Video Stories
മ്യാന്മര്‍ സേനയുടെ ക്രൂരതകള്‍: ഞെട്ടിക്കുന്ന വിവരങ്ങളുമായി യു.എന്‍ റിപ്പോര്‍ട്ട്

യാങ്കൂണ്‍: മ്യാന്മറിലെ റോഹിന്‍ഗ്യാ മുസ്്‌ലിം ഗ്രാമങ്ങളില്‍ സൈന്യം കൂട്ടക്കുരുതിയും കൂട്ടബലാത്സംഗങ്ങളും നടത്തിയതായി യു.എന്‍ റിപ്പോര്‍ട്ട്. വംശഹത്യയായിരുന്നു സൈന്യത്തിന്റെ ലക്ഷ്യമെന്ന് യു.എന്‍ മനുഷ്യാവകാശ കമ്മീഷണര്‍ സെയ്ദ് റഅദ് അല്‍ ഹുസൈന്‍ പറഞ്ഞു. ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത റോഹിന്‍ഗ്യാ മുസ്‌ലിംകള്‍ യു.എന്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
ഗുരുതരമായ മനുഷ്യാവകാശ ധ്വംസനങ്ങളാണ് റോഹിന്‍ഗ്യാ മുസ്്‌ലിം പ്രദേശങ്ങളില്‍ മ്യാന്മര്‍ സേന നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൈക്കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ നൂറുകണക്കിന് ആളുകളെയാണ് സൈന്യം കൊന്നുതള്ളിയത്. അന്വേഷണ സംഘത്തോട് സംസാരിച്ച സ്ത്രീകളില്‍ ഭൂരിഭാഗം പേരും ബലാത്സംഗത്തിനിരയായവരായിരുന്നു. അമ്മമാരുടെ മാറിടത്തില്‍നിന്ന് കുട്ടികളെ അടര്‍ത്തിയെടുത്ത് കൊലപ്പെടുത്തിയതിന്റെ ഭീകരമായ വിവരണങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. ഗ്രാമങ്ങളില്‍ ഇരച്ചുകയറിയ സൈന്യം വീടുകള്‍ അഗ്നിക്കിരയാക്കി.
കുട്ടികളെ ചേര്‍ത്തുപിടിച്ച് രക്ഷപ്പെടുകയായിരുന്ന മുസ്്‌ലിംകള്‍ക്കുനേരെ സൈന്യം വെടിവെച്ചു. ആറു വയസിനു താഴെയുള്ള മൂന്ന് കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ബലാത്സംഗ ശ്രമത്തെ ചെറുത്തതിന് സൈനികര്‍ തന്റെ എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ കുത്തിക്കൊലപ്പെടുത്തിയതായി ഒരു സ്ത്രീ പറയുന്നു. ഭീകരമായ സംഭവങ്ങളാണ് മ്യാന്മറില്‍ നടക്കുന്നതെന്ന് റഅദ് അല്‍ ഹുസൈന്‍ പറഞ്ഞു. അമ്മയുടെ മുലപ്പാലിനുവേണ്ടി കരയുന്ന കുഞ്ഞിന്റെ നെഞ്ചിലേക്ക് കഠാര കുത്തിയിറക്കാന്‍ ഒരു മനുഷ്യന് എങ്ങനെ സാധിക്കുന്നുവെന്ന് അദ്ദേഹം ചോദിച്ചു. ഏതു തരം തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനമാണിത്.
നിരപരാധികളുടെ രക്തം ചിന്തി എന്ത് ദേശീയ സുരക്ഷയാണ് മ്യാന്മര്‍ ഉറപ്പാക്കുന്നത്-അദ്ദേഹം ചോദിച്ചു. അഭയാര്‍ത്ഥികള്‍ക്കുനേരെ സൈനിക ഹെലികോപ്ടറുകള്‍ വെടിവെക്കുകയും ഗ്രനേഡ് എറിയുകയും ചെയ്തു. ഒക്ടോബറില്‍ സൈന്യം തുടങ്ങിയ നരനായാട്ട് ഇനിയും അവസാനിച്ചിട്ടില്ല. സൈനിക നടപടി തുടരുമ്പോഴും പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്ന മുസ്്‌ലിംകള്‍ ഓരോ ദിവസവും കടുത്ത പീഡനത്തിനിരയാവുകയാണ്. റോഹിന്‍ഗ്യന്‍ മേഖലകളില്‍ലെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്ക് മൗനാനുവാദം നല്‍കുന്ന മ്യാന്മര്‍ ഭരണകൂടത്തിനെതിരെ നടപടിയെടുക്കുന്നതിന് യു.എന്‍ രക്ഷാസമിതിയില്‍ ശക്തമായ പ്രമേയം കൊണ്ടുവരണമെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.
ബുദ്ധ ഭൂരിപക്ഷ രാജ്യമായ മ്യാന്മറില്‍ റോഹിന്‍ഗ്യാ മുസ്്‌ലിംകള്‍ കടുത്ത പരീക്ഷണങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അവരെ മ്യാന്മര്‍ പൗരന്മാരായി കണക്കാക്കാനും ഭരണകൂടം തയാറല്ല. തലമുറകളായി രാജ്യത്ത് ജീവിച്ചുപോരുന്ന അവര്‍ ബംഗ്ലാദേശില്‍നിന്ന് കുടിയേറിയവരാണെന്ന് മ്യാന്മര്‍ ഭരണകൂടം പറയുന്നു. യു.എന്‍ റിപ്പോര്‍ട്ടിലെ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് മ്യാന്മര്‍ നേതാവ് ആങ് സാന്‍ സൂകി ഉറപ്പുതന്നിട്ടുണ്ടെന്ന് റഅദ് അല്‍ ഹുസൈന്‍ അറിയിച്ചു.
film
മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി
മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.
ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.
200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.
Video Stories
ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
-
kerala2 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
ഐഎസ്ഐ ഏജന്റുമായി രഹസ്യ ചാറ്റ്; ഓപ്പറേഷന് സിന്ദൂറിന്റെ നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറി’; ജ്യോതി മല്‍ഹോത്രയ്ക്കെതിരെ ഗുരുതര കണ്ടെത്തല്‍
-
kerala3 days ago
പിണറായിയുടെ കൂറ്റന്‍ ഫ്ളക്സിന് 15 കോടി; ധൂര്‍ത്ത് കൊണ്ട് ആറാടി സര്‍ക്കാര്‍ വാര്‍ഷികാഘോഷം
-
india2 days ago
വഖഫ് പ്രക്ഷോഭം; തെലങ്കാനയിലെ വാറങ്കലില്‍ വഖഫ് ഭേദഗതി നിയമത്തിനെതിരെ അണിനിരന്ന് ആയിരങ്ങള്‍
-
kerala2 days ago
ചാവക്കാടും ആറുവരി പാതയില്‍ വിള്ളല്‍ രൂപപ്പെട്ടു
-
kerala2 days ago
ദേശീയപാത തകര്‍ച്ച: ഗഡ്കരിയെ നേരില്‍ കണ്ട് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി
-
kerala2 days ago
റാപ്പ് സംഗീതത്തിന് പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗവുമായി പുലബന്ധമില്ല; വേടനെതിരെ വിവാദ പ്രസ്താവനയുമായി കെ.പി ശശികല
-
india2 days ago
കന്നഡ എഴുത്തുക്കാരി ബാനു മുഷ്താഖിന് ബുക്കര്‍ സമ്മാനം; ഇന്ത്യയിലേക്ക് രണ്ടാം തവണ