Connect with us

kerala

സമരക്കാര്‍ക്കുനേരെ പോലീസ് നരനായാട്ട്:നിയമസഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം മാടപ്പള്ളിയിലേക്ക്

സമരത്തെ ചോരയില്‍ മുക്കിക്കൊല്ലുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു.

Published

on

ചങ്ങനാശ്ശേരി മാടപ്പള്ളിയിലെ പോലീസ് നരനായാട്ട് സഭയില്‍ ഇന്നും ഉന്നയിച്ച് പ്രതിപക്ഷം.ജനങ്ങളുടെ പ്രശ്‌നങ്ങള്‍ സഭയില്‍ ഉന്നയിക്കുക എന്നത് പ്രതിപക്ഷത്തിന്റെ ധര്‍മ്മമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.

ഇതൊരു സ്ത്രീ വിരുദ്ധ സര്‍ക്കാരാണ്. സാധാരണക്കാരന്റെ സ്വപ്നങ്ങളെ തകര്‍ത്ത് അവരുടെ നിസഹായാവസ്ഥയെ ചൂക്ഷണം ചെയ്ത് കേരളത്തില്‍ അതിവേഗ തീവണ്ടി ഓടിക്കണ്ട . മുഖ്യമന്ത്രിയുടേയും സര്‍ക്കാരിന്റേയും സമീപനം തീര്‍ത്തും നിഷേധാത്മകമാണ്. പ്രതിപക്ഷം സമരത്തിനൊപ്പമാണ് സാധാരണക്കാര്‍ക്കൊപ്പമാണ് അദ്ദേഹം പറഞ്ഞു.

സമരത്തെ ചോരയില്‍ മുക്കിക്കൊല്ലുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു.

അതേസമയം പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് നേതാക്കള്‍ മാടപ്പള്ളിയിലേക്ക് തിരിച്ചു.ഉച്ചയോടെ മാടപ്പള്ളിയില്‍ എത്തും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പോലെയൊന്നും കർണാടകയിൽ നടന്നിട്ടില്ല: വി.ഡി.സതീശൻ

Published

on

അടൂർ: മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പോലുള്ള സംഭവങ്ങളൊന്നും നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഒരാളെപ്പോലും വഴിയാധാരമാക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും ഉറപ്പുനല്‍കിയിട്ടുണ്ടെന്നും വി.ഡി.സതീശൻ അടൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

മറ്റത്തൂരിലെ കോൺഗ്രസുകാരൊന്നും ബി.ജെ.പിയിലേക്ക്​ പോയിട്ടില്ലെന്നും സതീശൻ വ്യക്തമാക്കി. തീരുമാനത്തിന് വിരുദ്ധമായി പിന്തുണ സ്വീകരിച്ചതുകൊണ്ടാണ് അവര്‍ക്കെതിരെ കോണ്‍ഗ്രസ് നടപടി എടുത്തത്. അല്ലാതെ അവരാരും രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നിട്ടില്ല. ബി.ജെ.പിക്ക് ആളെ കൂട്ടണമെന്നത് മുഖ്യമന്ത്രിയുടെ ആഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു.

മറ്റത്തൂരില്‍ വിജയിച്ച രണ്ട്​ വിമതല്‍ ഒരാളെ പഞ്ചായത്ത് പ്രസിഡന്റാക്കാന്‍ സി.പി.എം ശ്രമിച്ചപ്പോള്‍ മറ്റുള്ളവർ ചേര്‍ന്ന് ​രണ്ടാമന് ​പഞ്ചായത്ത് പ്രസിഡന്റാകാനുള്ള പിന്തുണ നല്‍കി. അത് പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമാണ്. മുഖ്യമന്ത്രിയുടെ ആഗ്രഹം അവര്‍ ബി.ജെ.പിയില്‍ പോകണമെന്നാണ്. അമിത് ഷായും മോദിയും എവിടെ ഒപ്പിട്ടു നല്‍കാന്‍ പറഞ്ഞാലും ചെയ്യുന്ന ആളാണ് മുഖ്യമന്ത്രി. എന്നിട്ടാണ് ഒരു പഞ്ചായത്തിലുണ്ടായ സംഭവത്തില്‍ കോണ്‍ഗ്രസിനെ പരിഹസിക്കുന്നത്. തോറ്റ് നിൽക്കുമ്പോഴും പരിഹസിക്കുന്നതിലാണ് മുഖ്യമന്ത്രിക്ക് താല്‍പര്യമെന്നും സതീശൻ പറഞ്ഞു.

വരുന്ന തെരഞ്ഞെടുപ്പിൽ ചെറുപ്പക്കാര്‍ക്കും വനിതകൾക്കും 50 ശതമാനം പ്രാതിനിധ്യം നല്‍കും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ എ.ഐ ചിത്രങ്ങള്‍ ഉണ്ടാക്കിയത് സി.പി.എമ്മാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

india

രാഹുൽ ഗാന്ധിയെ ഭീകരവാദികളുമായി ബന്ധപ്പെടുത്തി പോസ്റ്റ്: ബിജെപി നേതാവ് എപി അബ്ദുല്ലക്കുട്ടിക്കെതിരെ ഡിജിപിക്ക് പരാതി

Published

on

കണ്ണൂര്‍: ബിജെപി നേതാവ് എ.പി അബ്ദുല്ലക്കുട്ടിക്കെതിരെ ഡിജിപിക്ക് പരാതി. രാഹുൽ ഗാന്ധിയെ ഭീകരവാദികളുമായി ബന്ധപ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയെന്നാണ് പരാതി.

യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അനുതാജാണ് പരാതി നൽകിയത്. അബ്ദുല്ലക്കുട്ടിക്ക് എതിരെ ക്രിമിനൽ കേസ് എടുക്കണമെന്നാണ് ആവശ്യം.

ഹാഫീസ് സഈദിന്റെയും മസൂദ് അസ്ഹറിന്റെയും ബംഗ്ലാദേശിന്റെ ഇടക്കാല സര്‍ക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസിന്റെയും ചിത്രത്തിനൊപ്പം രാഹുൽ ഗാന്ധിയുടെ ചിത്രവും വെച്ച് ഇതിൽ ആരാണ് ഇന്ന് ഇന്ത്യക്ക് ഏറ്റവും അപകടകാരിയായ വ്യക്തി എന്നായിരുന്നു അബ്ദുല്ലക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഭരണഘടനാപരമായ പദവിയിലുള്ള പ്രതിപക്ഷ നേതാവിനെ ഭീകരവാദികളുമായി ബന്ധപ്പെടുത്തി അപകീർത്തിപ്പെടുത്തുന്ന ഇത്തരം പ്രചാരണങ്ങൾ ജനാധിപത്യ സംവിധാനത്തിന് നേരെയുള്ള ഗുരുതരമായ ആക്രമണമാണ്. ഇതിലൂടെ സാമൂഹിക സൗഹാർദ്ദം തകർക്കുകയും, മതവിഭജനവും വിദ്വേഷവും വളർത്തുകയും, തീവ്രവാദ ചിന്തകൾക്ക് പരോക്ഷമായി പ്രചോദനം നൽകുന്നതാണെന്നും അനുതാജ് പരാതിയില്‍ പറയുന്നു.

ജനാധിപത്യത്തിൽ പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമർത്താനുള്ള ഇത്തരം ശ്രമങ്ങൾക്കെതിരെ കർശനമായ നിയമനടപടി അനിവാര്യമാണെന്നും ഭരണഘടനയും നിയമവും സംരക്ഷിക്കപ്പെടണമെന്നും അനുതാജ് പറഞ്ഞു.

Continue Reading

kerala

‘തോറ്റു തൊപ്പിയിട്ടിട്ടും കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ വരുന്നു’; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വിഡി സതീശന്‍

നരേന്ദ്ര മോദി എവിടെ ഒപ്പിടാന്‍ പറഞ്ഞാലും ഒപ്പിട്ടു കൊടുക്കുന്ന ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തോറ്റു തൊപ്പിയിട്ട് ഇരിക്കുമ്പോഴും കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ വരുകയാണെന്ന് വിഡി സതീശന്‍ പറഞ്ഞു. നരേന്ദ്ര മോദി എവിടെ ഒപ്പിടാന്‍ പറഞ്ഞാലും ഒപ്പിട്ടു കൊടുക്കുന്ന ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും വി ഡി സതീശന്‍ പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും വിചാരിച്ചിരിക്കുന്നത് തോറ്റിട്ടില്ലെന്നാണ്. തോല്‍വിയെ കുറിച്ചാണ് പഠിക്കേണ്ടതെന്നും വി ഡി സതീശന്‍ പറഞ്ഞു. ബിജെപിയില്‍ ആളെ കൂട്ടണമെന്നത് മുഖ്യമന്ത്രിയുടെ ആഗ്രഹമാണെന്ന് അദേഹം കുറ്റപ്പെടുത്തി. ഉണ്ണികൃഷ്ണന്‍ പോറ്റിയെ മുഖ്യമന്ത്രി കണ്ടിട്ടില്ലെന്ന് പറഞ്ഞ ഏക വ്യക്തി എംവി ഗോവിന്ദനാണെന്നും ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നെന്നും സതീശന്‍ പറഞ്ഞു. സിപിഎമ്മിനെയും പിണറായി വിജയനെയും കുറിച്ച് മിണ്ടിയാല്‍ വീട്ടില്‍ പൊലീസ് വരുന്ന സ്ഥിതിയാണെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.

 

Continue Reading

Trending