Connect with us

News

ടോക്യോ ഒളിമ്പിക്‌സിന് തുടക്കം; ഉദ്ഘാടനച്ചടങ്ങുകള്‍ നടന്നു

ബോക്‌സിംഗ് താരം എംസി മേരി കോമും ഹോക്കി ടീം നായകന്‍ മന്‍പ്രീത് സിംഗുമാണ് മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ പതാകയേന്തിയത്

Published

on

ടോക്യോ: ഒളിമ്പിക്‌സ് ഉദ്ഘാടനച്ചടങ്ങുകള്‍ ജപ്പാന്‍ തലസ്ഥാനമായ ടോക്യോയില്‍ ആരംഭിച്ചു. സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് ആകാശത്ത് വര്‍ണവിസ്മയം ഒരുക്കിയ കരിമരുന്ന് പ്രയോഗത്തോടെയാണ് ഉദ്ഘാടനച്ചടങ്ങുകള്‍ തുടങ്ങിയത്. പിന്നാലെ കായികതാരങ്ങളുടെ മാര്‍ച്ച് പാസ്റ്റ് ആരംഭിച്ചു. 32ാമത് ഒളിമ്പിക്‌സാണിത്.

ഗ്രീസ്, അഭയാര്‍ഥികളുടെ ടീം എന്നിവര്‍ മാര്‍ച്ച് പാസ്റ്റില്‍ മുന്നിലും തുടര്‍ന്ന് ജപ്പാന്‍ അക്ഷരമാല ക്രമത്തില്‍ ബാക്കി രാജ്യങ്ങളും മാര്‍ച്ച് പാസ്റ്റില്‍ അണിചേര്‍ന്നു. 21മതായാണ് ഇന്ത്യ എത്തിയത്. ബോക്‌സിംഗ് താരം എംസി മേരി കോമും ഹോക്കി ടീം നായകന്‍ മന്‍പ്രീത് സിംഗുമാണ് മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ പതാകയേന്തിയത്. 20 കായികതാരങ്ങളടക്കം 28 പേരാണ് ഇന്ത്യയെ പ്രിതനിധീകരിച്ച് മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ചൂരല്‍മല ദുരന്തബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ ഇപ്പോഴും സര്‍ക്കാരിനായിട്ടില്ല; UDFന് അനുകൂലമായ വിധിയെഴുത്ത് വയനാട്ടിലുണ്ടാകും; ടി സിദ്ദിഖ് MLA

ശബരിമല വിഷയവും ബ്രഹ്‌മഗിരി വിഷയവും വലിയ ചര്‍ച്ചയായെന്നും സര്‍ക്കാരിനെതിരായ ജനവിധിയാണ് സംഭവിക്കുകയെന്നും ടി സിദ്ദിഖ് പറഞ്ഞു.

Published

on

യുഡിഎഫിന് അനുകൂലമായ വിധിയെഴുത്ത് വയനാട്ടില്‍ ഉണ്ടാകുമെന്ന് ടി സിദ്ദിഖ് എംഎല്‍എ. ശബരിമല വിഷയവും ബ്രഹ്‌മഗിരി വിഷയവും വലിയ ചര്‍ച്ചയായെന്നും സര്‍ക്കാരിനെതിരായ ജനവിധിയാണ് സംഭവിക്കുകയെന്നും ടി സിദ്ദിഖ് പറഞ്ഞു. യുഡിഎഫ് വലിയ ആത്മവിശ്വാസത്തിലാണ്. ചൂരല്‍മല ദുരന്തബാധിതര്‍ക്ക് ഇപ്പോഴും സഹായം എത്തിക്കാന്‍ സര്‍ക്കാരിനായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം വയനാട് ദുരന്തബാധിതര്‍ക്ക് വേണ്ടി കോണ്‍ഗ്രസ് വീട് നിര്‍മിക്കുന്ന സ്ഥലത്തിന്റെ രജിസ്ട്രേഷന്‍ ഈ മാസം നടത്തുമെന്ന് ടി സിദ്ദിഖ് നേരത്തെ വ്യക്തമാക്കിയിരുന്നു. സ്ഥലത്തിന്റെ അഡ്വാന്‍സ് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 28ന് കോണ്‍ഗ്രസ് ജന്മദിനത്തില്‍ വീടുകളുടെ നിര്‍മ്മാണം തുടങ്ങാനാണ് പാര്‍ട്ടിയുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിയുടെ ഗുണഭോക്താക്കളുടെ ലിസ്റ്റ് തയാറാക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും കോണ്‍ഗ്രസിന്റെ ഭൂമി തോട്ടഭൂമിയല്ലെന്നും അക്കാര്യം പാര്‍ട്ടി പരിശോധിച്ച് ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെടാതെ പോയ ദുരന്തബാധിതരെയും കോണ്‍ഗ്രസ് ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രഹ്‌മഗിരി, ശബരിമല വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. സംസ്ഥാന നേതൃത്വം ശബരിമല കൊള്ള നടത്തുമ്പോള്‍ ജില്ല കമ്മിറ്റി ബ്രഹ്‌മഗിരി കൊള്ള നടത്തുകയാണെന്നും സിദ്ദീഖ് പറഞ്ഞു.

Continue Reading

kerala

തൃശൂരില്‍ പോളിങ് സ്റ്റേഷനില്‍ തേനീച്ചാക്രമണം; നിരവധി പേര്‍ക്ക് പരിക്ക്

വോട്ട് ചെയ്ത് മടങ്ങാന്‍ നിരയില്‍ നിന്നിരുന്നവര്‍ക്കാണ് തേനീച്ചകള്‍ അക്രമണം നടത്തിയത്.

Published

on

തൃശൂര്‍: വലക്കാവ് എല്‍പി സ്‌കൂളിലെ പോളിങ് സ്റ്റേഷനില്‍ വോട്ടെടുപ്പ് സമയത്ത് തേനീച്ചയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വോട്ട് ചെയ്ത് മടങ്ങാന്‍ നിരയില്‍ നിന്നിരുന്നവര്‍ക്കാണ് തേനീച്ചകള്‍ അക്രമണം നടത്തിയത്. ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് ആശങ്കയും തിരക്കുപിടിച്ച അവസ്ഥയും നിലനിന്നു.

പരിക്കേറ്റവരെ ഉടന്‍ തന്നെ നടുത്തറയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിലര്‍ക്കു നേരിയ തോതില്‍ വീര്‍ക്കലും വേദനയും അനുഭവപ്പെട്ടെങ്കിലും ഗുരുതരമല്ലെന്ന് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തെ തുടര്‍ന്ന് പോളിങ് സ്റ്റേഷനില്‍ വോട്ടെടുപ്പ് പ്രവര്‍ത്തനം താല്‍ക്കാലികമായി മന്ദഗതിയില്‍ നീങ്ങി. ഉദ്യോഗസ്ഥര്‍ സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കി വോട്ടിംഗ് സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള നടപടികളും ആരംഭിച്ചു.

 

Continue Reading

india

ജനാധിപത്യത്തെ രക്ഷിക്കാന്‍ പുതിയൊരു മുന്നേറ്റം ഉണ്ടാകും; കെ.സി. വേണുഗോപാല്‍

ഏത് ആയുധമുപയോഗിച്ചും തങ്ങളെ അടിച്ചമര്‍ത്താനും ജയിലിലടയ്ക്കാനും ബിജെപി ശ്രമിക്കുമെങ്കിലും ജനകീയ മുന്നേറ്റം ഉയര്‍ന്നുവരികതന്നെ ചെയ്യും.

Published

on

ഇന്ത്യയുടെ ജനാധിപത്യത്തെ രക്ഷിക്കാന്‍ പുതിയൊരു മുന്നേറ്റം ഉണ്ടാകുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ഏത് ആയുധമുപയോഗിച്ചും തങ്ങളെ അടിച്ചമര്‍ത്താനും ജയിലിലടയ്ക്കാനും ബിജെപി ശ്രമിക്കുമെങ്കിലും ജനകീയ മുന്നേറ്റം ഉയര്‍ന്നുവരികതന്നെ ചെയ്യും. ലോക്സഭയില്‍ തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വോട്ടുകൊള്ളയെന്ന ദേശവിരുദ്ധപ്രവൃത്തിയെ പ്രതിരോധിക്കുന്നതിനുപകരം നിര്‍ഭാഗ്യവശാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍തന്നെ അത് നടപ്പാക്കിക്കൊടുക്കുന്നു. ജനാധിപത്യവ്യവസ്ഥയില്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇപ്പോള്‍ അങ്ങനെയല്ലാതായിരിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുക വഴി ജനാധിപത്യവ്യവസ്ഥയില്‍ എല്ലാവര്‍ക്കും ഇടപെടാനുള്ള അവസരം ഇല്ലാതാക്കി. നിര്‍ണായകസന്ദര്‍ഭങ്ങളിലെല്ലാം ഇ.ഡി.യെയും സിബിഐയെയും ആദായനികുതിവകുപ്പിനെയും ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുന്നു.

എസ്ഐആറിനെ ന്യായീകരിക്കാന്‍ യുപിഎ ഭരണകാലത്തും അത് നടന്നിട്ടില്ലേയെന്നാണ് ചോദിക്കുന്നത്. എന്നാല്‍, യുപിഎ കാലത്ത് എസ്ഐആര്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായിരുന്നില്ല. മഹാരാഷ്ട്രയിലും അരുണാചല്‍പ്രദേശിലും തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നതിനാല്‍ എസ്ഐആര്‍ മാറ്റിവെച്ചിരുന്നു. ഇപ്പോള്‍ ബിഹാറില്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് എസ്ഐആര്‍ നടത്തിയത്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരു പ്രത്യേക രാഷ്ട്രീയപാര്‍ട്ടിയുടെ ഏജന്റായി പ്രവര്‍ത്തിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.- വേണുഗോപാല്‍ പറഞ്ഞു.

Continue Reading

Trending