kerala
ജിഫ്രി തങ്ങളുടെ നിര്‍ദേശപ്രകാരമാണ് നേതൃസമിതിയില്‍ പങ്കെടുത്തത്, കള്ള പ്രചാരണം തുടങ്ങിവെച്ചത് എളമരം കരീം :ബഹാവുദീന് നദ്വി
സമസ്തയുടെ ഔദ്യോഗിക പ്രതിനിധിയായിട്ടാണ് കോര്‍കമ്മിറ്റി ഉള്‍പ്പെടെയുള്ള യോഗങ്ങളില്‍ പങ്കെടുക്കുന്നത്.
ജിഫ്രി തങ്ങളുടെ നിര്‍ദേശ പ്രകാരമാണെന്ന് മുസ്ലിം നേതൃസമിതി യോഗത്തില്‍ പങ്കെടുത്തതെന്ന് സമസ്ത മുശാവറ അംഗം ബഹാവുദ്ദീന്‍ നദ്വി.
സമസ്തയുടെ ഔദ്യോഗിക പ്രതിനിധിയായിട്ടാണ് കോര്‍കമ്മിറ്റി ഉള്‍പ്പെടെയുള്ള യോഗങ്ങളില്‍ പങ്കെടുക്കുന്നത്. കള്ള പ്രചാരണം തുടങ്ങിവെച്ചത് സിപിഎം നേതാവ് എളമരം കരീമാണെന്നും ലീഗ് നേതൃത്വം തന്നെ നേരിട്ട് വിളിച്ചതാണെന്ന ആക്ഷേപം പച്ചകള്ളമാണെന്നും ബഹാവുദ്ദീന്‍ നദ്വി വ്യക്തമാക്കി.
kerala
കവടിയാര്‍ കൊട്ടാരത്തില്‍ വന്‍ കവര്‍ച്ച; രണ്ട് കോടിയിലധികം വിലവരുന്ന സ്വര്‍ണം മോഷണം പോയെന്ന് പരാതി
കഴിഞ്ഞ വര്‍ഷം അവസാനത്തിലാണ് മോഷണം നടന്നത്.
കവടിയാര്‍ കൊട്ടാരത്തില്‍ വന്‍ കവര്‍ച്ച. അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ട് കോടി രൂപ വിലവരുന്ന സ്വര്‍ണമാണ് മോഷണം പോയത്. സ്വര്‍ണമാലകള്‍, പാദസരങ്ങള്‍,വളകള്‍,കമ്മലുകള്‍,പതക്കം,മാട്ടി,കുതിരപ്പവന്‍ നാണയങ്ങള്‍ എന്നിവ നഷ്ടമായി. പത്മനാഭ സ്വാമിയുടെ ചിത്രം കൊത്തിയ ആഭരണങ്ങളും വിദേശത്തുനിന്ന് കൊണ്ടുവന്ന ആഭരണങ്ങളും മോഷണം പോയവയിലുണ്ട്. കഴിഞ്ഞ വര്‍ഷം അവസാനത്തിലാണ് മോഷണം നടന്നത്. ഇരുമ്പ് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളാണ് നഷ്ടമായത്. നാല് മാസം പൊലീസ് രഹസ്യമായി അന്വേഷിച്ചിട്ടും വസ്തുക്കള്‍ കണ്ടെത്താനായില്ലെന്നാണ് വിവരം.
kerala
ഏറ്റവും താഴ്ന്ന നിരക്കില്‍ സ്വര്‍ണവില; പവന് 760 രൂപ കുറഞ്ഞു
പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം അയവില്ലാതെ തുടരുന്നത് ആഗോള വിപണികളെ ഉലച്ച സാഹചര്യത്തിലാണ് സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടമുണ്ടാകുന്നത്.
കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍. പവന് 760 രൂപ കുറഞ്ഞ് 1,17,080 രൂപയിലെത്തി. ഗ്രാമിന് 95 രൂപ കുറഞ്ഞ് 14,635 രൂപയായി. ഇന്നലെ 1,18,960 രൂപയായിരുന്നു പവന് വില. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം അയവില്ലാതെ തുടരുന്നത് ആഗോള വിപണികളെ ഉലച്ച സാഹചര്യത്തിലാണ് സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടമുണ്ടാകുന്നത്.
വെള്ളി വിലയിലും വ്യത്യാസമുണ്ടായിട്ടുണ്ട്. ഒരു ഗ്രാമിന് 280 രൂപയും 10 ഗ്രാമിന് 2800 രൂപയുമായിരുന്ന വെള്ളിവില ഇന്ന് ഒരു ഗ്രാമിന് 275 രൂപയും 10 ഗ്രാമിന് 2750 രൂപയുമായി കുറഞ്ഞിട്ടുണ്ട്.
സ്വര്‍ണവിലയില്‍ ഇന്നലെ രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി രണ്ട് തവണയാണ് വില ഇടിഞ്ഞത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 50 രൂപ കുറഞ്ഞ് 14,730 രൂപയും പവന് 400 രൂപ കുറഞ്ഞ് 1,17,840 രൂപയുമായിരുന്നു. ഡോളര്‍ സൂചിക ഉയരുന്നതാണ് സ്വര്‍ണവില കുറയാന്‍ കാരണം. പണപ്പെരുപ്പം വര്‍ധിക്കുമെന്ന ആശങ്കയും സ്വര്‍ണവില കുറയാന്‍ കാരണമായി. ഇന്ത്യന്‍ രൂപയും ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിലാണ്. രാജ്യാന്തര വിപണിയിലും സ്വര്‍ണവില ഇടിഞ്ഞുവരികയാണ്.
kerala
മലപ്പുറത്ത് വാഹന വാതകകേന്ദ്രത്തില്‍ നിന്ന് സിലിണ്ടര്‍ നിറച്ച് നല്കി; വില 2000
മലപ്പുറം കൊണ്ടോട്ടി കൊട്ടുക്കരയിലെ എസ്സെ ഓട്ടോ എല്‍പിജി കേന്ദ്രത്തിലാണ് സിലിണ്ടറുകളില്‍ വാതകം നിറച്ച് നല്‍കിയതായി റിപ്പോര്‍ട്ട്.
മലപ്പുറം: ജില്ലയില്‍ പാചകവാതക ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ വാഹനങ്ങള്‍ക്ക് വാതകം വിതരണം ചെയ്യുന്ന കേന്ദ്രത്തില്‍ വീട്ടുപയോഗത്തിനും വാണിജ്യാവശ്യത്തിനുമായി സിലിണ്ടറുകള്‍ നിറച്ച് നല്കിയ സംഭവം വിവാദമായി. മലപ്പുറം കൊണ്ടോട്ടി കൊട്ടുക്കരയിലെ എസ്സെ ഓട്ടോ എല്‍പിജി കേന്ദ്രത്തിലാണ് സിലിണ്ടറുകളില്‍ വാതകം നിറച്ച് നല്‍കിയതായി റിപ്പോര്‍ട്ട്.
ഏകദേശം 2000 രൂപ നിരക്കിലാണ് ഓരോ സിലിണ്ടറിലും വാതകം നിറച്ച് നല്‍കിയതെന്ന് വിവരം. വാതക ക്ഷാമത്തെ തുടര്‍ന്ന് നിരവധി ആളുകള്‍ സിലിണ്ടറുകള്‍ നിറയ്ക്കാനായി കേന്ദ്രത്തിലെത്തിയിരുന്നു. ഇന്നലെ പലര്‍ക്കും ഇവിടെ നിന്ന് സിലിണ്ടറുകള്‍ നിറച്ച് നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് നിയമപ്രശ്നമാകുമെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെ മുതല്‍ കേന്ദ്രത്തില്‍ ഫില്ലിംഗ് നിര്‍ത്തിവെച്ചതായി അറിയുന്നു. സംസ്ഥാനത്ത് പാചകവാതക ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് ഇത്തരം രീതിയില്‍ വാഹനങ്ങള്‍ക്ക് നല്കുന്ന വാതകം സിലിണ്ടറുകളിലേക്ക് നിറച്ച് നല്‍കിയത്. അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
-
kerala2 days agoഏറ്റവും താഴ്ന്ന നിരക്കില്‍ സ്വര്‍ണവില; പവന് 760 രൂപ കുറഞ്ഞു
-
kerala3 days agoഎം. ആര് അജിത് കുമാറിനെ എക്സൈസ് ചുമതലയില്‍ നിന്ന് മാറ്റി
-
india3 days agoപാക് താരത്തെ ടീമിലെടുത്തു; സണ്‍റൈസേഴ്സ് ലീഡ്സിന്റെ എക്സ് അക്കൗണ്ടിന് പൂട്ട്
-
main stories3 days agoപാചകവാതക പ്രതിസന്ധി; കൊച്ചിയിൽ നൂറിലധികം റെസ്റ്റോറന്റുകൾ പൂട്ടി
-
News2 days agoലബനാനിലെ ആരോഗ്യകേന്ദ്രത്തിൽ ഇസ്രായേൽ വ്യോമാക്രമണം; ഡോക്ടർമാർ ഉൾപ്പെടെ 12 ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടു
-
kerala2 days agoമലപ്പുറത്ത് വാഹന വാതകകേന്ദ്രത്തില്‍ നിന്ന് സിലിണ്ടര്‍ നിറച്ച് നല്കി; വില 2000
-
News2 days agoഖാർഗ് ദ്വീപ് ആക്രമിച്ചെന്ന ട്രംപിന്റെ അവകാശവാദം; ഇറാൻ സൈന്യത്തോട് കീഴടങ്ങാൻ മുന്നറിയിപ്പ്
-
News2 days agoപാചകവാതക പ്രതിസന്ധി രൂക്ഷം; സംസ്ഥാനത്ത് പകുതിയോളം ഹോട്ടലുകൾ അടച്ചു

