായിരുന്നു കൂട്ട അടിപിടി

Published

on

ആലപ്പുഴ ചാരുംമൂട്ടില്‍ വിവാഹസംഘത്തിന്റെ കൂട്ടത്തല്ല്. വിവാഹം കഴിഞ്ഞ് ആഘോഷമായി നാട്ടിലേക്ക് വന്ന സംഘവും പിന്നാലെ വന്ന കാറുകാരും തമ്മിലായിരുന്നു കൂട്ട അടിപിടി. കൂട്ടത്തല്ലില്‍ 4 പേര്‍ക്ക് പരിക്കുണ്ട്. അടി മൂത്തതോടെ മെയിന്‍ റോഡില്‍ ഗതാഗതം സ്തംഭിച്ചു.

സിനിമകളെ വെല്ലുന്ന ചേസിങ്ങ് ദൃശ്യങ്ങള്‍ക്കാണ് ചാരുംമൂട്ടിലെ നാട്ടുകാര്‍ ഞായറാഴ്ച സാക്ഷ്യം വഹിച്ചത്. ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് ചാരുംമൂട്ടില്‍ നടന്ന വിവാഹത്തിന് ശേഷം വിവാഹസംഘം വീട്ടിലേക്ക് തിരിച്ചത്. വിവാഹം കഴിഞ്ഞുള്ള വരവല്ലേ, ഇപ്പോഴത്തെ ന്യൂജെന്‍ നാട്ടുനടപ്പ് അനുസരിച്ച് ഹോണടിയും ലൈറ്റ് മിന്നിക്കലും ഒക്കെ വേണമല്ലോ.

പക്ഷേ, പിന്നാലെ വരുന്ന വാഹനങ്ങളുടെ വഴി മുടക്കിയുളള ആഘോഷം മറ്റൊരു കാറിലെ യാത്രക്കാര്‍ ചോദ്യം ചെയ്തു. ചോദ്യത്തിന്റെ ടോണ്‍ മാറി വാക്കു തര്‍ക്കമായി, പിന്നെ വഴക്കായി,ഒടുവില്‍ തല്ലുമായി. തമാശപ്പടങ്ങളിലെ ക്ലീഷേ കൂട്ടത്തല്ല് സീനാണ് പിന്നെ നടുറോഡില്‍ അരങ്ങേറിയത്.

കൂട്ടത്തല്ല് അവസാനിപ്പിക്കാന്‍ പൊലീസ് വരേണ്ടി വന്നു. മുഖത്തും കൈയ്ക്കും പരുക്കേറ്റ 4 പേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്തായാലും ഗതാഗത സ്തംഭനം ഉണ്ടാക്കിയ കല്യാണത്തല്ലില്‍ നൂറനാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

Continue Reading

india

വിവിപാറ്റ് യൂണിറ്റ് സ്ഥാനാര്‍ത്ഥി സാക്ഷ്യപ്പെടുത്തണം; ഫലപ്രഖ്യാപനത്തിന് ശേഷവും വിവിപാറ്റ് സൂക്ഷിക്കണം; തെരഞ്ഞെടുപ്പ് കമ്മിഷന്‍

സ്ഥാനാര്‍ത്ഥിയോ പ്രതിനിധിയോ വിവിപാറ്റ് സാക്ഷ്യപ്പെടുത്തണമെന്നാണ് പുതിയ പ്രോട്ടക്കോള്‍.

Published

on

ചിഹ്നം ലോഡ് ചെയ്ത വിവിപാറ്റ് യൂണിറ്റുകള്‍ സ്ഥാനാര്‍ത്ഥികളെ കൊണ്ട് സാക്ഷ്യപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. ഫലപ്രഖ്യാപനത്തിന് ശേഷം വോട്ടിങ് യന്ത്രത്തിനൊപ്പം 45 ദിവസം വിവിപാറ്റ് യൂണിറ്റുകളും സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കണമെന്ന നിര്‍ദേശവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയോ പ്രതിനിധിയോ വിവിപാറ്റ് സാക്ഷ്യപ്പെടുത്തണമെന്നാണ് പുതിയ പ്രോട്ടക്കോള്‍.

വിവിപാറ്റുകള്‍ പരിശോധിക്കണമെന്ന് തെരഞ്ഞെടുപ്പില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളവര്‍ എഴുതി നല്‍കിയാല്‍ വോട്ടിങ് യന്ത്രം നിര്‍മ്മിച്ച എഞ്ചിനീയര്‍മാര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചു.

ഏതെങ്കിലും ബൂത്തിലെ വോട്ടിങ് യന്ത്രം തിരിച്ചറിയാന്‍ സ്ഥാനാര്‍ത്ഥിയുടെ ക്രമ നമ്പര്‍ സീരിയല്‍ നമ്പറുമായി ഒത്തുനോക്കണമെന്നും എന്നതുള്‍പ്പെടെയുള്ള നിര്‍ദേശവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

Continue Reading

kerala

പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ കിണറ്റിൽ വീണ് പത്തുവയസുകാരന് ദാരുണാന്ത്യം

നാട്ടുകാർ ഉടൻ കുട്ടിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.

Published

on

കിണറ്റിൽ വീണ പന്ത് എടുക്കുവാൻ ശ്രമിക്കുന്നതിനിടയിൽ കിണറ്റിലേക്ക് വീണ വിദ്യാർത്ഥി മരിച്ചു. കുടക്കച്ചിറ വല്ലയിൽ ഓന്തനാൽ ബിജു പോളിൻ്റ മകൻ ലിജു ബിജു (10)വാണ് മരിച്ചത്. നാട്ടുകാർ ഉടൻ കുട്ടിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. ബുധനാഴ്ച രാവിലെ 10:40 ഓടെയാണ് സംഭവം ഉണ്ടായത്.

സഹോദരിക്കും ബന്ധുക്കളായ മറ്റ് കുട്ടികൾക്കും ഒപ്പം വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. കിണറ്റിൽ വീണ പന്ത് കുട്ട ഉപയോഗിച്ച് ഉയർത്തിയെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാൽവഴുതി കിണറ്റിൽ വീഴുകയായിരുന്നു.

സംഭവം സമയം മാതാപിതാക്കൾ പുരിയിടത്തിൽ മറ്റ് ജോലികളിൽ ആയിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നാളെ രാവിലെ നടക്കും. കുടക്കച്ചിറ സെ.ജോസഫ് എൽ.പി.സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥിയാണ് ലിജു.

Continue Reading

Trending