Connect with us

News

പാവപ്പെട്ടവര്‍ കോവിഡ് ബാധിച്ച് മരിക്കുമ്പോള്‍,സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുന്നു;മുന്നറിയിപ്പുമായി ഓക്‌സ്ഫാം റിപ്പോര്‍ട്ട്

ലഭ്യമായ ഏറ്റവും കാലികവും സമഗ്രവുമായ ഡാറ്റാ സ്രോതസുകളെ അടിസ്ഥാനമാക്കിയാണ് സാമ്പത്തിക കണക്കുകൂട്ടലുകള്‍ നടത്തിയതെന്നും യു.എസ് ബിസിനസ് മാഗസിനായ ഫോര്‍ബ്‌സ് സമാഹരിച്ച 2021ലെ ശതകോടീശ്വരന്‍മാരുടെ പട്ടികയാണ് ഉപയോഗിച്ചതെന്നും ഓക്‌സ്ഫാം ഗ്രൂപ്പ് പറഞ്ഞു.

Published

on

വാഷിങ്ടണ്‍: കോവിഡ് മഹമാരിയില്‍ സാധാരണക്കാര്‍ മരിച്ചു വീഴുകയും ലോകത്തെ ഏറ്റവും ധനികരായവര്‍ വരുമാനം വര്‍ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും ധനികരായ 10 ആളുകളുടെ സമ്പത്ത് റെക്കോര്‍ഡ് വേഗത്തിലാണ് കുതിച്ചുയരുന്നതെന്നാണ് യു.എസിലെ ഓക്‌സ്ഫാം ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട്. ആഗോള സാമ്പത്തിക ശാസ്ത്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ലോക നേതാക്കളുടെ വെര്‍ച്വല്‍ മിനി ഉച്ചകോടിയിലാണ് ഓക്‌സ്ഫാം ഗ്രൂപ്പ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. കോവിഡ് മഹാമാരി 160 ദശലക്ഷം ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടപ്പോള്‍ ധനികരുടെ സമ്പത്ത് പ്രതിദിനം 1.3 ബില്യണ്‍ ഡോളര്‍ എന്ന നിരക്കില്‍ 700 ബില്യണ്‍ ഡോളറില്‍ നിന്ന് 1.5 ട്രില്യണ്‍ ഡോളറായി ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്.

ലഭ്യമായ ഏറ്റവും കാലികവും സമഗ്രവുമായ ഡാറ്റാ സ്രോതസുകളെ അടിസ്ഥാനമാക്കിയാണ് സാമ്പത്തിക കണക്കുകൂട്ടലുകള്‍ നടത്തിയതെന്നും യു.എസ് ബിസിനസ് മാഗസിനായ ഫോര്‍ബ്‌സ് സമാഹരിച്ച 2021ലെ ശതകോടീശ്വരന്‍മാരുടെ പട്ടികയാണ് ഉപയോഗിച്ചതെന്നും ഓക്‌സ്ഫാം ഗ്രൂപ്പ് പറഞ്ഞു. ടെസ്‌ല, സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌ക്, ആമസോണിന്റെ ജെഫ് ബെസോസ്, ഗൂഗിള്‍ സ്ഥാപകരായ ലാറി പേജ്, സെര്‍ജി ബ്രിന്‍, ഫേസ്ബുക്കിന്റെ മാര്‍ക്ക് സക്കര്‍ബര്‍ഗ്, മുന്‍ മൈക്രോസോഫ്റ്റ് സി.ഇ.ഒമാരായ ബില്‍ ഗേറ്റ്‌സ്, സ്റ്റീവ് ബാള്‍മര്‍, മുന്‍ ഒറാക്കിള്‍ സി.ഇ.ഒ ലാറി എല്ലിസണ്‍, യു.എസ്. നിക്ഷേപകന്‍ വാറന്‍ ബഫറ്റും ഫ്രഞ്ച് ലക്ഷ്വറി ഗ്രൂപ്പായ എല്‍.വി.എം.എച്ചിന്റെ തലവന്‍ ബെര്‍ണാഡ് അര്‍നോള്‍ട്ടും തുടങ്ങിയവരാണ് ശതകോടീശ്വരന്മാരുടെ പട്ടികയിലുള്ളത്. രണ്ട് വര്‍ഷത്തിനിടെ ആരോഗ്യ സംരക്ഷണം, ലിംഗാധിഷ്ഠിത അക്രമം, പട്ടിണി, കാലാവസ്ഥാ വ്യതിയാനം എന്നിവ കാരണം ലോകത്ത് പ്രതിദിനം 21,000 ആളുകളുടെ മരണത്തിന് കാരണമായിട്ടുണ്ടെന്ന് ഓക്‌സ്ഫാം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

റെയിൽവെ മന്ത്രാലയത്തെ സ്വയം പ്രമോഷൻ്റെ വേദിയാക്കി മാറ്റി; ട്രെയിനപകടത്തിൽ കേന്ദ്രത്തിനെതിരെ മല്ലികാർജുൻ ഖർഗെ

ദുരന്തം വേദനാജനകമാണെന്നും ഇരകൾക്ക് ഉടനടി പൂർണമായ നഷ്ടപരിഹാരം നൽകണമെന്നും ഖർഗെ ആവശ്യപ്പെട്ടു

Published

on

ഡാർജിലിങ്: കാഞ്ചൻജംഗ എക്‌സ്പ്രസ് ട്രെയിനിൽ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയിടിച്ചുണ്ടായ അപകടത്തിന് പിന്നാലെ വിമ‍ർശനവുമായി കോൺ​ഗ്രസ്. 10 വർഷമായി റെയിൽവേ മന്ത്രാലയത്തിൽ കെടുകാര്യസ്ഥതയെന്ന് മോദി സർക്കാരിനെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആരോപിച്ചു. റെയിൽവെ മന്ത്രാലയത്തെ സ്വയം പ്രമോഷൻ്റെ വേദിയാക്കി മാറ്റി. ഈ അപകടത്തിൻ്റെ ഉത്തരവാദി മോദി സർക്കാരാണ്. ദുരന്തം വേദനാജനകമാണെന്നും ഇരകൾക്ക് ഉടനടി പൂർണമായ നഷ്ടപരിഹാരം നൽകണമെന്നും ഖർഗെ ആവശ്യപ്പെട്ടു.

അപകടത്തിൽ മരണ സംഖ്യ 15 ആയി ഉയർന്നു. 60 പേർക്ക് പരിക്കേറ്റതായാണ് നിലവിൽ ലഭിക്കുന്ന വിവരം. ലോക്കോ പൈലറ്റും സഹ പൈലറ്റും അപകടത്തിൽ മരിച്ചു. ഡാർജിലിങ് ജില്ലയിലെ ഫാൻസിഡെവ മേഖലയിലാണ് അപകടം നടന്നത്. രംഗപാണി സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. മൂന്ന് ബോഗികൾ പാളം തെറ്റി. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായി റെയില്‍വേ അറിയിച്ചു.

Continue Reading

india

ബംഗാള്‍ സിലിഗുഡിയിലെ ട്രെയിന്‍ അപകടം: മരണസംഖ്യ 15 ആയി

അപകടത്തിൽ 50 പേർ‌ക്ക് പരുക്കേറ്റിട്ടുണ്ട്

Published

on

പശ്ചിമ ബം​ഗാളിലെ ജൽപായ്ഗുഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. അപകടത്തിൽ 50 പേർ‌ക്ക് പരുക്കേറ്റിട്ടുണ്ട്. രക്ഷാ പ്രവർത്തനം പുരോ​ഗമിക്കുകയാണ്. മരിച്ചവരിൽ രണ്ട് പേർ ഗുഡ്‌സ് ട്രെയിനിന്റെ ലോക്കോ പൈലറ്റുമാരും ഉൾപ്പെടുന്നു. കാഞ്ചൻജംഗ എക്‌സ്പ്രസിലെ ഗാർഡും അപകടത്തിൽ മരിച്ചു.

Continue Reading

kerala

സാദിഖലി തങ്ങള്‍ക്കും കുഞ്ഞാലിക്കുട്ടിക്കും ബലി പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് സോണിയയും രാഹുലും

Published

on

മലപ്പുറം: കോൺഗ്രസ് പാർലമെൻററി പാർട്ടി നേതാവ് സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജന.സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരെ ഫോണിൽ വിളിച്ച് ബലിപെരുന്നാൾ ആശംസകൾ നേർന്നു.

ത്യാഗത്തിൻറെയും സമർപ്പണത്തിൻറെയും വേളയിൽ ആഘോഷിക്കപ്പെടുന്ന ബലിപെരുന്നാൾ ഐക്യത്തിൻറെയും സമാധാനത്തിൻറെയും പ്രതീകമാവട്ടെയെന്ന് ഇരുവരും ആശംസിച്ചു.

Continue Reading

Trending