Connect with us

crime

അനാശാസ്യസംഘങ്ങളുടെ കുടിപ്പക; കോട്ടയത്തെ ഗുണ്ടാ ആക്രമണത്തില്‍ സ്ത്രീയടക്കം രണ്ട് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള കൊട്ടേഷന്‍ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു വീടുകയറിയുള്ള ആക്രമണം

Published

on

കോട്ടയം : കോട്ടയം നഗരമധ്യത്തില്‍, രാത്രി വീടാക്രമിച്ച് രണ്ട് പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കൊട്ടേഷന്‍ നല്‍കിയ അനാശാസ്യകേന്ദ്രം നടത്തിപ്പുകാരിയും കൂട്ടുപ്രതിയും അറസ്റ്റില്‍.

മല്ലപ്പള്ളി വായ്പൂര്, കുഴിക്കാട്ട് വീട്ടില്‍ സുലേഖ(ശ്രുതി), പൊന്‍കുന്നം കോയിപ്പള്ളിഭാഗം പുതുപ്പറമ്പില്‍ വീട്ടില്‍ അജ്മല്‍ എന്നിവരെയാണ് കോട്ടയം ഡിവൈ.എസ്.പി. എം.അനില്‍കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഏറ്റുമാനൂര്‍ സ്വദേശികളായ സാന്‍ ജോസഫ്, അമീര്‍ഖാന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്.സംഭവത്തില്‍ 12 പ്രതികളെക്കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു.

തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള കൊട്ടേഷന്‍ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു വീടുകയറിയുള്ള ആക്രമണം. ഒരുമിച്ചുപ്രവര്‍ത്തിച്ചിരുന്ന അനാശാസ്യസംഘം രണ്ടായി പിരിഞ്ഞതിനെ തുടര്‍ന്നുണ്ടായ സാമ്പത്തികത്തര്‍ക്കവും കുടിപ്പകയുമാണ് ആക്രമണത്തിലെത്തിച്ചത്. അറസ്റ്റിലായ സുലേഖയാണ് കൊട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയത്.

സംഘം ഒരുമിച്ചുപ്രവര്‍ത്തിച്ചിരുന്നപ്പോള്‍ സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് വെട്ടേറ്റവര്‍ സുലേഖയുടെ ഭര്‍ത്താവ് മാനസ് മാത്യുവിനെ വീട് കയറി ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. വെട്ടേറ്റ സാന്‍ ജോസഫ്, അമീര്‍ഖാന്‍ എന്നിവരുടെ കേന്ദ്രമായിരുന്നു കോട്ടയം നഗരത്തിലേത്. ഇതിന്റെ നടത്തിപ്പ്, ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ട ജ്യോതിക്കായിരുന്നു. സുലേഖയുമായുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് ജ്യോതി ഇവര്‍ക്കൊപ്പം പോയത്.

ഇവരോടൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടികളും ഇരുചേരികളിലായതോടെ സംഘങ്ങള്‍ തമ്മിലുള്ള പക ഇരട്ടിച്ചു. ഇതോടെ മാനസിനെ ആക്രമിച്ചതിന് പകരംവീട്ടാന്‍ അറസ്റ്റിലായ പ്രതി സുലേഖ തിരുവനന്തപുരത്തെ സംഘത്തിന് കൊട്ടേഷന്‍ നല്‍കുകയായിരുന്നു.

വ്യക്തമായ തെളിവുകളില്ലാതിരുന്ന കേസില്‍ മൊബൈല്‍ ഫോണ്‍ രേഖകള്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

മതഗ്രന്ഥത്തിന്റെ പേജുകള്‍ കീറിയെന്ന് ആരോപണം; പഞ്ചാബില്‍ 19കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

ബാണ്ട്ല ഗ്രാമത്തിലെ ഗുരുദ്വാര ബാബ ബിർ സിങ്ങിൽ വെച്ചാണ് സംഭവമുണ്ടായത്.

Published

on

സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിന്റെ പേജുകൾ കീറിയെന്നാരോപിച്ച് 19കാരനെ തല്ലിക്കൊന്നു. പഞ്ചാബിലെ ​ഫെറോസിപൂരിലെ ഗുരുദ്വാരയിലാണ് സംഭവം.

ബാണ്ട്ല ഗ്രാമത്തിലെ ഗുരുദ്വാര ബാബ ബിർ സിങ്ങിൽ വെച്ചാണ് സംഭവമുണ്ടായത്. ബാക്ഷിഷ് സിങ് എന്ന 19കാരനെയാണ് മതഗ്രന്ഥം കീറിയെന്ന് ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്നതെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സുഖ്‍വീന്ദർ സിങ് പറഞ്ഞു. തന്റെ മകന് മാനസികാസ്വാസ്ഥ്യമുണ്ടെന്നും രണ്ട് വർഷമായി ചികിത്സയിലാണെന്നും ബാക്ഷിഷിന്റെ പിതാവ് ലഖ്‍വീന്ദർ സിങ് പറഞ്ഞു. തന്റെ മകനെ കൊലപ്പെടുത്തിയവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മതഗ്രന്ഥം കീറിയതിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ബാക്ഷിഷിനെ ഗ്രാമവാസികൾ പിടികൂടിയെന്നാണ് റിപ്പോർട്ട്. തുടർന്ന് സംഭവമറിഞ്ഞ് കൂടുതൽ ആളുകൾ ഗുരുദ്വാരയിലേക്ക് എത്തുകയും ബാക്ഷിഷിനെ തല്ലികൊല്ലുകയുമായിരുന്നു.

കൈകൾ ബന്ധിക്കപ്പെട്ട് ചോരയൊലിപ്പിച്ച നിലയിൽ കിടക്കുന്ന ഇയാളുടെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ബാക്ഷിഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്തെ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ഡി.സി.പി അറിയിച്ചു.

Continue Reading

crime

തൃശൂരില്‍ കണ്ടക്ടറുടെ മര്‍ദനമേറ്റ് യാത്രക്കാരന്‍ മരിച്ചു

ചില്ലറയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കണ്ടക്ടറുടെ മര്‍ദനമേറ്റ് യാത്രക്കാരന്‍ മരിച്ചു.കരുവന്നൂര്‍ സ്വദേശി പവിത്രനാണ് മരിച്ചത്

Published

on

തൃശൂര്‍:ചില്ലറയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കണ്ടക്ടറുടെ മര്‍ദനമേറ്റ് യാത്രക്കാരന്‍ മരിച്ചു.കരുവന്നൂര്‍ സ്വദേശി പവിത്രന്‍(68) ആണ് മരിച്ചത്.ഏപ്രില്‍ 2ന് ഉച്ചക്ക് 12ഓടെയാണ് സംഭവം ഉണ്ടായത്.ഗുരുതരമായ പരുക്കേറ്റ പവിത്രന്‍ ചികിത്സയിലായിരുന്നു.തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ശാസ്ത എന്ന സ്വകാര്യ ബസി ലെ കണ്ടക്ടര്‍ രതീശ്ണ് പവിത്രനെ തളളി പുറത്താക്കിയത്.

വധശ്രമം ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്തി പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.തര്‍ക്കത്തിനിടെ കണ്ടക്ടര്‍ പവിത്രനെ പുറത്തെക്ക് തളളിയിടുകയും വീഴ്ചയില്‍ തല കല്ലിലിടിച്ചതുമാണ് മരണ കാരണം.പവിത്രനെ ആദ്യം മാപ്രാണത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും,പരിക്ക് ഗുരുതരമായതിനാല്‍ തൃശൂര്‍ എലൈറ്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സംഭവം കണ്ട നാട്ടുകാര്‍ കണ്ടക്ടറെ തടഞ്ഞുവെച്ചിരുന്നു എന്ന് പൊലീസ് അറിയിച്ചു.പവിത്രന്‍ മരിച്ചതോടെ കണ്ടക്ടര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.

Continue Reading

crime

കണ്ണിലേക്ക് മുളക്പൊടി വിതറി വെട്ടിപ്പരിക്കേല്പിച്ചതായി പരാതി

ചെമ്മാട് മാനിപ്പാടം സ്വദേശി മൂത്തോടത്ത് വീട്ടിൽ കരിപറമ്പത്ത് സൈതലവി (65) യെയാണ് ആക്രമിച്ചത്.

Published

on

രാത്രി വീട്ടിലേക്ക് നടന്നു പോകുമ്പോൾ മുഖത്തേക്ക് മുളക്പൊടി വിതറിയ ശേഷം മാരകായുധങ്ങൾ ഉപയോഗിച്ച് അക്രമിച്ചതായി പരാതി. ചെമ്മാട് മാനിപ്പാടം സ്വദേശി മൂത്തോടത്ത് വീട്ടിൽ കരിപറമ്പത്ത് സൈതലവി (65) യെയാണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10 ന് ചെമ്മാട് ദർശന തിയേറ്റർ റോഡിൽ വെച്ചാണ് സംഭവം.

റോഡിലൂടെ വീട്ടിലേക്ക് നടന്നു പോകുമ്പോൾ വീടിനടുത്തുള്ള ഇടവഴിയിൽ വെച്ചാണ് ആക്രമിച്ചത്. അഞ്ചിലേറെ വരുന്ന സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നു എന്നു സൈതലവി പറഞ്ഞു.

കണ്ണിൽ മുളക് പൊടി ഇട്ട ശേഷം ആയുധം കൊണ്ട് തലക്ക് വെട്ടുകയും ഇരുമ്പു വടി കൊണ്ട് കയ്യിനും കാലിനും അടിക്കുകയും ചെയ്‌തതായി സൈതലവി പറയുന്നു. അടുത്ത വീട്ടിലേക്ക് ഓടിക്കയറി വാതിലടച്ചാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ സൈതലവി എം കെ എച്ച് ആശുപത്രിയിൽ ചികിത്സയിലാണ്.

Continue Reading

Trending