Connect with us

kerala

ശബരിമലയിലെ ഹലാല്‍ ശര്‍ക്കര; ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി ഹൈക്കോടതി

മറ്റു മതസ്ഥരുടെ മുദ്രവച്ച ആഹാര സാധനം ശബരിമലയില്‍ ഉപയോഗിച്ചതിലാണ് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടത്

Published

on

കൊച്ചി: ശബരിമലയിലെ ഹലാല്‍ ശര്‍ക്കര ഉപയോഗത്തില്‍ ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി ഹൈക്കോടതി. മറ്റു മതസ്ഥരുടെ മുദ്രവച്ച ആഹാര സാധനം ശബരിമലയില്‍ ഉപയോഗിച്ചതിലാണ് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടത്.

എന്നാല്‍ വിദേശത്തേക്ക് കയറ്റി അയക്കുന്ന ശര്‍ക്കരയാണ് ശബരിമലയില്‍ ഉപയോഗിക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് പറഞ്ഞു. ഈ ശര്‍ക്കര അറബ് രാഷ്ട്രങ്ങളിലേക്ക് ഉള്‍പെടെ കയറ്റുമതി ചെയ്യുന്നുണ്ട്. അതിനാലാണ് ഹലാല്‍ എന്ന് സ്റ്റിക്കര്‍ പതിക്കുന്നതെന്നും ബോര്‍ഡ് പറയുന്നു.

ശബരിമല കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ എസ്‌ജെആര്‍ കുമാറാണ് ഭക്ഷ്യയോഗ്യമല്ലാത്ത ശര്‍ക്കര ശബരിമലയില്‍ പ്രസാദത്തിനുള്‍പെടെ നിര്‍മിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹലാല്‍ ശര്‍ക്കര ഉപയോഗത്തിനെതിരെ ചില ഹിന്ദു സംഘടനകളും രംഗത്തെത്തിയിരുന്നു.

അരവണ പ്രസാദത്തിനും ഉണ്ണിയപ്പ നിര്‍മാണത്തിനുമെല്ലാം ഉപയോഗിക്കുന്നതിനായി ഹലാല്‍ ശര്‍ക്കര പമ്പയിലും സന്നിധാനത്തുമുള്ള ഗോഡൗണുകളില്‍ സൂക്ഷിച്ചിരിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ശര്‍ക്കര എത്തിക്കുന്നതിന് ടെന്‍ഡര്‍ നല്‍കിയ അതേ കമ്പനിക്കു തന്നെയാണ് ഇക്കൊല്ലവും ടെന്‍ഡര്‍ നല്‍കിയിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തൊഴിലാളിയും മെയ്‌ ദിനവും

എട്ടു മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിനോദം,എട്ടു മണിക്കൂർ വിശ്രമം എന്ന ന്യയത്തിനു വേണ്ടി തൊഴിലാളികൾ നെയ്തെടുത്ത സമരങ്ങൾ വിജയ കുതിപ്പിലെത്തിയ ചരിത്രമാണ് മെയ്‌ ഒന്ന്.തൊഴിലാളി വർഗ്ഗത്തിന്റെ നോട്ടങ്ങൾ ആഘോഷിക്കുന്നതിനായി എല്ലാ വർഷവും മെയ്‌ ആദ്യ ദിവസം തൊഴിലാളി ദിനമായി ആചരിക്കുന്നു.

Published

on

ഇന്ന് മെയ്‌ ഒന്ന് ലോക തൊഴിലാളി ദിനം. തൊഴിലിന്റെ മഹത്വവും തൊഴിലാളികളുടെ അവകാശങ്ങളും ഓർമിപ്പിച്ചുകൊണ്ട് വീണ്ടും ഒരു തൊഴിലാളി ദിനം.എട്ടു മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിനോദം,എട്ടു മണിക്കൂർ വിശ്രമം എന്ന ന്യയത്തിനു വേണ്ടി തൊഴിലാളികൾ നെയ്തെടുത്ത സമരങ്ങൾ വിജയ കുതിപ്പിലെത്തിയ ചരിത്രമാണ് മെയ്‌ ഒന്ന്.തൊഴിലാളി വർഗ്ഗത്തിന്റെ നോട്ടങ്ങൾ ആഘോഷിക്കുന്നതിനായി എല്ലാ വർഷവും മെയ്‌ ആദ്യ ദിവസം തൊഴിലാളി ദിനമായി ആചരിക്കുന്നു.

1886ൽ അമേരിക്കയിലെ ചിക്കഗോയിൽ നടന്ന ഹേയ് മാർക്കറ്റ് കൂട്ടകൊലയുടെ സ്മരണർത്ഥമാണ് മെയ്‌ ദിനം ആചാരിക്കുന്നത് . 8 മണിക്കൂർ കൂടുതൽ പ്രവർത്തിക്കില്ലന്ന് അമേരിക്കൻ തൊഴിലാളി യൂണിയനുകൾ ഒരുമിച്ച് തീരുമാനിക്കുകയും പ ണിമുടക്കുകയും ചെയ്തു .സമാധാനപരമായി യോഗം ചേരുകയായിരുന്ന തൊഴിലാളികളുടെ നേർക്ക് പോലീസ് നടത്തിയ വെടിവെയിപ്പായിരുന്നു ഹേമാർക്കറ്റ് കൂട്ടകൊല.കൊല്ലപ്പെട്ട തൊഴിലാളികളുടെ ഓർമ്മക്കായാണ് മെയ്‌ ഒന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനമായി
ആചരിക്കുന്നത്.

തൊഴിലാളികളെ 15 മണിക്കൂറോളം ജോലി ചെയ്യിച്ച് ചൂഷണം ചെയ്യ്തിരുന്ന മുതലാളിമാരിൽ നിന്ന് സമരത്തിലൂടെ പിടിച്ചെടുത്ത അവകാശമായി തൊഴിലാളി ദിനം മാറി.1904ൽ ആംസ്റ്റർഡാമിൽ വെച്ചു നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഫ്രൻസ്സിന്റെ വാർഷിക യോഗത്തിലാണ്, എട്ടു മണിക്കൂർ ജോലി സമയമാക്കിയതിന്റെ വാർഷികമായി മെയ്‌ ഒന്ന് തൊഴിലാളി ദിനമായി കൊണ്ടുവരാൻ തീരുമാനിച്ചത്.

ഇന്ത്യയിൽ 1923ൽ ലേബർ കിസാൻ പാർട്ടി ഓഫ് ഹിന്ദുസ്ഥാൻ ആണ് ചെന്നൈയിൽ ആദ്യമായി തൊഴിലാളി ദിനം ആചാരിച്ചത്. 80ൽ അധികം രാജ്യങ്ങൾ മെയ്‌ ദിനം പൊതു അവധിയായി ആചാരിക്കുന്നുണ്ട്.തൊഴിലാളി വർഗ്ഗത്തിന്റെ ചരിത്ര പ്രസിദ്ധമായ മുന്നേറ്റത്തിന്റെ ദിനമാണ് മെയ്‌ ഒന്ന്. ത്യാകങ്ങൾ നിറഞ്ഞ തൊഴിലാളി സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ചരിത്രമാണ് തൊഴിലാളി ദിനം.

തൊഴിലാളികളുടെ പ്രാധാന്യവും അവകാശങ്ങളും ഉയത്തിക്കാട്ടുന്നതിനാണ് തൊഴിലാളി ദിനം ആചരിക്കുന്നത്.തൊഴിലാളികളുടെ അവകാശങ്ങൾ ഇന്നും ചർച്ചവിഷയമാണ്. കുറഞ്ഞ വേതനം ലഭിക്കുന്നു, സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ ജോലി ചെയ്യാൻ നിർബന്ധിതരാവുന്നു തുടങ്ങിയ നിരവധി പ്രശ്ങ്ങളെ നേരിട്ടണ് തൊഴിലാളികൾ അതിജീവിക്കുന്നത്.

Continue Reading

crime

കണ്ണിലേക്ക് മുളക്പൊടി വിതറി വെട്ടിപ്പരിക്കേല്പിച്ചതായി പരാതി

ചെമ്മാട് മാനിപ്പാടം സ്വദേശി മൂത്തോടത്ത് വീട്ടിൽ കരിപറമ്പത്ത് സൈതലവി (65) യെയാണ് ആക്രമിച്ചത്.

Published

on

രാത്രി വീട്ടിലേക്ക് നടന്നു പോകുമ്പോൾ മുഖത്തേക്ക് മുളക്പൊടി വിതറിയ ശേഷം മാരകായുധങ്ങൾ ഉപയോഗിച്ച് അക്രമിച്ചതായി പരാതി. ചെമ്മാട് മാനിപ്പാടം സ്വദേശി മൂത്തോടത്ത് വീട്ടിൽ കരിപറമ്പത്ത് സൈതലവി (65) യെയാണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10 ന് ചെമ്മാട് ദർശന തിയേറ്റർ റോഡിൽ വെച്ചാണ് സംഭവം.

റോഡിലൂടെ വീട്ടിലേക്ക് നടന്നു പോകുമ്പോൾ വീടിനടുത്തുള്ള ഇടവഴിയിൽ വെച്ചാണ് ആക്രമിച്ചത്. അഞ്ചിലേറെ വരുന്ന സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നു എന്നു സൈതലവി പറഞ്ഞു.

കണ്ണിൽ മുളക് പൊടി ഇട്ട ശേഷം ആയുധം കൊണ്ട് തലക്ക് വെട്ടുകയും ഇരുമ്പു വടി കൊണ്ട് കയ്യിനും കാലിനും അടിക്കുകയും ചെയ്‌തതായി സൈതലവി പറയുന്നു. അടുത്ത വീട്ടിലേക്ക് ഓടിക്കയറി വാതിലടച്ചാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ സൈതലവി എം കെ എച്ച് ആശുപത്രിയിൽ ചികിത്സയിലാണ്.

Continue Reading

kerala

തൃശ്ശൂരിൽ സിപിഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ്

തൃശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന തുകയാണ് പിടിച്ചെടുത്തത്.

Published

on

സിപിഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. പണത്തിന്റെ ഉറവിടം സിപിഎമ്മിന് വ്യക്തമാക്കാനായില്ലെന്ന് ആദായ നികുതി വകുപ്പ് പ്രതികരിച്ചു.

തൃശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന തുകയാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന്റെ മൊഴിയെടുത്തിട്ടുണ്ട്. പണത്തിന്റെ ഉറവിടം കാണിക്കാന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സിപിഎം പിന്‍വലിച്ച ഒരു കോടി രൂപയാണ് ബാങ്കില്‍ നിക്ഷേപിക്കാന്‍ ശ്രമിച്ചത്. നേരത്തെ പിന്‍വലിച്ച തുകയുടെ സീരിയല്‍ നമ്പറുകള്‍ ആദായ നികുതി വകുപ്പ് പരിശോധിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പാകെ ഈ അക്കൗണ്ട് ബോധിപ്പിച്ചിട്ടില്ലെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

 

Continue Reading

Trending